For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയഴകിന് എല്ലാം നല്‍കും ലാവെന്‍ഡര്‍ എണ്ണ

|

കേശസംരക്ഷണത്തിന് ധാരാളം ഉപാധികള്‍ ഇന്ന് നമുക്കു മുന്നിലുണ്ട്. എന്നാല്‍ രാസക്രീമുകളുടെയും ലോഷനുകളുടെയും പുറകേ പോകാതെ തന്നെ പലരും കേശസംരക്ഷണത്തിനായി ആയുര്‍വേദത്തെ കൂട്ടുപിടിക്കുന്നു. ആയുര്‍വേദത്തിലെ ധാരാളം ഔഷധസസ്യങ്ങളും എണ്ണകളും നമ്മുടെ സൗന്ദര്യസംരക്ഷണത്തിന് മികച്ച സഹായിയാകുന്നു. എണ്ണകളുടെ കൂട്ടത്തില്‍ വെളിച്ചെണ്ണ, എള്ളെണ്ണ, കടുകെണ്ണ തുടങ്ങിയവ പ്രസിദ്ധമാണ്. ഈ കൂട്ടത്തില്‍ പെടുത്താവുന്ന, നിങ്ങളുടെ മുടിക്ക് അത്ഭുതങ്ങള്‍ നല്‍കുന്ന മറ്റൊരു ചങ്ങാതിയാണ് ലാവെന്‍ഡര്‍ ഓയില്‍. ലാവെന്‍ഡര്‍ പ്ലാന്റില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന അവശ്യ എണ്ണയാണ് ലാവെന്‍ഡര്‍ ഓയില്‍.

Most read: അല്‍പം കടുകെണ്ണ, സൗന്ദര്യം ഒഴുകിയെത്തുംMost read: അല്‍പം കടുകെണ്ണ, സൗന്ദര്യം ഒഴുകിയെത്തും

ഏകദേശം 2,500 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കണ്ടെത്തിയ ഏറ്റവും പഴക്കം ചെന്ന അവശ്യ എണ്ണയാണിത്. മനസ്സിനെയും ഞരമ്പുകളെയും ഉത്തേജിപ്പിക്കുന്ന സവിശേഷമായ സുഗന്ധത്തിനും ശാന്തതയ്ക്കും പേരുകേട്ട, ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന അവശ്യ എണ്ണകളില്‍ ഒന്നാണിത്. സമുദ്ര കാലാവസ്ഥയില്‍ വളരുന്നതാണ് ലാവെന്‍ഡര്‍ സസ്യങ്ങള്‍. മെഡിറ്ററേനിയന്‍ പ്രദേശങ്ങള്‍, ആഫ്രിക്ക, യൂറോപ്പ്, കാനറി ദ്വീപുകള്‍, ഇന്ത്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ ഇവ കാണപ്പെടുന്നു.

എണ്ണയെടുക്കല്‍ മികച്ച പ്രക്രിയ

എണ്ണയെടുക്കല്‍ മികച്ച പ്രക്രിയ

ലാവെന്‍ഡര്‍ ചെടിയുടെ പുഷ്പത്തിന്റെയോ തണ്ടിന്റെയോ നീരാവി വാറ്റിയെടുക്കുന്ന പ്രക്രിയയിലൂടെ ലാവെന്‍ഡര്‍ ഓയില്‍ വേര്‍തിരിച്ചെടുക്കുന്നു. ഈ പ്രക്രിയ അതിന്റെ സുഗന്ധത്തിന്റെയും ഗുണങ്ങളുടെയും ശക്തമായ സത്ത് പിടിച്ചെടുക്കുന്നു. അവശ്യ എണ്ണകള്‍ വളരെയധികം കേന്ദ്രീകരിക്കുകയും ഇതിന്റെ ഉപയോഗം നിങ്ങളിലെ ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ലാവെന്‍ഡര്‍ ഓയിലിന്റെ വിവിധ ഗുണങ്ങളും അത് ഉപയോഗിക്കുന്ന രീതികളും നമുക്ക് മനസിലാക്കാം.

