For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരിയായ രക്തയോട്ടമുണ്ടായാല്‍ മുടി പനങ്കുലപോലെ വളരും; തലയിലേക്ക് രക്തമെത്തിക്കാന്‍ വഴികളിത്

|

ശരിയായ രക്തചംക്രമണമാണ് മുടി വളര്‍ച്ചയുടെ താക്കോല്‍. തലയോട്ടിയിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിക്കുന്നത് മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും നിങ്ങളുടെ മുടി തഴച്ചുവളരുകയും ചെയ്യുന്നു. തലയോട്ടിയെ ഉത്തേജിപ്പിക്കുന്നത് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും തലയോട്ടിയിലെ മറ്റ് പ്രശ്‌നങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. തലയോട്ടിയിലെ രക്തചംക്രമണം എങ്ങനെ വര്‍ദ്ധിപ്പിക്കാം എന്നാണ് നിങ്ങളുടെ ചോദ്യമെങ്കില്‍ അതിനുള്ള ഉത്തരമാണ് ഈ ലേഖനം. തലയോട്ടിയിലേക്ക് രക്തയോട്ടം കൂട്ടി മുടി വളര്‍ത്താന്‍ ചില വഴികളിതാ.

Most read: മുഖത്തെ അഴുക്കും സെബവും നീക്കി മുഖം തിളങ്ങാന്‍ ഒരുഗ്രന്‍ കൂട്ട്Most read: മുഖത്തെ അഴുക്കും സെബവും നീക്കി മുഖം തിളങ്ങാന്‍ ഒരുഗ്രന്‍ കൂട്ട്

രക്തചംക്രമണം മുടി വളര്‍ച്ചയെ എങ്ങനെ ബാധിക്കുന്നു

രക്തചംക്രമണം മുടി വളര്‍ച്ചയെ എങ്ങനെ ബാധിക്കുന്നു

ഫലപ്രദമായ രക്തചംക്രമണം മുടി ഉള്‍പ്പെടെ നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കും ഊര്‍ജ്ജം നല്‍കുന്നു. കൃത്യമായ രക്തയോട്ടം മുടിക്ക് ഓക്‌സിജനും മറ്റ് ആവശ്യമായ പോഷകങ്ങളും നല്‍കുകയും മുടിവളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ആരോഗ്യമുള്ള തലയോട്ടിയാണ് ആരോഗ്യമുള്ള മുടിയുടെ താക്കോല്‍. തല മസാജ് ചെയ്യുന്നത് നിങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കുകയും രക്തയോട്ടം വര്‍ധിപ്പിക്കുകയും മുടി വളരാന്‍ സഹായിക്കുകയും ചെയ്യും.

തല പതിവായി മസാജ് ചെയ്യുക

തല പതിവായി മസാജ് ചെയ്യുക

തലയോട്ടിയില്‍ മസാജ് ചെയ്യുമ്പോള്‍ രക്തചംക്രമണം സുഗമമാകും. ഇത് മുടിക്ക് അതിവേഗം ഓക്‌സിജന്‍ നല്‍കും. എന്നിരുന്നാലും, മുടിക്ക് കേടുപാടുകള്‍ തടയാന്‍ ശരിയായ രീതിയില്‍ തന്നെ മസാജ് ചെയ്യേണ്ടതുണ്ട്. വൃത്താകൃതിയിലുള്ള ചലനത്താല്‍ നിങ്ങളുടെ വിരല്‍ത്തുമ്പുകൊണ്ട് തലയോട്ടിയില്‍ മൃദുവായി മസാജ് ചെയ്യുക. തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിന് മുടി വേരുകളില്‍ ശ്രദ്ധിക്കുക. ഇതിനായി നിങ്ങള്‍ക്ക് ഒരു മസാജറോ സമാനമായ മറ്റ് ഇലക്ട്രോണിക് ഉപകരണമോ ഉപയോഗിക്കാം.

Most read:ശൈത്യകാലത്തെ ചര്‍മ്മവരള്‍ച്ചയും മുഖക്കുരുവും തടയാന്‍ പ്രതിവിധികള്‍Most read:ശൈത്യകാലത്തെ ചര്‍മ്മവരള്‍ച്ചയും മുഖക്കുരുവും തടയാന്‍ പ്രതിവിധികള്‍

