For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊളിഞ്ഞിളകും താരനെ തുരത്താനും ചൊറിച്ചിലകറ്റാനും അതിഗംഭീര നാടന്‍വഴി

|

താരന്‍ എന്നത് മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഒന്നാണ് എന്നതില്‍ തര്‍ക്കം വേണ്ട. പ്രത്യേകിച്ച് തണുപ്പ് കാലത്ത് നിങ്ങളില്‍ ഇത്തരം അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നു. എന്നാല്‍ താരനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിനും താരന്‍ മൂലമുണ്ടാവുന്ന ചൊറിച്ചിലിനെ ഇല്ലാതാക്കുന്നതിനും വേണ്ടി നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില നാടന്‍ പൊടിക്കൈകള്‍ ഉണ്ട്. മുടിക്ക് ഇത് മറ്റ് പല ഗുണങ്ങളും കൂടി നല്‍കുന്നു. മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം ചില കാര്യങ്ങള്‍ നമുക്ക് അല്‍പം കൂടുതല്‍ ശ്രദ്ധിക്കാം.

Home Remedies For Dandruff

മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നതിന് താരന്‍ ഒരു പ്രധാന കാരണം തന്നെയാണ്. താരനൊടൊപ്പെ ഉണ്ടാവുന്ന അസഹ്യമായ ചൊറിച്ചിലും അത് മൂലം ഉണ്ടാവുന്ന വേദനയും നീറ്റലും പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു. താരനകറ്റാന്‍ വേണ്ടി വിപണിയില്‍ ഇന്ന് ലഭ്യമാവുന്ന ഉത്പ്പന്നങ്ങള്‍ വാങ്ങിത്തേക്കുമ്പോള്‍ താരനോടൊപ്പം മുടിയും നഷ്ടപ്പെടുന്നുണ്ടോ എന്നത് ആദ്യം ചിന്തിക്കണം. അതുകൊണ്ട് തന്നെ ആരോഗ്യമുള്ള മുടി നിലനിര്‍ത്തി കൊണ്ട് തന്നെ താരനെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചില പൊടിക്കൈകള്‍ വീട്ടില്‍ പരീക്ഷിക്കാം.

വെളിച്ചെണ്ണയും ആര്യവേപ്പും

വെളിച്ചെണ്ണയും ആര്യവേപ്പും

ധാരാളം ഗുണങ്ങള്‍ ഉള്ള ഒന്നാണ് ആര്യവേപ്പും വെളിച്ചെണ്ണയും. ഇവ ഒറ്റക്ക് ഒറ്റക്ക് ഉപയോഗിച്ചാലും അല്ലെങ്കിലും ഗുണങ്ങള്‍ നല്‍കുന്നതാണ്. കാരണം ഇതിലുള്ള ഫാറ്റി ആസിഡുകളും വിറ്റാമിനുകളും തന്നെയാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. മികച്ച മോയ്‌സ്ചുറൈസിംഗ് ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് വെളിച്ചെണ്ണ. എന്നാല്‍ വേപില്ലയാകട്ടെ ആന്റിബാക്ടടീരിയല്‍ ആന്റിഫംഗല്‍ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ്. ഇത് നിങ്ങളുടെ മുടിക്കും താരനും എല്ലാം പ്രതിരോധം തീര്‍ക്കുന്നതിന് സഹായിക്കുന്നു. അതിന് വേണ്ടി ഒരു ടീസ്പൂണ്‍ വേപ്പിലപ്പൊടി 4 ടീസ്പൂണ്‍ വെളിച്ചെണ്ണയുമായി മിക്‌സ് ചെയ്ത് ഇത് നിങ്ങളുടെ മുടിയുടെ നീളത്തിലും തലയോട്ടിയിലും നല്ലതുപോലെ മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കുക. നല്ലതുപോലെ മിക്‌സ് ചെയ്ത് തേച്ച് 20 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ രണ്ട് തവണ കൊണ്ട് ചെയ്യാവുന്നതാണ്. താരനെ അകറ്റാന്‍ ഇതിലും നല്ല വഴി ഇല്ല എന്ന് തന്നെ പറയാം.

