For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായം തൊടാതെ മുടിയിഴകള്‍ക്ക്: ചെമ്പരത്തി തേങ്ങാപ്പാല്‍ മിക്‌സ്

|

മുടിയുടെ ആരോഗ്യം എന്നത് പ്രായമാവുന്തോറും പ്രശ്‌നത്തിലാവുന്ന ഒന്നാണ്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നതിന് വേണ്ടി നമുക്ക് ചെമ്പരത്തി ഉപയോഗിക്കാം. ചെമ്പരത്തി നമ്മുടെ മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും എന്ന് വേണ്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. മാത്രമല്ല പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നതാണ് ഇതിന്റെ പ്രത്യേകത.

How To Use Hibiscus Hair Pack

താരന്‍, അകാല നര, മുടി കൊഴിച്ചില്‍, മുടിയുടെ ആരോഗ്യമില്ലായ്മ, മുടിക്ക് തിളക്കം കുറവ് എന്നിവയെ എല്ലാം പരിഹരിക്കുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും നിങ്ങളെ സഹായിക്കുന്നതാണ് ചെമ്പരത്തി. അത് നിങ്ങളുടെ മുടിക്ക് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. നമുക്ക് തേങ്ങാപ്പാലില്‍ തയ്യാര്‍ ചെയ്യാവുന്ന ചെമ്പരത്തി ഹെയര്‍മാസ്‌കുകള്‍ ഉണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

മുടി സംരക്ഷണത്തിന്

മുടി സംരക്ഷിക്കുന്നതിന്റെ കാര്യത്തില്‍ പലപ്പോഴും പല വിധത്തിലുള്ള വെല്ലുവിളികള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ നമുക്ക് മുടി സംരക്ഷിക്കകുന്നതിന് വേണ്ടി രണ്ട് ടേബിള്‍ സ്പൂണ്‍ ചെമ്പരത്തി പൂവിന്റെ ഇതളുകള്‍, രണ്ട് ടേബിള്‍ സ്പൂണ്‍ തേങ്ങാപ്പാല്‍ തേന്‍ തൈര് എന്നിവയെല്ലാം മിക്‌സ് ചെയ്ത് അല്‍പം കറ്റാര്‍വാഴ ജെല്‍ കൂടി തേച്ച് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിനും കരുത്തിനും സഹായിക്കുന്നു. മുടിക്ക് തിളക്കം നല്‍കുന്ന കാര്യത്തിലും മുടി സംരക്ഷിക്കുന്ന കാര്യത്തിലും എപ്പോഴും മുന്നില്‍ തന്നെയാണ് ഈ മിശ്രിതം. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് സ്ഥിരമായി ഇവ ഉപയോഗിക്കാം. മുടിക്ക് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല. തലമുടി അറ്റം പിളരുന്നതിനേയും എല്ലാം ഇല്ലാതാക്കുന്നു ഈ ഹെയര്‍മാസ്‌ക്.

How To Use Hibiscus Hair Pack

മുടിവളരാന്‍

മുടി വളരുന്നതിനും ചെമ്പരത്തി പൂവില്‍ പരിഹാരമുണ്ട്. മുടി വളരുന്നതിന് വേണ്ടി അല്‍പം ഇഞ്ചിനീരും ചെമ്പരത്തി പൂവ് അരച്ചതും മിക്‌സ് ചെയ്ത് തലമുടിയില്‍ നല്ലതുപോലെ മസ്സാജ് ചെയ്യുക. ശേഷം ഇത് ഇരുപത് മിനിറ്റ് കൂടി തലയില്‍ വെക്കുക. ഇതിലൂടെ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് നമുക്ക് സാധിക്കുന്നു. ആഴ്ചയില്‍ രണ്ട് തവണ ഇപ്രകാരം ചെയ്യാവുന്നതാണ്. ഇത് മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും മുടി വളരുന്നതിനും സഹായിക്കുന്നു. ഇത്തരം അവസ്ഥയില്‍ മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തിലും മികച്ച് നില്‍ക്കുന്നതിനും സഹായിക്കുന്നു ഈ ഹെയര്‍മാസ്‌ക്.

