For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുട്ട ഇങ്ങനെയെങ്കില്‍ ഏത് മുടിയും നേരെയാകും

|

മിക്കവരുടെയും സ്വപ്‌നമാണ് ചുരുളുകളില്ലാത്ത നല്ല നേരെയുള്ള മുടി. മുടി ഇത്തരത്തിലാക്കാന്‍ സ്‌ട്രെയ്റ്റ് ചെയ്യുന്നതിനായി ബ്യൂട്ടി പാര്‍ലറുകളെ ആശ്രയിക്കുന്നു. ഇതിനായി ഏറെ പണവും മുടക്കുന്നുണ്ടാവാം. എന്നിരുന്നാലും, നിങ്ങളുടെ മുടി ഇടയ്ക്കിടെ സ്‌റ്റൈലിംഗ് ചെയ്യുകയോ സ്ഥിരമായി നേരെയാക്കുകയോ ചെയ്യുന്നത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് ഹാനികരമാണ്. എന്നാല്‍ വിഷമിക്കേണ്ട, നിങ്ങളുടെ മുടി നേരെയാക്കാന്‍ വീട്ടില്‍ തന്നെ ചില സ്വാഭാവിക രീതികള്‍ ചെയ്യാവുന്നതാണ്. ഫലങ്ങള്‍ക്കായി അല്‍പം സമയമെടുക്കുമെങ്കിലു ഇത് തീര്‍ച്ചയായും നിങ്ങളുടെ മുടിയിഴകളെ കാത്തുസൂക്ഷിക്കും.

Most read: വേപ്പില പേസ്റ്റ് ഇങ്ങനെയെങ്കില്‍ മുഖക്കുരു ഇല്ലMost read: വേപ്പില പേസ്റ്റ് ഇങ്ങനെയെങ്കില്‍ മുഖക്കുരു ഇല്ല

മുടി സ്‌ട്രെയ്റ്റ് ചെയ്യാന്‍ നിങ്ങള്‍ക്ക് മുട്ട ഉപയോഗിക്കാം. മുട്ടയെ പോഷകാഹാര പവര്‍ഹൗസ് എന്നാണ് വിളിക്കുന്നത്. ഇത് മുടിയുടെ ആരോഗ്യത്തിന് നിരവധി സഹായങ്ങള്‍ ചെയ്യുന്നു. പൊട്ടുന്ന മുടി, അമിതമായ മുടി കൊഴിച്ചില്‍, താരന്‍ തുടങ്ങിയവ ശരീരത്തിലെ വിറ്റാമിന്‍ കുറവ് മൂലമാണ് ഉണ്ടാകുന്നതെന്ന് പറയുന്നു. മുടിയുടെ ഘടന വര്‍ദ്ധിപ്പിക്കുന്നത് മുതല്‍ മുടി കൊഴിച്ചില്‍ തടയുന്നതിന് വരെ മുട്ട ഉപയോഗിക്കുന്നു. മുട്ട ഉപയോഗിച്ച് നിങ്ങളുടെ മുടി നേരെയാക്കാനുള്ള ചില വീട്ടുവഴികള്‍ നിങ്ങള്‍ക്ക് വായിക്കാം.

മുട്ടയും ഒലിവ് ഓയിലും

മുട്ടയും ഒലിവ് ഓയിലും

2 മുഴുവന്‍ മുട്ടകള്‍, 3 ടീസ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. നന്നായി ചേരുന്നതുവരെ ഈ ചേരുവകള്‍ ഒരുമിച്ച് അടിക്കുക. ഈ മിശ്രിതം മുടിയില്‍ പുരട്ടി ഒരു മണിക്കൂറോളം വിടുക. ശേഷം തണുത്ത വെള്ളവും സള്‍ഫേറ്റ് രഹിത ഷാമ്പൂവും ഉപയോഗിച്ച് മുടി കഴുകുക. മുടി നേരെയാക്കുന്നതിനായി ആഴ്ചയില്‍ ഒരിക്കല്‍ നിങ്ങള്‍ക്ക് ഈ മാസ്‌ക് ഉപയോഗിക്കാവുന്നതാണ്.

എങ്ങനെ ഇത് പ്രവര്‍ത്തിക്കുന്നു

എങ്ങനെ ഇത് പ്രവര്‍ത്തിക്കുന്നു

മുട്ടകളില്‍ പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് മുടിയെ പോഷിപ്പിക്കാനും മൃദുവാക്കാനും സഹായിക്കുന്നു. ഒലിവ് ഓയില്‍ ഒരു മികച്ച ഹെയര്‍ കണ്ടീഷണറാണ്. ഈ ചേരുവകള്‍ സംയോജിപ്പിക്കുന്നത് നിങ്ങള്‍ക്ക് മൃദുവായ, നേരെയായ മുടി നല്‍കുന്നു.