കറ്റാര്‍ വാഴയും ആപ്പിള്‍ സിഡെര്‍ വിനെഗറും

കറ്റാര്‍ വാഴയും ആപ്പിള്‍ സിഡെര്‍ വിനെഗറും

മുടിയുടെ ആരോഗ്യത്തിന് കറ്റാര്‍വാഴ എത്രത്തോളം ഗുണം നല്‍കുന്നതാണെന്ന് നമുക്കറിയാം. ഇത് നിങ്ങളുടെ മുടിയില്‍ നല്ല ഈര്‍പ്പം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. കൂടാതെ ആന്റി ഫംഗല് ഗുണങ്ങളും കറ്റാര്‍വാഴയില്‍ ഉണ്ട്. കറ്റാര്‍ വാഴ ഉപയോഗിക്കുന്നതിലൂടെ അത് മുടിക്ക് വളരുന്നതിനും ഒരു നല്ല വളമാണ്. അത് മാത്രമല്ല ഇതിനോടൊപ്പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ചേരുമ്പോള്‍ ഗുണങ്ങള്‍ ഇരട്ടിയാവുന്നു. മുടിക്ക് സ്വാഭാവിക തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ കൊണ്ടും സമ്പുഷ്ടമാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. എങ്ങനെ ഇത് താരനെ ചെറുക്കാന്‍ ഉപയോഗിക്കാം എന്ന് നോക്കാം. രണ്ട് ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്ലും രണ്ട് ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗറും മിക്‌സ് ചെയ്യുക. ഇതിലേക്ക് അല്‍പം വെള്ളം കൂടി ചേര്‍ത്തതിന് ശേഷം തലയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കണം. അതിന് ശേഷം 20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയേണ്ടതാണ്. ഇത് താരനെ പൂര്‍ണമായും ഇല്ലാതാക്കും എന്നതില്‍ സംശയം വേണ്ട.

ഉലുവയും ചെമ്പരത്തിയും

ഉലുവയും ചെമ്പരത്തിയും

ഉലുവ മുടി വളര്‍ച്ചക്ക് വളരെയധികം സഹായിക്കുന്നതാണ്. ഇത് മുടിയെ ശക്തിപ്പെടുത്തുന്നതോടൊപ്പം തന്നെ താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ ചെമ്പരത്തി മുടിക്ക് എത്രത്തോളം ഗുണകരമാണെന്ന് നമുക്ക് പറയാതെ തന്നെ അറിയാം. വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് ചെമ്പരത്തി. ഇത് താരനെ പ്രതിരോധിക്കുന്നതിനോടൊപ്പം തന്നെ മുടി കൊഴിച്ചില്‍ തടസ്സപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഈ രണ്ട് ചേരുവകള്‍ ചേരുമ്പോള്‍ അത് സൂപ്പര്‍ പവ്വര്‍ നമുക്ക് നല്‍കുന്നു. പ്രത്യേകിച്ച് ശൈത്യകാലത്തുണ്ടാവുന്ന കേശ പ്രശ്‌നങ്ങളെ പൂര്‍ണമായും പ്രതിരോധിക്കുന്നു. രണ്ട് ടേബിള്‍ സ്പൂണ്‍ ചെമ്പരത്തി പൊടിയും അതിനോടൊപ്പം അല്‍പം ഉലുവ കുതിര്‍ത്ത് അരച്ച വെള്ളവും മിക്‌സ് ചെയ്ത് ഇത് തലയില്‍ തേച്ച് പിടിപ്പിക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് ഇത് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇതിലൂടെ താരനെ നമുക്ക് പൂര്‍ണമായും പ്രതിരോധിക്കാം.

