For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിക്ക് കരുത്തും ഭംഗിയും കൂട്ടാന്‍ ഇഞ്ചിയും ഈ കൂട്ടുകളും നല്‍കും ഫലം

|

ഇഞ്ചിയുടെ ഗുണങ്ങള്‍ നിരവധിയാണ്. അതിലൊന്നാണ് മുടി സംരക്ഷണം. ഭക്ഷണത്തിന്റെ രുചി വര്‍ദ്ധിപ്പിക്കുന്നതിനു പുറമേ, മുടി നിങ്ങളുടെ മുടിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മുടിക്ക് കരുത്തും ആരോഗ്യവും നല്‍കാനും സഹായിക്കുന്നു. പ്രകൃതിയുടെ അത്ഭുതങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ഇഞ്ചി നിങ്ങളുടെ താരന്‍, തലയോട്ടിയിലെ ചൊറിച്ചില്‍, മുടികൊഴിച്ചില്‍, മുടി വരള്‍ച്ച തുടങ്ങിയ മുടിയുടെ വിവിധ പ്രശ്നങ്ങളെ ചികിത്സിക്കാന്‍ സഹായിക്കും. മുടി പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇഞ്ചി ഏതൊക്കെ വിധത്തില്‍ ഉപയോഗിക്കണമെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

Most read: ഇളംചൂടുള്ള എണ്ണ ഈവിധം മുടിയില്‍ തേച്ചാല്‍ ആരോഗ്യമുള്ള മുടിയിഴ ഞൊടിയിടയില്‍Most read: ഇളംചൂടുള്ള എണ്ണ ഈവിധം മുടിയില്‍ തേച്ചാല്‍ ആരോഗ്യമുള്ള മുടിയിഴ ഞൊടിയിടയില്‍

മുടിയുടെ ഘടന മെച്ചപ്പെടുത്തുന്നു

മുടിയുടെ ഘടന മെച്ചപ്പെടുത്തുന്നു

ഇഞ്ചിയില്‍ പോഷകഗുണമുള്ള വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇവ് മുടിയുടെ ഘടന മെച്ചപ്പെടുത്താന്‍ സഹായിക്കുകയും മുടി മൃദുവും തിളക്കവുമുള്ളതാക്കുകയും ചെയ്യുന്നു. ഇഞ്ചി ഉപയോഗിക്കുന്നത് രോമകോശങ്ങളുടെയും ഫോളിക്കിളുകളുടെയും ആരോഗ്യകരമായ വളര്‍ച്ചയെ സഹായിക്കുന്നു. മുടിയുടെ ഘടന മെച്ചപ്പെടുത്താന്‍ ഇഞ്ചി പലതരത്തില്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം.

താരന്‍ നീക്കുന്നു

താരന്‍ നീക്കുന്നു

നിങ്ങളുടെ താരന്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇഞ്ചി ജ്യൂസ് മികച്ചതാണ്. ഇഞ്ചിക്ക് ആന്റിസെപ്റ്റിക് ഗുണങ്ങളുണ്ട്. ഇത് തലയോട്ടിയെ സുഖപ്പെടുത്താനും വൃത്തിയാക്കാനും സഹായിക്കുന്നു. ഇത് തലയോട്ടിയെ പോഷിപ്പിക്കുകയും വരള്‍ച്ചയും താരനും ഇല്ലാതാക്കുകയും ചെയ്യുന്നു.

Most read:ശീതകാലം ചര്‍മ്മത്തിനുണ്ടാക്കും ഈ പ്രശ്‌നങ്ങള്‍; കണ്ടറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരപ്രശ്‌നംMost read:ശീതകാലം ചര്‍മ്മത്തിനുണ്ടാക്കും ഈ പ്രശ്‌നങ്ങള്‍; കണ്ടറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരപ്രശ്‌നം

മുടി വീണ്ടും വളരാന്‍ സഹായിക്കുന്നു

മുടി വീണ്ടും വളരാന്‍ സഹായിക്കുന്നു

ഇന്നത്തെക്കാലത്ത് നമ്മളില്‍ ഭൂരിഭാഗംപേരും മുടികൊഴിച്ചില്‍, കഷണ്ടി തുടങ്ങിയ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരാണ്. ഇത് പുരുഷന്മാരില്‍ വളരെ സാധാരണമാണ്. ഈ അവസ്ഥയില്‍ മുടിക്ക് ഇഞ്ചി ഉപയോഗിക്കുന്നത് വളരെ ഉപയോഗപ്രദമാകും. ഇഞ്ചി തലയോട്ടിയിലെ രക്തചംക്രമണത്തെ സഹായിക്കുകയും മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകള്‍ മുടിക്ക് കട്ടി കൂട്ടാന്‍ സഹായിക്കുന്നു.

