For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താരനെ ഒരു പൊളിപോലുമില്ലാതെ നൂറ് ശതമാനം തൂത്തെറിയും ആര്യവേപ്പിലെ മൂന്ന് വഴികള്‍

|

താരന്‍ എന്നത് പലര്‍ക്കും തലവേദന ഉണ്ടാക്കുന്ന ഒന്നാണ്. താരന്‍ ഉള്ളവരില്‍ മുടി കൊഴിച്ചിലും പ്രശ്‌നങ്ങളും വിട്ടുമാറാതെ നില്‍ക്കുന്നു. ഇത് പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസത്തേ പോലും ഇല്ലാതാക്കുന്നു. കാരണം മുടിക്ക് വെളിയില്‍ വെളുത്ത് നില്‍ക്കുന്ന പൊടി അത് പിന്നീട് പുരികത്തിലേക്കും പിന്നീട് തോളിലേക്കും വീഴുമ്പോള്‍ അത് നിങ്ങളില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള് തേടുന്നവരെങ്കില്‍ അവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് താരനെ പ്രതിരോധിക്കുന്നതിനുള്ള മികച്ച ഒറ്റമൂലിയായ ആര്യവേപ്പിനെ കുറിച്ച്.

Neem To Get Rid Of Dandruff Easily

ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ ധാരാളമുള്ള ആര്യവേപ്പ് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. ഏത് വിഷത്തേയും ഇല്ലാതാക്കുന്നതിനുള്ള ശക്തി ആര്യവേപ്പിനുണ്ട്. എന്നാല്‍ ആര്യവേപ്പ് ഉപയോഗിക്കുമ്പോള്‍ അത് എപ്രകാരമാണ് താരനെ ഇല്ലാതാക്കുന്നത് എന്ന് കൃത്യമായി മനസ്സിലാക്കണം. താരന്റെ ഒരു പൊളി പോലും ഇല്ലാതെ തുടച്ച് മാറ്റുന്നതിന് ആര്യവേപ്പ് ഇനി പറയുന്ന പ്രകാരം എല്ലാം ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിനും തലയോട്ടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. ആര്യവേപ്പ് കൊണ്ട് നമുക്ക് താരനെ എങ്ങനെ ഇല്ലാതാക്കാം എന്ന് നോക്കാം.

ആര്യവേപ്പ് വെള്ളം

ആര്യവേപ്പ് വെള്ളം

ആര്യവേപ്പ് വെള്ളം കൊണ്ട് നമുക്ക് താരനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തിനും താരനെന്ന പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് സാധിക്കുന്നു. അതിന് വേണ്ടി 35-40 വേപ്പില, 1 ½ ലിറ്റര്‍ വെള്ളം എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍. വെള്ളം നല്ലതുപോലെ തിളപ്പിച്ചതിന് ശേഷം ഇതിലേക്ക് നല്ലതുപോലെ വേപ്പില ചേര്‍ത്ത് അത് രാത്രി മുഴുവന്‍ തീ ഓഫ് ചെയ്ത് അതില്‍ തന്നെ വെക്കുക. അതിന് ശേഷം അടുത്ത ദിവസം രാവിലെ ഈ വെള്ളം ഉപയോഗിച്ച് തല കഴുകു നോക്കൂ. കുറച്ച് ദിവസത്തെ ഉപയോഗത്തില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് താരനെന്ന പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു.

ഉപയോഗിക്കേണ്ടത്

ഉപയോഗിക്കേണ്ടത്

ഈ വെള്ളം ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഉപയോഗിക്കാവുന്നതാണ്. അപ്പോള്‍ തന്നെ നിങ്ങള്‍ക്ക് പ്രകടമായ മാറ്റം കാണാന്‍ സാധിക്കുന്നു. പ്രശ്‌നം പൂര്‍ണമായും മാറുന്നത് വരെ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് ശരിക്കും ഷാമ്പൂവിന്‍െ ഗുണങ്ങളാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. നൂറ് ശതമാനവും താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ഈ ആര്യവേപ്പ് വെള്ളത്തിന് സാധിക്കുന്നു. മാത്രമല്ല താരന്‍ പിന്നീട് വരാത്ത രീതിയില്‍ വരെ കാര്യങ്ങള്‍ മാറുന്നു.

ആര്യവേപ്പ് ഹെയര്‍മാസ്‌ക്

ആര്യവേപ്പ് ഹെയര്‍മാസ്‌ക്

മുടിയുടെ ആരോഗ്യത്തിനും താരനെ ചെറുക്കുന്നതിനും നമുക്ക് ആര്യവേപ്പ് ഹെയര്‍മാസ്‌ക് ഉപയോഗിക്കാവുന്നതാണ്. അതിന് വേണ്ടി 30-40 വേപ്പില, 1 ലിറ്റര്‍ വെള്ളം, 1 ടീസ്പൂണ്‍ തേന്‍ എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍. ആര്യവേപ്പ് ഹെയര്‍മാസ്‌ക് തയ്യാറാക്കുന്നതിന് വേണ്ടി ആദ്യം വെള്ളം നല്ലതുപോലെ തിളപ്പിക്കുക. ഇതിലേക്ക് വേപ്പില ചേര്‍ത്ത് അത് രാത്രി മുഴുവന്‍ വെച്ച ശേഷം അടുത്ത ദിവസം രാവിലെ ഇതിലേക്ക് തേന്‍ ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്ത് ഇത് മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളഞ്ഞാല്‍ മതി. താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും മുടിയുടെ അനാരോഗ്യം വീണ്ടെടുക്കുന്നതിനും ഈ മാസ്‌ക് സഹായിക്കുന്നു.

