For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുറച്ച് സമയമെടുത്താലും മുടിവളരാന്‍ ഇഞ്ചി ബെസ്റ്റ്: ഗുണദോഷങ്ങളറിയാം

|

മുടിയുടെ ആരോഗ്യം പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. എന്നാല്‍ മുടി വളരുന്നതിന് വേണ്ടി എന്തൊക്കെ ചെയ്തിട്ടും ഫലം ലഭിക്കാതെയാണ് പലരും മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുന്നത്. ഇന്ന് വിപണിയില്‍ ലഭ്യമാവുന്ന പല എണ്ണകളും നിങ്ങളില്‍ മുടിപ്രശ്‌നം പരിഹരിക്കുകയല്ല, വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ നമുക്ക് വീട്ടില്‍ തന്നെ ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ സാധിക്കുന്നു. അന്തരീക്ഷ മലിനീകരണം, സമ്മര്‍ദം, ജീവിത നിലവാരം, മുടി സംരക്ഷണത്തിലെ അശ്രദ്ധ എന്നിവയെല്ലാം മുടി നശിപ്പിക്കുന്നതിന് കാരണമാകുന്നു.

Ginger Juice for Hair:

അതിനെല്ലാം പരിഹാരം കാണുന്നതിനും മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് എന്തുകൊണ്ടും ഇഞ്ചി. കാരണം ഇഞ്ച് ജ്യൂസ് മുടിക്ക് പല വിധത്തിലുള്ള ഗുണങ്ങളും നല്‍കുന്നു എന്നാണ് പറയുന്നത്. എന്നാല്‍ ഗുണങ്ങള്‍ മാത്രമല്ല മുടിക്ക് ഇഞ്ചി ജ്യൂസ് നല്‍കുന്ന ദോഷഫലങ്ങളെക്കുറിച്ചും അതെങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ചും നമുക്ക് നോക്കാം.

തലയോട്ടിയിലെ അസ്വസ്ഥത

തലയോട്ടിയിലെ അസ്വസ്ഥത

പലപ്പോഴും മുടിയുടെ അനാരോഗ്യത്തിന് കാരണമാകുന്ന പ്രധാന കാരണങ്ങളില്‍ ഒന്നായി തലയോട്ടിയിലെ അസ്വസ്ഥത മാറാറുണ്ട്. വിറ്റാമിന്‍ സിയും ധാതുക്കളും എല്ലാം ധാരാളം അടങ്ങിയ ഇഞ്ചി നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് നിങ്ങളുടെ തലയിലെ അസ്വസ്ഥതയെ ഇല്ലാതാക്കുകയും തലയോട്ടിക്ക് ആരോഗ്യം നല്‍കുകയും ചെയ്യുന്നു. അണുബാധകള്‍ പ്രതിരോധിക്കുന്നതിനും ഇഞ്ചി മികച്ചതാണ്.

മുടി വളരാന്‍

മുടി വളരാന്‍

ഇഞ്ചി മുടി വളര്‍ച്ച മെച്ചപ്പെടുന്നു. മുടി വളരാന്‍ ആദ്യം വേണ്ടത് രക്തചംക്രമണമാണ്. മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിനും മുടിവളര്‍ച്ചക്ക് ആവശ്യമായ രക്തചംക്രമണത്തിനും ഇഞ്ചി മികച്ചതാണ്. രോമകൂപങ്ങളുടെ വേരുകള്‍ ശക്തിപ്പെടുത്തി മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു ഇഞ്ചി.

താരന്‍ പ്രതിരോധിക്കുന്നു

താരന്‍ പ്രതിരോധിക്കുന്നു

താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ പലരേയും അസ്വസ്ഥതയുടെ കൊടുമുടിയില്‍ എത്തിക്കുന്നു. അതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും നിങ്ങള്‍ക്ക് ഇഞ്ചി ഉപയോഗിക്കാം. കാരണം ഇതില്‍ ആന്റിസെപ്റ്റിക്, ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ തലയോട്ടിയെ വൃത്തിയും ആരോഗ്യമുള്ളതുമായി നിലനിര്‍ത്തുന്നു. ഇത് വഴി താരന്‍ ഇല്ലാതാവുന്നു.

