For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹെന്നയില്‍ നാരങ്ങനീര് ചേര്‍ത്താല്‍ താരനെ വേരോടെ അടര്‍ത്തിക്കളയാം

|

താരന്‍ എന്ന പ്രശ്‌നം എപ്പോഴും വെല്ലുവിളി ഉണ്ടാക്കുന്നതാണ്. ഇത് മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. മുടി കൊഴിച്ചിലും വരണ്ട മുടിയും എല്ലാം താരന്റെ ഫലമായി ഉണ്ടാവുന്നതാണ്. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി പല മാര്‍ഗ്ഗങ്ങളും തേടുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഈ പ്രശ്‌നങ്ങളില്‍ പരിഹാരം കാണുന്നതിന് ശ്രമിക്കുമ്പോള്‍ പലപ്പോഴും അത് മുടിയുടെ ആരോഗ്യത്തിന് ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു. മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം തന്നെ മുടിയില്‍ നിന്ന് താരനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് ഹെന്ന, എന്നാല്‍ ഹെന്നയോടൊപ്പം നാരങ്ങ നീര് ചേര്‍ക്കുന്നത് നിങ്ങള്‍ക്ക് കൂടുതല്‍ ഗുണം നല്‍കുന്നു.

Henna Lemon Hair Pack

പണ്ട് മുതല്‍ തന്നെ മൈലാഞ്ചി കേശസംരക്ഷണത്തിന് വേണ്ടി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇത് നിങ്ങളുടെ മുടിയില്‍ നല്‍കുന്ന ഗുണങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ ഫലമായാണ് ഇന്നത്തെ കാലത്ത് മൈലാഞ്ചിക്ക് ആവശ്യക്കാര്‍ കൂടുന്നത്. ഇത് മുടിയുടെ നര ഒഴിവാക്കുകയും മുടിക്ക് നിറം വര്‍ദ്ധിപ്പിക്കുന്നതിനും കൂളിംഗ് ഏജന്റായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ നാരങ്ങ നീരില്‍ ഹെന്ന മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നത് താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് നിങ്ങളുടെ മുടിയില്‍ നിന്ന് താരനെ മാത്രമല്ല ഇല്ലാതാക്കുന്നത് മുടിക്ക് മറ്റ് പല ഗുണങ്ങളും നല്‍കുന്നു. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഹെന്നയും നാരങ്ങ നീരും മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ മുടിക്ക് ഗുണങ്ങള്‍ നല്‍കുന്നു. അതിന് വേണ്ടി അല്‍പം നാരങ്ങ നീര് എടുത്ത് അതിലേക്ക് ഹെന്ന മിക്‌സ് ചെയ്യുക. പിന്നീട് അല്‍പം വെള്ളം ഒഴിച്ച് നല്ലതുപോലെ പേസ്റ്റ് രൂപത്തിലാക്കുക. നിങ്ങള്‍ക്ക് വെള്ളത്തിന് പകരം എണ്ണ വേണമെങ്കില്‍ ഉപയോഗിക്കാവുന്നതാണ്. ശേഷം ഇത് നിങ്ങളുടെ മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. പിന്നീട് പതിനഞ്ച് മിനിറ്റിന് ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തോടൊപ്പം മുടിക്ക് മറ്റ് ചില ഗുണങ്ങളും നല്‍കുന്നു. ഇതിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മുടി വളര്‍ച്ച മെച്ചപ്പെടുത്തുന്നു

മുടി വളര്‍ച്ച മെച്ചപ്പെടുത്തുന്നു

മുടി കൊഴിയുന്നത് തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്നത്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മുകളില്‍ തയ്യാറാക്കിയ ഹെന്ന മിക്‌സ് ഉപയോഗിക്കാവുന്നതാണ്. ഇതിലെ സ്വാഭാവിക ഗുണങ്ങള്‍ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ മുടിയുടെ വളര്‍ച്ചയെ പോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത് ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഉപയോഗിക്കാവുന്നതാണ്.

മുടി കൊഴിച്ചിലിന് പരിഹാരം

മുടി കൊഴിച്ചിലിന് പരിഹാരം

താരനെ പ്രതിരോധിക്കാന്‍ മാത്രമല്ല മുടി കൊഴിച്ചിലിന് പരിഹാരം കാണുന്നതിനും മികച്ചതാണ് ഈ ഹെയര്‍പാക്ക്. എപ്പോഴും മുടിയില്‍ ഉപയോഗിക്കാവുന്ന തരത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ല എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. മുടി കൊഴിച്ചില്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും മുടിക്ക് കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനും മികച്ചതാണ് ഈ ഹെയര്‍മാസ്‌ക്.

താരന് പരിഹാരം

താരന് പരിഹാരം

താരന്‍ എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി പല മാര്‍ഗ്ഗങ്ങളും തേടുന്നവര്‍ക്ക് എന്തുകൊണ്ടും മികച്ചതാണ് ഹെന്ന മിക്‌സ്. ഇത് നിങ്ങളുടെ മുടിയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് നിങ്ങളുടെ താരനെ പൂര്‍ണമായും അകറ്റുന്നതിന് സഹായിക്കുന്നു. എന്തുകൊണ്ടും മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് ഈ ഹെന്ന മിക്‌സ് സഹായിക്കുന്നു.

തലയിലെ ചൊറിച്ചിലിന് പരിഹാരം

തലയിലെ ചൊറിച്ചിലിന് പരിഹാരം

പലര്‍ക്കും തലയില്‍ ചൊറിച്ചില്‍ ഉണ്ടാവുന്നു. ഇതിന് കാരണം മലിനീകരണവും ഫംഗല്‍ ഇന്‍ഫെക്ഷനും മറ്റ് പ്രശ്‌നങ്ങളും ആയിരിക്കാം. എന്നാല്‍ ഈ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ഹെന്ന ഹെയര്‍പാക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് തലയോട്ടിയിലെ ചൊറിച്ചില്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇത് നല്ലൊരു ഹെയര്‍ഡൈ ആണ് എന്നതും നിങ്ങള്‍ക്ക് ഇരട്ടി ഗുണം നല്‍കുന്നു. അകാല നരയെ പ്രതിരോധിക്കുന്നതോടൊപ്പം തന്നെ മുടിയിലെ നരച്ച എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഹെന്ന ലെമണ്‍ ഹെയര്‍ മാസ്‌ക്.

ഡൈ ചെയ്ത മുടിയില്‍ നിന്ന് നിറം പോവാതെ സംരക്ഷിക്കാന്‍ പൊടിക്കൈകള്‍ഡൈ ചെയ്ത മുടിയില്‍ നിന്ന് നിറം പോവാതെ സംരക്ഷിക്കാന്‍ പൊടിക്കൈകള്‍

താരനേയും ചൊറിച്ചിലിനേയും പൂര്‍ണമായും മാറ്റാന്‍ മൂന്ന് ആര്യവേപ്പ് സൂത്രങ്ങള്‍താരനേയും ചൊറിച്ചിലിനേയും പൂര്‍ണമായും മാറ്റാന്‍ മൂന്ന് ആര്യവേപ്പ് സൂത്രങ്ങള്‍

English summary

Henna Lemon Hair Pack To Prevent Dandruff In Malayalam

Here in this article we are sharing some henna lemon hair pack to prevent dandruff in malayalam.
X
Desktop Bottom Promotion