For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി നല്ല കിടിലനായി വളരും, ആരോഗ്യവും കരുത്തും ഉറപ്പ്; ബീറ്റ്‌റൂട്ട് ഇങ്ങനെ ഉപയോഗിക്കൂ

|

മാറുന്ന കാലാവസ്ഥയും അനാരോഗ്യകരമായ ജീവിതശൈലിയും നിങ്ങളുടെ മുടിയെ ബലഹീനമാക്കും. ജോലിയില്‍ മുഴുകിയിരുന്നതിനാല്‍ മുടിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പലര്‍ക്കും സമയം കിട്ടുന്നില്ല എന്നത് വാസ്തവമാണ്. ഇതുമൂലം പലര്‍ക്കും മുടി കൊഴിച്ചിലും മുടി പ്രശ്‌നങ്ങളും നേരിടേണ്ടിവരുന്നു. നിരവധി ഉല്‍പ്പന്നങ്ങള്‍ പരീക്ഷിച്ചിട്ടും നിങ്ങള്‍ക്ക് ഫലം ലഭിക്കുന്നില്ലെങ്കില്‍, അതിന് സഹായിക്കുന്ന ഒരു കൂട്ട് നിങ്ങളുടെ വീട്ടില്‍ തന്നെയുണ്ട്. അതാണ് ബീറ്റ്‌റൂട്ട്. താരന്‍, മുഷിഞ്ഞ മുടി തുടങ്ങി പല മുടി പ്രശ്നങ്ങളും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇത്.

Also read: വേനലില്‍ മുടി കേടാകില്ല, കരുത്തും ആരോഗ്യവും ഉറപ്പ്; ആയുര്‍വ്വേദ വഴികള്‍ ഇതാAlso read: വേനലില്‍ മുടി കേടാകില്ല, കരുത്തും ആരോഗ്യവും ഉറപ്പ്; ആയുര്‍വ്വേദ വഴികള്‍ ഇതാ

ഇരുമ്പ്, കാല്‍സ്യം, പൊട്ടാസ്യം തുടങ്ങിയ അവശ്യ ധാതുക്കള്‍ളും വിറ്റാമിന്‍ എ, സി, ആന്റിഓക്സിഡന്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ചര്‍മ്മവും മുടിയുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങള്‍ക്കും ഇത് ഒരു പ്രതിവിധി കൂടിയാണ്. ബീറ്റ്‌റൂട്ടില്‍ കരോട്ടിനോയിഡ് അടങ്ങിയിട്ടുണ്ട്, ഇത് തലയോട്ടിയിലെ രക്തചംക്രമണം പ്രോത്സാഹിപ്പിക്കും. പോഷകങ്ങള്‍ നിങ്ങളുടെ മുടിയിലും തലയോട്ടിയിലും എളുപ്പത്തില്‍ എത്താന്‍ ഇത് സഹായിക്കുന്നു. മുടി പ്രശ്‌നങ്ങള്‍ നീക്കാനും മുടി വേഗത്തില്‍ വളരാനുമായി നിങ്ങള്‍ക്ക് ബീറ്റ്റൂട്ട് പലവിധത്തില്‍ ഉപയോഗിക്കാം. അത്തരം വഴികള്‍ ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

എന്തുകൊണ്ട് മുടിക്ക് ബീറ്റ്‌റൂട്ട്

എന്തുകൊണ്ട് മുടിക്ക് ബീറ്റ്‌റൂട്ട്

നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ ബീറ്റ്‌റൂട്ടിന് ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. മുടികൊഴിച്ചില്‍ തടയാന്‍ കഴിയുന്ന പോഷകങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. ധാരാളം ഫോസ്ഫറസ്, കാല്‍സ്യം, വിറ്റാമിന്‍ ബി, സി, പ്രോട്ടീന്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ഫോളിക്കിളിനെ ആരോഗ്യകരമായി നിലനിര്‍ത്താനും ആരോഗ്യമുള്ള മുടി വളര്‍ത്താനും സഹായിക്കുന്നു. ആഴ്ചയില്‍ രണ്ടുതവണ ബീറ്റ്‌റൂട്ട് മാസ്‌ക് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.

