Just In
- 54 min ago
വയറു വേദനയും ദഹനക്കേടും പിടിച്ച് കെട്ടിയ പോലെ നിര്ത്തും ആയുര്വ്വേദ മിശ്രിതം
- 4 hrs ago
മാഘപൂര്ണിമയില് അപൂര്വ്വ ശുഭയോഗങ്ങള്; ലക്ഷ്മീദേവിയുടെ കൃപയാല് ഈ 6 രാശിക്ക് സമ്പത്ത് വര്ഷിക്കും
- 6 hrs ago
Weekly Horoscope:ജ്യോതിഷം ഉറപ്പ് പറയുന്ന വാരഫലം: 4 രാശിക്കാര് സൂക്ഷിക്കണം- സമ്പൂര്ണവാരഫലം
- 7 hrs ago
ഫെബ്രുവരി 6-12; തൊഴില്, സാമ്പത്തികം, ബിസിനസ്; 12 രാശിക്കും ഈ ആഴ്ച സാമ്പത്തിക വാരഫലം
Don't Miss
- News
വര്ഷങ്ങള് ടിക്കറ്റെടുത്തിട്ടും അടിക്കുന്നില്ല, ലോട്ടറി മാറ്റി യുവാവ്, ഇത്തവണ അടിച്ചത് ലക്ഷങ്ങള്
- Automobiles
ഈ കോട്ട തകർക്കാനാവില്ല മക്കളേ... വിൽപ്പനയിൽ കുതിപ്പുമായി ഹ്യുണ്ടായി ക്രെറ്റ
- Movies
പിറന്നാളിന് കാവ്യയ്ക്ക് ഡമ്പല് പൊതിഞ്ഞ് കൊടുത്തു, നാലാം നിലയിലേക്ക് ചുമന്നു കൊണ്ടാണ് പോയത്: സുരാജ്
- Finance
ചുരുങ്ങിയ ചെലവിൽ ബിസിനസ് ആരംഭിക്കാം; അമൂൽ ഫ്രാഞ്ചൈസി തുടങ്ങുന്നതിനുള്ള നടപടികളറിയാം
- Sports
കോലിയുടെയല്ല, അവന്റെ വിക്കറ്റ് നേടാനാണ് പ്രയാസപ്പെട്ടത്! വെളിപ്പെടുത്തി പാക് പേസര്
- Travel
ഈ രാജ്യങ്ങളില് കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
- Technology
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
മുടി പ്രശ്നങ്ങള്ക്ക് പരിഹാരം, മുടി വളരാനും ഫലപ്രദം; കറുവ ഇല ഇങ്ങനെ ഉപയോഗിക്കൂ
കറുവ ഇലകള് എല്ലാവര്ക്കും പരിചിതമാണ്. ഭക്ഷണങ്ങള്ക്ക് രുചി കൂട്ടാനും മറ്റുമായി പാചകത്തില് ഇത് പലരും ഉപയോഗിക്കുന്നു. ആരോഗ്യ ഗുണങ്ങള് നിറഞ്ഞ കറുവ ഇലകള് നിങ്ങളുടെ സൗന്ദര്യം വര്ധിപ്പിക്കാനും ഫലപ്രദമാണ്. കറുവ ഇല കലക്കിയ വെള്ളത്തില് കുളിക്കുന്നത് നിങ്ങളുടെ ചര്മ്മത്തെ മിനുസമാര്ന്നതാക്കാന് സഹായിക്കും.
Most
read:
തണുപ്പടിച്ചാല്
മുടി
കൂടുതല്
വരളും;
മുടി
സംരക്ഷിക്കാന്
വഴിയിത്
ഇതിന്റെ സുഗന്ധം ശരീരത്തിന്റെ പിരിമുറുക്കമുള്ള പേശികളെ ശാന്തമാക്കാനും നിങ്ങള്ക്ക് സമ്മര്ദ്ദത്തില് നിന്ന് ആശ്വാസം നല്കാനും സഹായിക്കുന്നു. ഇതിനു പുറമേ നിങ്ങളുടെ മുടിയുടെ പല പ്രശ്നങ്ങള്ക്കുമുള്ള പരിഹാരം കൂടിയാണ് കറുവ ഇലകള്. പല വിധത്തില് ഇത് നിങ്ങളുടെ മുടിക്ക് പ്രയോഗിക്കാം. മുടിയുടെ പ്രശ്നങ്ങള് നീക്കാനായി കറുവ ഇലകള് എങ്ങനെ ഉപയോഗിക്കാമെന്ന് ഇവിടെ നിങ്ങള്ക്ക് വായിച്ചറിയാം.

