Just In
- 5 hrs ago
എത്ര വലിയ കെട്ടിക്കിടക്കുന്ന കൊഴുപ്പും ഉരുക്കും മാര്‍ഗ്ഗങ്ങള്‍
- 6 hrs ago
സമ്പത്ത് കുമിഞ്ഞ് കൂടുമെന്ന് സൂചന നല്‍കും സ്വപ്നങ്ങള്‍: ഈ സ്വപ്നങ്ങള്‍ നിങ്ങള്‍ കാണാറുണ്ടോ?
- 7 hrs ago
മുഖത്തെ ചെറിയമാറ്റം പോലും അപകടം സൂചിപ്പിക്കുന്നതാണ്
- 9 hrs ago
2021ല്‍ രാഹുദോഷം നീക്കാന്‍ 12 രാശിക്കും ചെയ്യേണ്ടത്
Don't Miss
- News
പ്രത്യാശയും കാരുണ്യയും: മത്സ്യത്തൊഴിലാളികൾക്ക് 2 മറൈൻ ആംബുലൻസുകൾ കൂടി നീറ്റിലിറങ്ങുന്നു
- Movies
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വെളുത്തുള്ളി തൈലമെന്ന ഒറ്റമൂലിയില്‍ പനങ്കുലമുടി
മുടിയുടെ അനാരോഗ്യം എല്ലാവരേയും അസ്വസ്ഥരാക്കുന്ന ഒന്നാണ്. വിപണിയില്‍ ലഭിക്കുന്ന വിലകൂടിയ എണ്ണ തേച്ചിട്ട് പോലും മുടിയുടെ ആരോഗ്യം പഴയതിനേക്കാള്‍ മോശമായി തുടരുന്ന അവസ്ഥയുണ്ടെങ്കില്‍ അതിലേറെ സങ്കടം മറ്റൊന്നും ഇല്ല എന്ന് തന്നെ നമുക്ക് പറയാവുന്നതാണ്. പലപ്പോഴും ആരോഗ്യത്തിന് ഭീഷണിയുണ്ടാവുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. ആരോഗ്യ സംരക്ഷണത്തില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ മുടിയെയും വളരെ ദോഷകരമായി തന്നെ ബാധിക്കുന്നുണ്ട്. എന്നാല്‍ മുടി കൊഴിച്ചില്‍, മുടിയുടെ അറ്റം പിളരല്‍, മുടിക്ക് ആരോഗ്യമില്ലായ്മ എന്നിവയെല്ലാം വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ തന്നെയാണ്.
കഷണ്ടിയെന്ന വില്ലനെ തടയാന്‍ ഈ എണ്ണ
ആരോഗ്യ സംരക്ഷണത്തിന് വേണ്ടി മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ഇത് കൊഴിഞ്ഞ മുടി വീണ്ടും വളരുന്നതിനും വളരുന്ന മുടി നല്ല കരുത്തുള്ളതായി മാറുന്നതിനും സഹായിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രദ്ധിക്കുന്നവര്‍ ഇനി അല്പ സമയം മുടിയുടെ ആരോഗ്യത്തിനും വേണ്ടി കണ്ടെത്താവുന്നതാണ്. ഇതെല്ലാം നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. വെളുത്തുള്ളി മുടിക്ക് ആരോഗ്യം നല്‍കുന്നതിന് വേണ്ടി എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്.

തയ്യാറാക്കുന്നത് എങ്ങനെ
മുടിയുടെ ആരോഗ്യത്തിന് വേണ്ടി എങ്ങനെ വെളുത്തുള്ളി ഓയില്‍ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി നാല് തുടം വെളുത്തുള്ളി, കാല്‍ക്കപ്പ് വെളിച്ചെണ്ണ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. വെളുത്തുള്ളി ചെറുതാക്കി അരിഞ്ഞ് ഒരു പാനില്‍ എണ്ണയൊഴിച്ച് ചൂടാക്കി അതിലേക്ക് ഇട്ട് നല്ലതു പോലെ മൂപ്പിച്ചെടുക്കുക. ചെറിയ തീയില്‍ വേണം മൂപ്പിച്ചെടുക്കാന്‍ എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. വെളുത്തുള്ളിയുടെ നിറം മാറുമ്പോള്‍ തീ ഓഫ് ചെയ്ത് അഞ്ച് മിനിട്ടിന് ശേഷം അത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. ഇത് നല്ലതു പോലെ ചൂടാറിക്കഴിഞ്ഞ് അല്പ സമയം കഴിഞ്ഞ് ഉപയോഗിക്കാം. വേണമെന്നുണ്ടെങ്കില്‍ അല്പം ബ്രഹ്മി പോലും ഇതിലേക്ക് ചേര്‍ക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയില്‍ പ്രയോഗിക്കാവുന്നതാണ്.

