For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

6 അല്ലി വെളുത്തുള്ളി; താരന്‍ നിശ്ശേഷം നീങ്ങും

|

താരന്‍ എത്രമാത്രം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് അത് അനുഭവിച്ചവര്‍ക്ക് അറിയാം. വെളുത്ത അടരുകളായി വീഴുന്നതും അസഹനീയമായ ചൊറിച്ചില്‍ അനുഭവപ്പെടുന്നതുമായ താരന്‍ ആരുടെയും ആത്മവിശ്വാസം കെടുത്തുന്ന ഒന്നാണ്. താരന്‍ ചികിത്സിക്കാനായി വിപണിയില്‍ ഷാംപൂ പോലുള്ള വസ്തുക്കള്‍ ലഭ്യമാണെങ്കിലും നിങ്ങള്‍ക്ക് ചില എളുപ്പ വഴികളിലൂടെ ഇത് ചികിത്സിച്ചു മാറ്റാവുന്നതാണ്. അതിനായി വെളുത്തുള്ളി നിങ്ങളെ സഹായിക്കും.

Most read: എളുപ്പത്തിലകറ്റാം മുഖത്തെ കറുത്തപാടുകള്‍; വഴികളിതാMost read: എളുപ്പത്തിലകറ്റാം മുഖത്തെ കറുത്തപാടുകള്‍; വഴികളിതാ

ധാരാളം ഔഷധ ഗുണങ്ങള്‍ക്കും പേരുകേട്ടതാണ് വെളുത്തുള്ളി. തലയോട്ടിയിലെ അണുബാധയെ ഫലപ്രദമായി ചികിത്സിക്കാനും ആരോഗ്യമുള്ള മുടിയെ പ്രോത്സാഹിപ്പിക്കാനും കഴിയുന്ന നിരവധി ആന്റിഇന്‍ഫ്‌ലമേറ്ററികള്‍, ആന്റി ഫംഗസ്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. താരന്‍ നിയന്ത്രിക്കാന്‍ വെളുത്തുള്ളി എങ്ങനെ സഹായിക്കുമെന്നും വെളുത്തുള്ളി എങ്ങനെ ഇതിനായി ഉപയോഗിക്കണമെന്നും ഈ ലേഖനത്തില്‍ വായിക്കാം.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

ഫലപ്രദമായ രോഗപ്രതിരോധ ബൂസ്റ്ററാണ് വെളുത്തുള്ളി. ഇത് നിങ്ങളെ സൂക്ഷ്മജീവികളുടെ ആക്രമണങ്ങളില്‍ നിന്ന് പ്രതിരോധിക്കുന്നു. ജലദോഷം, ചുമ തുടങ്ങിയ സാധാരണ രോഗങ്ങളില്‍ നിന്ന് നിങ്ങളുടെ ശരീരത്തെ സംരക്ഷിക്കുന്നതിനൊപ്പം താരന് കാരണമാകുന്ന ഫംഗസ് അണുബാധയുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ആരോഗ്യമുള്ള ശരീരത്തിനും മുടിയ്ക്കുമായി പ്രതിദിനം 5-10 ഗ്രാമ്പൂ വെളുത്തുള്ളി കഴിക്കാന്‍ വിദഗ്ദ്ധര്‍ ശുപാര്‍ശ ചെയ്യുന്നു.

അണുബാധകളെ ചെറുക്കുന്നു

അണുബാധകളെ ചെറുക്കുന്നു

നനഞ്ഞതും ഈര്‍പ്പമുള്ളതുമായ അവസ്ഥയില്‍ അതിവേഗം പെരുകാന്‍ കഴിയുന്ന മലാസെസിയ ഫര്‍ഫര്‍ എന്ന ഫംഗസ് മൂലമാണ് താരന്‍ ഉണ്ടാകുന്നത്. ഇത് നിങ്ങളുടെ തലയോട്ടിയില്‍ വെളുത്ത അടരുകളായി മാറുന്നു. അല്ലിസിന്‍ എന്ന സള്‍ഫര്‍ സംയുക്തം ഉപയോഗിച്ച് വെളുത്തുള്ളിക്ക് ഇത് ഫലപ്രദമായി നേരിടാന്‍ കഴിയുന്നു. ഈ ശക്തമായ ഘടകം ഫംഗസ് വളര്‍ച്ച നിയന്ത്രിക്കാനും മുടിയെ മെച്ചപ്പെടുത്താനും സഹായിക്കും.

Most read:മുടികൊഴിച്ചില്‍ അകറ്റാം വീട്ടില്‍തന്നെ; എളുപ്പവഴിMost read:മുടികൊഴിച്ചില്‍ അകറ്റാം വീട്ടില്‍തന്നെ; എളുപ്പവഴി

അധിക സെബം നിയന്ത്രിക്കുന്നു

അധിക സെബം നിയന്ത്രിക്കുന്നു

താരന് ഫലപ്രദമായ വീട്ടുവൈദ്യമാണ് വെളുത്തുള്ളി. നിങ്ങളുടെ തലയോട്ടിയിലെ അധിക സെബത്തിന്റെ ഉത്പാദനം നിയന്ത്രിച്ചുകൊണ്ട് ഇത് പ്രവര്‍ത്തിക്കുന്നു. എണ്ണ ഗ്രന്ഥികളില്‍ സുഷിരങ്ങള്‍ അടഞ്ഞുപോകുന്നത് കുറയ്ക്കാന്‍ വെളുത്തുള്ളിക്ക് കഴിയും. ഇത് നിങ്ങളുടെ തലയോട്ടി വ്യക്തമാക്കുകയും ശുദ്ധീകരിക്കുകയും ചെയ്യും.

