For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുറഞ്ഞ ഉപയോഗത്തിലൂടെ താരനെ എളുപ്പം തുരത്താം; വീട്ടിലെ ഈ കൂട്ടുകള്‍ മതി

|

മഞ്ഞുകാലത്തായാലും വേനല്‍ക്കാലത്തായാലും, താരന്‍ എന്ന പ്രശ്നം മിക്കവര്‍ക്കുമുണ്ട്. തലയോട്ടിയില്‍ താരനടിഞ്ഞ് വെളുത്ത നിറമായി കാണുന്നത് അത്ര നല്ലതല്ല. താരന്‍ പ്രശ്നം കുറയ്ക്കാന്‍ നിരവധി ഷാംപൂകള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ അവയെല്ലാം അത്ര ഫലപ്രദമാകണമെന്നില്ല. ചിലപ്പോള്‍ ഈ ഷാംപൂകള്‍ ഉപയോഗിച്ചാല്‍ മുടി കൂടുതല്‍ വഷളാകുന്നു. അത്തരമൊരു സാഹചര്യത്തില്‍ പലരും വീട്ടുവൈദ്യങ്ങള്‍ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നു.

Also read: മുടി കൊഴിച്ചില്‍ നിയന്ത്രിക്കാന്‍ ഒരു മാന്ത്രിക എണ്ണ; ആഴ്ചയില്‍ രണ്ടുതവണ ഉപയോഗിച്ചാല്‍ ഫലംAlso read: മുടി കൊഴിച്ചില്‍ നിയന്ത്രിക്കാന്‍ ഒരു മാന്ത്രിക എണ്ണ; ആഴ്ചയില്‍ രണ്ടുതവണ ഉപയോഗിച്ചാല്‍ ഫലം

പ്രകൃതിദത്തമായ ചില വസ്തുക്കള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഹെയര്‍ മാസ്‌കുകള്‍ തയാറാക്കി ഉപയോഗിക്കാം. ഈ ലേഖനത്തില്‍, താരന്‍ കുറയ്ക്കാന്‍ സഹായിക്കുന്ന അത്തരം ചില ഹെയര്‍ മാസ്‌കുകള്‍ എങ്ങനെ നിര്‍മ്മിക്കാമെന്ന് ഞങ്ങള്‍ നിങ്ങളെ പഠിപ്പിച്ചുതരാം. ഇതിലൂടെ നിങ്ങള്‍ക്ക് താരന്‍ പ്രശ്‌നത്തില്‍ നിന്ന് മുക്തി ലഭിക്കുന്നതായിരിക്കും. കൂടാതെ, നിങ്ങളുടെ മുടിയും മെച്ചപ്പെടാന്‍ തുടങ്ങും.

ചെമ്പരത്തി ഹെയര്‍ മാസ്‌ക്

ചെമ്പരത്തി ഹെയര്‍ മാസ്‌ക്

5 - 6 ചെമ്പരത്തി പൂക്കള്‍ പറിച്ചെടുത്ത് തിളപ്പിക്കുക. കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റിലേക്ക് 3 ടേബിള്‍സ്പൂണ്‍ ഇളം ചൂടുള്ള വെളിച്ചെണ്ണ ചേര്‍ത്ത് തലയോട്ടിയില്‍ മസാജ് ചെയ്യുക. മസാജ് ചെയ്തതിനു ശേഷം ഒരു തുണി ഉപയോഗിച്ച് തല 1- 2 മണിക്കൂര്‍ മൂടി വയ്ക്കുക. ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. വിറ്റാമിന്‍ സി, അമിനോ ആസിഡുകള്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ചെമ്പരത്തി നിങ്ങളുടെ തലയിലെ താരനെ അകറ്റുകയും മുടി വേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ഉലുവ ഹെയര്‍ മാസ്‌ക്

ഉലുവ ഹെയര്‍ മാസ്‌ക്

അര കപ്പ് തൈരില്‍ രണ്ട് ടേബിള്‍സ്പൂണ്‍ ഉലുവ, 2 നെല്ലിക്ക, 3-4 കറിവേപ്പിലകള്‍ എന്നിവ രാത്രി മുഴുവന്‍ മുക്കിവയ്ക്കുക. രാവിലെ ഈ മിശ്രിതം ഒരു പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. ഇത് നിങ്ങളുടെ തലയില്‍ മൃദുവായി പുരട്ടുക. 2 മണിക്കൂറിനു ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ തല കഴുകുക. ഈ മാസ്‌കിലെ ചേരുവകള്‍ മുടിക്ക് അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച് താരനെ സ്വാഭാവികമായി നേരിടുന്നു.

