For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി നീട്ടി വളര്‍ത്തിയാല്‍ മാത്രം പോരാ; സംരക്ഷിക്കാന്‍ ഇക്കാര്യങ്ങളും ശ്രദ്ധിക്കണം

|

ഏതൊരു പെണ്‍കുട്ടിയുടെയും സ്വപ്നമാണ് സൗന്ദര്യവും ആരോഗ്യവും തിളക്കമുള്ളതുമായ നീണ്ട മുടി. എന്നാല്‍, ഇന്നത്തെ കാലത്ത് ഭൂരിഭാഗം പേരും മുടി ചെറുതായി സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നു. കാരണം നീളമുള്ള മുടി പരിപാലിക്കാന്‍ അല്‍പം പ്രയാസമാണ്. ഇന്നത്തെ തിരക്കേറിയ ജീവിതശൈലിയില്‍ മുടിക്ക് വേണ്ടത്ര ശ്രദ്ധ നല്‍കാന്‍ പലര്‍ക്കും സാധിക്കുന്നില്ല.

Most read: സോയാബീന്‍ നല്‍കും ചര്‍മ്മം മിനുക്കുന്ന ഗുണങ്ങള്‍; ഉപയോഗം ഈവിധംMost read: സോയാബീന്‍ നല്‍കും ചര്‍മ്മം മിനുക്കുന്ന ഗുണങ്ങള്‍; ഉപയോഗം ഈവിധം

എന്നിരുന്നാലും, തിളങ്ങുന്ന കറുത്ത നീണ്ട മുടിയുടെ സൗന്ദര്യം ഒന്നു വേറെതന്നെയാണ്. നീളമുള്ള കരുത്തുറ്റ മുടി വളരുന്നത്, നിങ്ങളുടെ മുടിയെ എത്ര നന്നായി പരിപാലിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. നീളമുള്ള മുടി എങ്ങനെ നേടാമെന്നും അത് എങ്ങനെ പരിപാലിക്കണമെന്നും ഞങ്ങള്‍ പറഞ്ഞുതരാം.

ദിവസവും ഷാംപൂ ചെയ്യാതിരിക്കുക

ദിവസവും ഷാംപൂ ചെയ്യാതിരിക്കുക

നീളമുള്ള മുടി പരിപാലിക്കണമെങ്കില്‍ നിങ്ങളുടെ മുടി കഴുകുന്ന ശീലം ഒന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ ദിവസവും മുടി ഷാംപൂ ചെയ്യാതിരിക്കുക. ചെറുചൂടുള്ള വെള്ളത്തില്‍ മുടിയും തലയും കഴുകുക. ചെറുചൂടുള്ള വെള്ളത്തില്‍ മുടി കഴുകി നിങ്ങളുടെ തലയോട്ടിയില്‍ മൃദുവായി മസാജ് ചെയ്യുക.

കണ്ടീഷണര്‍ ഉപയോഗിക്കുക

കണ്ടീഷണര്‍ ഉപയോഗിക്കുക

മുടിക്ക് ഷാംപൂ ചെയ്യുമ്പോഴെല്ലാം കണ്ടീഷണറും ഉപയോഗിക്കുക. മുടിയുടെ തണ്ടിനുള്ളിലെ ലിപിഡുകളും പ്രോട്ടീനുകളും പുനഃസ്ഥാപിക്കാന്‍ കണ്ടീഷണര്‍ സഹായിക്കുന്നു. ഇത് മുടിയുടെ കൂടുതല്‍ കേടുപാടുകള്‍ തടയുകയും അതുവഴി നിങ്ങളുട മുടി നീളവും ശക്തവുമായി വളരുകയും ചെയ്യുന്നു.

Most read;നരച്ചമുടിക്ക് പരിഹാരം നെല്ലക്കയും കറിവേപ്പിലയും; ഉപയോഗം ഈവിധംMost read;നരച്ചമുടിക്ക് പരിഹാരം നെല്ലക്കയും കറിവേപ്പിലയും; ഉപയോഗം ഈവിധം

ഓയില്‍ മസാജ് ചെയ്യുക

ഓയില്‍ മസാജ് ചെയ്യുക

നീളമുള്ള മുടി നേടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, തീര്‍ച്ചയായും നിങ്ങള്‍ പിന്തുടരേണ്ട കേശ സംരക്ഷണ നുറുങ്ങുകളില്‍ ഒന്നാണിത്. ആഴ്ചയില്‍ രണ്ടുതവണയെങ്കിലും മുടിയില്‍ ഓയില്‍ തേച്ച് മസാജ് ചെയ്യുക. ഹെയര്‍ ഓയില്‍ നിങ്ങളുടെ മുടിയിഴകള്‍ക്ക് പോഷണം നല്‍കുന്നു. ഇത് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും മുഷിഞ്ഞ മുടിയെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. ഇളം ചൂടുള്ള എണ്ണ തേച്ചുള്ള മസാജ് മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് മികച്ചൊരു വഴിയായി കണക്കാക്കപ്പെടുന്നു.