 അകാല നരക്ക് പരിഹാരം

അകാല നരക്ക് പരിഹാരം

അകാല നര പലരിലും ആത്മവിശ്വാസം കുറക്കുന്നതാണ്. എന്നാല്‍ അകാല നരക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇഞ്ചി ഉപയോഗിക്കാം. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് ആണ് നരയെ ഇല്ലാതാക്കുന്നത്. കൂടാതെ മുടിക്ക് നല്ല കറുപ്പും നിറവും വര്‍ദ്ധിപ്പിക്കുന്നു.

മുടികൊഴിച്ചില്‍ തടയുന്നു

മുടികൊഴിച്ചില്‍ തടയുന്നു

മുടി കൊഴിച്ചില്‍ പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. ഓരോ മുടി കൊഴിയുന്നതോടൊപ്പം തന്നെ ആത്മവിശ്വാസവും ഇല്ലാതാവുന്നു. എന്നാല്‍ ഇഞ്ചിയില്‍ അടങ്ങിയിട്ടുള്ള ധാതുക്കള്‍, ഫാറ്റി ആസിഡുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയെല്ലാം തന്നെ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു. വേരിനെ ശക്തിപ്പെടുത്താനും മുടികൊഴിച്ചില്‍ തടയാനും ഇത് സഹായിക്കുന്നു.

എങ്ങനെ ഇഞ്ചി ഉപയോഗിക്കാം?

എങ്ങനെ ഇഞ്ചി ഉപയോഗിക്കാം?

നിങ്ങളുടെ മുടിയില്‍ എങ്ങനെ ഇഞ്ചി ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം. മുടി കൊഴിച്ചിലിന് വേണ്ടി പരിഹാരം കാണുന്നതിന് ഇഞ്ചി എടുത്ത് അതിന്റെ ജ്യൂസ് എടുത്ത് അത് കഷണ്ടിയുള്ള സ്ഥലത്തോ അല്ലെങ്കില്‍ മുടി കൊഴിച്ചിലുള്ള സ്ഥലത്തോ തേച്ച് പിടിപ്പിക്കാം. 20 മിനിറ്റ് വച്ച ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

 എങ്ങനെ ഇഞ്ചി ഉപയോഗിക്കാം?

എങ്ങനെ ഇഞ്ചി ഉപയോഗിക്കാം?

തലയോട്ടിയിലെ ചൊറിച്ചിലിന് പരിഹാരം കാണുന്നതിനും ഇഞ്ചി ഉപയോഗിക്കാം. അതിന് വേണ്ടി പരിഹാരം കാണാന്‍ ഇഞ്ചി പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയില്‍ പുരട്ടാവുന്നതാണ്. ഇത് തലയില്‍ തേച്ച് 20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയണം. തലയോട്ടിയില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിക്ക് കഴുകിക്കളയാവുന്നതാണ്.

 എങ്ങനെ ഇഞ്ചി ഉപയോഗിക്കാം?

എങ്ങനെ ഇഞ്ചി ഉപയോഗിക്കാം?

തലയോട്ടിയിലെ ചൊറിച്ചിലിന് പരിഹാരം കാണുന്നതിനും ഇഞ്ചി ഉപയോഗിക്കാം. അതിന് വേണ്ടി പരിഹാരം കാണാന്‍ ഇഞ്ചി പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയില്‍ പുരട്ടാവുന്നതാണ്. ഇത് തലയില്‍ തേച്ച് 20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയണം. തലയോട്ടിയില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിക്ക് കഴുകിക്കളയാവുന്നതാണ്.

 എങ്ങനെ ഇഞ്ചി ഉപയോഗിക്കാം?

എങ്ങനെ ഇഞ്ചി ഉപയോഗിക്കാം?