തല ചൊറിച്ചില് നീക്കുന്നു
കുറച്ച് കറുവപ്പട്ട ഇല എടുത്ത് പൊടിച്ചെടുക്കുക. ഇത് വെളിച്ചെണ്ണയില് കലര്ത്തി തലയോട്ടിയിലെ ചൊറിച്ചില് ഉള്ള ഭാഗങ്ങളില് പുരട്ടുക. ഈ മിശ്രിതം മുടിയിഴകളെ ശക്തിപ്പെടുത്തുന്നതിനും തലയോട്ടിയിലെ ചൊറിച്ചില് കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഈ ഹെര്ബല് പേസ്റ്റ് ചര്മ്മത്തിലെ ചൊറിച്ചില് നീക്കാനും നിങ്ങള്ക്ക് ഉപയോഗിക്കാം.

താരന് നീക്കുന്നു
കറുവപ്പട്ട ഇല ഇട്ട വെള്ളത്തില് മുടി കഴുകുന്നത് മുടിയിലെ താരന് നീക്കാന് നിങ്ങളെ സഹായിക്കും. ഈ വെള്ളം മുടിക്ക് ഒരു ടോണിക്ക് ആയി പ്രവര്ത്തിക്കുന്നു. ഇത് താരന് ചികിത്സിക്കുന്നതിനും താരനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഇതല്ലെങ്കില് നിങ്ങള്ക്ക് ഷാംപൂവില് കുറച്ച് കറുവ ഇല വെള്ളം ചേര്ത്ത് മുടിക്ക് ഉപയോഗിക്കാം.
Most
read:ചര്മ്മത്തിന്
തിളക്കവും
പുതുമയും
നല്കാന്
ഉത്തമം
ഈ
ഡിറ്റോക്സ്
പാനീയങ്ങള്

പേന് അകറ്റുന്നു
കറുവ ഇല വെള്ളത്തില് മുടി കഴുകുന്നത് പേന് നീക്കാനും തലയോട്ടി നന്നായി വൃത്തിയാക്കാനും സഹായിക്കുന്നു. കറുവ ഇലയുടെ രുചിയും ശക്തമായ സ്വാദും കാരണം പേന് നിങ്ങളുടെ മുടിയില് അധികകാലം തങ്ങിനില്ക്കില്ല.

മുടികൊഴിച്ചില് നിയന്ത്രിക്കുന്നു
മുടി കൊഴിച്ചില് തടയാന് കറുവ ഇല പൊടി സഹായിക്കും. നിങ്ങള്ക്ക് വീട്ടില് തന്നെ ഇത് ഉണ്ടാക്കാം. ഒരു ഗ്രൈന്ഡറില് കുറച്ച് കറുവഇല ചതച്ചെടുത്ത് കുറച്ച് തുള്ളി നാരങ്ങയും തൈരും ചേര്ക്കുക. ഇത് നന്നായി ഇളക്കി മിശ്രിതമാക്കി ദിവസവും തലയോട്ടിയില് പുരട്ടുക. ഇത് നിങ്ങളുടെ മുടി വേരുകളെ ശക്തിപ്പെടുത്താനും മുടി കൊഴിയുന്നത് ഒഴിവാക്കാനും സഹായിക്കും. മുടി സംബന്ധമായ പല പ്രശ്നങ്ങള്ക്കും പരിഹാരം കാണാന് കറുവ ഇലകള് സഹായിക്കും.
Most
read:മുടി
നീട്ടി
വളര്ത്തിയാല്
മാത്രം
പോരാ;
സംരക്ഷിക്കാന്
ഇക്കാര്യങ്ങളും
ശ്രദ്ധിക്കണം