കണ്ടീഷനിംഗ് ഹെയര്‍ മാസ്‌ക് ഉപയോഗിക്കുക

കണ്ടീഷനിംഗ് ഹെയര്‍ മാസ്‌ക് ഉപയോഗിക്കുക

മുടിക്ക് ആരോഗ്യവും ഭംഗിയും നിലനിര്‍ത്താന്‍ വളരെ പ്രധാനമാണ് ഡീപ് കണ്ടീഷനിംഗ് ഹെയര്‍ മാസ്‌ക്. രണ്ടാഴ്ചയിലൊരിക്കലെങ്കിലും ഒരു ഹെയര്‍ മാസ്‌ക് ഉപയോഗിക്കുന്നത് മുടിയെ പോഷിപ്പിക്കുകയും മനോഹരവും നീളമുള്ളതുമാക്കി മാറ്റാന്‍ നിങ്ങളെ സഹായിക്കും.

Most read:ആരോഗ്യമുള്ള തിളങ്ങുന്ന ചര്‍മ്മം നേടാം; രാവിലെ ഇത് കുടിക്കൂMost read:ആരോഗ്യമുള്ള തിളങ്ങുന്ന ചര്‍മ്മം നേടാം; രാവിലെ ഇത് കുടിക്കൂ

തലയോട്ടിയും വൃത്തിയാക്കുക

തലയോട്ടിയും വൃത്തിയാക്കുക

തലയില്‍ അഴുക്കും വിയര്‍പ്പും എണ്ണയും നിറഞ്ഞാല്‍ മുടി വളരുന്നത് അസാധ്യമാകും. മുടി ഒരു മരം പോലെയാണ്. വേരുകളും മണ്ണും ശരിയായി പരിപാലിക്കുന്നില്ലെങ്കില്‍, ഒരു വൃക്ഷത്തിന് വളരാന്‍ കഴിയില്ല. നമ്മുടെ മുടിയുടെ കാര്യത്തിലും ഇതുതന്നെ സംഭവിക്കുന്നു. ശിരോചര്‍മ്മം അനാരോഗ്യകരമായ അവസ്ഥയിലാണെങ്കില്‍ മുടിക്ക് കരുത്തോടെ വളരാന്‍ കഴിയില്ല. അതിനാല്‍, നീളമുള്ള മുടിക്കായി നിങ്ങളുടെ തലയോട്ടിയെയും ശരിയായി പോഷിപ്പിക്കേണ്ടതുണ്ട്. ഇത് എപ്പോഴും വൃത്തിയോടെയും പുതുമയോടെയും നിലനിര്‍ത്തുക.

മുടി സ്‌റ്റൈല്‍ ചെയ്യാതിരിക്കുക

മുടി സ്‌റ്റൈല്‍ ചെയ്യാതിരിക്കുക

നിങ്ങളുടെ മുടിയില്‍ ചൂട് ഉപയോഗിക്കുന്നത് ഒഴിവാക്കുക. ചൂടുവെള്ളത്തിലെ കുളിയും ഹീറ്റ് സ്‌റ്റൈലിംഗ് ഉപകരണങ്ങളുടെ ഉപയോഗവും കുറയ്ക്കുക. മനോഹരമായ നീളമുള്ള മുടി നിലനിര്‍ത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ മുടി സ്റ്റൈല്‍ ചെയ്യുന്നത് ഒഴിവാക്കുക. നിങ്ങള്‍ ചൂട് ഉപയോഗിക്കേണ്ടി വന്നാലും താപനില കുറച്ച് മാത്രം ഉപയോഗിക്കുക. ഹീറ്റ് സ്‌റ്റൈലിംഗ് ഉപകരണങ്ങള്‍ ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കുമ്പോള്‍ അത് മുടി പൊട്ടുന്നതിന് കാരണമാകുന്നു.

Most read;മുഖക്കുരു മാറിയാലും പാടുകള്‍ പോകണമെന്നില്ല; അതിനുള്ള പരിഹാരം ഇതാണ്Most read;മുഖക്കുരു മാറിയാലും പാടുകള്‍ പോകണമെന്നില്ല; അതിനുള്ള പരിഹാരം ഇതാണ്

നല്ല ഭക്ഷണം കഴിക്കുക

നല്ല ഭക്ഷണം കഴിക്കുക

മനോഹരവും ശക്തവും നീളമുള്ളതുമായ മുടി പരിപാലിക്കാന്‍ നിങ്ങള്‍ ആരോഗ്യത്തോടെയിരിക്കേണ്ടതും പ്രധാനമാണ്. നീളമുള്ള മുടി വളരാന്‍, നിങ്ങളുടെ മുടിക്ക് നല്ല ഭക്ഷണം നല്‍കേണ്ടത് പ്രധാനമാണ്. പ്രോട്ടീന്റെ അഭാവം മുടി കൂടുതലായി കൊഴിയാന്‍ ഇടയാക്കും. മുടി പ്രധാനമായും കെരാറ്റിന്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍, നിങ്ങള്‍ക്ക് ആരോഗ്യമുള്ള മുടി വേണമെങ്കില്‍ പ്രോട്ടീന്‍ ഉപഭോഗം വര്‍ദ്ധിപ്പിക്കുക. മത്സ്യം, മാംസം, ബീന്‍സ്, നട്‌സ്, ധാന്യങ്ങള്‍ മുതലായവ കഴിക്കുക.

English summary

Hair Care Tips To Take Care Of Long Hair in Malayalam

Here we discuss the hair care tips to take care of long hair. Take a look.
Story first published: Wednesday, October 19, 2022, 14:11 [IST]
X
Desktop Bottom Promotion