മുടി വളരുന്നതിന് ഇഞ്ചി എണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് നേരിട്ട് ഉപയോഗിക്കേണ്ടതില്ല്. ഇതിനോടൊപ്പം മറ്റെന്തെങ്കിലും എണ്ണ കൂടി മിക്‌സ് ചെയ്ത ശേഷം ഉപയോഗിക്കുക. ഇത് 15-20 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയണം. മുടിയുടെ എണ്ണമയം ഇല്ലാതാക്കുന്നതിനും മുടി വളരുന്നതിനും ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്.

 എങ്ങനെ ഇഞ്ചി ഉപയോഗിക്കാം?

എങ്ങനെ ഇഞ്ചി ഉപയോഗിക്കാം?

താരന്‍ തടയാന്‍ ഇഞ്ചി ഷാംപൂ ഉപയോഗിക്കാവുന്നതാണ്. ഇത് തലയോട്ടിയിലെ അസ്വസ്ഥതകള്‍ ചൊറിച്ചില്‍ എന്നിവ ഇല്ലാതാക്കി മുടിക്ക് നല്ല വത്തിയും ആരോഗ്യവും നല്‍കുന്നതിന് സഹായിക്കുന്നു. തലയോട്ടിയിലെ എണ്ണ ഉപയോഗിക്കുന്നത് ഒരു തരത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല. ഇത്തരം അവസ്ഥകള്‍ നിങ്ങളിലെ താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യമുള്ള മുടിക്കും സഹായിക്കുന്നു.

പാര്‍ശ്വഫലങ്ങള്‍ ശ്രദ്ധിക്കണം

പാര്‍ശ്വഫലങ്ങള്‍ ശ്രദ്ധിക്കണം

പാര്‍ശ്വഫലങ്ങള്‍ പലപ്പോഴും ഏത് വസ്തുവിനും ഉണ്ട് എന്നത് നാം മനസ്സിലാക്കണം. ഇതില്‍ തന്നെ പലപ്പോഴും പലരിലും ആശങ്കയും വര്‍ദ്ധിക്കുന്നുണ്ട്. എന്നാല്‍ ഇഞ്ചി ഉപയോഗിക്കുന്നതിന് മുന്‍പ് അതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചാണ് അറിയേയണ്ടത്. ചിലരില്‍ ഇഞ്ചി അലര്‍ജിയുണ്ടാക്കുന്നുണ്ട്. ഇത് നിങ്ങളുടെ അലര്‍ജിയോടൊപ്പം തന്നെ മുടിക്കും ദോഷം നല്‍കുന്നുണ്ട് എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. അതുകൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഒരിക്കലുും ഇഞ്ചി തലയില്‍ ഉപയോഗിക്കരുത്. അത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ചൊറിച്ചില്‍, കത്തുന്ന പോലുള്ള വേദന, ചുവന്ന തിണര്‍പ്പ്, വീക്കം എന്നിവ മുടിക്ക് ഇഞ്ചി നീരിന്റെ പാര്‍ശ്വഫലങ്ങളില്‍ ഉള്‍പ്പെടുന്നതാണ്. അതുകൊണ്ട് ഇക്കാര്യവും ശ്രദ്ധിക്കണം.

ആന്റി ഓക്‌സിഡന്റുകളാണ് ഇവയെല്ലാം: ചര്‍മ്മം ചുവന്ന് തുടുക്കുംആന്റി ഓക്‌സിഡന്റുകളാണ് ഇവയെല്ലാം: ചര്‍മ്മം ചുവന്ന് തുടുക്കും

നിതംബം മറക്കും കറുകറുത്ത മുടിക്ക് മുത്തശ്ശിക്കൂട്ടില്‍ നെല്ലിക്കയെണ്ണനിതംബം മറക്കും കറുകറുത്ത മുടിക്ക് മുത്തശ്ശിക്കൂട്ടില്‍ നെല്ലിക്കയെണ്ണ

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

English summary

Ginger Juice for Hair: Benefits, Side Effects And How to Use In Malayalam

Here in this article we are sharing some benefits, side effects and how to use ginger juice for hair in malayalam. Take a look.
Story first published: Friday, December 2, 2022, 20:51 [IST]
X
Desktop Bottom Promotion