Most read:മുഖക്കുരു നീക്കാന്‍ മുരിങ്ങയില പൊടി ഇങ്ങനെMost read:മുഖക്കുരു നീക്കാന്‍ മുരിങ്ങയില പൊടി ഇങ്ങനെ

അരിമാവും മുട്ട മാസ്‌കും

അരിമാവും മുട്ട മാസ്‌കും

1 മുട്ടയുടെ വെള്ള, 5 ടീസ്പൂണ്‍ അരിമാവ്, 1 കപ്പ് മുള്‍ട്ടാനി മിട്ടി, കാല്‍ കപ്പ് പാല്‍ എന്നിവയാണ് നിങ്ങള്‍ക്ക് വേണ്ട സാധനങ്ങള്‍. മിനുസമാര്‍ന്ന മിശ്രിതം ലഭിക്കുന്നതുവരെ ഈ ചേരുവകള്‍ സംയോജിപ്പിക്കുക. മിശ്രിതം വളരെ കട്ടിയുള്ളതാണെങ്കില്‍ നിങ്ങള്‍ക്ക് കൂടുതല്‍ പാല്‍ ചേര്‍ക്കാം, കൂടുതല്‍ നേര്‍ത്തതാണെങ്കില്‍ കൂടുതല്‍ മുള്‍ട്ടാനി മിട്ടിയും ചേര്‍ക്കാം. ഈ മാസ്‌ക് ഉപയോഗിച്ച് തല മുടി ഒരു മണിക്കൂറോളം ഉണങ്ങാന്‍ വിടുക. ശേഷം തണുത്ത വെള്ളവും സള്‍ഫേറ്റ് രഹിത ഷാമ്പൂവും ഉപയോഗിച്ച് തല കഴുകുക. ആഴ്ചയില്‍ ഒരിക്കല്‍ നിങ്ങള്‍ക്ക് ഈ രീതി തുടരാവുന്നതാണ്.

എങ്ങനെ ഇത് പ്രവര്‍ത്തിക്കുന്നു

എങ്ങനെ ഇത് പ്രവര്‍ത്തിക്കുന്നു

ഈ കൂട്ടിലെ എല്ലാ ചേരുവകളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് മുടിക്ക് ബില്‍ഡപ്പ് ഇല്ലാതാക്കുന്നതിനും മുടി മിനുസമാര്‍ന്നതും വൃത്തി നിറഞ്ഞതുമാക്കി മാറ്റുന്നു. ഈ പായ്ക്ക് നിങ്ങളുടെ മുടിയെ പോഷിപ്പിക്കുന്നു, അഴുക്ക് നീക്കുന്നു. കേടുപാടുകള്‍ തീര്‍ത്ത് ആരോഗ്യകരവും നേരെയുള്ളതുമായ മുടി നല്‍കുന്നു.

Most read:തക്കാളി ഇങ്ങനെയെങ്കില്‍ മായാത്ത കറുത്ത പാടില്ലMost read:തക്കാളി ഇങ്ങനെയെങ്കില്‍ മായാത്ത കറുത്ത പാടില്ല

മുടിക്ക് മുട്ടയുടെ ഗുണങ്ങള്‍

മുടിക്ക് മുട്ടയുടെ ഗുണങ്ങള്‍

മുട്ടയിലെ ഫാറ്റി ആസിഡുകള്‍ മുടിക്ക് ആഴത്തിലുള്ള പോഷണം നല്‍കുന്നു. കൂടാതെ, ഈര്‍പ്പം നിലനിര്‍ത്തുന്നതിലൂടെ തലയോട്ടിയിലെ വരള്‍ച്ചയെ തടയുന്നു. എ, ബി, ഡി, ഇ, കെ എന്നിവയുള്‍പ്പെടെ നിരവധി അവശ്യ വിറ്റാമിനുകളില്‍ മുട്ടയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ മുടിയുടെ നീളം കൂട്ടുകയും മുടി കൊഴിച്ചില്‍ തടയുകയും ചെയ്യുന്നു.

മുടിക്ക് മുട്ടയുടെ ഗുണങ്ങള്‍

മുടിക്ക് മുട്ടയുടെ ഗുണങ്ങള്‍

വിറ്റാമിന്‍ കെ മുടിയുടെ അകാല നരയെ ചെറുക്കുന്നു. പൊട്ടുന്ന വരണ്ട മുടിയില്‍ നിന്ന് വിറ്റാമിന്‍ ബി സംരക്ഷണം നല്‍കുന്നു. കൂടാതെ, വിറ്റാമിന്‍ ബി 3 മുടിയുടെ അളവ് നിലനിര്‍ത്തുന്നു.

Most read:മുടികൊഴിച്ചില്‍ ഇനിയില്ല; വെളുത്തുള്ളിക്കൂട്ട് ഇതാMost read:മുടികൊഴിച്ചില്‍ ഇനിയില്ല; വെളുത്തുള്ളിക്കൂട്ട് ഇതാ

English summary

How To Use Egg For Hair Straightening

Egg is known as a nutrition powerhouse. It can also be helpful for your hair health. Let's see how to use egg for hair straightening.
Story first published: Saturday, May 23, 2020, 11:00 [IST]
X
Desktop Bottom Promotion