For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താരനും അകാലനരയും നീക്കി മുടി നല്ല സുന്ദരമാക്കാന്‍ ഇതാണ് എളുപ്പവഴി

|

ഇന്ത്യന്‍ പാരമ്പര്യത്തിന്റെ ഭാഗമാണ് നെയ്യ്. മിക്ക വീടുകളിലും ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ നെയ്യ് ഉപയോഗിക്കുന്നു. പാചകത്തിന്റെയും ആരാധനയുടെയുമൊക്കെ ഭാഗമാണ് നെയ്യ്. ഇത് നമ്മുടെ ആരോഗ്യത്തിന് അത്യുത്തമമാണ്. നെയ്യ് ഉപയോഗിക്കുന്നത് രോഗങ്ങളോട് പോരാടുകയും മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

Most read: കുളി കഴിഞ്ഞശേഷം മുടിയിലെ അധിക എണ്ണ കളയാനുള്ള വഴികള്‍Most read: കുളി കഴിഞ്ഞശേഷം മുടിയിലെ അധിക എണ്ണ കളയാനുള്ള വഴികള്‍

ഇതു മാത്രമല്ല നെയ്യ് നിങ്ങളുടെ ചര്‍മ്മത്തിനും മുടിക്കും വരെ മികച്ചതാണ്. വരണ്ട ചര്‍മ്മത്തിന് ഇത് ഒരു മികച്ച മോയ്‌സ്ചറൈസറാണ്. ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും കോശവളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ശക്തമായ ആന്റി ഓക്സിഡന്റ് കൂടിയാണ് നെയ്യ്. നെയ്യ് നിങ്ങളുടെ മുടിയ്ക്കും ഏറെ ഗുണകരമാണ്. മുടി പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ഏതൊക്കെ വിധത്തില്‍ നെയ്യ് ഉപയോഗിക്കാമെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

പ്രകൃതിദത്ത കണ്ടീഷണര്‍

പ്രകൃതിദത്ത കണ്ടീഷണര്‍

ആന്റി ഓക്‌സിഡന്റുകളുടെയും ഫാറ്റി ആസിഡുകളുടെയും സമ്പന്നമായ ഉറവിടമാണ് നെയ്യ്. വരണ്ടതും നരച്ചതുമായ മുടിക്ക് ഒരു മികച്ച പ്രകൃതിദത്ത കണ്ടീഷണറായി നെയ്യ് പ്രവര്‍ത്തിക്കുന്നു. 2 ടീസ്പൂണ്‍ നെയ്യും 1 ടീസ്പൂണ്‍ ഒലിവ് ഓയിലും മിക്‌സ് ചെയ്യുക. ഇത് നന്നായി ഇളക്കി മുടിയില്‍ പുരട്ടുക. 20 മിനിറ്റിനു ശേഷം കഴുകിക്കളയുക. ഈ പ്രതിവിധി നിങ്ങളുടെ മുടിയെ ആഴത്തില്‍ കണ്ടീഷന്‍ ചെയ്യുകയും മുടിയെ മൃദുവും കൂടുതല്‍ ഭംഗിയുള്ളതാക്കി മാറ്റികയും ചെയ്യുന്നു.

അറ്റം പിളരുന്നത് തടയാന്‍

അറ്റം പിളരുന്നത് തടയാന്‍

നെയ്യില്‍ പ്രകൃതിദത്തമായ പോഷകങ്ങളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ അറ്റം പിളരുന്നത് ചികിത്സിക്കുന്നതിനുള്ള ഉപയോഗപ്രദമായ മരുന്നാണ്. 3 ടേബിള്‍സ്പൂണ്‍ നെയ്യ് ചൂടാക്കി ഇത് അറ്റംപിളരുന്ന ഭാഗങ്ങളില്‍ പുരട്ടുക. 15 മിനിറ്റിനു ശേഷം മുടി മൃദുവായി ചീകുക. അതിനുശേഷം വീര്യം കുറഞ്ഞ ഷാംപൂവും ചെറുചൂടുവെള്ളവും ഉപയോഗിച്ച് കഴുകിക്കളയുക.

Most read:ചര്‍മ്മത്തിലെ എണ്ണമയം വഷളാക്കും നിങ്ങളുടെ ഈ മോശം ശീലങ്ങള്‍Most read:ചര്‍മ്മത്തിലെ എണ്ണമയം വഷളാക്കും നിങ്ങളുടെ ഈ മോശം ശീലങ്ങള്‍

മുടി മിനുസമാര്‍ന്നതാക്കാന്‍

മുടി മിനുസമാര്‍ന്നതാക്കാന്‍

മിനുസമാര്‍ന്നതും മൃദുവായതുമായ മുടി ലഭിക്കാന്‍ നിങ്ങള്‍ക്ക് നെയ്യ് ഉപയോഗിക്കാം. ആദ്യം മുടി കഴുകി, നെയ്യ് നേരിട്ട് മുടിയില്‍ പുരട്ടി 20 മിനിറ്റ് കഴിഞ്ഞശേഷം നാരങ്ങാവെള്ളം ഉപയോഗിച്ച് മുടി കഴുകുക. ഈ പ്രതിവിധി നിങ്ങളുടെ മുടിക്ക് സ്വാഭാവിക തിളക്കം നല്‍കാന്‍ സഹായിക്കും.

