For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി കൊഴിച്ചിലില്ലാതെ കൊഴിഞ്ഞ മുടി വളര്‍ത്തും മുട്ട- വെളിച്ചെണ്ണ മാസ്‌ക്

|

മുടി കൊഴിച്ചില്‍ പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി പല മാര്‍ഗ്ഗങ്ങളും തേടുന്നവരാണ് നമ്മുടെ ചുറ്റും ഉള്ളവരും. പലരും എണ്ണയും മറ്റും മാറി മാറി തേക്കുന്നവരുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ചെയ്യുന്നത് അല്‍പം ശ്രദ്ധിച്ച് വേണം. കാരണം പലപ്പോഴും ഉള്ള മുടി കൂടി കൊഴിഞ്ഞ് പോവുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ അല്‍പം ശ്രദ്ധിച്ച് ക്ഷമയോടെ വേണം മുടി കൊഴിച്ചിലിന് പരിഹാരം കാണുന്നതിന്. മുടി കൊഴിച്ചില്‍ എന്നത് ആത്മവിശ്വാസത്തേ പോലും ഇല്ലാതാക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ 50-100 മുടി വരെ കൊഴിയുന്നത് സാധാരണമായ ഒന്നാണ്. എന്നാല്‍ അതില്‍ കൂടുതല്‍ ഓരോ സമയവും ഓരോ ദിവസവും കൊഴിയുന്നത് അല്‍പം ശ്രദ്ധ വേണ്ട കാര്യം തന്നെയാണ്.

Egg And Coconut Oil Hair Mask

ഇനി നിങ്ങളുടെ ഈ പ്രശ്‌നത്തെ പരിഹരിക്കുന്നതിനും മുടിക്ക് ആരോഗ്യവും കരുത്തും നല്‍കുന്നതിനും അതോടൊപ്പം തന്നെ മുടിയിലുണ്ടാവുന്ന താരന് പരിഹാരം കാണുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. മുടി കൊഴിച്ചില്‍ സാധാരണമാണ് എന്ന് നമുക്കറിയാം. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇനി അല്‍പം വെളിച്ചെണ്ണയും മുട്ടയും ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിക്ക് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. അറിയാന്‍ ലേഖനം സഹായിക്കും.

മുടിക്ക് മുട്ടയും വെളിച്ചെണ്ണയും

മുടിക്ക് മുട്ടയും വെളിച്ചെണ്ണയും

മുടിക്ക് മുട്ടയും വെളിച്ചെണ്ണയും എങ്ങനെയെല്ലാം ഗുണം ചെയ്യുന്നുണ്ട് എന്ന് നമുക്ക് നോക്കാം. മുടിക്ക് വെളിച്ചെണ്ണ നല്‍കുന്ന ഗുണത്തെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ല. എന്നാല്‍ അതില്‍ മുട്ട കൂടി ചേരുമ്പോള്‍ അതിന്റെ ഗുണങ്ങള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത് നമുക്ക് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലാതെ ഉപയോഗിക്കാവുന്നതാണ്. ഇത് തലയോട്ടിക്കും മുടിക്കും നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഈ മിശ്രിതം നിങ്ങളുടെ മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുക മാത്രമല്ല മുടിയെ പല ദോഷഫലങ്ങളില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.

 മുടിക്ക് മുട്ടയും വെളിച്ചെണ്ണയും

മുടിക്ക് മുട്ടയും വെളിച്ചെണ്ണയും

പ്രോട്ടീന്‍ നഷ്ടം കുറക്കുന്നതോടൊപ്പം തന്നെ മുടിയുടെ ആഴത്തിലേക്ക് ഇറങ്ങിച്ചെന്ന് മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കുന്നതിന് സഹായിക്കുന്നു മുട്ടയും വെളിച്ചെണ്ണയും. ഇത് മുടിയിലെ ഈര്‍പ്പം കുറക്കുന്നതിനും ഫാറ്റി ആസിഡുകള്‍ സമ്പുഷ്ടമായതിനാല്‍ അത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കി മുടിക്ക് ബലം നല്‍കുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ മുടി പൊട്ടുന്നത്, മുടി കൊഴിച്ചില്‍, താരന്‍ എന്നിവയെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ഇനി വെളിച്ചെണ്ണ മാത്രമാണെങ്കിലും മുകളില്‍ പറഞ്ഞ ഗുണങ്ങള്‍ ലഭിക്കുന്നു.