ആരോഗ്യമുള്ള മുടിക്ക്

ആരോഗ്യമുള്ള മുടിക്ക്

ശരീരം, മുടി, ചര്‍മ്മം എന്നിവയുടെ രോഗപ്രധിരോധ ഗുണങ്ങള്‍ക്കായി നൂറ്റാണ്ടുകളായി ആളുകള്‍ ലാവെന്‍ഡര്‍ ഓയില്‍ ഉപയോഗിക്കുന്നു. ആന്റിസെപ്റ്റിക്, ആന്റി-ഇന്‍ഫ്‌ളമേറ്ററി, ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍ ഗുണങ്ങള്‍ ഇവയ്ക്കുണ്ട്. ലിനൈല്‍ അസറ്റേറ്റ്, ലാവാന്‍ഡുലൈല്‍ അസറ്റേറ്റ്, സിനിയോള്‍, കര്‍പ്പൂരങ്ങള്‍ എന്നിവയുടെ രാസഘടനയാണ് ലാവെന്‍ഡര്‍ ഓയിലിനെ ചികിത്സാ ഗുണങ്ങളില്‍ മെച്ചപ്പെട്ടതാക്കുന്നത്.

മുടി കൊഴിച്ചില്‍ അകറ്റുന്നു

മുടി കൊഴിച്ചില്‍ അകറ്റുന്നു

തലയോട്ടിയിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിന് ലാവെന്‍ഡര്‍ ഓയില്‍ സഹായിക്കുന്നു. ഇത് തലയോട്ടി, മുടി, വേരുകള്‍ എന്നിവ പോഷിപ്പിക്കുന്നതിന് ഉത്തമമാണ്. അങ്ങനെ മുടിയുടെ വളര്‍ച്ച മെച്ചപ്പെടുത്തുന്നു. കഷണ്ടി, അലോപ്പീസിയ അരേറ്റ എന്നിവയ്ക്ക് ഇത് വളരെ ഫലപ്രദമായ ചികിത്സയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മുടി കൊഴിച്ചിലിന് പ്രധാന കാരണം സമ്മര്‍ദ്ദം, ഉറക്കമില്ലായ്മ, ഉത്കണ്ഠ എന്നിവയാണ്. ലാവെന്‍ഡര്‍ ഓയില്‍ മനസ്സിനെ ശാന്തമാക്കുന്നതിനും വളരെ ഫലപ്രദമാണ്. ഇത് ഞരമ്പുകളിലെയും രക്തക്കുഴലുകളിലെയും രക്തയോട്ടം പുനസ്ഥാപിക്കുകയും അതുവഴി മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു.

തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

ലാവെന്‍ഡര്‍ ഓയിലിന്റെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ തലയോട്ടിയിലെ വിവിധ അണുബാധകളെ ഫലപ്രദമായി ചികിത്സിക്കാന്‍ സഹായിക്കുന്നു. വരള്‍ച്ചയ്ക്കും, ചൊറിച്ചിലിനും ചികിത്സിക്കാന്‍ ആന്റി-ഇന്‍ഫ്‌ളമേറ്ററി, മോയ്‌സ്ചറൈസിംഗ് ഗുണങ്ങള്‍ സഹായിക്കുന്നു. ഇത് തലയോട്ടിയിലെ കോശങ്ങളെ ശാന്തമാക്കുകയും തലയോട്ടിയിലെ ആരോഗ്യം ഗണ്യമായി മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

മുടി കണ്ടീഷനിംഗ് ചെയ്യുന്നു

മുടി കണ്ടീഷനിംഗ് ചെയ്യുന്നു

വളരെ നല്ല മോയ്സ്ചുറൈസറാണ് ലാവെന്‍ഡര്‍ ഓയില്‍. ഇത് മുടി മിനുസമാര്‍ന്നതും മൃദുലവുമാക്കുന്നു. മതിയായ ഈര്‍പ്പം മുടിയെ ശക്തിപ്പെടുത്താനും മുടി പൊട്ടുന്നത് കുറയ്ക്കാനും സഹായിക്കുന്നു. മുടി കോശങ്ങളിലെ പോഷകങ്ങള്‍ നിലനിര്‍ത്താനും അവ ആരോഗ്യകരവും തിളക്കമുള്ളതുമാക്കാന്‍ ഈര്‍പ്പം സഹായിക്കുന്നു.

