Just In
Don't Miss
- Movies
അന്ന് മമ്മൂട്ടി പറഞ്ഞ വാക്കുകൾ ഏറെ വേദനിപ്പിച്ചു,മെഗാസ്റ്റാറിന്റെ വാക്കുകൾ വെളിപ്പെടുത്തി സത്യൻ അന്തിക്കാട്
- Automobiles
2021 കോമ്പസിന്റെ പുതിയ വീഡിയോ പങ്കുവെച്ച് ജീപ്പ്
- News
യുഡിഎഫില് ഞെട്ടല്; കോണ്ഗ്രസില് നേതാക്കളുടെ കൂട്ടരാജി, മുസ്ലിം ലീഗിലും... 4ന് കൂടുതല് രാജിയുണ്ടാകും
- Sports
IND vs ENG: ഏകദിനത്തില് ഇന്ത്യക്കു ബി ടീം? രോഹിത്തടക്കം എട്ടു പേര് ടീമിന് പുറത്തേക്ക്!
- Travel
ശിവരാത്രി മുതല് ഹോളി വരെ.. പിന്നെ കൊടുങ്ങല്ലൂര് ഭരണിയും.. മാര്ച്ചിലെ ആഘോഷങ്ങളിതാ
- Finance
പവന് 280 രൂപ കൂടി; അറിയാം ഇന്നത്തെ സ്വര്ണവില
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മുടി പ്രശ്നങ്ങള് തീര്ക്കണോ? ഈ മാസ്ക് സഹായിക്കും
മുടി സംരക്ഷണം ആര്ക്കും ഒരു വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ഇതിനായി നിങ്ങള് പല കേശസംരക്ഷണ ഉത്പന്നങ്ങളും ഉപയോഗിക്കുന്നു. എന്നാല്, ഇത്തരം രാസവസ്തുക്കള് നിറഞ്ഞ ഉത്പന്നങ്ങള് ഒരുപക്ഷേ നിങ്ങളുടെ മുടിക്ക് കൂടുതല് പ്രശ്നങ്ങള് സൃഷ്ടിച്ചേക്കാം. ഇതിനു ബദലായി നിങ്ങള്ക്ക് വീട്ടില് തന്നെ ചില ഹെയര് മാസ്കുകള് തയ്യാറാക്കി മുടിക്ക് ഉപയോഗിക്കാവുന്നതാണ്. അത്തരം ഹോംമെയ്ഡ് ഹെയര് മാസ്കുകളില് മികച്ച ഒന്നാണ് മയോണൈസ് മാസ്ക്.
Most read: അരമുറി നാരങ്ങ കാലില്വച്ച് ഉറങ്ങൂ; ഫലം അത്ഭുതം
മുടിയുടെ പരിപാലനത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും ഇതിലുണ്ട്. മറ്റ് ചില പോഷക ഘടകങ്ങളുമായി കലര്ത്തി ആഴ്ചയില് ഒരിക്കല് മയോണൈസ് മാസ്ക് നിങ്ങളുടെ മുടിക്ക് പ്രയോഗിച്ചാല് അതിശയകരമായ മാറ്റങ്ങള് നിങ്ങള്ക്ക് കാണാന് സാധിക്കും. നിങ്ങളുടെ വീട്ടില് തന്നെ എളുപ്പത്തില് തയാറാക്കി പരീക്ഷിക്കാന് കഴിയുന്ന ചില മയോണൈസ് ഹെയര് മാസ്കുകള് ഇതാ.

മയോണൈസ്, വാഴപ്പഴം ഹെയര് മാസ്ക്
ഈ മാസ്ക് നിര്മ്മിക്കാന്, ഒരു പാത്രത്തില് 2 പഴുത്ത വാഴപ്പഴം നന്നായി ചേര്ത്ത് 2 ടേബിള്സ്പൂണ് മയോണൈസും 1 ടേബിള് സ്പൂണ് ഒലിവ് ഓയിലും ചേര്ക്കുക. മിനുസമാര്ന്ന പേസ്റ്റ് ആകുന്നതുവരെ എല്ലാ ചേരുവകളും മിക്സ് ചെയ്യുക. നിങ്ങളുടെ മുടിയിലും തലയോട്ടിയിലും ഈ മാസ്ക് പ്രയോഗിക്കുക. 45 മിനിറ്റിനു ശേഷം ഒരു ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ഈ മാസ്ക് നിങ്ങളുടെ മങ്ങിയതും കേടായതുമായ മുടിയെ പുനരുജ്ജീവിപ്പിക്കാന് സഹായിക്കും.

