For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉലുവക്കൂട്ട് തേക്കണം തലയില്‍; മുട്ടറ്റം മുടിയും നല്ല മണവും

|

ചില പ്രത്യേക സമയത്ത് മുടി കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കാം. വരണ്ട തണുത്ത വായു, അല്ലെങ്കില്‍ ചൂടുള്ള കാലാവസ്ഥ ഈ രണ്ട് സമയത്തും രോമകൂപങ്ങളില്‍ നിന്ന് ഈര്‍പ്പം പുറത്തെടുക്കുകയും ദുര്‍ബലമാവുകയും മുടി പൊട്ടുകയും ചെയ്യും. അറ്റം പിളരുന്നത്, മുഷിഞ്ഞ മുടി എന്നിവ പോലുള്ള മറ്റ് പ്രശ്‌നങ്ങളും നിങ്ങള്‍ അനുഭവിക്കുന്നു. ഇതെല്ലാം പരിഹരിക്കുന്നതിന് വേണ്ടി പലരും നെട്ടോട്ടമോടുകയും ചെയ്യുന്നു. നിങ്ങളുടെ മികച്ച ശ്രമങ്ങള്‍ ഉണ്ടായിരുന്നിട്ടും, നിങ്ങള്‍ ഇപ്പോഴും ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞില്ലേ?

എന്നാല്‍ ഒരു പരിഹാരം കണ്ടെത്തുന്നതിന് നിങ്ങളുടെ അടുക്കളയില്‍ ഒന്ന് എത്തിനോക്കാവുന്നതാണ്. ശൈത്യകാലത്ത് മുടി ശക്തമായി നിലനിര്‍ത്താന്‍ കഴിയുന്ന നിരവധി ലളിതമായ വീട്ടുവൈദ്യങ്ങളുണ്ട്. ഇതിലൂടെ നിങ്ങള്‍ക്ക് മുടിയുടെ ആരോഗ്യം വീണ്ടെടുക്കാവുന്നതാണ്. ഇവയുടെ ഫലങ്ങളില്‍ നിങ്ങള്‍ ആശ്ചര്യപ്പെടും.

Home Recipes With Fenugreek Seeds For Hair Growth

താരന്‍ കൂടുതലായാല്‍ ഇതാണ് അവസ്ഥ; ഇതിന് ശ്രദ്ധിക്കേണ്ടത് നിങ്ങളാണ്താരന്‍ കൂടുതലായാല്‍ ഇതാണ് അവസ്ഥ; ഇതിന് ശ്രദ്ധിക്കേണ്ടത് നിങ്ങളാണ്

ഈ പരിഹാരങ്ങളുടെ ഏറ്റവും മികച്ച കാര്യം ഇവ തികച്ചും ഗുണകരവും പാര്‍ശ്വഫലങ്ങള്‍ ഒന്നും ഇല്ലാത്തതും ആയിരിക്കും. അതിനാല്‍, എന്തെങ്കിലും പ്രതികൂല ഫലങ്ങള്‍ ഉണ്ടാകുമെന്ന് ഭയപ്പെടുന്നില്ല. ഉലുവ കൊണ്ട് തന്നെ ഈ പ്രതിസന്ധികളെ എല്ലാം നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. കൂടുതല്‍ അറിയാന്‍ വായിക്കൂ. ഇനി പറയുന്ന അഞ്ച് ഘടകങ്ങളും മുടിക്ക് ധാരാളം ഗുണങ്ങള്‍ നല്‍കുന്നവയാണ്.

ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

ഉലുവ

ഉലുവ

ഈ വിത്തുകള്‍ മുടിയെ ശക്തിപ്പെടുത്തുക മാത്രമല്ല മൃദുവായതും തിളക്കമുള്ളതുമാക്കുകയും ചെയ്യും. കുറച്ച് ഉലുവ വിത്ത് വെള്ളത്തില്‍ മുക്കിവയ്ക്കുക, ഇതിന്റെ വെള്ളം മുടിയിലും തലയോട്ടിയിലും നല്ലതു പോലെ തേച്ച് പിടിപ്പിക്കുന്നതിന് ശ്രദ്ധിക്കുക. ഇതിലൂടെ മുടിയുടെ എല്ലാ തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും നിങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. എല്ലാ ദിവസവും ഇത് ചെയ്യാന്‍ ശ്രമിക്കുക. മുടിയുടെ ആരോഗ്യ വീണ്ടെടുക്കുന്നതിന് സാധിക്കുന്നുണ്ട്.

ഉള്ളി

ഉള്ളി

മുടി കൊഴിച്ചിലിനുള്ള മികച്ച പരിഹാരമാണിത്. ഒരു സവാള മുറിച്ച് ജ്യൂസ് തയ്യാറാക്കുക. ആഴ്ചയില്‍ 3 തവണയെങ്കിലും ഇത് മുടിയുടെ വേരുകളില്‍ പുരട്ടുക. ഇത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കുകയും മുടിയുടെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. ഇത് കൂടാതെ താരനെന്ന പ്രതിസന്ധിയെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ദിനവും അല്‍പം ഉള്ളി നീര് തേച്ച് പിടിപ്പിക്കാവുന്നതാണ്.

കടുക് എണ്ണ

കടുക് എണ്ണ

ദുര്‍ബലവും പൊട്ടുന്നതുമായ മുടിക്ക് വളരെ നല്ല ഒരു എണ്ണയാണിത്. കുറച്ച് കടുക് എണ്ണ ചൂടാക്കി മുടിയില്‍ പുരട്ടുക. നിങ്ങളുടെ തലമുടി ഒരു തൂവാല കൊണ്ട് മൂടി ഒരു മണിക്കൂറിനു ശേഷം കഴുകുക. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. അതോടൊപ്പം തന്നെ മുടിക്ക് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിനും കടുകെണ്ണ മികച്ചതാണ്.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

മുടിയുടെ ആരോഗ്യത്തിന് കറ്റാര്‍വാഴ നല്‍കുന്ന ഗുണങ്ങളും ചില്ലറയല്ല. കറ്റാര്‍ വാഴ ഇല മുറിച്ച് ജെല്‍ എടുത്ത് ഇതില്‍ വെളിച്ചെണ്ണ മിക്‌സ് ചെയ്ത് മുടിയില്‍ പുരട്ടുക. ഇത് 30 മിനിറ്റ് ശേഷം വെള്ളവും മിതമായ ഷാമ്പൂവും ഉപയോഗിച്ച് കഴുകുക. ഇത് നിങ്ങളുടെ മുടിയെ പോഷിപ്പിക്കുകയും മൃദുവും തിളക്കവുമുള്ളതാക്കുകയും ചെയ്യും. ദിനവും ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് മുടിയുടെ ആരോഗ്യത്തിനും കരുത്തിനും എപ്പോഴും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

മുട്ട

മുട്ട

മുട്ട മുടിക്ക് എത്രത്തോളം മികച്ചതാണ് എന്ന് നമുക്കെല്ലാം അറിയാം. ഇത് മുടിയെ പോഷിപ്പിക്കുകയും ഫോളിക്കിളുകളെ ശക്തമാക്കുകയും ചെയ്യുന്നു. കുറച്ച് തൈര് ഉപയോഗിച്ച് ഒരു മുട്ട അടിച്ച് മുടിയില്‍ പുരട്ടുക. ഇത് ഒരു മണിക്കൂര്‍ വിടുക, ഒരു മിതമായ ഷാംപൂ ഉപയോഗിച്ച് കഴുകുക. മുട്ടയുടെ മണം മാറുന്നത് വരെ കഴുകേണ്ടതാണ്. ഇത് കൂടാതെ ഉലുവ മാത്രം ഉപയോഗിച്ച് നമുക്ക് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കാവുന്നതാണ്. അവ എന്തൊക്കെയെന്ന് കൂടി അറിയാം.

