For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം

|

താരന്‍ എന്നത് പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. അതിഭീകരമായ ചൊറിച്ചിലും അസ്വസ്ഥതകളും പലരിലും വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ഇത് കൂടാതെ പലരിലും ഉണ്ടാവുന്ന എക്സിമ, സെബോറെഹിക് ഡെര്‍മറ്റൈറ്റിസ്, ഫോളിക്യുലൈറ്റിസ് എന്നിവയും തലയോട്ടിയിലെ മറ്റ് പല അവസ്ഥകളും ഓരോ ദിവസം ചെല്ലുന്തോറും പലരിലും ഗുരുതരമായി മാറുന്ന അവസ്ഥയാണ് ഉള്ളത്. ഇത് മുടിയുടെ ആരോഗ്യത്തിനും തലയോട്ടിയുടെ ആരോഗ്യത്തിനും വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. തലയോട്ടിയുടെ ആരോഗ്യം പൂര്‍ണമായു ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു.

Herbal Mask For Healthy Scalp

എന്നാല്‍ മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും താരനേയും മറ്റ് പ്രശ്‌നങ്ങളേയും ഒഴിവാക്കുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാത്ത ആയുര്‍വ്വേദ ഹെയര്‍മാസ്‌ക് ഇതിന് നല്ലൊരു പരിഹാരമാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതാണ് ആര്യവേപ്പും കറ്റാര്‍വാഴയും മിക്‌സ് ചെയ്ത് ആയുര്‍വ്വേദ പ്രകാരം തയ്യാറാക്കുന്ന ഹെയര്‍മാസ്‌ക്. ഇത് എങ്ങനെ തയ്യാറാക്കണം എന്നും, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും നോക്കാം.

ആര്യവേപ്പ്

ആര്യവേപ്പ്

പല ആരോഗ്യ സൗന്ദര്യ പ്രശ്‌നങ്ങളേയും നിസ്സാരമാക്കി ഉപയോഗിക്കാവുന്നതാണ് ആര്യവേപ്പ്. തലയോട്ടിയിലെ അസ്വസ്ഥതകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തിലുണ്ടാവുന്ന ഫംഗസ് അണുബാധകളെ തുടച്ച് മാറ്റുന്നതിനും സഹായിക്കുന്നതാണ് ആര്യവേപ്പ്. ഇതിലുള്ള ആന്റഇ ഓക്‌സിഡന്റ് ഗുണങ്ങള്‍ തന്നെയാണ് ആരോഗ്യത്തിനും ആയുര്‍വ്വേദത്തില്‍ ഉള്‍പ്പെടുത്തുന്നത്. താരന്‍, എക്‌സിമ പോലുള്ള പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് എപ്പോഴും ആര്യവേപ്പ് ഉപയോഗിക്കാവുന്നതാണ്. ഇത് തലയോട്ടിയില്‍ ഒരു മോയ്‌സ്ചുറൈസര്‍ പോലെ പ്രവര്‍ത്തിക്കുകയും തലയോട്ടിക്ക് ആശ്വാസം പകരുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ആയുര്‍വ്വേദ പ്രകാരം ഇത് എപ്രകാരം ഹെയര്‍മാസ്‌കില്‍ ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം.

ഗുണങ്ങള്‍

ഗുണങ്ങള്‍

ആര്യവേപ്പ് മുടിയില്‍ ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ മുടിയുടെ വേരുകളെ പോഷിപ്പിക്കാനും ഉള്ളില്‍ നിന്ന് മുടിയുടെ ശക്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ഇത് വഴി നിങ്ങള്‍ക്കുണ്ടാവുന്നമുടി കൊഴിച്ചില്‍ കുറയുന്നു. കൂടാതെ വരണ്ട മുടിക്ക് പരിഹാരം കാണുനന്നതിനും മുടിയിഴകളില്‍ ജലാംശം നിലനിര്‍ത്തുന്നതോടൊപ്പം നിലനിര്‍ത്താനും മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. പലപ്പോഴും അകാല നരയെന്ന പ്രശ്‌നം പലരിലും വെല്ലുവിളി ഉയര്‍ത്തുന്നു. ഈ പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിനും മുടി പൊട്ടല്‍, വരള്‍ച്ച, പിളര്‍പ്പ്, പൊട്ടല്‍ തുടങ്ങിയ കേടുപാടുകളില്‍ നിന്ന് മുടി സംരക്ഷിക്കുന്നതിനും ആര്യവേപ്പ് മികച്ചതാണ്. ഇത് കൂടാതെ മുടികൊഴിച്ചില്‍ ഒരു പരിധി വരെ കുറയ്ക്കാനും മുടിയുടെ എല്ലാത്തരം കേടുപാടുകള്‍ക്ക് തടയിടുന്നതിനും പുതിയ മുടി വരുന്നതിനും എല്ലാം ആര്യവേപ്പ് മികച്ചത് തന്നെയാണ്.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ കറ്റാര്‍വാഴ എത്രത്തോളം ഗുണം ചെയ്യുന്നതാണ് എന്ന് നമുക്കറിയാം. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. കറ്റാര്‍വാഴ മുടി വളര്‍ച്ചക്ക് സഹായിക്കുന്നതോടൊപ്പം തന്നെ തലയിലെ ചൊറിച്ചില്‍ ഇല്ലാതാക്കുന്നു. ഇത് കൂടാതെ താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് അതിനെ പരിഹരിക്കുന്നതിന് വേണ്ടിയും കറ്റാര്‍വാഴ ഉപയോഗിക്കാവുന്നതാണ്. ഇതിന് ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ധാരാളം ഉണ്ട്. ഇത് നിങ്ങളുടെ തലയോട്ടിയിലെ വീക്കം കുറക്കുകയും മുടിയുടെ താഴേയുള്ള ചര്‍മ്മത്തിന് ആരോഗ്യവും അതിന്റെ അസ്വസ്ഥതകളെ ലഘൂകരിക്കുകയും ്െചയ്യുന്നു.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

