For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു കഴുകലില്‍ താരന്‍ ഇളക്കും: പിന്നെയങ്ങ് പനങ്കുല മുടിവളര്‍ത്തും കറുവപ്പട്ട ഒറ്റമൂലി

|

ഉദ്ദേശിക്കുന്നത് പോലെ വളരുകയില്ല. എന്ന് മാത്രമല്ല താരനും പേനും വേറേയും. മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഈ പ്രശ്‌നങ്ങളെയാണ് ആദ്യം ഇല്ലാതാക്കേണ്ടത്. മുടി എങ്ങനെയെങ്കിലും ഒന്ന് ഉഷാറായാല്‍ മതി എന്ന് വിചാരിച്ചിരിക്കുന്നവര്‍ നിരവധിയാണ്. അതിന് വേണ്ടി പലപ്പോഴും എണ്ണയും ഷാമ്പൂവും മാറിമാറി തേക്കുന്നവരും ചില്ലറയല്ല. എന്നാല്‍ മുടിയുടെ ആരോഗ്യത്തിന് പലപ്പോഴും ആവശ്യത്തിന് പോഷകങ്ങള്‍ ലഭിക്കാത്തത് മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു.

Bay Leaf And Clove Water

മുടിക്ക് തിളക്കം നല്‍കുന്നതോടൊപ്പം മുടിയുടെ ആരോഗ്യവും കൂടി സംരക്ഷിക്കുന്ന ഒരു പൊടിക്കൈ ആണ് നാം എപ്പോഴും പിന്തുടരേണ്ടത്. അതില്‍ വരുന്നതാണ് എപ്പോഴും നല്ല നാടന്‍ മാര്‍ഗ്ഗങ്ങള്‍. മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നിര്‍ബന്ധമായും നാം പാലിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അതോടൊപ്പം ചില പൊടിക്കൈകള്‍ കൂടി ചേരുമ്പോള്‍ മുടിയുടെ ആരോഗ്യം വര്‍ദ്ധിക്കുന്നു. താരന്‍ മാറി മുടി കൊഴിച്ചില്‍ അകറ്റി മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങളെ സഹായിക്കുന്ന ഒരു നാടന്‍ ഒറ്റമൂലിയെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്.

 തയ്യാറാക്കേണ്ട വിധം

തയ്യാറാക്കേണ്ട വിധം

ആദ്യം മുടി കൊഴിച്ചിലകറ്റി മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതും താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതുമായ ആ കിടിലന്‍ ഒറ്റമൂലി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം നാലോ അഞ്ചോ കറുവപ്പട്ടയുടെ ഇല, പിന്നെ 20-25 ഗ്രാമ്പൂ, ഒരു കപ്പ് നിറയേ വെള്ളം എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍. ഒരു പാത്രത്തില്‍ വെള്ളമൊഴിച്ച് തിളപ്പിച്ച് അതിലേക്ക് ആദ്യം ഗ്രാമ്പൂ ഇടുക, ഇത് തിളച്ച് ഒരു മഞ്ഞ നിറത്തിലേക്ക് മാറുമ്പോള്‍ ഇതിലേക്ക് കറുവപ്പട്ടയുടെ ഇല ചേര്‍ക്കുക. അതിന് ശേഷം ഇതെല്ലാം നല്ലതുപോലെ തിളച്ച് വരുന്നതിന് ശ്രദ്ധിക്കണം. നല്ലതുപോലെ തിളപ്പിച്ച ശേഷം ഇതിലെ വെള്ളം മാറ്റി എടുത്ത് അത് നല്ലതുപോലെ അരിച്ചെടുക്കുക. ഈ വെള്ളം തണുത്തതിന് ശേഷം തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. 10-15 മിനിറ്റ് നല്ലതുപോലെ മസ്സാജ് ചെയ്യുക. അതിന് ശേഷം രാത്രി മുഴുവന്‍ ഇത് തലയില്‍ വെച്ച് ഷവര്‍ ക്യാപ് വെച്ച് അടക്കുക. അതിന് ശേഷം നിങ്ങള്‍ക്ക് ഇത് അടുത്ത ദിവസം രാവിലെ കഴുകിക്കളയാവുന്നതാണ്.