പ്രകൃതിദത്ത കണ്ടീഷണര്
നിങ്ങളുടെ മുടിക്ക് ഒരു പ്രകൃതിദത്ത കണ്ടീഷണറായി കറുവഇല ഉപയോഗിക്കാാം. കറുവ ഇലയില് അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള് നിങ്ങളുടെ മുടി മിനുസപ്പെടുത്താനും തിളക്കമുള്ളതുമാക്കാനും സഹായിക്കും. കുറച്ച് കറുവഇല വെള്ളത്തില് തിളപ്പിക്കുക. 15 മിനിറ്റിനു ശേഷം ഇത് അരിച്ചെടുക്കുക. ഈ വെള്ളം തണുത്തശേഷം ഉപയോഗിക്കുക. മികച്ച ഫലങ്ങള്ക്കായി നിങ്ങള് എല്ലാ ഒന്നിടവിട്ട ദിവസവും മുടിക്ക് കറുവ ഇല വെള്ളം ഉപയോഗിക്കണം.

തലയോട്ടിയിലെ ഫംഗസ് അണുബാധയ്ക്ക് പരിഹാരം
മുടിയില് ക്രമരഹിതമായി എണ്ണ നില്ക്കുന്നതിനാലോ മറ്റ് കാരണങ്ങളാലോ നിങ്ങളുടെ തലയോട്ടിയില് ഫംഗസ്, ബാക്ടീരിയല് അണുബാധ ഉണ്ടായേക്കാം. കറുവ ഇലയില് ആന്റി ബാക്ടീരിയല്, ആന്റിഫംഗല് ഗുണങ്ങളുണ്ട്. ഇത് തലയോട്ടിയിലെ അണുബാധയ്ക്ക് പരിഹാരം കാണാന് സഹായിക്കുന്നു. കറുവ ഇല വെള്ളം കൊണ്ട് തല കഴുകുന്നത് തലയോട്ടിയിലെ അണുബാധ നീക്കും. മികച്ച ഫലങ്ങള്ക്കായി എല്ലാ ദിവസവും ഇത് ചെയ്യുക.
Most
read:സോയാബീന്
നല്കും
ചര്മ്മം
മിനുക്കുന്ന
ഗുണങ്ങള്;
ഉപയോഗം
ഈവിധം

തലയോട്ടിയിലെ വീക്കം കുറയ്ക്കുന്നു
ചര്മ്മത്തില് വീക്കമുണ്ടാകുന്നതു പോലെതന്നെ നിങ്ങളുടെ തലയോട്ടിയും ചിലപ്പോള് വീര്ത്തതായി തോന്നാം. അവസ്ഥ വഷളാകുകയാണെങ്കില് അത് രക്തസ്രാവത്തിന് പോലും ഇടയാക്കും. ഇത് പരിഹരിക്കാന് നിങ്ങള്ക്ക് കുറച്ച് കറുവ ഇലകള് ചതച്ച് നന്നായി പൊടിച്ചെടുക്കുക. ഈ പൊടി തലയോട്ടിയില് വീക്കമുള്ള സ്ഥലത്ത് പുരട്ടുക. ഇതിലെ ആന്റി-ഇന്ഫ്ളമേറ്ററി ഗുണങ്ങള് തലയോട്ടി ശാന്തമാകാന് സഹായിക്കുന്നു.

മുടി വളരാന് സഹായിക്കുന്നു
നിങ്ങളുടെ മുടി വളര്ച്ച വര്ധിപ്പിക്കാനും മുടി ശക്തമാക്കാനും കറുവ ഇല സഹായിക്കും. അതിനാല് നിങ്ങള്ക്ക് കറുവ ഇല വെള്ളം ദിവസവും തലയില് പുരട്ടാം.
Most
read:നരച്ചമുടിക്ക്
പരിഹാരം
നെല്ലക്കയും
കറിവേപ്പിലയും;
ഉപയോഗം
ഈവിധം