തലയോട്ടി ക്ലീന്‍ ആക്കുന്നതോടൊപ്പം തന്നെ മുടി വളര്‍ച്ചക്കും ഇടക്ക് വെച്ച് മുടി പൊട്ടുന്നത് തടയുന്നതിനും കറ്റാര്‍വാഴ മികച്ചതാണ്. ഇത് കൂടാതെ രോമകൂപങ്ങളെ ഉത്തേജിപ്പിക്കാനും സഹായിക്കും. മുടിയുടെ തിളക്കം വര്‍ദ്ധിപ്പിച്ച് അതിന്റെ സ്വാഭാവിക തിളക്കം നിലനിര്‍ത്തുന്ന കാര്യത്തില്‍ കറ്റാര്‍വാഴ മുന്നിലാണ്. ഇത് കൂടാതെ മുടിയിഴകളിലെ അമിത എണ്ണമയത്തെ സ്വാഭാവികമായും ഇല്ലാതാക്കുന്നതിനും അതോടൊപ്പം അള്‍ട്രാവയലറ്റ് (UV) കേടുപാടുകളില്‍ നിന്ന് മുടിയെ സംരക്ഷിക്കാനും മുടിയുടെ സ്വാഭാവിക നിറത്തിന് മാറ്റം വരാതെ സംരക്ഷിക്കുന്നതിനും കറ്റാര്‍വാഴ മുന്നില്‍ തന്നെയാണ്. വിറ്റാമിനുകള്‍ സമ്പന്നമായ കറ്റാര്‍വാഴ തലയോട്ടിയിലെ മൃതകോശങ്ങളെ ഇല്ലാതാക്കി ആരോഗ്യമുള്ള മുടിക്ക് സഹായിക്കുന്നു. എന്നാല്‍ കറ്റാര്‍വാഴയും ആര്യവേപ്പും ചേരുമ്പോള്‍ എപ്രകാരം അത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു എന്ന് നോക്കാം.

ഹെയര്‍മാസ്‌ക് തയ്യാറാക്കാന്‍

ഹെയര്‍മാസ്‌ക് തയ്യാറാക്കാന്‍

ആര്യവേപ്പിന്റെ ഇല ഉണക്കിപ്പൊടിച്ചത്, അല്‍പം കറ്റാര്‍വാഴ ജെല്‍ എന്നിവയാണ് ആവശ്യമുള്ളത് ഇത് രണ്ടും നല്ലതുപോലെ ഒരു പാത്രത്തില്‍ മിക്‌സ് ചെയ്ത ശേഷം തലയോട്ടിയില്‍ കൃത്യമായി തേച്ച് പിടിപ്പിക്കുക. അതിന് ശേഷം നല്ലതു പോലെ മസ്സാജ് ചെയ്യേണ്ടതാണ്. പിനന്നീട് ഇത് പതിനഞ്ച് മിനിറ്റ് മുടിയില്‍ വെക്കേണ്ടതാണ്. അതിന് ശേഷം ഒരു ഷവര്‍ തൊപ്പി ഉപയോഗിച്ച് നിങ്ങളുടെ തല മൂടുക. പിന്നീട് പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് നല്ല തണുത്ത വെള്ളത്തില്‍ തല കഴുകുക. ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിക്കാവുന്നതാണ്. ഷാമ്പൂവിന് ശേഷം കണ്ടീഷണര്‍ ഉപയോഗിക്കാന്‍ മറക്കരുത്.

പപ്പായ തൈര് മാസ്‌കില്‍ പോവാത്ത ചുളിവില്ല മാറാത്ത നരയില്ല: ആദ്യ ഉപയോഗം ഞെട്ടിക്കുംപപ്പായ തൈര് മാസ്‌കില്‍ പോവാത്ത ചുളിവില്ല മാറാത്ത നരയില്ല: ആദ്യ ഉപയോഗം ഞെട്ടിക്കും

താരനെ ഒരു പൊളിപോലുമില്ലാതെ നൂറ് ശതമാനം തൂത്തെറിയും ആര്യവേപ്പിലെ മൂന്ന് വഴികള്‍താരനെ ഒരു പൊളിപോലുമില്ലാതെ നൂറ് ശതമാനം തൂത്തെറിയും ആര്യവേപ്പിലെ മൂന്ന് വഴികള്‍

English summary

Herbal Mask For Healthy Scalp And Healthy Hair In Malayalam

Here in this article we are sharing some herbal mask for healthy scalp and hair health in malayalam. Take a look.
Story first published: Thursday, January 26, 2023, 17:01 [IST]
X
Desktop Bottom Promotion