താരന്‍ തടയാന്‍

താരന്‍ തടയാന്‍

നെയ്യില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും നിങ്ങളുടെ തലയിലെ താരന്‍, ചൊറിച്ചില്‍ എന്നിവ അകറ്റാന്‍ സഹായിക്കുന്നു. അല്‍പം നാരങ്ങാനീര് എടുത്ത് അതില്‍ നെയ്യ് കലര്‍ത്തുക. ഇത് തലയോട്ടിയില്‍ പുരട്ടി കുറച്ച് സമയം മസാജ് ചെയ്ത ശേഷം കഴുകിക്കളയുക. വരണ്ട മുടിക്ക്, ഇളംചൂടുള്ള നെയ്യും ബദാം എണ്ണയും മിക്‌സ് ചെയ്ത് തലയോട്ടിയിലും മുടിയുടെ അറ്റത്തും പുരട്ടുക. 15 മിനിറ്റിനു ശേഷം, മുടിയില്‍ നിന്ന് എണ്ണ നീക്കം ചെയ്യാന്‍ റോസ് വാട്ടര്‍ ഉപയോഗിച്ച് കഴുകിക്കളയുക. താരന്‍ തടയുന്നതിനുള്ള മികച്ച പ്രകൃതിദത്ത പ്രതിവിധിയാണിത്.

Most read:വരണ്ട മുടിക്ക് ഈര്‍പ്പവും കരുത്തും നല്‍കും ഈ പ്രകൃതിദത്ത ഹെയര്‍ മാസ്‌കുകള്‍Most read:വരണ്ട മുടിക്ക് ഈര്‍പ്പവും കരുത്തും നല്‍കും ഈ പ്രകൃതിദത്ത ഹെയര്‍ മാസ്‌കുകള്‍

തലയോട്ടിയിലെ അണുബാധ നീക്കാന്‍

തലയോട്ടിയിലെ അണുബാധ നീക്കാന്‍

തലയോട്ടിയിലെ അണുബാധയ്ക്കുള്ള ഫലപ്രദമായ പ്രതിവിധിയാണ് നെയ്യ്. നെയ്യ് ഒരു പാലുല്‍പ്പന്നമായതിനാല്‍ തലയോട്ടിയിലെ അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാന്‍ ഇതിലെ പോഷകങ്ങള്‍ സഹായിക്കുന്നു. ആഴ്ചയില്‍ രണ്ടുതവണ ഇളംചൂടുള്ള നെയ്യ് ഉപയോഗിച്ച് തലയോട്ടിയില്‍ മസാജ് ചെയ്യുന്നത് തലയോട്ടിയിലെ അണുബാധയില്‍ നിന്ന് നിങ്ങള്‍ക്ക് മുക്തി നേടുന്നു.

അകാല നര തടയാന്‍

അകാല നര തടയാന്‍

ആരുടെയും ആത്മവിശ്വാസം കെടുത്തുന്ന ഒന്നാണ് അകാല നര. ഇത് ഒഴിവാക്കാനായി നിങ്ങളുടെ മുടിയില്‍ ഇളംചൂടുള്ള നെയ്യ് പുരട്ടുക. 15 മിനിറ്റ് നേരം മുടി ഒരു തുണികൊണ്ട് പൊതിഞ്ഞു വയ്ക്കുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഇത് കഴുകിക്കളയുക.

Most read:മുടി കരുത്തോടെയും ആരോഗ്യത്തോടെയും വളരും; കിടക്കും മുന്‍പ് ഇത് ചെയ്യൂMost read:മുടി കരുത്തോടെയും ആരോഗ്യത്തോടെയും വളരും; കിടക്കും മുന്‍പ് ഇത് ചെയ്യൂ

മുടിക്ക് ഈര്‍പ്പം നിലനിര്‍ത്താന്‍

മുടിക്ക് ഈര്‍പ്പം നിലനിര്‍ത്താന്‍

ചുരുണ്ടതും വരണ്ടതുമായ മുടിയുള്ളവര്‍ക്ക് ഇത് ഒരു മികച്ച പ്രകൃതിദത്ത പരിഹാരമാണ്. ഒരു ടേബിള്‍സ്പൂണ്‍ നെയ്യ് അതേ അളവില്‍ വെളിച്ചെണ്ണയുമായി കലര്‍ത്തുക. ഇത് നിങ്ങളുടെ മുടിയില്‍ ഒരു ഹെയര്‍ മാസ്‌കായി പുരട്ടുക. ഇതിനുശേഷം ഒരു സള്‍ഫേറ്റ് രഹിത ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകുക. ഇത് നിങ്ങളുടെ മുടിയില്‍ കൂടുതല്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇത് ചെയ്യുക.

രക്തചംക്രമണം കൂട്ടാന്‍

രക്തചംക്രമണം കൂട്ടാന്‍

3:1 എന്ന അനുപാതത്തില്‍ വെളിച്ചെണ്ണയും നെയ്യും കലര്‍ത്തി മുടിയില്‍ പുരട്ടി മസാജ് ചെയ്യുക. ഇത് നിങ്ങളെ ശാന്തമാക്കുകയും നിങ്ങളുടെ തലയോട്ടിയിലേക്ക് കൂടുതല്‍ രക്തചംക്രമണം നല്‍കുകയും ചെയ്യുന്നു.

Read more about: hair hair care ghee മുടി
English summary

How To Use Ghee To Treat Different Hair Problems in Malayalam

Ghee removes frizziness and makes your hair shiny. Here is how to use ghee to treat different hair problems.
Story first published: Tuesday, November 8, 2022, 13:29 [IST]
X
Desktop Bottom Promotion