 ഗുണങ്ങള്‍

ഗുണങ്ങള്‍

താരന്‍ കണ്ണടച്ച് തുറക്കും മുന്‍പ് പോവും എന്നതാണ് ആദ്യത്തെ ഗുണം. പലര്‍ക്കും തണുപ്പ് കാലത്ത് താരന്‍ എന്നത് അല്‍പം പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. അതിനെ പ്രതിരോധിക്കുന്നതിനും പൂര്‍ണമായും കൊഴിഞ്ഞ് അടര്‍ന്ന് പോവുന്നതിനും നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. താരനാണ് പലപ്പോഴും മുടി കൊഴിച്ചിലിന്റെ പ്രധാന കാരണക്കാരന്‍. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമ്മളെ സഹായിക്കുന്നതാണ് കറുവപ്പട്ട, ഗ്രാമ്പൂ മിശ്രിതം. തലയോട്ടിയിലെ ചൊറിച്ചില്‍ അത് എത്ര വലുതെങ്കിലും ചെറുതെങ്കിലും നിമിഷ നേരം കൊണ്ട് ഇല്ലാതാവുന്നത് നിങ്ങള്‍ക്ക് അനുഭവിച്ച് അറിയാന്‍ സാധിക്കും. അതുകൊണ്ട് തന്നെ സംശയിക്കാതെ നിങ്ങള്‍ക്ക് താരനെ പ്രതിരോധിക്കാന്‍ ഈ വെള്ളം ഉപയോഗിക്കാവുന്നതാണ്.

പ്രകൃതിദത്ത കണ്ടീഷണര്‍

പ്രകൃതിദത്ത കണ്ടീഷണര്‍

മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഒരു പ്രകൃതിദത്ത കണ്ടീഷണര്‍ ആയി നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ മുടിയുടെ ആരോഗ്യത്തിന് മികച്ച ഗുണം പ്രദാനം ചെയ്യുന്നു. ഇത് നിങ്ങളുടെ മുടി കണ്ടീഷണറിനെ പോലെ തന്നെ തിളക്കമുള്ളതാക്കുന്നതിനും മിനുസമുള്ളതാക്കുന്നതിനും സഹായിക്കുന്നു. വളരെ ലളിതമായി ഉപയോഗിക്കാവുന്ന ഈ മിശ്രിതത്തില്‍ മുടിയുടെ ആരോഗ്യം നമുക്ക് വീണ്ടെടുക്കാം എന്നതാണ് സത്യം. ഒന്നിടവിട്ട എല്ലാ ദിവസങ്ങളിലും ഇത്ത ഉപയോഗിക്കാം. മുടിക്ക് നല്ല സോഫ്റ്റ്‌നസ് നല്‍കുന്ന കാര്യത്തില്‍ കറുവപ്പട്ട ഗ്രാമ്പൂ മിശ്രിതം നിസ്സാരമല്ല.

തലയോട്ടിയിലെ അണുബാധ

തലയോട്ടിയിലെ അണുബാധ

താരന്‍ കൂടാതെ തലയോട്ടിയെ പ്രശ്‌നത്തിലാക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് തലയോട്ടിയിലെ ഫംഗസ് ബാധ. ഇതിനെ പ്രതിരോധിക്കുന്നതിനും അനാവശ്യ ചൊറിച്ചിലിനെ ഇല്ലാതാക്കുന്നതിനും നിങ്ങള്‍ക്ക് കറുവപ്പട്ട ഗ്രാമ്പൂ മിശ്രിതം സഹായിക്കുന്നു. ഇത് കൂടാതെ കറുവപ്പട്ടയുടെ ഇലയിട്ട് തയ്യാറാക്കിയ എണ്ണ തേക്കുന്നതിനും അതിലൂടെയും മുകളില്‍ പറഞ്ഞ അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ഇതിലുള്ള ആന്റിഫംഗല്‍ ഗുണങ്ങളാണ് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത്. നിങ്ങള്‍ക്ക് വേണമെന്നുണ്ടെങ്കില്‍ ദിവസവും മുടി കഴുകാന്‍ ഈ വെള്ളം ഉപയോഗിക്കാം.