 മുടിക്ക് മുട്ടയും വെളിച്ചെണ്ണയും

മുടിക്ക് മുട്ടയും വെളിച്ചെണ്ണയും

മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നതോടൊപ്പം തന്നെ മുടിയിലേക്ക് പ്രോട്ടീനും ബയോട്ടിനും എത്തിക്കുന്നതിനും ഈ ഹെയര്‍മാസ്‌ക് സഹായിക്കുന്നു. ഇത് കൂടാതെ ഇതില്‍ സെലിനിയം, പൊട്ടാസ്യം, ഫോസ്ഫറസ്, കാല്‍സ്യം, മറ്റ് വിറ്റാമിനുകളും ധാതുക്കളുംഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം മുടിക്ക് ആവശ്യത്തിന് ഗുണങ്ങള്‍ നല്‍കുന്നുണ്ട്. അത് കൂടാതെ മുടി വളര്‍ച്ചയുടെ കാര്യത്തില്‍ ഏറ്റവും മികച്ചത് തന്നെയാണ് മുട്ടയും വെളിച്ചെണ്ണയും ചേര്‍ന്ന മിശ്രിതം. മുട്ടയുടെ മഞ്ഞക്കരുവില്‍ അടങ്ങിയിട്ടുള്ള ലെസിത്തിന്‍ ആണ് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നത്. മുട്ടയും വെളിച്ചെണ്ണയും ചേരുന്നതിലൂടെ അത് മുടിയുടെ ഇഴകള്‍ക്ക് ശക്തിയും തിളക്കവും നല്‍കുകയും മുടി കൊഴിച്ചില്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.

തയ്യാറാക്കേണ്ടത് എങ്ങനെ?

തയ്യാറാക്കേണ്ടത് എങ്ങനെ?

മുട്ടയും വെളിച്ചെണ്ണയും ചേര്‍ന്ന മാസ്‌ക് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി 2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ 1 മുട്ട 1 ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍. ഇനി ഇത് തയ്യാറാക്കുന്നതിന് വേണ്ടി ഒരു പാത്രത്തില്‍ മുകളില്‍ പറഞ്ഞ അളവില്‍ മുട്ടയും വെളിച്ചെണ്ണയും ചേര്‍ക്കുക. ഇത് പേസ്റ്റ് രൂപത്തിലാക്കി അതിലേക്ക് തേനും മിക്‌സ് ചെയ്യുക. ശേഷം ഇത് മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. തലയോട്ടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുന്നതിന് ശ്രദ്ധിക്കണം. 15-20 മിനിറ്റ് ഇത് മുടിയില്‍ വെക്കുക. അതിന് ശേഷം തണുത്ത വെള്ളത്തില്‍ മുടി നല്ലതുപോലെ കഴുകുക. വീര്യം കുറഞ്ഞ ഷാമ്പൂ വേണം ഉപയോഗിക്കുന്നതിന്. കണ്ടീഷണര്‍ ഉപയോഗിക്കാത്തവരാണ് ഇതില്‍ തേന്‍ ചേര്‍ക്കേണ്ടത്. അല്ലെങ്കില്‍ തേനിന്റെ ആവശ്യമില്ല.

എപ്പോള്‍ ഉപയോഗിക്കണം

എപ്പോള്‍ ഉപയോഗിക്കണം

മികച്ച ഫലങ്ങള്‍ക്കായി ഈ മാസ്‌ക് ആഴ്ചയില്‍ രണ്ട് തവണ ഉപയോഗിക്കാന്‍ ശ്രമിക്കുക. ഇത് താരന്‍ ഉള്‍പ്പടെ നിങ്ങളെ അലട്ടുന്ന പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. മുടി കൊഴിച്ചില്‍, മുടിയുടെ അറ്റം പിളരല്‍, മുടിയുടെ ദുര്‍ഗന്ധം, തലയോട്ടിയിലെ ചൊറിച്ചില്‍ എന്നിവയെ പ്രതിരോധിച്ച് മുടി ഇടതൂര്‍ന്ന് വളരുന്നതിന് സഹായിക്കുന്നു. എന്നാല്‍ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ ഉപയോഗിക്കരുത്. ചിലരില്‍ നീരിറക്കം പോലുള്ള അവസ്ഥയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ആദ്യ പ്രാവശ്യം ഉപയോഗിച്ച് പ്രശ്‌നമില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്.

ആര്യവേപ്പില അരച്ചത് മുഖത്ത് തേക്കൂ: ചര്‍മ്മത്തില്‍ മാറ്റം വരും ദിവസം ചെല്ലുന്തോറുംആര്യവേപ്പില അരച്ചത് മുഖത്ത് തേക്കൂ: ചര്‍മ്മത്തില്‍ മാറ്റം വരും ദിവസം ചെല്ലുന്തോറും

most read:നെറ്റിയിലും ചെവിഭാഗത്തും മുടി കൊഴിയുന്നോ, ഒറ്റമൂലികള്‍ ഇതാ

English summary

Egg And Coconut Oil Hair Mask For Hair Fall And Dandruff In Malayalam

Here in this article we are sharing some hair mask for hair fall with coconut oil and egg in malayalam. Take a look.
Story first published: Tuesday, July 12, 2022, 19:01 [IST]
X
Desktop Bottom Promotion