ടീ ട്രീ ഓയിലും ഒലിവ് ഓയിലും

ടീ ട്രീ ഓയിലും ഒലിവ് ഓയിലും

ടീ ട്രീ ഓയിലിന് മികച്ച ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ഇതോടൊപ്പം തന്നെ ഒലിവ് ഓയില്‍ നിങ്ങളുടെ തലയോട്ടിക്ക് വളരെയധികം ജലാംശം നല്‍കുന്നതിനും സഹായിക്കുന്നു. ഇവ രണ്ടും ചേരുമ്പോള്‍ അത് മുടിയുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങളുടെ കാര്യത്തില്‍ ഒട്ടും പുറകിലല്ല എന്നതാണ് സത്യം. ഈ രണ്ട് ചേരുവകള്‍ അണുബാധയും വരള്‍ച്ചയും അകറ്റി നിര്‍ത്തുന്നതിനും താരനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. എന്നാല്‍ ടീ ട്രീ ഓയില്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം എന്നത് ഇത് മറ്റെന്തിന്റെയെങ്കിലും കൂടെ വേണം ഉപയോഗിക്കാന്‍ എന്നതാണ്. നിങ്ങളുടെ തലയോട്ടിയെ സംരക്ഷിക്കുന്നതില്‍ രണ്ട് തുള്ളികള്‍ തന്നെ ധാരാളം മതി. ഇതിലേക്ക് 3 മുതല്‍ 4 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ മിക്‌സ് ചെയ്ത് ഇത് മുടിയുടെ നീളത്തിന് അനുസരിച്ച് തേച്ച് പിടിപ്പിക്കാം. തലയോട്ടിയിലും തേച്ച് പിടിപ്പിക്കണം. പിന്നീട് 20 മിനിറ്റെങ്കിലും മസാജ് ചെയ്യുക. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.

പഴം നാരങ്ങ, തേന്‍

പഴം നാരങ്ങ, തേന്‍

വാഴപ്പഴം മുടിക്കും തലയോട്ടിക്കും വളരെയധികം മോയ്‌സ്ചുറൈസിംഗ് ഗുണങ്ങള്‍ നല്‍കുന്നു. കൂടാതെ ശൈത്യകാലത്ത് ഇത് അത്യാവശ്യം തന്നെയാണ്. നാരങ്ങ താരനെ ഇല്ലാതാക്കുന്നതില്‍ മികച്ചതാണ്. ഇത് കൂടാതെ തേന്‍, പ്രകൃതിദത്ത ഗുണങ്ങള്‍ അടങ്ങിയ മുടിക്ക് ധാരാളം ഉപയോഗമുള്ള ഒരു ചേരുവയും കൂടിയാണ്. ഇതെല്ലാം ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ മുടിയുടെ ഈര്‍പ്പം നിലനിര്‍ത്താന്‍ സാധിക്കുന്നു. ഈ മൂന്ന് ചേരുവകളും കൂടിച്ചേര്‍ന്നാല്‍, ശൈത്യകാലത്ത് ഏറ്റവും മികച്ച ഹെയര്‍ മാസ്‌ക് ആയി മാറുന്നു എന്നതാണ് സത്യം. ഒരു വാഴപ്പഴം പേസ്റ്റ് രൂപത്തിലാക്കി അതിലേക്ക് 2 ടേബിള്‍സ്പൂണ്‍ നാരങ്ങാനീരും 2 ടേബിള്‍സ്പൂണ്‍ തേനും ചേര്‍ത്ത് ഇളക്കുക. ഇത് നിങ്ങളുടെ മുടിയില്‍ പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.

നാല്‍പ്പതിന് മുന്നേ നരക്കുന്ന മുടിക്ക് ക്ഷണനേരത്തിലാണ് പരിഹാരംനാല്‍പ്പതിന് മുന്നേ നരക്കുന്ന മുടിക്ക് ക്ഷണനേരത്തിലാണ് പരിഹാരം

ഒരു കഴുകലില്‍ താരന്‍ ഇളക്കും: പിന്നെയങ്ങ് പനങ്കുല മുടിവളര്‍ത്തും കറുവപ്പട്ട ഒറ്റമൂലിഒരു കഴുകലില്‍ താരന്‍ ഇളക്കും: പിന്നെയങ്ങ് പനങ്കുല മുടിവളര്‍ത്തും കറുവപ്പട്ട ഒറ്റമൂലി

English summary

Home Remedies For Dandruff And Itchy Scalp during winter In Malayalam

Here in this article we are sharing some natural remedies for dandruff and itchy scalp during winter in malayalam. Take a look.
X
Desktop Bottom Promotion