Most read:ഇരുണ്ട പാടുകള്‍ക്ക് വിട; ഇവ കഴിക്കൂMost read:ഇരുണ്ട പാടുകള്‍ക്ക് വിട; ഇവ കഴിക്കൂ

ഓട്മീല്‍ മാസ്‌ക്

ഓട്മീല്‍ മാസ്‌ക്

അര കപ്പ് ഓട്മീല്‍, 3 ടേബിള്‍സ്പൂണ്‍ ചെറുചൂടുള്ള പാല്‍, 1 ടേബിള്‍ സ്പൂണ്‍ ബദാം ഓയില്‍ എന്നിവ കലര്‍ത്തുക. ഈ പേസ്റ്റ് തലയോട്ടിയില്‍ ഒരു വൃത്താകൃതിയില്‍ മസാജ് ചെയ്യുക. ശേഷം ഒരു മണിക്കൂറോളം ഉണങ്ങാന്‍ വിടുക, എന്നിട്ട് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. തലയെ പോഷിപ്പിക്കുന്ന ഈ മാസ്‌ക് നിങ്ങളുടെ തലിയിലെ താരന്‍ നീക്കം ചെയ്ത് ഫോളിക്കിളുകള്‍ മായ്ക്കുന്നു. മാത്രമല്ല, മുടിക്ക് ഈര്‍പ്പം നല്‍കുകയും ചെയ്യുന്നു.

മുട്ട വെള്ള മാസ്‌ക്

മുട്ട വെള്ള മാസ്‌ക്

ഒരു മുട്ടയുടെ മഞ്ഞക്കരു അതിന്റെ വെള്ളയില്‍ നിന്ന് വേര്‍തിരിച്ച് മാറ്റി വയ്ക്കുക. മുട്ടയുടെ വെള്ളയില്‍, 2 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. നന്നായി കലര്‍ത്തി ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടുക. 30 മിനിറ്റ് നേരം ഇത് ഉണങ്ങാന്‍ വിടുക. ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ തല കഴുകുക. ഈ മാസ്‌ക് തലയോട്ടിയിലെ താരന്‍ നീക്കുകയും മുടിയെ പോഷിപ്പിക്കുകയും ചെയ്യുന്നതായിരിക്കും.

Most read:കറ്റാര്‍വാഴ ഇങ്ങനെയെങ്കില്‍ കറുത്തപാടുകള്‍ ഇല്ലMost read:കറ്റാര്‍വാഴ ഇങ്ങനെയെങ്കില്‍ കറുത്തപാടുകള്‍ ഇല്ല

നാരങ്ങ മാസ്‌ക്

നാരങ്ങ മാസ്‌ക്

അര കപ്പ് തൈര് 2 ടേബിള്‍സ്പൂണ്‍ നാരങ്ങ നീരും 1 ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് ഇളക്കുക. തലയോട്ടിയില്‍ ഇത് മിശ്രിതമാക്കി പ്രയോഗിക്കുക. ഒരു മണിക്കൂര്‍ വിടുക, എന്നിട്ട് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. തൈരും നാരങ്ങയും താരനെ പ്രതിരോധിക്കുന്ന വസ്തുക്കളാണ്.

വാഴപ്പഴം മാസ്‌ക്

വാഴപ്പഴം മാസ്‌ക്

വരണ്ട മുടിയുള്ള ആളുകള്‍ക്കും താരന്‍ നിയന്ത്രിക്കുന്നതിനും വാഴപ്പഴം മാസ്‌ക് ഫലപ്രദമാണ്. മുടി മൃദുവാക്കാനും ശക്തിപ്പെടുത്താനും ഒലിവ് ഓയില്‍ സഹായിക്കുന്നു. നാരങ്ങ നീരിലെ സിട്രിക് ആസിഡ് നിങ്ങളുടെ മുടിയുടെ പി.എച്ച് ലെവല്‍ സന്തുലിതമാക്കാന്‍ സഹായിക്കും. താരന്‍ കുറയ്ക്കാന്‍ തേന്‍ സഹായിക്കും. 2 പഴുത്ത വാഴപ്പഴം, 1 ടേബിള്‍ സ്പൂണ്‍ തേന്‍, 1 ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍, 1 ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് എന്നിവ പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയിലും മുടിയിലും പ്രയോഗിച്ച് 30 മിനിറ്റ് ഉണങ്ങാന്‍ വിടുക. അതിനുശേഷം സള്‍ഫേറ്റ് രഹിത ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ ഒരിക്കല്‍ നിങ്ങള്‍ക്ക് ഈ രീതി പ്രയോഗിക്കാവുന്നതാണ്.