മുടി വളരുന്നതിന്
ഈ എണ്ണ മുടി വളരുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇത് കൊഴിഞ്ഞ മുടി വീണ്ടും വളരുന്നതിന് സഹായിക്കുന്നുണ്ട്. എത്ര വലിയ മുടി കൊഴിച്ചില്‍ ആണെങ്കിലും അതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി വെളുത്തുള്ളി എണ്ണ തയ്യാറാക്കാവുന്നതാണ്. മുടി വളരുന്നതോടൊപ്പം തന്നെ മുടിക്ക് നല്ല ഉള്ള് ഉണ്ടാവുന്നതിനും ഈ എണ്ണ സഹായിക്കുന്നുണ്ട്. എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ നീര്‍ക്കെട്ട്, ചുമ, ജലദോഷം എന്നിവ തോന്നുകയാണെങ്കില്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിനും വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്നതാണ് എന്നുള്ളതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.

കഷണ്ടിക്ക് പരിഹാരം
കഷണ്ടിക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് തലയില്‍ തേച്ച് കുളിക്കുന്നതിലൂടെ അത് കഷണ്ടിയെ ഇല്ലാതാക്കുന്നതിനും മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. ആത്മവിശ്വാസം കളയുന്ന ഒന്നാണ് കഷണ്ടി എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിനെ പരിഹരിക്കുന്നതിന് നമുക്ക് ദിവസവും എന്ന കണക്കില്‍ ഇത് ചെയ്യാവുന്നതാണ്. എല്ലാ ദിവസവും ഉപയോഗിക്കുന്നതിന് ബുദ്ധിമുട്ടുള്ളവര്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം ഇത് ചെയ്യാവുന്നതാണ്. ഒന്നിലധികം ആരോഗ്യ ഗുണങ്ങള്‍ നല്കുന്ന അതേ സള്‍ഫര്‍ സംയുക്തങ്ങള്‍ തന്നെയാണ് വെളുത്തുള്ളി കൊണ്ട് മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നതും.

അകാല നരക്ക് പരിഹാരം
ചെറുപ്പത്തിലെ മുടി നരക്കുന്നത് പലരേയും അസ്വസ്ഥരാക്കുന്ന ഒന്നാണ്. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ കാരണം എന്ന് പലര്‍ക്കും അറിയില്ല. പക്ഷേ മുടി കറുത്തതാക്കുന്നതിന് വേണ്ടി പലരും ഇതിന് പരിഹാരം കാണാന്‍ ഡൈ ചെയ്യുകയും മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നത് പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ വെളുത്തുള്ളി ഉപയോഗിച്ച് ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സാധിക്കുന്നുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തിനും അകാല നരക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രശ്നങ്ങളില്ലാതെ മുടി നരക്കുന്നതിന് ഇതിലൂടെ പരിഹാരം കാണാം.

മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരം
മുടിയുടെ അറ്റം പിളരുന്നത് പരിഹരിക്കാന്‍ മുടി വെട്ടിക്കളയുന്നവരാണ് പലരും. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും അല്പം വെളുത്തുള്ളി ഓയില്‍ പുരട്ടിയാല്‍ മതി. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ ഇത്തരം അവസ്ഥകളില്‍ പരിഹാം കാണാവുന്നതാണ്. ഇനി വെളുത്തുള്ളി ഓയിലിലൂടെ ഈ പ്രശ്നത്തെ നമുക്ക് പരിഹരിക്കാന്‍ സാധിക്കുന്നുണ്ട്. ഇത്തരം അവസ്ഥകളില്‍ വെളുത്തുള്ളി നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

താരന് പരിഹാരം
താരനെന്ന പ്രശ്നം കൊണ്ട് വലയുന്നവര്‍ ധാരാളമുണ്ട്. ഇതിന് എങ്ങനെയെങ്കിലും പരിഹാരം കണ്ടാല്‍ മതി എന്ന് വിചാരിക്കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും വെളുത്തുള്ളി ഓയില്‍ ഉപയോഗിക്കാവുന്നതാണ്. താരനെ ഇല്ലാതാക്കാന്‍ വെളുത്തുള്ളി എണ്ണ ചൂടാക്കി ദിവസവും തലയില്‍ തേക്കാവുന്നതാണ്. ഒരാഴ്ച കൊണ്ട് തന്നെ നമുക്ക് ഇത്തരം പ്രശ്നത്തെ പരിഹരിക്കാന്‍ സാധിക്കുന്നുണ്ട്. താരനെ പൂര്‍ണമായും തുരത്തുന്നതിന് ഏറ്റവും മികച്ചതാണ് വെളുത്തുള്ളി എണ്ണ എന്ന കാര്യത്തില്‍ സംശയം വേണ്ട.