For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തലയിലെ ഫംഗസ് അണുബാധ നിശ്ശേഷം നീക്കാം; ഉപയോഗിക്കേണ്ടത് ഇത്

|

പലരും തലയോട്ടിയില്‍ ചൊറിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നു. നിങ്ങള്‍ക്ക് ശിരോചര്‍മ്മത്തില്‍ തുടര്‍ച്ചയായ ചൊറിച്ചില്‍ അനുഭവപ്പെടുകയോ തലയോട്ടിയിലെ പുറംതൊലിയില്‍ പഴുപ്പ് നിറയുകയോ ചെയ്താല്‍, അത് തലയോട്ടിയിലെ ഫംഗസ് അണുബാധയുടെ ലക്ഷണമാകാം. വാസ്തവത്തില്‍, മലിനീകരണം കാരണം തലയോട്ടിയിലെ ഫംഗസ് അണുബാധ ഇന്ന് വളരെ സാധാരണമാണ്.

Most read: മുടിക്ക് ഉള്ള് വളരാനും കട്ടികൂട്ടാനും വേണ്ടത് ഈ വിറ്റാമിനുകള്‍Most read: മുടിക്ക് ഉള്ള് വളരാനും കട്ടികൂട്ടാനും വേണ്ടത് ഈ വിറ്റാമിനുകള്‍

എന്നിരുന്നാലും പ്രശ്‌നം വര്‍ദ്ധിക്കുകയാണെങ്കില്‍ ഇതുകാരണം ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ട്. ഇത് തലയില്‍ ചെറിയ കുരുക്കള്‍ ഉണ്ടാക്കുന്നു, ഇത് ചിലപ്പോള്‍ രക്തമോ പഴുപ്പോ പുറത്തുവരാനും കാരണമാകുന്നു. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍, പ്രശ്‌നം വര്‍ദ്ധിക്കും. എന്നാല്‍, ഇതിന് പരിഹാരമായി നിങ്ങള്‍ക്ക് ചില വീട്ടുവൈദ്യങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. ഇതാ, അത്തരം ചില കൂട്ടുകള്‍ നോക്കൂ.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗറിന് ആന്റിഫംഗല്‍ ഗുണങ്ങളുണ്ട്. ഈ ഗുണങ്ങള്‍ അണുബാധയ്ക്ക് കാരണമാകുന്ന ഫംഗസുകളെ അകറ്റാന്‍ സഹായിക്കും. 1 കപ്പ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍, 2 കപ്പ് വെള്ളം എന്നിവയാണ് നിങ്ങള്‍ക്കാവശ്യം. രണ്ട് കപ്പ് വെള്ളത്തില്‍ ഒരു കപ്പ് എസിവി ചേര്‍ക്കുക. ഇത് ഉപയോഗിച്ച് നിങ്ങളുടെ മുടി കഴുകുക. മികച്ച ഫലങ്ങള്‍ക്കായി നിങ്ങള്‍ക്ക് ഇത് ആഴ്ചയില്‍ 2-3 തവണ ചെയ്യാം.

നാരങ്ങ

നാരങ്ങ

തലയോട്ടിയിലെ ഫംഗസ് അണുബാധയെ ചികിത്സിക്കാന്‍ സഹായിക്കുന്ന ആന്റിമൈക്രോബയല്‍ പ്രവര്‍ത്തനങ്ങളുള്ള സിട്രസ് പഴങ്ങളാണ് നാരങ്ങ. നാരങ്ങ നീര് 1 ടീസ്പൂണ്‍, 1 കപ്പ് വെള്ളം എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഒരു കപ്പ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ നാരങ്ങ നീര് ചേര്‍ക്കുക. നന്നായി ഇളക്കി, ഈ മിശ്രിതം ഉപയോഗിച്ച് നിങ്ങളുടെ തല കഴുകുക. ഇത് 10-15 മിനിറ്റ് വിട്ട ശേഷം കുളിക്കുക. മികച്ച ഫലങ്ങള്‍ക്കായി നിങ്ങള്‍ക്ക് ഇത് ആഴ്ചയില്‍ 2-3 തവണ ചെയ്യാം. നാരങ്ങയ്ക്ക് നിങ്ങളുടെ തലയോട്ടി വരണ്ടതാക്കാന്‍ കഴിയുന്ന രേതസ് ഗുണങ്ങളുണ്ട്. അതിനാല്‍, ഇത് ചെറിയ അളവില്‍ മാത്രം ഉപയോഗിക്കുക.