Most read:ഇടതൂര്‍ന്ന മുടിക്ക് വീട്ടിലാക്കാം തേന്‍ മാസ്‌ക്Most read:ഇടതൂര്‍ന്ന മുടിക്ക് വീട്ടിലാക്കാം തേന്‍ മാസ്‌ക്

കറ്റാര്‍ വാഴ ഹെയര്‍ മാസ്‌ക്

കറ്റാര്‍ വാഴ ഹെയര്‍ മാസ്‌ക്

കടുപ്പമുള്ള താരന് കാരണമാകുന്ന സെബോറെഹിക് ഡെര്‍മറ്റൈറ്റിസ് ഒഴിവാക്കാന്‍ കറ്റാര്‍ വാഴ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. താരന്‍ ചികിത്സിക്കാന്‍ സഹായിക്കുന്ന ആന്റിഫംഗല്‍ ഗുണങ്ങളും ഇതിലുണ്ട് . 4 ടേബിള്‍സ്പൂണ്‍ ശുദ്ധമായ കറ്റാര്‍ വാഴ ജെല്‍, 2 - 3 തുള്ളി യൂക്കാലിപ്റ്റസ് എണ്ണ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യമുള്ളവ. കറ്റാര്‍ വാഴ ജെല്‍ രണ്ട് മൂന്ന് തുള്ളി യൂക്കാലിപ്റ്റസ് ഓയിലമായി സംയോജിപ്പിക്കുക. നന്നായി മിശ്രിതമാക്കി ഈ പാക്ക് മുടിയില്‍ പ്രയോഗിക്കുക. മാസ്‌ക് പുരട്ടി 30 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ കാത്തിരിക്കുക. ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ ഹെയര്‍ മാസ്‌ക് കഴുകിക്കളയുക. ആഴ്ചയില്‍ 2 - 3 തവണ ഈ മാസ്‌ക് പ്രയോഗിക്കാവുന്നതാണ്.

ഉള്ളി ഹെയര്‍ മാസ്‌ക്

ഉള്ളി ഹെയര്‍ മാസ്‌ക്

ഉള്ളിക്ക് ആന്റിഫംഗല്‍ ഗുണങ്ങളുണ്ട്. താരന് കാരണമാകുന്ന ഫംഗസ് ഒഴിവാക്കാന്‍ ഈ ഗുണങ്ങള്‍ സഹായിക്കും. മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഉള്ളി ജ്യൂസും മികച്ചതാണ്. 1 വലിയ സവാള മാത്രമാണ് നിങ്ങള്‍ക്ക് ആവശ്യം. മിനുസമാര്‍ന്നതും സ്ഥിരതയുള്ളതുമായ പേസ്റ്റ് ലഭിക്കുന്നതുവരെ ഒരു വലിയ സവാള മിശ്രിതമാക്കുക. ഈ പേസ്റ്റ് നിങ്ങളുടെ മുടിയില്‍ പുരട്ടുക. തലയോട്ടിയും മുടിയും പൂര്‍ണ്ണമായും മാസ്‌കില്‍ പൊതിഞ്ഞുകഴിഞ്ഞാല്‍ ഒരു മണിക്കൂര്‍ കാത്തിരിക്കുക. ശേഷം ഷാംപൂ ഉപയോഗിച്ച് ഹെയര്‍ മാസ്‌ക് കഴുകുക. ആഴ്ചയില്‍ ഒരിക്കല്‍ ഈ മാസ്‌ക് പ്രയോഗിക്കാവുന്നതാണ്.

Most read:നല്ല മുടി തേടിയെത്തും; വെളിച്ചെണ്ണ ഹെയര്‍ മാസ്‌ക്Most read:നല്ല മുടി തേടിയെത്തും; വെളിച്ചെണ്ണ ഹെയര്‍ മാസ്‌ക്

വെളുത്തുള്ളി, തേന്‍ ഹെയര്‍ മാസ്‌ക്

വെളുത്തുള്ളി, തേന്‍ ഹെയര്‍ മാസ്‌ക്

താരന്‍ ചികിത്സിക്കാന്‍ വെളുത്തുള്ളി കാലങ്ങളായി ഉപയോഗിക്കുന്നു. തേനിന് നിങ്ങളുടെ മുടിയെ മെച്ചപ്പെടുത്താന്‍ മാത്രമല്ല, താരന്‍ നീക്കാനും സഹായിക്കും. 6 അല്ലി വെളുത്തുള്ളി, 7 ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവയാണ് ആവശ്യം. ഒരു പാത്രത്തില്‍ ഈ വെളുത്തുള്ളി ചതച്ച് 10 മിനിറ്റ് വയ്ക്കുക. അതിനുശേഷം ഏഴ് ടേബിള്‍സ്പൂണ്‍ തേന്‍ ചേര്‍ത്ത് രണ്ട് ചേരുവകളും മിക്‌സ് ചെയ്യുക. മിശ്രിതം തലയോട്ടിയിലും മുടിയിലും പുരട്ടി ഏകദേശം 5 - 10 മിനിറ്റ് ഇടുക. ശേഷം ഷാംപൂ ഉപയോഗിച്ച് ഹെയര്‍ മാസ്‌ക് കഴുകിക്കളയുക. ആഴ്ചയില്‍ ഒരിക്കല്‍ ഇത് ചെയ്യാം.

English summary

Effective Hair Masks for Dandruff

Here are some effective hair masks to treat dandruff permanently. Take a look.
X
Desktop Bottom Promotion