തലയോട്ടിയിലെ എണ്ണ ക്രമപ്പെടുത്തുന്നു

തലയോട്ടിയിലെ എണ്ണ ക്രമപ്പെടുത്തുന്നു

അമിതമായ എണ്ണയും വരണ്ടത തലയും മുടി വളര്‍ച്ചയെയും തലയോട്ടി ആരോഗ്യത്തെയും ബാധിക്കുന്ന തലയോട്ടിയിലെ കോശജ്വലനത്തിന് കാരണമാകുന്നതാണ്. തലയോട്ടിയിലെ സെബം അളവ് നിയന്ത്രിക്കുന്നതിന് ലാവെന്‍ഡര്‍ ഓയില്‍ വളരെ ഫലപ്രദമാണ്. ഇത് പ്രകൃതിദത്ത എണ്ണകളെ സന്തുലിതമാക്കാന്‍ സഹായിക്കുന്നു. തലയോട്ടിയിലും മുടിയിലും വരണ്ടതോ അമിതമായി എണ്ണമയമോ ഇല്ലെന്ന് ഉറപ്പാക്കുന്നു.

പേന്‍ ബാധ തടയുന്നു

പേന്‍ ബാധ തടയുന്നു

തലയോട്ടിയിലെ പേന്‍ ബാധ ഇല്ലാതാക്കാന്‍ ലാവെന്‍ഡര്‍ ഓയില്‍ വളരെ ഫലപ്രദമാണ്. തലയില്‍ പേന്‍ ഉള്ളത് തലയോട്ടിക്ക് കേടുവരുത്തും. വീക്കം, മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന മറ്റ് പല അവസ്ഥകള്‍ക്കും ഇത് കാരണമാകും.

ലാവെന്‍ഡര്‍ ഓയില്‍ എങ്ങനെ ഉപയോഗിക്കാം?

ലാവെന്‍ഡര്‍ ഓയില്‍ എങ്ങനെ ഉപയോഗിക്കാം?

ലാവെന്‍ഡര്‍ ഓയില്‍ അടങ്ങിയിരിക്കുന്ന വിവിധ കേശ സംരക്ഷണ ഉല്‍പ്പന്നങ്ങളുണ്ട്. പക്ഷേ അവയില്‍ രാസവസ്തുക്കള്‍, അഡിറ്റീവുകള്‍, മറ്റ് ചേരുവകള്‍ എന്നിവയും അടങ്ങിയിരിക്കാം. ഇത് ശുദ്ധമായ ലാവെന്‍ഡര്‍ ഓയിലിന്റെ ഫലപ്രാപ്തി കുറയ്ക്കുന്നു. ലളിതമായ ഗാര്‍ഹിക ചികിത്സകളില്‍ ശുദ്ധവും ജൈവവുമായ എണ്ണ ഉള്‍പ്പെടുത്തുന്നതാണ് ഉപയോഗിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ രീതി.

തലയോട്ടിയില്‍ ലാവെന്‍ഡര്‍ ഓയില്‍ പുരട്ടുക

തലയോട്ടിയില്‍ ലാവെന്‍ഡര്‍ ഓയില്‍ പുരട്ടുക

ലാവെന്‍ഡര്‍ ഓയില്‍ ഉപയോഗിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം തലയോട്ടിയില്‍ മസാജ് ചെയ്യുക എന്നതാണ്. പക്ഷേ ഇത് ഒരു അവശ്യ എണ്ണയായതിനാല്‍ എല്ലായ്‌പ്പോഴും വെളിച്ചെണ്ണ, ഒലിവ് ഓയില്‍, ജോജോബ ഓയില്‍, കാസ്റ്റര്‍ ഓയില്‍ തുടങ്ങിയ കാരിയര്‍ എണ്ണകളുമായി ചേര്‍ത്ത് ഉപയോഗിക്കണം. ലാവെന്‍ഡര്‍ ഓയില്‍ മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും താരന്‍ ഫലപ്രദമായി നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ഇത് തലയോട്ടിയിലെ ഞരമ്പുകളെ ശാന്തമാക്കുന്നു. തലയോട്ടിയിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും തലയോട്ടി, മുടി കോശങ്ങള്‍ എന്നിവയെ പോഷിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. എക്സിമ, സോറിയാസിസ് തുടങ്ങിയ തലയോട്ടി അവസ്ഥയ്ക്കും ഇത് ചികിത്സ നല്‍കുന്നു.

English summary

How to Use Lavender Oil for Hair Growth

Here we talking about how to use lavender essential oil for hair growth. Read on.
Story first published: Friday, January 10, 2020, 16:48 [IST]
X
Desktop Bottom Promotion