മുടിക്ക് ബലം നല്‍കുന്നു

മുടിക്ക് ബലം നല്‍കുന്നു

മുടി ശക്തിപ്പെടുത്തുന്നതിനും പോഷിപ്പിക്കുന്നതിനുമുള്ള ഏറ്റവും നല്ല മാര്‍ഗമാണ് മുടിക്ക് ഇഞ്ചി എണ്ണ പുരട്ടുന്നത്. ഇഞ്ചി എണ്ണയ്ക്ക് രോഗശാന്തി ഗുണങ്ങളും പോഷകഗുണങ്ങളുമുണ്ട്. ഇത് മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ആരോഗ്യകരവും മനോഹരവുമായ മുടി നല്‍കുകയും ചെയ്യുന്നു.

Most read:ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഞൊടിയിടയില്‍; മയോണൈസ് ഇങ്ങനെ ഉപയോഗിക്കൂMost read:ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഞൊടിയിടയില്‍; മയോണൈസ് ഇങ്ങനെ ഉപയോഗിക്കൂ

മുടിപ്രശ്‌നങ്ങള്‍ക്ക് ഇഞ്ചി ഉപയോഗിക്കേണ്ട വിധം

മുടിപ്രശ്‌നങ്ങള്‍ക്ക് ഇഞ്ചി ഉപയോഗിക്കേണ്ട വിധം

മുടി വീണ്ടും വളരാന്‍

ഇഞ്ചിയും നാരങ്ങയും ചേര്‍ത്ത് മുടിയുടെ പിഎച്ച് സന്തുലിതമാക്കാനും മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കാനും സാധിക്കും. മുടി കേടുകൂടാതെ സൂക്ഷിക്കാനും മുടിയെ പോഷിപ്പിക്കാനും ഈ കൂട്ട് സഹായിക്കുന്നു. മുടി വീണ്ടും വളര്‍ത്താനുള്ള മികച്ച വഴിയാണ് ഇഞ്ചിയും നാരങ്ങയും. സിട്രിക് ആസിഡിന്റെയും ആന്റി മൈക്രോബയല്‍ ഗുണങ്ങളുടെയും ഫലങ്ങള്‍ ഇതിലുണ്ട്. 2 ടേബിള്‍സ്പൂണ്‍ അരച്ച ഇഞ്ചി, 3 ടേബിള്‍സ്പൂണ്‍ എള്ള് എണ്ണ, അര ടീസ്പൂണ്‍ നാരങ്ങ നീര് എന്നിവ നന്നായി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഈ കൂട്ട് നിങ്ങളുടെ മുടിയിലും തലയോട്ടിയിലും പുരട്ടുക. അല്‍പനേരം കഴിഞ്ഞ് തല നന്നായി കഴുകുക. മികച്ച ഗുണങ്ങള്‍ക്കായി ആഴ്ചയില്‍ ഒരിക്കല്‍ ഇത് ചെയ്യുക.

മുടികൊഴിച്ചില്‍ അകറ്റാന്‍

മുടികൊഴിച്ചില്‍ അകറ്റാന്‍

മുടി കൊഴിച്ചില്‍ അനുഭവിക്കുന്നവര്‍ക്ക് ഫലപ്രദവും പ്രയോജനകരവുമായ മറ്റൊരു ഹെയര്‍ പായ്ക്കാണ് ഇത്. സള്‍ഫര്‍ അടങ്ങിയ സവാള ഫോളിക്കിളുകളെ പുനരുജ്ജീവിപ്പിക്കാനും മുടിയുടെ വളര്‍ച്ചയ്ക്കു സഹായിക്കുകയും ചെയ്യുന്നു. മുടി കട്ടിയുള്ളതായി കാണാനും ഇത് സഹായിക്കുന്നു. 2 ടേബിള്‍സ്പൂണ്‍ അരച്ച ഇഞ്ചി, 1 ചെറിയ സവാള എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ചതച്ച ഇഞ്ചി, സവാള എന്നിവയില്‍ നിന്ന് നീര് പിഴിഞ്ഞെടുക്കുക. ഈ നീര് തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണ ഇത് ചെയ്യുക.