രക്തചംക്രമണം മെച്ചപ്പെടുത്തുന്നു

രക്തചംക്രമണം മെച്ചപ്പെടുത്തുന്നു

നിങ്ങളുടെ തലയോട്ടിയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും വെളുത്തുള്ളി സഹായിക്കുന്നു. ശക്തമായ മുടി ലഭിക്കാന്‍ പോഷകങ്ങള്‍ നന്നായി ആഗിരണം ചെയ്യാന്‍ ഇത് പ്രധാനമാണ്. മുടിക്ക് പ്രധാനമായ സിങ്ക്, ഇരുമ്പ്, വിറ്റാമിന്‍ എ, സി, ബി, ഫോസ്ഫറസ്, കാല്‍സ്യം തുടങ്ങിയ പ്രധാന പോഷകങ്ങളും വെളുത്തുള്ളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. താരന്‍ തടയുന്നതിനൊപ്പം ആരോഗ്യമുള്ള മുടിയെയും വെളുത്തുള്ളി പ്രോത്സാഹിപ്പിക്കുന്നു.

Most read:പനങ്കുല പോലെ മുടി സ്വന്തമാക്കാം; നെല്ലിക്ക പൊടിMost read:പനങ്കുല പോലെ മുടി സ്വന്തമാക്കാം; നെല്ലിക്ക പൊടി

ആന്റി ഓക്‌സിഡന്റ് സമ്പുഷ്ടം

ആന്റി ഓക്‌സിഡന്റ് സമ്പുഷ്ടം

ശരീരത്തിലെ ഫ്രീ റാഡിക്കലുകളുമായി പോരാടുന്ന ശക്തമായ ആന്റി ഓക്‌സിഡന്റുകളാണ് വെളുത്തുള്ളിയിലെ ഫൈറ്റോ ന്യൂട്രിയന്റുകള്‍. ഇത് സെല്ലുലാര്‍ തലത്തില്‍ സംഭവിക്കുന്ന ഓക്‌സിഡേറ്റീവ് നാശത്തെ തടയുന്നു. ആന്റിഓക്‌സിഡന്റുകള്‍ തലയോട്ടി കോശങ്ങളെ മെച്ചപ്പെടുത്തി മുടി കൊഴിയാനുള്ള സാധ്യത കുറയ്ക്കുന്നു. താരന്‍ ചികിത്സിക്കാനായി വെളുത്തുള്ളി എങ്ങനെ ഉപയോഗിക്കാമെന്നു നോക്കാം.

തേന്‍, വെളുത്തുള്ളി മാസ്‌ക്

തേന്‍, വെളുത്തുള്ളി മാസ്‌ക്

താരന്‍ ചികിത്സിക്കുന്നതിന് ഉത്തമ പരിഹാരമാണ് വെളുത്തുള്ളി, തേന്‍ മാസ്‌ക്. 6 അല്ലി വെളുത്തുള്ളി, 6 ടീസ്പൂണ്‍ തേന്‍ എന്നിവയാണ് നിങ്ങള്‍ക്ക് ഈ മാസ്‌ക് തയാറാക്കാന്‍ ആവശ്യം. വെളുത്തുള്ളി ചതച്ച് പേസ്റ്റ് ഉണ്ടാക്കുക. അല്ലിസിന്‍ രൂപപ്പെടുന്നതിന് ഇത് കുറച്ച് സമയത്തേക്ക് മാറ്റിവയ്ക്കുക. ഈ പേസ്റ്റിലേക്ക് തേന്‍ കലര്‍ത്തി നന്നായി യോജിപ്പിക്കുക. ഈ പേസ്റ്റ് തലയോട്ടിയില്‍ നേരിട്ട് പുരട്ടി സൗമ്യമായി മസാജ് ചെയ്യുക. 15-20 മിനിറ്റ് കഴിഞ്ഞ് മൃദുവായ ഷാംപൂ ഉപയോഗിച്ച് ഇത് കഴുകികളയുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്യാവുന്നതാണ്.

Most read:മുട്ടോളം മുടിക്ക് മീനെണ്ണ നല്‍കും ഗുണംMost read:മുട്ടോളം മുടിക്ക് മീനെണ്ണ നല്‍കും ഗുണം

വെളുത്തുള്ളി കഴിക്കുന്നത്

വെളുത്തുള്ളി കഴിക്കുന്നത്

വെളുത്തുള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും താരന്‍ സുഖപ്പെടുത്തുന്നതിന് സഹായിക്കും. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ പരമാവധി 10 അല്ലി വെളുത്തുള്ളി എങ്കിലും ചേര്‍ക്കുന്നുവെന്ന് ഉറപ്പാക്കുക. ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെയും ശക്തിപ്പെടുത്തും. ഇവയ്‌ക്കൊപ്പം, വെളുത്തുള്ളി ഉപയോഗിച്ചുള്ള എണ്ണ, വെളുത്തുള്ളി ഷാംപൂ മുതലായവയും നിങ്ങള്‍ക്ക് പരീക്ഷിക്കാം.

English summary

How to Use Garlic For Dandruff

Garlic plays an important role in controlling dandruff. Lets see how to use garlic to control dandruff.
X
Desktop Bottom Promotion