മുടി കൊഴിച്ചിലിന് ഉലുവ ഇങ്ങനെ

മുടി കൊഴിച്ചിലിന് ഉലുവ ഇങ്ങനെ

ഉലുവ വിത്ത് ഒറ്റരാത്രി വെള്ളത്തില്‍ മുക്കിവയ്ക്കുക. അടുത്ത ദിവസം, ഇത് പൊടിച്ച് പേസ്റ്റാക്കി മാറ്റുക. പേസ്റ്റ് എടുത്ത് നാരങ്ങ നീര് അല്ലെങ്കില്‍ വെള്ളം ചേര്‍ക്കാവുന്നതാണ്. ശേഷം ഇത് നിങ്ങളുടെ തലയോട്ടിയില്‍ നന്നായി മസാജ് ചെയ്യുക, 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ ഇത് തലയില്‍ തേച്ച് പിടിപ്പിക്കേണ്ടതാണ്. അതിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകാവുന്നതാണ്. ഇത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിനും മുടിയുടെ ആരോഗ്യത്തിനും വളരെയധികം മികച്ചതാണ്. അത് മാത്രമല്ല ഈ മിശ്രിതം തലയോട്ടി വൃത്തിയാക്കുകയും ചെയ്യും. ഇതിലെ നിക്കോട്ടിനിക് ആസിഡ് മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ലെസിതിന്‍ മുടിയെ പോഷിപ്പിക്കുകയും പ്രോട്ടീന്‍ കഷണ്ടി മാറ്റാന്‍ സഹായിക്കുകയും ചെയ്യുന്നു.

ചൊറിയുന്ന തലയോട്ടിക്ക് പരിഹാരം

ചൊറിയുന്ന തലയോട്ടിക്ക് പരിഹാരം

തലയോട്ടിയിലെ ചൊറിച്ചിലിന് പരിഹാരം കാണുന്നതിന് വേണ്ടിയും ഉലുവ ഉപയോഗിക്കാവുന്നതാണ്. ഉലുവ പേസ്റ്റ് രൂപത്തിലാക്കി അതിലേക്ക് ഒരു മുട്ടയുടെ മഞ്ഞക്കരു ചേര്‍ത്ത് ശരിയായി കലര്‍ത്തി നല്ലതുപോലെ മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. അതിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. മുടി കഴുകിയ ശേഷം മുട്ടയുടെ മണം നീക്കം ചെയ്യാന്‍ ഷാംപൂ പ്രയോഗിക്കുക. ഉലുവയിലെ ലെസിതിന്‍ കാരണം ചൊറിച്ചില്‍ തലയോട്ടിക്ക് ശമനമുണ്ടാക്കാന്‍ ഈ ഹെയര്‍ മാസ്‌ക് സഹായിക്കുന്നു.

താരന്‍ പരിഹരിക്കാന്‍

താരന്‍ പരിഹരിക്കാന്‍

മുടിയിലെ താരന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മുടിയില്‍ ഉലുവ പ്രയോഗിക്കാവുന്നതാണ്. കടുത്ത താരന്‍ ഉള്ളവര്‍ ആഴ്ചയില്‍ മൂന്നുതവണ മുടിയില്‍ തൈര് ചേര്‍ത്ത് ഉലുവ പേസ്റ്റ് രൂപത്തില്‍ മിക്‌സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ചികിത്സ തുടരുകയാണെങ്കില്‍ അതിലെ ലെസിതിന്‍ താരന്‍ ഒഴിവാക്കാന്‍ സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും താരനെ ഇല്ലാതാക്കുന്നതിനും മികച്ചതാണ് ഉലുവ പേസ്റ്റ്.

English summary

Home Recipes With Fenugreek Seeds For Hair Growth

Here we are sharing a home recipes of fenugreek seeds for hair growth. Take a look.
Story first published: Thursday, January 21, 2021, 14:40 [IST]
X
Desktop Bottom Promotion