For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിപൊട്ടല്‍ പ്രശ്‌നമാണോ നിങ്ങള്‍ക്ക് ? എളുപ്പ പരിഹാരം ഈ മാസ്‌ക്

|

മുടിയുടെ അറ്റം പിളരുന്നത് പലര്‍ക്കും ഒരു പ്രശ്‌നമായി അവശേഷിക്കുന്നു. പല കാരണങ്ങളാല്‍ ഇത് സംഭവിക്കാം. അമിതമായ ചൂട്, പൊടി, മലിനീകരണം എന്നിവ കാരണം നിങ്ങളുടെ മുടിയുടെ അറ്റം പിളരാം. ഇതു കൂടാതെ ഹെയര്‍-സ്‌റ്റൈലിംഗ് ഉല്‍പ്പന്നങ്ങളായ സ്ട്രൈറ്റൈനറുകള്‍, കേളിംഗ്, രാസ ഉല്‍പന്നങ്ങളായ സെറം, സ്‌പ്രേ, ഡ്രൈ ഷാംപൂ എന്നിവയുടെ അമിത ഉപയോഗം, മുടിയുടെ ക്രമരഹിതമായ എണ്ണ, ചൂടുവെള്ളത്തില്‍ മുടി കഴുകുന്നത്, മുടി കളര്‍ ചെയ്യുന്നത്, ക്ലോറിന്‍ വെള്ളം അമിതമായി മുടിക്ക് തട്ടുന്നത് എന്നിവ നിങ്ങളുടെ മുടിയുടെ അറ്റം പിളര്‍ത്തുന്ന മറ്റ് കാരണങ്ങളാണ്.

Most read: ഇഞ്ചി ഉപയോഗം ഇങ്ങനെയെങ്കില്‍ സൗന്ദര്യം ഉറപ്പ്Most read: ഇഞ്ചി ഉപയോഗം ഇങ്ങനെയെങ്കില്‍ സൗന്ദര്യം ഉറപ്പ്

മിക്കവരും അഭിമുഖീകരിക്കുന്ന ഏറ്റവും സാധാരണമായ പ്രശ്‌നങ്ങളിലൊന്നാണ് മുടിയുടെ അറ്റം പൊട്ടുന്നത്. ഇത് തടയുന്നതിനായി അതിശയകരമായ ചില വീട്ടുവൈദ്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്നും എങ്ങനെ തയാറാക്കി ഉപയോഗിക്കാമെന്നും ഈ ലേഖനത്തില്‍ വായിച്ചറിയാം.

വാഴപ്പഴം ഹെയര്‍ മാസ്‌ക്

വാഴപ്പഴം ഹെയര്‍ മാസ്‌ക്

മികച്ച മോയ്സ്ചറൈസിംഗ് ഗുണങ്ങള്‍ നിറഞ്ഞതാണ് വാഴപ്പഴം. വിറ്റാമിന്‍ ബി, സി, പൊട്ടാസ്യം എന്നിവയാല്‍ സമ്പന്നമായ ഇത് മുടിയിഴകളെ ശക്തിപ്പെടുത്തുകയും മുടിയുടെ സ്വാഭാവിക ഇലാസ്തികത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതില്‍ തേങ്ങാപ്പാല്‍ ചേര്‍ക്കുന്നത്് പരുക്കന്‍ മുടടിയിഴകളെ മൃദുവാക്കിക്കൊണ്ട് മുടിയെ മെച്ചപ്പെടുത്തുന്നു. മുടിക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് ഒഴിവാക്കുന്നതിലൂടെ ഇത് മുടി പൊട്ടുന്നത് തടയുന്നു.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

1 പഴുത്ത വാഴപ്പഴം, 1 ടേബിള്‍ സ്പൂണ്‍ തേങ്ങാപ്പാല്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഒരു പാത്രം എടുത്ത് വാഴപ്പഴം ഇടിച്ചെടുത്ത് അതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടുക. 5-10 മിനിറ്റ് സൗമ്യമായി മസാജ് ചെയ്ത് 1 മണിക്കൂര്‍ വിടുക. പിന്നീട് ക്ലെന്‍സര്‍ ഉപോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ രണ്ടുതവണ ഈ മാസ്‌ക് പ്രയോഗിക്കാം. ഒന്നോ രണ്ടോ മാസത്തിനകം നല്ല ഫലങ്ങള്‍ ദൃശ്യമാകുന്നതാണ്.