മയോണൈസ്, മുട്ട ഹെയര് മാസ്ക്
ഒരു പാത്രത്തില് രണ്ട് മുട്ടയും 5 ടേബിള്സ്പൂണ് മയോണൈസും എടുത്ത് മിനുസമാര്ന്ന പേസ്റ്റ് ആകുന്നതുവരെ അടിക്കുക. നിങ്ങളുടെ മുടിവേരുകള് മുതല് അറ്റം വരെ ഇത് മുടിയില് പുരട്ടുക. നിങ്ങളുടെ തലമുടി ഒരു തുണി കൊണ്ട് മൂടി ഈ മാസ്ക് 20 മിനിറ്റ് ഉണങ്ങാന് വിടുക. ശേഷം ഷാംപൂ ഉപയോഗിച്ച് ഇത് കഴുകി കളയുക. ഈ മാസ്ക് നിങ്ങളുടെ മുടിയുടെ ഇലാസ്തികത മെച്ചപ്പെടുത്താന് സഹായിക്കുകയും മുടി പൊട്ടലും കേടുപാടുകളും കുറയ്ക്കുകയും ചെയ്യുന്നു. സില്ക്കി സ്മൂത്ത് ആയ മുടിയും നിങ്ങള്ക്ക് ലഭിക്കുന്നു.
Most read: കഴുത്തിലെ ചുളിവ് ഇനി ഇല്ലേയില്ല; മാറ്റാന് എളുപ്പവഴി

മയോണൈസ്, വെളിച്ചെണ്ണ ഹെയര് മാസ്ക്
ഈ ഹെയര് മാസ്ക് തയ്യാറാക്കാന് 4 ടേബിള്സ്പൂണ് മയോണൈസ്, 2 ടേബിള്സ്പൂണ് വെളിച്ചെണ്ണ, 1 ടേബിള് സ്പൂണ് ഒലിവ് ഓയില് എന്നിവയാണ് നിങ്ങള്ക്ക് വേണ്ടത്. ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും നന്നായി പുരട്ടി മുടി 30 മിനിറ്റ് പൊതിഞ്ഞ് വയ്ക്കുക. ശേഷം സള്ഫേറ്റ് രഹിത ഷാംപൂ ഉപയോഗിച്ച് ഇത് കഴുകി കളയുക. ഈ മാസ്ക് പതിവായി ഉപയോഗിക്കുന്നതിലൂടെ നിങ്ങള്ക്ക് തിളക്കമുള്ള മുടി നേടാവുന്നതാണ്.

മയോണൈസും തേനും
ഒരു ബ്ലെന്ഡറില് ½ കപ്പ് മയോണൈസ്, 2 ടേബിള്സ്പൂണ് തേന്, 1 ടേബിള് സ്പൂണ് ആപ്പിള് സിഡെര് വിനെഗര് എന്നിവ ചേര്ത്ത് മിക്സ് ചെയ്യുക. ഈ പേസ്റ്റ് നിങ്ങളുടെ തലമുടിയിലും തലയോട്ടിയിലും പുരട്ടി 45 മിനിറ്റ് നേരം മുടി പൊതിഞ്ഞ് വയ്ക്കുക. ഇതിനു ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ഈ മാസ്ക് നിങ്ങളുടെ തലയോട്ടി അണ്ലോക്ക് ചെയ്യുകയും അഴുക്കുകള് നീക്കംചെയ്യുകയും ചെയ്യുന്നു.
Most read: മുടി പ്രശ്നങ്ങള് നീങ്ങും, തഴച്ചു വളരും; തേങ്ങാപ്പാല് ഇങ്ങനെ

മയോണൈസ്, ഒലിവ് ഓയില് മാസ്ക്
ഒരു പാത്രത്തില് ½ കപ്പ് മയോണൈസും ½ കപ്പ് ഒലിവ് ഓയിലും എടുത്ത് നന്നായി കലര്ത്തി മിക്സ് ചെയ്യുക. ഇത് മുടിവേരുകളിലും തലയോട്ടിയിലും പുരട്ടുക. ഇതിനുശേഷം മുടി പൊതിഞ്ഞ് മാസ്ക് 30 മിനിറ്റ് നേരം ഉണങ്ങാന് വിടുക. അതിനുശേഷം ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകുക. വളരെ തലമുടിയുള്ളവര്ക്ക് ഈ മാസ്ക് അത്ഭുതങ്ങള് സൃഷ്ടിക്കും.

മയോണൈസും നാരങ്ങയും
മുടികൊഴിച്ചില് കുറയ്ക്കുന്നതിന് നാരങ്ങ മികച്ച പരിഹാരമാണ്. താരന്, പേന് എന്നിവ തടയാനും ഇത് സഹായിക്കുന്നു. 1 മുട്ട, 1 ടേബിള് സ്പൂണ് നാരങ്ങ നീര്, 2 ടേബിള്സ്പൂണ് മയോണൈസ് എന്നിവയാണ് ഈ മാസ്ക് തയാറാക്കാന് നിങ്ങള്ക്ക് ആവശ്യം. മിനുസമാര്ന്ന മിശ്രിതം ലഭിക്കുന്നതുവരെ ഒരു പാത്രത്തില് ഈ ചേരുവകള് യോജിപ്പിക്കുക. ഈ മിശ്രിതം നിങ്ങളുടെ മുടിയില് പ്രയോഗിച്ച് 20 മിനിറ്റ് ഉണങ്ങാന് വിടുക. ശേഷം സള്ഫേറ്റ് രഹിത ഷാംപൂ ഉപയോഗിച്ച് മാസ്ക് കഴുകിക്കളയുക. മികച്ച ഗുണങ്ങള്ക്കായി ആഴ്ചയില് ഒരിക്കല് ഇത് പ്രയോഗിക്കാവുന്നതാണ്.
Most read: മുഖക്കുരു എളുപ്പത്തില് അകറ്റാം; രണ്ടാഴ്ചത്തെ ഉപയോഗം