Most read:ശൈത്യകാലത്ത് മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും ഈ ടിപ്‌സ്Most read:ശൈത്യകാലത്ത് മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും ഈ ടിപ്‌സ്

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ, അല്ലെങ്കില്‍ സോഡിയം ബൈകാര്‍ബണേറ്റ്, ആന്റിഫംഗല്‍ പ്രവര്‍ത്തനം കാണിക്കുന്നു. അതിനാല്‍, തലയോട്ടിയിലെ ഫംഗസ് ചികിത്സിക്കാന്‍ ഇത് സഹായിച്ചേക്കാം. 1 ടേബിള്‍സ്പൂണ്‍ ബേക്കിംഗ് സോഡ, 1 കപ്പ് വെള്ളം എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഒരു കപ്പ് വെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ക്കുക. നന്നായി ഇളക്കി നിങ്ങളുടെ ഷാംപൂവില്‍ ഇത് ചേര്‍ക്കുക. ഇത് നിങ്ങളുടെ തലയോട്ടിയില്‍ കുറച്ച് മിനിറ്റ് മസാജ് ചെയ്യുക. വെള്ളം ഉപയോഗിച്ച് നന്നായി കഴുകുക. നിങ്ങള്‍ക്ക് ഇത് ആഴ്ചയില്‍ പലതവണ ചെയ്യാം.

വേപ്പെണ്ണ

വേപ്പെണ്ണ

നിമിനോളിന്റെ സാന്നിധ്യം മൂലം വേപ്പെണ്ണ ആന്റിഫംഗല്‍ പ്രവര്‍ത്തനം കാണിക്കുന്നു. തലയോട്ടിയിലെ ഫംഗസ് അണുബാധയെ നേരിടാന്‍ ഇത് സഹായിക്കും. 2 ടീസ്പൂണ്‍ വേപ്പെണ്ണ, 1 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയില്‍ രണ്ട് ടീസ്പൂണ്‍ വേപ്പെണ്ണ ചേര്‍ക്കുക. നന്നായി ഇളക്കി തലയോട്ടിയിലും മുടിയിലും പുരട്ടുക. കുറഞ്ഞത് 30-60 മിനിറ്റെങ്കിലും ഇത് വച്ച ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. നിങ്ങള്‍ക്ക് ഇത് ആഴ്ചയില്‍ 2-3 തവണ ചെയ്യാം.

ആവണക്കെണ്ണ

ആവണക്കെണ്ണ

ആവണക്കെണ്ണയില്‍ റിസിനോലിയേറ്റ് അടങ്ങിയിട്ടുണ്ട്, ഇത് അതിന് ശക്തമായ ആന്റി ഫംഗല്‍ ഗുണങ്ങള്‍ നല്‍കുന്നു, കൂടാതെ അണുബാധയ്ക്ക് കാരണമാകുന്ന ഫംഗസ് ഒഴിവാക്കാന്‍ നിങ്ങളെ സഹായിക്കും. 1 ടേബിള്‍ സ്പൂണ്‍ തണുത്ത ആവണക്ക് എണ്ണ, 1 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ആവണക്കെണ്ണയും വെളിച്ചെണ്ണയും ഒരു ടേബിള്‍സ്പൂണ്‍ വീതം മിക്‌സ് ചെയ്യുക. ഈ മിശ്രിതം തലയോട്ടിയില്‍ പുരട്ടുക. ബാക്കിയുള്ള എണ്ണ മുടിയുടെ ബാക്കി ഭാഗങ്ങളില്‍ പുരട്ടുക. 30 മിനിറ്റോ അതില്‍ കൂടുതലോ ഇത് വിടുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകി കണ്ടീഷന്‍ ചെയ്യുക. നിങ്ങള്‍ക്ക് ഇത് ആഴ്ചയില്‍ 1-2 തവണ ചെയ്യാം.

Most read:മിനിറ്റുകള്‍ക്കുള്ളില്‍ മുഖത്തിന് തിളക്കമേകാം; ഈ കൂട്ടിലുണ്ട് വഴിMost read:മിനിറ്റുകള്‍ക്കുള്ളില്‍ മുഖത്തിന് തിളക്കമേകാം; ഈ കൂട്ടിലുണ്ട് വഴി