Most read:പൊരിവെയിലില്‍ ഇറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ നിര്‍ബന്ധം; നേട്ടം നിരവധിMost read:പൊരിവെയിലില്‍ ഇറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ നിര്‍ബന്ധം; നേട്ടം നിരവധി

മുട്ട ഹെയര്‍ മാസ്‌ക്

മുട്ട ഹെയര്‍ മാസ്‌ക്

മുടിയുടെ വളര്‍ച്ചയ്ക്ക് വളരെയധികം ഗുണം ചെയ്യുന്ന 20ലധികം അവശ്യ പോഷകങ്ങള്‍ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. മുട്ടകളിലെ പ്രോട്ടീന്‍ ഫോളിക്കിളുകളെ പോഷിപ്പിക്കുന്നു. ഇതിന്റെ വിറ്റാമിന്‍ എ, ഡി, ബി 12 എന്നിവ മുടിയുടെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു. വെളിച്ചെണ്ണയും തേനും ചേര്‍ത്ത് മുട്ട ഉപയോഗിക്കുന്നത് മുടിയെ നനവുള്ളതാക്കുകയും മുടി പൊട്ടുന്നത് തടയുകയും മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

1 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ, 1 ടീസ്പൂണ്‍ തേന്‍, ഒരു മുട്ട എന്നിവയാണ് ആവശ്യം. മുട്ട, വെളിച്ചെണ്ണ, തേന്‍ എന്നിവ ഒരു പാത്രത്തില്‍ മിക്സ് ചെയ്യുക. ഈ മിശ്രിതം തലയോട്ടിയില്‍ മസാജ് ചെയ്ത് 20-30 മിനിറ്റ് വിടുക. ശേഷം സൗമ്യമായ ഷാംപൂ ഉപയോഗിച്ച് മുടി വൃത്തിയാക്കുക. നല്ല ഫലങ്ങള്‍ക്കായി ആഴ്ചയില്‍ ഒരിക്കല്‍ ഈ മാസ്‌ക് പ്രയോഗിക്കാവുന്നതാണ്.

Most read:വേനല്‍ച്ചൂടില്‍ മുഖക്കുരു തടയാം; ഇവ പരീക്ഷിക്കൂMost read:വേനല്‍ച്ചൂടില്‍ മുഖക്കുരു തടയാം; ഇവ പരീക്ഷിക്കൂ

അവോക്കാഡോ ഹെയര്‍ മാസ്‌ക്

അവോക്കാഡോ ഹെയര്‍ മാസ്‌ക്

ബി കോംപ്ലക്സ് അഥവാ ബയോട്ടിനുകളുടെ സമ്പന്നമായ ഉറവിടമാണ് അവോക്കാഡോ. അവോക്കാഡോസിലെ ഉയര്‍ന്ന പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ മുടി കോശങ്ങള്‍ ദൃഢപ്പെടുത്താന്‍ സഹായിക്കും, അതിലൂടെ മുടി കൊഴിച്ചിലും മുടി പൊട്ടുന്നതും തടയുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഇത് വെളിച്ചെണ്ണയ്ക്കൊപ്പം മുടിയില്‍ ഈര്‍പ്പം നിലനിര്‍ത്താനും സഹായിക്കുന്നു.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

1 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ, 1 അവോക്കാഡോ എന്നിവയാണ് ആവശ്യം. അവോക്കാഡോ മിനുസമാര്‍ന്ന പള്‍പ്പ് ആക്കുക. അതിനുശേഷം വെളിച്ചെണ്ണ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടുക. 10 മിനിറ്റ് സൗമ്യമായി മസാജ് ചെയ്ത് 1 മണിക്കൂര്‍ ഇടുക. ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. നല്ല ഫലങ്ങള്‍ ലഭിക്കുന്നതിന് ആഴ്ചയില്‍ മൂന്ന് തവണ ഇങ്ങനെ ചെയ്യുക.

Most read:പ്രായം 40 കഴിഞ്ഞോ? സൗന്ദര്യത്തിന് വേണ്ടത് ഈ ശീലമാണ്Most read:പ്രായം 40 കഴിഞ്ഞോ? സൗന്ദര്യത്തിന് വേണ്ടത് ഈ ശീലമാണ്

പപ്പായ ഹെയര്‍ മാസ്‌ക്

പപ്പായ ഹെയര്‍ മാസ്‌ക്

വിറ്റാമിന്‍ എ, ബി, സി എന്നിവയാല്‍ സമ്പന്നമായ പപ്പായ മുടിയെ പോഷിപ്പിക്കാന്‍ സഹായിക്കുന്നു. പപ്പായയിലെ പാപ്പെയ്ന്‍ എന്ന എന്‍സൈമിന് തലയോട്ടിയിലെ അണുബാധ തടയുന്ന ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്. ആന്റിഓക്സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണിത്, ഇത് മുടിയുടെ ഫ്രീ റാഡിക്കല്‍ കേടുപാടുകള്‍ തടയുകയും മുടി പൊട്ടുന്നത് കുറയ്ക്കുകയും ചെയ്യുന്നു.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

1/2 കപ്പ് പഴുത്ത പപ്പായ അടിച്ചെടുത്തത്, 1 ടേബിള്‍ സ്പൂണ്‍ തൈര് എന്നിവ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടുക. 5 മിനിറ്റ് സൗമ്യമായി മസാജ് ചെയ്ത് ഒരു മണിക്കൂറോളം വിടുക. ശേഷം മിതമായ ക്ലെന്‍സറില്‍ മുടി കഴുകുക. നല്ല ഫലങ്ങള്‍ ലഭിക്കുന്നതിന് ആഴ്ചയില്‍ 2-3 തവണ ഇത് ചെയ്യുക.

