For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി കൊഴിച്ചില്‍ പൂര്‍ണമായും മാറ്റും വിത്തുകള്‍

|

മുടി കൊഴിച്ചില്‍ എന്നത് നിങ്ങളുടെ ആത്മവിശ്വാസത്തെ പ്രശ്‌നത്തിലാക്കുന്നതാണ്. കാരണം മുടി വളരുന്നത് എല്ലാവര്‍ക്കും സന്തോഷം നല്‍കുന്ന കാര്യമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ മുടി കൊഴിച്ചില്‍ രൂക്ഷമാവുമ്പോള്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് പലരും ശ്രമിക്കുന്നത്. എന്നാല്‍ ചിലരില്‍ മുടി കൊഴിച്ചില്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നുള്ളത് പലര്‍ക്കും അറിയില്ല. അതിന് പക്ഷേ നിങ്ങളെ സഹായിക്കുന്ന ചില വിത്തുകള്‍ ഉണ്ട്. പലരിലും കൊവിഡിന് ശേഷമാണ് മുടി കൊഴിച്ചില്‍ കൂടുതലായി കാണുന്നത്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് മുന്‍പ് ചില നാട്ടുമാര്‍ഗ്ഗങ്ങള്‍ നമുക്ക് പരീക്ഷിക്കാവുന്നതാണ്. കൊവിഡ് അല്ലാതെ തന്നെ മുടി കൊഴിച്ചിലിന് കാരണമാകുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ചിലതാണ് സമ്മര്‍ദ്ദം, മോശം മെറ്റബോളിസം, കുറഞ്ഞ കാല്‍സ്യം അളവ്, അനാരോഗ്യകരമായ ജീവിതശൈലി, ജങ്ക് ഫുഡ്, ക്രമരഹിതമായ ഉറക്കം, മോശം മുടി സംരക്ഷണ രീതികള്‍ എന്നിവയെല്ലാം.

DIY Seed

എന്നാല്‍ ചിലരില്‍ പരിഹാരം കാണുന്നതിന് വേണ്ടി ഉപയോഗിക്കുന്ന മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും മറ്റ് ചിലരില്‍ ഫലം നല്‍കണം എന്നില്ല. മുടി കൊഴിച്ചില്‍ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിങ്ങളെ സഹായിക്കുന്നതിന് 3-വിത്തുകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് മുടി കൊഴിച്ചിലിനെ പൂര്‍ണമായും ഇല്ലാതാക്കുകയും മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മുടി പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് പ്രതിരോധം തീര്‍ക്കുന്നതിന് മികച്ചതാണ് ഈ വിത്തുകള്‍. എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

ചേരുവകള്‍

ചേരുവകള്‍

ഫ്‌ളാക്‌സ് സീഡുകള്‍

എള്ള്

പിങ്ക് ഉപ്പ്

തയ്യാറാക്കുന്നത്

1. 1 ബൗള്‍ ഫ്‌ളാക്‌സ് സീഡുകള്‍ എടുക്കുക

2. അര പാത്രം എള്ളും എടുക്കുക

3. 1 ടീസ്പൂണ്‍ പിങ്ക് ഉപ്പ് എടുക്കു

4. ഇവയെല്ലാം കൂടി ഇടത്തരം തീയില്‍ മിക്‌സ് ചെയ്ത് 5-7 മിനിറ്റ് ചെറിയ രീതിയില്‍ ചൂടാക്കുക

5. നിങ്ങളുടെ മുടി കൊഴിച്ചില്‍ പരിഹരിക്കുന്ന മിശ്രിതം തയ്യാര്‍

ഉപയോഗിക്കുന്നത്

ഈ മുടികൊഴിച്ചില്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഈ മിശ്രിതം ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ശേഷം ഏകദേശം 30 മിനിറ്റ് മുന്‍പ് 1 ടീസ്പൂണ്‍ അല്ലെങ്കില്‍ 10 ഗ്രാം കഴിക്കേണ്ടതാണ്. വൈകുന്നേരത്തെ ലഘുഭക്ഷണമായി പോലും ഇത് കഴിക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ടത്

ഉയര്‍ന്ന പിത്ത, അസിഡിറ്റി അല്ലെങ്കില്‍ അമിത രക്തസ്രാവ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ഇവ ചിലപ്പോള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇത് നെയ്യിലും വറുത്ത് കഴിക്കാവുന്നതാണ്.

