For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി കൊഴിച്ചിലിന് ഫലപ്രദമായ പ്രതിവിധി; ഈ പോഷകക്കൂട്ട് നല്‍കും മുടിക്ക് ആരോഗ്യം

|

മുടി കൊഴിച്ചില്‍, മുടിയുടെ കേടുപാടുകള്‍, വരണ്ട മുടി എന്നിവ ശൈത്യകാലത്ത് വരുന്ന ചില സാധാരണ പ്രശ്‌നങ്ങളാണ്. ശൈത്യകാല വരണ്ട വായു നിങ്ങളുടെ തലയോട്ടിയിലെ എല്ലാ ഈര്‍പ്പവും വലിച്ചെടുക്കുന്നു. ഇത് പലപ്പോഴും മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നു. ശീതകാലത്ത് കണ്ടുവരുന്ന എല്ലാ മുടി പ്രശ്നങ്ങളും പരിഹരിക്കാനും മുടിയെ പോഷിപ്പിക്കുന്നതിനും നിങ്ങളെ സഹായിക്കുന്ന ഒരു മാന്ത്രിക ചേരുവയുണ്ട്.

Most read: മുടികൊഴിച്ചില്‍ നീങ്ങും, മുടി തഴച്ചുവളരും; ചണവിത്തും വെളിച്ചെണ്ണയും ഉപയോഗിക്കേണ്ടത് ഇങ്ങനെMost read: മുടികൊഴിച്ചില്‍ നീങ്ങും, മുടി തഴച്ചുവളരും; ചണവിത്തും വെളിച്ചെണ്ണയും ഉപയോഗിക്കേണ്ടത് ഇങ്ങനെ

അതാണ് നെല്ലിക്കപ്പൊടിയും ഉലുവയും. മുടി കൊഴിച്ചിലകറ്റി മുടി മികച്ച രീതിയില്‍ വളര്‍ത്താനായി ഈ ഹെയര്‍ മാസ്‌ക് നിങ്ങളെ സഹായിക്കും. യാതൊരു പാര്‍ശ്വഫലങ്ങളും ഇല്ലാത്തതാണ് ഈ പ്രകൃതിദത്ത മുടി സംരക്ഷണ ചേരുവകള്‍. നെല്ലിക്കപ്പൊടിയും ഉലുവയും ചേര്‍ത്ത് ഹെയര്‍ മാസ്‌ക് തയാറാക്കി പുരട്ടേണ്ടത് എങ്ങനെയെന്ന് വായിച്ചറിയൂ.

മുടിക്ക് ഉലുവ നല്‍കുന്ന ഗുണങ്ങള്‍

മുടിക്ക് ഉലുവ നല്‍കുന്ന ഗുണങ്ങള്‍

ഉലുവ നിങ്ങളുടെ മുടിക്ക് നിരവധി ഗുണങ്ങള്‍ നല്‍കുന്നു. ഇത് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി കൊഴിച്ചില്‍ കുറയ്ക്കുകയും തലയോട്ടി വൃത്തിയാക്കുകയും ചെയ്യുന്നു. മുടിയെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്ന ശക്തമായ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ഇതിലുണ്ട്. ഏത് ഹെയര്‍ മാസ്‌കിലും നിങ്ങള്‍ക്ക് ചേര്‍ക്കാവുന്ന ഒരു അത്ഭുതകരമായ ഘടകമാണ് ഉലുവ. മുടികൊഴിച്ചില്‍, താരന്‍, തലയോട്ടിയിലെ അണുബാധ, മുടി കേടുപാടുകള്‍ എന്നിവയ്ക്കെതിരെ പോരാടാന്‍ സഹായിക്കുന്ന ശക്തമായ ആന്റിഓക്സിഡന്റും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും അടങ്ങിയതാണ് ഉലുവ.

താരന് പരിഹാരം

താരന് പരിഹാരം

താരന്‍, തലയോട്ടിയിലെ അണുബാധ എന്നിവയ്ക്കെതിരെ പോരാടുന്ന നിക്കോട്ടിനിക് ആസിഡും മറ്റ് ആന്റിമൈക്രോബയല്‍ ഗുണങ്ങളും ഉലുവയില്‍ അടങ്ങിയിട്ടുണ്ട്. ഉലുവ പേസ്റ്റ് പതിവായി തലയില്‍ പുരട്ടുന്നത് താരന്‍ അടിഞ്ഞുകൂടുന്നത് ഗണ്യമായി കുറയ്ക്കും.

Most read:മുടി കൊഴിച്ചിലിനും താരനും അതിവേഗ പരിഹാരം; ഉള്ളിനീര് - ഇഞ്ചി കൂട്ട്Most read:മുടി കൊഴിച്ചിലിനും താരനും അതിവേഗ പരിഹാരം; ഉള്ളിനീര് - ഇഞ്ചി കൂട്ട്

മുടി വളര്‍ത്തുന്നു

മുടി വളര്‍ത്തുന്നു

ഉലുവയുടെ സമ്പന്നമായ ആന്റിഓക്സിഡന്റ്, ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ നിങ്ങളുടെ മുടി കൊഴിച്ചില്‍ കുറയ്ക്കാനും മുടിയുടെ കേടുപാടുകള്‍ മാറ്റാനും സഹായിക്കും. ഉലുവയില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, കാല്‍സ്യം, ഇരുമ്പ്, പ്രോട്ടീന്‍, ഫോളിക് ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം മുടി വളര്‍ച്ചയ്ക്ക് ആവശ്യമായ ഘടകങ്ങളാണ്.