മുടി കൊഴിച്ചിലിന് ബീറ്റ്‌റൂട്ട്, മൈലാഞ്ചി

മുടി കൊഴിച്ചിലിന് ബീറ്റ്‌റൂട്ട്, മൈലാഞ്ചി

ബീറ്റ്‌റൂട്ട് ഇലകള്‍, ഒരു ബീറ്റ്‌റൂട്ട്, മൈലാഞ്ചിപ്പൊടി, ഒലിവ് ഓയില്‍ അല്ലെങ്കില്‍ വെളിച്ചെണ്ണ എന്നിവയാണ് ഇതിന് ആവശ്യം. ആദ്യം ഒരു പാന്‍ എടുത്ത് രണ്ട് കപ്പ് വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. ഇനി ബീറ്റ്‌റൂട്ട് ഇലകള്‍ ചേര്‍ത്ത് വെള്ളം വീണ്ടും തിളപ്പിക്കുക. ഇപ്പോള്‍ വെള്ളം ഫില്‍ട്ടര്‍ ചെയ്ത് വേവിച്ച ബീറ്റ്‌റൂട്ട് ഇലകളും ബീറ്റ്‌റൂട്ടും ചേര്‍ത്ത് തിളപ്പിക്കുക. ഇനി ഇതിലേക്ക് രണ്ട് സ്പൂണ്‍ മൈലാഞ്ചി പൊടിയും ഒരു ചെറിയ ടീസ്പൂണ്‍ ഒലിവ് ഓയിലോ വെളിച്ചെണ്ണയോ ചേര്‍ക്കുക. ഈ ചേരുവകള്‍ നന്നായി ഇളക്കുക. മുടി കൊഴിച്ചില്‍ തടയാന്‍ നിങ്ങളുടെ ബീറ്റ്‌റൂട്ട് മാസ്‌ക് ഇപ്പോള്‍ തയ്യാറാണ്.

Most read;തലചൊറിഞ്ഞ് പൊട്ടാന്‍ തുടങ്ങിയോ? ഇത് പരീക്ഷിച്ചാല്‍ മതി, ചൊറിച്ചില്‍ പമ്പകടക്കുംMost read;തലചൊറിഞ്ഞ് പൊട്ടാന്‍ തുടങ്ങിയോ? ഇത് പരീക്ഷിച്ചാല്‍ മതി, ചൊറിച്ചില്‍ പമ്പകടക്കും

മുടികൊഴിച്ചില്‍ തടയാന്‍

മുടികൊഴിച്ചില്‍ തടയാന്‍

രണ്ട് ബീറ്റ്‌റൂട്ടിന്റെ ജ്യൂസ് അടിച്ചെടുക്കുക. 2 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയിലും അല്‍പം ഇഞ്ചി നീരും എടുക്കുക. ഒരു പേസ്റ്റ് രൂപത്തില്‍ ഈ ചേരുവകള്‍ മിശ്രിതമാക്കി നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പ്രയോഗിക്കുക. ഏകദേശം 15-20 മിനുട്ട് നേരം ഉണങ്ങാന്‍ വിട്ട ശേഷം തല നന്നായി കഴുകുക. നിങ്ങളുടെ മുടികൊഴിച്ചില്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇത് സഹായിക്കും.

തല ചൊറിച്ചിലിന്

തല ചൊറിച്ചിലിന്

ഒരു ബീറ്റ്‌റൂട്ട് രണ്ട് ഭാഗങ്ങളായി മുറിച്ച് നേരിട്ട് തലയോട്ടിയില്‍ തടവുക. ഇതിന്റെ ജ്യൂസ് നിങ്ങളുടെ തലയോട്ടിയില്‍ ആഴത്തിലിറങ്ങി ചര്‍മ്മത്തിലെ കോശങ്ങളെ നീക്കം ചെയ്യുകയും ഉള്ളില്‍ നിന്ന് മോയ്‌സ്ചറൈസ് ചെയ്യുകയും ചെയ്യും. താരന്‍, തല ചൊറിച്ചില്‍ എന്നിവ അകറ്റാനായി ബീറ്റ്‌റൂട്ട് പുരട്ടി 15 മിനിറ്റ് നേരം വിടുക. ആഴ്ചയില്‍ ഒരിക്കല്‍ ഇത് ആവര്‍ത്തിക്കുക, നിങ്ങളുടെ മുടിക്ക് സ്വാഭാവിക ആരോഗ്യകരമായ തിളക്കം നിങ്ങള്‍ക്ക് കാണാനാകും.