അവശ്യ എണ്ണകള്‍

അവശ്യ എണ്ണകള്‍

അവശ്യ എണ്ണകളുടെ ഉപയോഗം നിങ്ങളുടെ തലയോട്ടിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കും. റോസ്‌മേരി, ലാവെന്‍ഡര്‍ എണ്ണകള്‍ തലയോട്ടിയിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ഫോളിക്കിളുകളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. ടീ ട്രീ പോലുള്ള ആന്റി ഫംഗല്‍ ഓയിലുകള്‍ താരന്‍, ഫംഗസ് അണുബാധ എന്നിവയുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്നു. ഇത് മുടിയിഴകള്‍ക്ക് പോഷകം നല്‍കുന്നു. കുളിക്കുന്നതിന് മുമ്പ് അവശ്യ എണ്ണ തേക്കുക. 3- 5 തുള്ളി അവശ്യ എണ്ണ എടുത്ത് 2 - 3 ടേബിള്‍സ്പൂണ്‍ ഒലിവ് അല്ലെങ്കില്‍ വെളിച്ചെണ്ണ പോലുള്ള കാരിയര്‍ ഓയിലുമായി നേര്‍പ്പിച്ച് നിങ്ങളുടെ തലയോട്ടിയില്‍ സൗമ്യമായി തടവുക. ഏകദേശം 10 മുതല്‍ 15 മിനിറ്റ് വരെ എണ്ണ തലയില്‍ വയ്ക്കുക. ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക.

മുടി ചീകല്‍

മുടി ചീകല്‍

തലയോട്ടിയില്‍ രക്തചംക്രമണം വര്‍ധിപ്പിക്കുന്നതിനുള്ള പരമ്പരാഗത രീതിയാണിത്. മുടി നേരെ തിരിച്ച് ചീകുക. മുടി തലകീഴായി മുന്നിലേക്കിട്ട് തലയുടെ പിന്നില്‍ നിന്ന് മുന്നോട്ട് ചീകുക. രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും ലളിതമായ വ്യായാമമാണിത്. ഒരു മരത്തില്‍ നിര്‍മിച്ച ചീപ്പ് ഇതിനായി തിരഞ്ഞെടുക്കുക. ചെറിയ മര്‍ദ്ദത്തോടെ തല ചീകുക.

Most read:മുടി വളരാനും യോഗയിലുണ്ട് വഴി; മുടി അത്ഭുതകരമായി വളര്‍ത്താന്‍ ഈ യോഗാസനം ഉത്തമംMost read:മുടി വളരാനും യോഗയിലുണ്ട് വഴി; മുടി അത്ഭുതകരമായി വളര്‍ത്താന്‍ ഈ യോഗാസനം ഉത്തമം

ഹോട്ട് ഓയില്‍ തെറാപ്പി

ഹോട്ട് ഓയില്‍ തെറാപ്പി

മുടിയിലുംതലയിലും ഇളം ചൂടുള്ള എണ്ണ ഉപയോഗിക്കുന്നത് അസാധാരണമായ ഫലങ്ങള്‍ നല്‍കുന്നു. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ശുദ്ധമായ എണ്ണ തിരഞ്ഞെടുത്ത് ഒരു മിനിറ്റ് ചൂടാക്കുക. ഒരു കോട്ടണ്‍ തുണി മുക്കി മുടിയുടെ വേരുകളിലും നീളത്തിലും പുരട്ടുക. എണ്ണയുടെ ചൂട് രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ചൂടുവെള്ളത്തില്‍ ഒരു ടവല്‍ മുക്കി തലയില്‍ ചുറ്റി ഓയില്‍ മസാജ് ചെയ്യുന്നതാണ് മറ്റൊരു മാര്‍ഗം. തുണിയിലെ നീരാവി തലയോട്ടിയിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു.

യോഗ

യോഗ

തലയോട്ടിയിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മറ്റൊരു വഴി ശ്വസന വ്യായാമങ്ങളും യോഗയും പരിശീലിക്കുക എന്നതാണ്. ഭുജംഗാസനം അല്ലെങ്കില്‍ കോബ്ര പോസ് മുതല്‍ അനുലോമവിലോമം, ഭ്രമരി, കപാലഭതി തുടങ്ങിയ യോഗാപോസുകള്‍ ഇതിനായി ഗുണം ചെയ്യും. ഇവ തലയോട്ടിയിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിന് ഓക്‌സിജന്‍ വിതരണം പ്രോത്സാഹിപ്പിക്കുന്നു.

Most read:സൗന്ദര്യം പതിന്‍മടങ്ങ് കൂട്ടാന്‍ തേങ്ങാവെള്ളം; ചര്‍മ്മത്തിനും മുടിക്കും ഉപയോഗം ഈവിധംMost read:സൗന്ദര്യം പതിന്‍മടങ്ങ് കൂട്ടാന്‍ തേങ്ങാവെള്ളം; ചര്‍മ്മത്തിനും മുടിക്കും ഉപയോഗം ഈവിധം

Read more about: hair blood മുടി
English summary

Effective Ways To Improve Blood Circulation To Scalp in Malayalam

Right blood circulation is the key to hair growth. Here are some effective ways to improve blood circulation to scalp.
Story first published: Thursday, December 1, 2022, 14:52 [IST]
X
Desktop Bottom Promotion