മുടി വളരാന്‍

മുടി വളരാന്‍

മുടി വളര്‍ത്തുന്ന കാര്യത്തിലും കറുവപ്പട്ടയുടെ ഇല നിസ്സാരമല്ല. ഇത് നിങ്ങളുടെ രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്നതിനും മുടിയുടെ ആരോഗ്യത്തിനും മുടിക്ക് കരുത്ത് നല്‍കുന്നതിനും എല്ലാം സഹായിക്കുന്നു. നിരവധി എണ്ണകളില്‍ പലപ്പോഴും കറുവപ്പട്ട ഇല ഉപയോഗിക്കുന്നുണ്ട് എന്നതാണ് സത്യം. മുടിക്ക് കരുത്തും തിളക്കവും വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടും മികച്ചത് തന്നെയാണ് ഈ മിശ്രിതം. അതുകൊണ്ട് പാര്‍ശ്വഫലങ്ങളെ പേടിച്ച് ഉപയോഗിക്കാതിരിക്കേണ്ടതില്ല. ഇത് നിങ്ങള്‍ക്ക് മുടിയുടെ ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിച്ച് നല്ല കറുത്തിരുണ്ട മുടിയിഴകള്‍ സമ്മാനിക്കും.

മുടികൊഴിച്ചില്‍ പരിഹരിക്കാന്‍

മുടികൊഴിച്ചില്‍ പരിഹരിക്കാന്‍

മുടി വളരുക എന്നതിന്റെ മറ്റൊരു അര്‍ത്ഥം മുടി കൊഴിച്ചില്‍ മാറി എന്നത് തന്നെയാണ്. എന്നാല്‍ മുടി വളരാന്‍ സഹായിക്കുന്നത് പോലെ തന്നെ മുടി കൊഴിച്ചിലിനെ പൂര്‍ണമായും പരിഹരിക്കാന്‍ സഹായിക്കുന്നതാണ് എന്തുകൊണ്ടും കറുവപ്പട്ട, ഗ്രാമ്പൂ മിശ്രിതം. ഇതിലൂടെ നിങ്ങളുടെ മുടി കൊഴിച്ചില്‍ പൂര്‍ണമായും മാറുന്നു. മാത്രമല്ല മുടിയുടെ ആരോഗ്യവും കരുത്തും അതുപോലെ തന്നെ നിലനില്‍ക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. മുടിയുടെ ദുര്‍ഗന്ധത്തേയും പാടേ അകറ്റുന്നതിനും ഈ മിശ്രിതം നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ കരുത്തിനെ നിലനിര്‍ത്തുന്നതിന് സഹായിക്കുന്നതോടൊപ്പം ദുര്‍ഗന്ധം അകറ്റി നല്ല സുഗന്ധം പ്രദാനം ചെയ്യുന്നു.

താരനെ പൂര്‍ണമായും തുരത്താം കറുവയിലതാരനെ പൂര്‍ണമായും തുരത്താം കറുവയില

നിതംബം മറക്കും മുടിക്കും ദിനവും ഒരു ഗ്ലാസ്സ് ജ്യൂസ്: കൊഴിഞ്ഞ മുടി വരെ കിളിര്‍ക്കുംനിതംബം മറക്കും മുടിക്കും ദിനവും ഒരു ഗ്ലാസ്സ് ജ്യൂസ്: കൊഴിഞ്ഞ മുടി വരെ കിളിര്‍ക്കും

English summary

DIY Bay Leaf And Clove Water For Hair Growth And Dandruff

Here in this article we are sharing a DIY remedy for hair growth and dandruff with Bay leaves and clove in malayalam. Take a look.
Story first published: Monday, January 9, 2023, 15:04 [IST]
X
Desktop Bottom Promotion