Most read:വേനലില്‍ എണ്ണമയമുള്ള ചര്‍മ്മം വഷളാകുന്നത് പെട്ടെന്ന്; നിയന്ത്രിക്കാനുള്ള വഴിയിത്</p><p>Most read:വേനലില്‍ എണ്ണമയമുള്ള ചര്‍മ്മം വഷളാകുന്നത് പെട്ടെന്ന്; നിയന്ത്രിക്കാനുള്ള വഴിയിത്

ബീറ്റ്‌റൂട്ട് ഹെയര്‍ മാസ്‌ക്

ബീറ്റ്‌റൂട്ട് ഹെയര്‍ മാസ്‌ക്

നിങ്ങള്‍ക്ക് വേണ്ടത് 2-3 ബീറ്റ്‌റൂട്ട് ജ്യൂസും (മുടിയുടെ നീളത്തെ ആശ്രയിച്ച്) കുറച്ച് കാപ്പിപ്പൊടിയും മാത്രമാണ്. രണ്ടും ചേര്‍ത്ത് ഒരു ഹെയര്‍ മാസ്‌ക് രൂപപ്പെടുത്തി മുടിയില്‍ പുരട്ടുക. ഇത് ഒരു മണിക്കൂറോളം വിടുക, തുടര്‍ന്ന് ഇളം ചൂടുള്ള വെള്ളത്തില്‍ നന്നായി കഴുകുക. മുടി കൊഴിച്ചില്‍ തടയാന്‍ മാത്രമല്ല, മുടിയുടെ മൊത്തത്തിലുള്ള ഗുണനിലവാരം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

താരന്‍ അകറ്റാന്‍

താരന്‍ അകറ്റാന്‍

രണ്ട് ബീറ്റ്‌റൂട്ട് ജ്യൂസ്, അര കപ്പ് വേപ്പില നീര് എന്നിവ ഇതിനായി ആവശ്യമുണ്ട്. ഇത് ഒരുമിച്ച് ചേര്‍ത്ത് മുടിക്ക് പുരട്ടി അരമണിക്കൂറോളം നേരം വിടുക. ശേഷം ഒരു ആന്റി ഡാന്‍ഡ്രഫ് ഷാംപൂ ഉപയോഗിച്ച് ഇത് കഴുകിക്കളയുക. മികച്ച ചില ഫലങ്ങള്‍ക്കായി ആഴ്ചയില്‍ ഒരിക്കല്‍ ഇത് ആവര്‍ത്തിക്കുക. താരന്‍ അകറ്റാന്‍ ഈ വഴി ഗുണം ചെയ്യുന്നതായിരിക്കും.

Most read:മുഖത്തെ ബ്ലാക്ക്ഹെഡ്സ് നീക്കാന്‍ മഞ്ഞള്‍; ചുരുങ്ങിയ ഉപയോഗത്തില്‍ ഫലം; ഇങ്ങനെ തേക്കണംMost read:മുഖത്തെ ബ്ലാക്ക്ഹെഡ്സ് നീക്കാന്‍ മഞ്ഞള്‍; ചുരുങ്ങിയ ഉപയോഗത്തില്‍ ഫലം; ഇങ്ങനെ തേക്കണം

മുടിക്ക് പ്രകൃതിദത്ത നിറം

മുടിക്ക് പ്രകൃതിദത്ത നിറം

മുടിക്ക് നിറം നല്‍കാനായി രസവസ്തുക്കള്‍ ഉപയോഗിക്കുന്നതിനു മുമ്പായി നിങ്ങള്‍ക്ക് ബീറ്റ്‌റൂട്ട് ഉപയോഗിക്കാവുന്നതാണ്. കുറഞ്ഞത് ഒരു കപ്പ് ബീറ്റ്‌റൂട്ട് ജ്യൂസ്, അര കപ്പ് കട്ടന്‍ ചായ, അര കപ്പ് റോസ് വാട്ടര്‍ എന്നിവ ഇതിനായി നിങ്ങള്‍ക്ക് ആവശ്യമാണ്. ഇതെല്ലാം കലര്‍ത്തി ഒരു മണിക്കൂര്‍ നേരം മുടിയില്‍ പുരട്ടുക. തേയിലയിലെ ആന്റിഓക്‌സിഡന്റുകള്‍ നിങ്ങളുടെ മുടിക്ക് ആരോഗ്യകരമായ തിളക്കം നല്‍കും, കൂടാതെ ബീറ്റ്‌റൂട്ടില്‍ കാണപ്പെടുന്ന പിഗ്മെന്റ് നിങ്ങളുടെ മുടിക്ക് നിറം നല്‍കും, ഇത് ഏകദേശം 2 ആഴ്ച നീണ്ടുനില്‍ക്കും. മുടിക്ക് രാസപ്രയോഗം നടത്താതെ നിങ്ങള്‍ക്ക് ആവശ്യമുള്ളത്ര തവണ ഇത് ആവര്‍ത്തിക്കാനാകും എന്നതാണ് ഇതിന്റെ ഏറ്റവും മികച്ച കാര്യം.

English summary

How to Use Beetroot for Hair Growth in Malayalam

Here we will discuss about the ways to use beetroot for hair growth. Take a look.
X
Desktop Bottom Promotion