ഫ്‌ളാക്‌സ് സീഡുകള്‍

ഫ്‌ളാക്‌സ് സീഡുകള്‍

ആരോഗ്യത്തിന് ഗുണം നല്‍കുന്ന ഫ്‌ളാക്‌സ് സീഡുകള്‍ നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാക്കുന്നു. ഫ്‌ളാക്‌സ് സീഡുകളില്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മറ്റ് ആരോഗ്യ ഗുണങ്ങള്‍ക്കൊപ്പം തന്നെ മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിനും മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഒമേഗ -3 ഫാറ്റി ആസിഡുകള്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി ആയതിനാല്‍ ഇവ തലയോട്ടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. ഇതിലുള്ള ബയോട്ടിന്‍, റൈബോഫ്‌ലേവിന്‍, നിയാസിന്‍, പിറിഡോക്‌സിന്‍, പാന്റോതെനിക് ആസിഡ്, ഫോളിക് ആസിഡ് എന്നിവയെല്ലാം തന്നെ മുടിവളര്‍ച്ചയോടൊപ്പം തന്നെ ആരോഗ്യ സംരക്ഷണത്തിനും സഹായിക്കുന്നു. ഇത് മുടി വേഗത്തില്‍ വളരുന്നതിനും സഹായിക്കുന്നു.

എള്ള്

എള്ള്

എള്ള് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉപയോഗിക്കുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒരു വീട്ടുപരിഹാരമാണ് എള്ള്. ആരോഗ്യമുള്ള മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് എള്ള് മികച്ച കൂട്ട് തന്നെയാണ്. കറുത്ത എള്ളിലെ ഇരുമ്പ്, വിറ്റാമിന്‍ ബി, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ നിങ്ങളുടെ അകാല നരയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. എള്ള് ഉപയോഗിക്കുന്നവരില്‍ മുടി മാത്രമല്ല നഖത്തിന്റെ ആരോഗ്യവും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. പലപ്പോഴും കാല്‍സ്യത്തിന്റെ ഉപോല്‍പ്പന്നമായാണ് ആയുര്‍വേദത്തില്‍ എള്ള് കണക്കാക്കുന്നത്. എല്ലിന്റെ ആരോഗ്യ സംരക്ഷണത്തിനും എള്ള് തന്നെയാണ് മികച്ചത്. ഇത് ശരീരത്തിലെ കാല്‍സ്യത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

പിങ്ക് സാള്‍ട്ട്

പിങ്ക് സാള്‍ട്ട്

മുടിക്കും ആരോഗ്യത്തിനും പിങ്ക് സാള്‍ട്ട് മികച്ചതാണ്. എന്നാല്‍ എള്ള്, ഫ്‌ളാക്‌സ് സീഡ് എന്നിവയില്‍ നിന്നുള്ള പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ ദഹന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും കുടലിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. ഇത് കൂടാതെ നമ്മള്‍ തയ്യാറാക്കിയ മിശ്രിതത്തിന്റെ രുചി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കുടലിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. മുടി കൊഴിച്ചില്‍ പ്രശ്‌നങ്ങളെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍ ഈ വിത്ത് പരിഹാരം പരീക്ഷിക്കാവുന്നതാണ്. എന്നാല്‍ നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യവിദഗ്ധന്റെ അഭിപ്രായം സ്വീകരിച്ചതിന് ശേഷം മാത്രം ഇത് ഉപയോഗിക്കണം.

മുടിയുടെ ദുര്‍ഗന്ധവും കെട്ടും കുറച്ച് തിളക്കം നല്‍കും പൊടിക്കൈമുടിയുടെ ദുര്‍ഗന്ധവും കെട്ടും കുറച്ച് തിളക്കം നല്‍കും പൊടിക്കൈ

മുഖത്ത് വിശ്വസിച്ച് തേക്കാം ഈ എണ്ണകള്‍: കവിള്‍ തുടുക്കും ചര്‍മ്മം സോഫ്റ്റാവുംമുഖത്ത് വിശ്വസിച്ച് തേക്കാം ഈ എണ്ണകള്‍: കവിള്‍ തുടുക്കും ചര്‍മ്മം സോഫ്റ്റാവും

English summary

DIY Seed Mix For Hair Fall Control In Malayalam

Here in this article we are sharing some DIY seed mix remedy for your hair fall in malayalam. Take a look.
Story first published: Wednesday, September 7, 2022, 16:03 [IST]
X
Desktop Bottom Promotion