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍ ആന്റി ഫംഗല്‍ പ്രവര്‍ത്തനങ്ങള്‍ പ്രകടിപ്പിക്കുകയും ഫംഗസുകളില്‍ മാറ്റം വരുത്തുന്ന ഫലമുണ്ടാക്കുകയും ചെയ്യുന്നു. ടീ ട്രീ ഓയില്‍ 3-4 തുള്ളി, 1-2 ടേബിള്‍സ്പൂണ്‍ മധുരമുള്ള ബദാം എണ്ണ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഒന്നോ രണ്ടോ ടേബിള്‍സ്പൂണ്‍ ബദാം ഓയിലില്‍ രണ്ടോ മൂന്നോ തുള്ളി ടീ ട്രീ ഓയില്‍ ചേര്‍ക്കുക. ഇത് നന്നായി ഇളക്കി തലയോട്ടിയിലും മുടിയിലും പുരട്ടുക. ഇത് 30-60 മിനിറ്റ് വിടുക. ശേഷം വീര്യം കുറഞ്ഞ ക്ലെന്‍സര്‍ ഉപയോഗിച്ച് കഴുകിക്കളയുക. ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഇത് ചെയ്യുക. ടീ ട്രീ ഓയില്‍ വളരെ ശക്തമാണ്. അതിനാല്‍, ശുപാര്‍ശ ചെയ്യുന്ന അളവിലും കാരിയര്‍ ഓയില്‍ ഉപയോഗിച്ച് നേര്‍പ്പിച്ചതിനുശേഷവും ഉപയോഗിക്കുക.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളിക്ക് ഫംഗസിനെതിരെ കാര്യമായ പ്രതിരോധശേഷി ഉണ്ട്, ഇത് തലയോട്ടിയിലെ ഫംഗസ് അണുബാധയെ ചികിത്സിക്കുന്നതിന് ഫലപ്രദമാണ്. ഈ ഗുണങ്ങള്‍ അണുബാധയ്ക്ക് കാരണമാകുന്ന ഫംഗസുകളെ അകറ്റാന്‍ സഹായിക്കും. 2-3 അല്ലി വെളുത്തുള്ളി ചതച്ചത്, 2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ അല്ലെങ്കില്‍ ഒലിവ് ഓയില്‍ എന്നിവയാണ് നിങ്ങള്‍ക്കാവശ്യം. തൊലികളഞ്ഞ വെളുത്തുള്ളി രണ്ടോ മൂന്നോ അല്ലി ചതയ്ക്കുക. രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ / ഒലിവ് എണ്ണയില്‍ ചതച്ച വെളുത്തുള്ളി ചേര്‍ത്ത് 1-2 മിനിറ്റ് ചൂടാക്കുക. എണ്ണ അരിച്ചെടുക്കുക. ഈ എണ്ണ തലയോട്ടിയിലും മുടിയിലും പുരട്ടുക. 1-2 മണിക്കൂര്‍ വയ്ക്കുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. നിങ്ങള്‍ക്ക് ഇത് ആഴ്ചയില്‍ 1-2 തവണ ചെയ്യാം. വെളുത്തുള്ളി ദീര്‍ഘനേരം വെച്ചാല്‍ നിങ്ങളുടെ തലയോട്ടിയില്‍ പൊള്ളലേറ്റേക്കാം. അതിനാല്‍ ഇത് ഉപയോഗിക്കുന്നതിന് മുമ്പ് ഒരു പാച്ച് ടെസ്റ്റ് നടത്തുക.

Most read:കൊളാജന്‍ കിട്ടിയാല്‍ മുടി തഴച്ചുവളരും; ഇതാണ് പോംവഴിMost read:കൊളാജന്‍ കിട്ടിയാല്‍ മുടി തഴച്ചുവളരും; ഇതാണ് പോംവഴി

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ മികച്ച ആന്റി ഫംഗല്‍ പ്രവര്‍ത്തനങ്ങള്‍ കാണിക്കുന്നു, ആരോഗ്യകരമായ മുടി വളര്‍ച്ചയ്ക്കുള്ള ഏറ്റവും മികച്ച എണ്ണകളില്‍ ഒന്നാണ് ഇത്. ഈ ഗുണങ്ങള്‍ അണുബാധയ്ക്ക് കാരണമാകുന്ന ഫംഗസുകളെ അകറ്റാന്‍ സഹായിക്കും. 1-2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ എടുത്ത് തലയോട്ടിയില്‍ മൃദുവായി മസാജ് ചെയ്യുക. ഇത് 1-2 മണിക്കൂര്‍ വിടുക. ശേഷം മൃദുവായ ക്ലെന്‍സര്‍ ഉപയോഗിച്ച് ഇത് കഴുകിക്കളയുക, നിങ്ങളുടെ മുടി കണ്ടീഷന്‍ ചെയ്യുക. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇത് ചെയ്യുക.

മറ്റ് നുറുങ്ങുകള്‍

മറ്റ് നുറുങ്ങുകള്‍

* പതിവായി കുളിക്കുകയും ആരോഗ്യകരമായ ശുചിത്വം പാലിക്കുകയും ചെയ്യുക.

* നിങ്ങളുടെ തലയോട്ടി വരണ്ടതും വൃത്തിയുള്ളതുമായി സൂക്ഷിക്കുക.

* സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണക്രമം പിന്തുടരുക.

* അന്നജവും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പരിമിതപ്പെടുത്തുക.

* മദ്യപാനം പരിമിതപ്പെടുത്തുക.

* ആന്റിബയോട്ടിക്കുകളും സ്റ്റിറോയിഡുകളും അമിതമായി കഴിക്കരുത്.

* തൊപ്പികള്‍ അല്ലെങ്കില്‍ സ്‌കാര്‍ഫുകള്‍ എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക.

English summary

How To Get Rid Of Fungal Scalp Infection in Malayalam

Fungal infections can occur anywhere on or inside the body. But they are more common on the feet, fingernails, and scalp. Let’s see how to grt rid of fungal scalp infection.
Story first published: Wednesday, February 2, 2022, 16:01 [IST]
X
Desktop Bottom Promotion