How To Use Hibiscus Hair Pack

അകാല നരക്ക് പരിഹാരം

അകാലനരയെന്ന പ്രശ്‌നം പലരിലും പ്രതിസന്ധിയും ആത്മവിശ്വാസക്കുറവും ഉണ്ടാക്കുന്നു. അതിനെ പ്രതിരോധിക്കുന്നതിന് നിങ്ങളെ സഹായിക്കുന്നതാണ് ഇനി പറയുന്ന ഹെയര്‍മാസ്‌ക്. രണ്ട് മുട്ടയുടെ വെള്ളയും അല്‍പം ചെമ്പരത്തി പൂവ് അരച്ചതും മിക്‌സ് ചെയ്ത് ഇത് മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. 20 മിനിറ്റ് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇതിലൂടെ മുടിയുടെ ആരോഗ്യം നിലനിര്‍ത്തുകയും അകാല നരയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിനുംസാധിക്കുന്നു. തലമുടിയില്‍ അധികമായുണ്ടാവുന്ന എണ്ണമയം പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ഈ മിശ്രിതം സഹായിക്കുന്നു. എല്ലാ ദിവസവും നിങ്ങള്‍ക്ക് ഇത് വേണമെങ്കില്‍ ഉപയോഗിക്കാവുന്നതാണ്. എങ്കിലും ചുരുങ്ങിയത് ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഈ മിശ്രിതം ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം.

How To Use Hibiscus Hair Pack

താരനെ പരിഹരിക്കാന്‍

പലരിലും വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്നതാണ് താരന്‍ എന്ന പ്രശ്‌നം. അതിനെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തോടെ മുടി സംരക്ഷിക്കുന്നതിനും സഹായിക്കുന്നു ഇനി പറയുന്ന മിശ്രിതം. ആര്യവേപ്പ് ഇലയും അതില്‍ അല്‍പം ചെമ്പരത്തി പൂക്കളും കൂടി മിക്‌സ് ചെയ്ത് നല്ലതുപോലെ അരച്ചെടുത്ത് ഇത് അരിച്ചെടുക്കുക. അതിന് ശേഷം ഇത് തലയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. ഇത് അരമണിക്കൂര്‍ എങ്കിലും തലയില്‍ വെക്കണം. ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ താരന്‍ എന്ന പ്രശ്‌നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതിനാല്‍ നിങ്ങള്‍ക്ക് ആഴ്ചയില്‍ രണ്ട് തവണ ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്.

How To Use Hibiscus Hair Pack

മുടി സോഫ്റ്റ് ആക്കാന്‍

വരണ്ട മുടി പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഈ പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിനും ആരോഗ്യമുള്ള മുടി സംരക്ഷിക്കുന്നതിനും നമുക്ക് ഇനി പറയുന്ന മിശ്രിതം ഉപയോഗിക്കാവുന്നതാണ്. അരക്കപ്പ് കഞ്ഞിവെള്ളത്തില്‍ അല്‍പം ചെമ്പരത്തി പൂവ് അരച്ചതും മിക്‌സ് ചെയ്ത് തലയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. ശേഷം ഇത് 15 മിനിറ്റ് ശേഷം കഴുകിക്കളയാവുന്നതാണ്. ഇതിലൂടെ മുടിയുടെ ആരോഗ്യത്തിനും മുടിക്ക് സ്വാഭാവിക കണ്ടീഷനിംഗ് ഗുണം നല്‍കുന്നതിനും സാധിക്കുന്നു. ആഴ്ചയില്‍ മൂന്ന് തവണ ഇത് ഉപയോഗിക്കുന്നത് നിങ്ങളുടെ മുടിയുടെ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മുടി നല്ല സോഫ്റ്റ് ആവുന്നതിനും വരള്‍ച്ചയില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

How To Use Hibiscus Hair Pack

മുടി പൊട്ടിപ്പോവില്ല, കൊഴിയില്ല: സൂപ്പര്‍ ഹെയര്‍മാസ്‌ക്‌മുടി പൊട്ടിപ്പോവില്ല, കൊഴിയില്ല: സൂപ്പര്‍ ഹെയര്‍മാസ്‌ക്‌

കേശവര്‍ദ്ധിനി നിസ്സാരമല്ല: ഇതില്‍ വളരാത്ത മുടിയില്ലകേശവര്‍ദ്ധിനി നിസ്സാരമല്ല: ഇതില്‍ വളരാത്ത മുടിയില്ല

English summary

How To Use Hibiscus Hair Pack To Get Rid Of Dandruff In Malayalam

Here in this article we are discussing about a special hibiscus hair pack for dandruff and hair growth in malayalam. Take a look.
Story first published: Saturday, November 26, 2022, 15:17 [IST]
X
Desktop Bottom Promotion