Most read:ഈ പഴത്തിന്റെ ഉപയോഗമെങ്കില്‍ മുഖത്തെ മാറ്റം അത്ഭുതംMost read:ഈ പഴത്തിന്റെ ഉപയോഗമെങ്കില്‍ മുഖത്തെ മാറ്റം അത്ഭുതം

തൈര്

തൈര്

തലയോട്ടിയിലെ അണുബാധയോട് പോരാടുകയും തലയോട്ടിക്ക് ഈര്‍പ്പം നല്‍കുകയും മുടി പൊട്ടുന്നത് കുറയ്ക്കുകയും ചെയ്യാന്‍ തൈര് സഹായിക്കുന്നു. ഇതില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ തലയോട്ടിയിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിലെ വിറ്റാമിന്‍ ബി 5 മുടിയിഴകളെ ശക്തിപ്പെടുത്തുകയും മുടി പൊട്ടുന്നത് തടയുകയും ചെയ്യുന്നു.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഒരു ടീസ്പൂണ്‍ തേന്‍, 1 ടീസ്പൂണ്‍ വെളിച്ചെണ്ണ, 1 ടേബിള്‍ സ്പൂണ്‍ തൈര് എന്നീ ചേരുവകള്‍ മിനുസമാര്‍ന്ന പേസ്റ്റ് രൂപത്തിലാക്കുക. ഇത് നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടി ഏകദേശം 30 മിനിറ്റ് വിടുക. ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ഈ മാസ്‌ക് ആഴ്ചയില്‍ രണ്ടുതവണ പ്രയോഗിക്കാം.

Most read:വരണ്ട മുടി മിനുസമാര്‍ന്നതാക്കാന്‍ ചില സൂത്രപ്പണികള്‍Most read:വരണ്ട മുടി മിനുസമാര്‍ന്നതാക്കാന്‍ ചില സൂത്രപ്പണികള്‍

ഉലുവ

ഉലുവ

ഉലുവയിലെ പോഷകങ്ങള്‍ മുടി പൊട്ടുന്നത് കുറയ്ക്കുക മാത്രമല്ല, പതിവായി ഉപയോഗിക്കുന്നതിലൂടെ മുടിയുടെ ഘടന മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പൊട്ടാസ്യം അടങ്ങിയ ഉലുവ മുടിയുടെ അകാല നരയെയും തടയുന്നു. ഇതിലെ ലെസിത്തിന്‍ മുടിയിഴകളെ ശക്തിപ്പെടുത്തുകയും തലയോട്ടിക്ക് ആഴത്തില്‍ ഈര്‍പ്പമുണ്ടാക്കുകയും അങ്ങനെ മുടിയുടെ അറ്റം പിളരുന്നത് തടയുകയും ചെയ്യുന്നു.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

1 ടേബിള്‍ സ്പൂണ്‍ തൈര്, 2 ടീസ്പൂണ്‍ ഉലുവ എന്നിവയാണ് ആവശ്യം. 3-4 മണിക്കൂര്‍ വെള്ളത്തില്‍ മുക്കിവച്ച ഉലുവ ചതച്ചെടുത്ത് മിനുസമാര്‍ന്ന പേസ്റ്റ് ആക്കുക. ഇതിലേക്ക് തൈരു ചേര്‍ത്ത് ഇളക്കുക. ഇത് തലയോട്ടിയില്‍ പുരട്ടി 5-10 മിനിറ്റ് വിരല്‍ കൊണ്ട് മസാജ് ചെയ്യുക. ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞ് ക്ലെന്‍സര്‍ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്യുന്നതിലൂടെ 2-3 മാസത്തിനുള്ളില്‍ ഫലങ്ങള്‍ ദൃശ്യമാകുന്നതാണ്.

Most read:വെയിലേറ്റ് മുടി കേടാകാതിരിക്കാന്‍ ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍Most read:വെയിലേറ്റ് മുടി കേടാകാതിരിക്കാന്‍ ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

English summary

How to Get Rid of Split Ends in Malayalam

Split ends happen when the ends of your hair become dry, brittle, and frayed. Here are some effective ways to get rid of split ends. Take a look.
Story first published: Monday, April 12, 2021, 11:02 [IST]
X
Desktop Bottom Promotion