Most read:ചര്‍മ്മ പ്രശ്‌നങ്ങളില്‍ നിന്ന് മുക്തിനേടാം, തിളക്കം നല്‍കാം; ഈ സൂപ്പര്‍ഫുഡിലുണ്ട് പരിഹാരംMost read:ചര്‍മ്മ പ്രശ്‌നങ്ങളില്‍ നിന്ന് മുക്തിനേടാം, തിളക്കം നല്‍കാം; ഈ സൂപ്പര്‍ഫുഡിലുണ്ട് പരിഹാരം

മുടിയിഴകളെ ശക്തിപ്പെടുത്താന്‍

മുടിയിഴകളെ ശക്തിപ്പെടുത്താന്‍

മുടി വീണ്ടും വളരുന്നതിനും മുടിയിഴകളെ ശക്തിപ്പെടുത്തുന്നതിനും ഇഞ്ചിയും വെളുത്തുള്ളി മിക്സ് ചെയ്ത് ഉപയോഗിക്കാം. ഇത് മുടിയുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനും പോഷിപ്പിക്കുന്നതിനും സഹായിക്കുന്നു. മുടിക്ക് തിളക്കം നല്‍കാനും ഈ കൂട്ട് സഹായകമാകുന്നു. 1 ടേബിള്‍ സ്പൂണ്‍ ഇഞ്ചി, രണ്ട് ടീസ്പൂണ്‍ തേന്‍, 2 ടേബിള്‍സ്പൂണ്‍ തേങ്ങാപ്പാല്‍, 2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ, 3 അല്ലി വെളുത്തുള്ളി എന്നിവയാണ് ആവശ്യം. എല്ലാ ചേരുവകളും നന്നായി യോജിപ്പിച്ച് മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കുക. നിങ്ങളുടെ തലമുടി വിഭജിച്ച് തലയോട്ടിയിലും മുടിവേരുകളിലും ഈ മാസ്‌ക് പുരട്ടുക. 45 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം നിങ്ങളുടെ മുടി നന്നായി കഴുകുക. ആഴ്ചയില്‍ രണ്ടുതവണ ഈ മാസ്‌ക് പ്രയോഗിക്കുക.

താരന്‍ നീക്കാന്‍

താരന്‍ നീക്കാന്‍

കക്കിരി, കാരിയര്‍ ഓയില്‍, ഇഞ്ചി എന്നിവ ഉപയോഗിച്ച് തയാറാക്കുന്ന കൂട്ട് താരന്‍ നീക്കാന്‍ സഹായിക്കും. മുടികൊഴിച്ചിലിന് മികച്ച പ്രതിവിധി കൂടിയാണ് ഇത്. 1 ടേബിള്‍ സ്പൂണ്‍ ഇഞ്ചി, അര കപ്പ് അരിഞ്ഞ കക്കിരി, 1 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ, 1 ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഈ കൂട്ടുകള്‍ യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക. അതിനുശേഷം എണ്ണ ചേര്‍ക്കുക. ഈ പേസ്റ്റ് മുടിയില്‍ പുരട്ടി ഒരു മണിക്കൂര്‍ ഉണങ്ങാന്‍ വിടുക. ശേഷം ഷാംപൂ ഉപയോഗിച്ച് തല നന്നായി കഴുകുക. ആഴ്ചയില്‍ ഒരിക്കല്‍ ഈ മാസ്‌ക് പ്രയോഗിക്കുക.

Most read:ശൈത്യകാല മുടി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ആയുര്‍വേദം പറയുന്ന വഴിയിത്Most read:ശൈത്യകാല മുടി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ആയുര്‍വേദം പറയുന്ന വഴിയിത്

മുടി മികച്ചതാക്കാന്‍

മുടി മികച്ചതാക്കാന്‍

മുടിവളര്‍ച്ചയ്ക്ക് ഇഞ്ചിയുമായി ചേര്‍ത്ത് മുരിങ്ങയില ഉപയോഗിക്കാവുന്നതാണ്. ഇവയിലെ ആന്റിഓക്സിഡന്റുകള്‍ ആരോഗ്യമുള്ള മുടി കണ്ടീഷന്‍ ചെയ്ത് മികച്ചതാക്കി മാറ്റുന്നു. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്നു. 1 ടേബിള്‍ സ്പൂണ്‍ ഇഞ്ചി, ഒരു പിടി മുരിങ്ങ ഇല, അല്‍പം വെള്ളം എന്നിവയാണ് ആവശ്യം. മുരിങ്ങയില തിളപ്പിച്ച ശേഷം ഇതിലേക്ക് ചതച്ച ഇഞ്ചി ചേര്‍ത്ത് പത്ത് മിനിറ്റ് തിളപ്പിക്കുക. തിളച്ചുകഴിഞ്ഞ് ഇത് തണുപ്പിക്കാനായി മാറ്റി വയ്ക്കുക. മുടി ഷാംപൂ ചെയ്ത് കഴുകിയ ശേഷം ഈ മുരിങ്ങ മിശ്രിതം തലയില്‍ തേച്ച് പിടിപ്പിച്ച് നന്നായി കഴുകുക.

English summary

Homemade Ginger Hair Packs For Different Hair Problems in Malayalam

Ginger is also beneficial for improving hair health immensely. Here are some homemade ginger hair packs for different hair problems. Take a look.
Story first published: Friday, November 18, 2022, 13:06 [IST]
X
Desktop Bottom Promotion