മുടികൊഴിച്ചില്‍ കുറയ്ക്കുന്നു

മുടികൊഴിച്ചില്‍ കുറയ്ക്കുന്നു

ഉലുവയില്‍ ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിക്ക് ആശ്വാസം നല്‍കുകയും മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ആന്‍ഡ്രോജെനെറ്റിക് അലോപ്പീസിയ ബാധിച്ച ആളുകള്‍ക്ക് ഇത് പ്രത്യേകിച്ചും ഉപയോഗപ്രദമാണ്.

Most read:അയഞ്ഞുതൂങ്ങിയ മുഖവും കഴുത്തും ഇനിയില്ല; ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കിയാല്‍ മതിMost read:അയഞ്ഞുതൂങ്ങിയ മുഖവും കഴുത്തും ഇനിയില്ല; ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കിയാല്‍ മതി

തലയോട്ടിയുടെ ആരോഗ്യം

തലയോട്ടിയുടെ ആരോഗ്യം

ഉലുവയില്‍ കാണപ്പെടുന്ന ലെസിത്തിന്‍, കോശങ്ങളുടെ പുനരുദ്ധാരണ പ്രക്രിയയെ ഉത്തേജിപ്പിക്കുകയും മുടിയിളകളുടെ കേടുപാടുകള്‍ മാറ്റുകയും ചെയ്യുന്നു. ഉലുവയില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടിക്ക് കരുത്തും തിളക്കവും നല്‍കുന്നു. ഉലുവയില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പ് ആരോഗ്യകരമായ മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നു. ഉലുവയിലെ പോഷകങ്ങള്‍ മെലാനിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും അകാല നര തടയാന്‍ സഹായിക്കുകയും ചെയ്യുന്നു.

മുടിക്ക് നെല്ലിക്കപ്പൊടി നല്‍കുന്ന ഗുണങ്ങള്‍

മുടിക്ക് നെല്ലിക്കപ്പൊടി നല്‍കുന്ന ഗുണങ്ങള്‍

പണ്ടുകാലം മുതല്‍ക്കേ മുടി പ്രശ്‌നങ്ങള്‍ക്ക് ഒരു പ്രതിവിധിയാണ് നെല്ലിക്ക പൊടി. അമിതമായ മുടികൊഴിച്ചില്‍, താരന്‍ അല്ലെങ്കില്‍ അറ്റം പിളരല്‍ എന്നിവ പരിഹരിക്കാന്‍ ഇത് സഹായിക്കുന്നു. ഇതിലെ വിറ്റാമിന്‍ സി മുടിക്ക് കേടുപാടുകള്‍ വരുത്തുന്ന ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കുന്നു. നിങ്ങളുടെ മുടിയുടെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കുകയും മുടിയുടെ ആരോഗ്യത്തെ പൂര്‍ണ്ണമായും സഹായിക്കുകയും ചെയ്യുന്ന ഒരു മാന്ത്രികക്കൂട്ടാണ് നെല്ലിക്ക പൊടി. അകാല നര തടയാനും നെല്ലിക്ക നിങ്ങളെ സഹായിക്കുന്നു.

നെല്ലിക്കപ്പൊടി, ഉലുവ ഹെയര്‍ മാസ്‌ക്

നെല്ലിക്കപ്പൊടി, ഉലുവ ഹെയര്‍ മാസ്‌ക്

മുടിക്ക് ഒട്ടേറെ ഗുണങ്ങള്‍ നല്‍കുന്നതിന് പേരുകേട്ട ഒന്നാണ് ഉലുവ. മുടികൊഴിച്ചില്‍ നിയന്ത്രിക്കാനും മുടിയുടെ ഘടന മെച്ചപ്പെടുത്താനും ഉലുവ നിങ്ങളെ സഹായിക്കും. അല്‍പം ഉലുവ രാത്രി മുഴുവന്‍ വെള്ളത്തില്‍ മുക്കിവയ്ക്കുക. രാവിലെ ഇത് ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ആവശ്യമെങ്കില്‍ നിങ്ങള്‍ക്ക് കുറച്ച് വെള്ളം ചേര്‍ക്കാം. ഈ പേസ്റ്റിലേക്ക് നെല്ലിക്ക പൊടി ചേര്‍ക്കുക. ഇത് ഒരു ഹെയര്‍ മാസ്‌കായി മുടിയില്‍ പുരട്ടി അല്‍പനേരം കഴിഞ്ഞ് കഴുകിക്കളയുക.

English summary

Fenugreek And Amla Powder Hair Mask To Treat Hair Fall in Malayalam

Here is how to make and use fenugreek and amla powder hair mask to treat hair fall. Take a look.
X
Desktop Bottom Promotion