വെളിച്ചെണ്ണയും ആര്യവേപ്പും

വെളിച്ചെണ്ണയും ആര്യവേപ്പും

ആര്യവേപ്പും വെളിച്ചെണ്ണയും ചേര്‍ന്ന മിശ്രിതവും നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുകയും താരനെ പ്രതിരോധിക്കുകയും ചെയ്യുന്നു. അതിന് വേണ്ടി ½ കപ്പ് വെളിച്ചെണ്ണ, 10 വേപ്പില, ½ ടീസ്പൂണ്‍ നാരങ്ങ നീര്, 2 ടീസ്പൂണ്‍ ആവണക്കെണ്ണ എന്നിവയാണ് വേണ്ടത്. ആദ്യം വെളിച്ചെണ്ണ ചൂടാക്കിയ ശേഷം അതിലേക്ക് വേപ്പില ചേര്‍ക്കുക. പിന്നീട് 10-15 മിനിറ്റ് തിളച്ച ശേഷം തീയില്‍ നിന്ന് മാറ്റി എണ്ണ നല്ലതുപോലെ തണുത്തതിന് ശേഷം അതിലേക്ക് ആവണക്കെണ്ണയും നാരങ്ങ നീരും കൂടി ചേര്‍ക്കുക. പിന്നീട് ഈ മിശ്രിതം ഒരു കുപ്പിയില്‍ സൂക്ഷിച്ച് വെക്കാം. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും മുടിയില്‍ ഇത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇതിലൂടെ താരനെ ഇല്ലാതാക്കാം എന്നതില്‍ സംശയം വേണ്ട. താരനെ പ്രതിരോധിക്കുന്നതല്ലാതെ മറ്റ് ചില ഗുണങ്ങള്‍ കൂടി നല്‍കുന്നു ആര്യവേപ്പ്.

ഇന്‍ഫെക്ഷന്‍ ഇല്ലാതാക്കുന്നു

ഇന്‍ഫെക്ഷന്‍ ഇല്ലാതാക്കുന്നു

പലര്‍ക്കും തലയില്‍ ചൊറിച്ചിലും അസ്വസ്ഥതയും കൂടുതലാണ്. അതിന് പരിഹാരം കാണുന്നതിനും തലയോട്ടിയിലെ ചൊറിച്ചില്‍ ഇല്ലാതാക്കുന്നതിനും ഈ മിശ്രിതങ്ങള്‍ എല്ലാം തന്നെ സഹായിക്കുന്നു. മാത്രമല്ല ഫംഗസ് ബാധ പോലുള്ള പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ആര്യവേപ്പ് സഹായിക്കുന്നു. നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ആര്യവേപ്പ് വെറുതേ അരച്ച് തലയില്‍ പുരട്ടുന്നത് തന്നെ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാവുന്നതാണ്.

മുടി കൊഴിച്ചില്‍ കുറക്കുന്നു

മുടി കൊഴിച്ചില്‍ കുറക്കുന്നു

പലര്‍ക്കും താരനോടൊപ്പം മുടി കൊഴിച്ചില്‍ ഉണ്ടാവുന്നു. അതിനെ പിടിച്ച് കെട്ടാന്‍ പലര്‍ക്കും സാധിക്കാതെയും വരുന്നു. എന്നാല്‍ അതിന് നിങ്ങളെ സഹായിക്കുന്നതാണ് എന്തുകൊണ്ടും ഈ ആര്യവേപ്പില ചികിത്സകള്‍ എല്ലാം തന്നെ . ഇത് നിങ്ങളുടെ മുടി കൊഴിച്ചിലിനെ സ്വിച്ചിട്ട പോലെ നിര്‍ത്തുന്നു. മാത്രമല്ല മുടിക്ക് നല്ല കരുത്തും അതോടൊപ്പം തന്നെ ആരോഗ്യവും നല്‍കുന്നു. നരക്കുന്ന മുടികളെ അതില്‍ നിന്ന് മോചിപ്പിക്കുകയും നല്ല കറുത്ത നിറം നല്‍കുകയും ചെയ്യുന്നു. അറ്റംപിളരാതെ മുടിയെ സംരക്ഷിക്കുന്നതിനും ആര്യവേപ്പ് സഹായിക്കുന്നു.

മുടിയില്‍ ഷാമ്പൂവിന് പകരം ഇവ ഉപയോഗിക്കാം: ഗുണം ഇരട്ടിമുടിയില്‍ ഷാമ്പൂവിന് പകരം ഇവ ഉപയോഗിക്കാം: ഗുണം ഇരട്ടി

ഉറങ്ങാന്‍ പോവും മുന്‍പ് ഈ ഹെയര്‍മാസ്‌കുകള്‍ ആഴ്ചയില്‍ ഒന്നര ഇഞ്ച്‌ മുടി വളര്‍ത്തുംഉറങ്ങാന്‍ പോവും മുന്‍പ് ഈ ഹെയര്‍മാസ്‌കുകള്‍ ആഴ്ചയില്‍ ഒന്നര ഇഞ്ച്‌ മുടി വളര്‍ത്തും

English summary

Different Ways To Use Neem To Get Rid Of Dandruff Easily In Malayalam

Here in this article we are sharing three ways to use neem to keep dandruff out in malayalam. Take a look.
Story first published: Monday, January 23, 2023, 19:06 [IST]
X
Desktop Bottom Promotion