For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തണുപ്പായാലെന്താ, താരന്‍ വന്നൂടെ ?

|

മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ് മുടിയുടെ നാശത്തിനു കാരണമാകുന്ന താരന്‍. മനുഷ്യചര്‍മ്മത്തിലെ സ്നേഹഗ്രന്ഥികളുടെ പ്രവര്‍ത്തനത്തില്‍ വരുന്ന ചെറിയ മാറ്റങ്ങള്‍ മൂലം ചര്‍മ്മപ്രതലത്തിലെ കൊഴുപ്പില്‍ വരുന്ന മാറ്റങ്ങളാണ് താരനു കാരണം. കാലാവസ്ഥാ മാറ്റങ്ങള്‍ക്കനുസൃതമായി പലരിലും താരന്‍ വരാവുന്നതാണ്. ശൈത്യകാലത്ത് തലയോട്ടി വരണ്ടിരിക്കുന്നത് താരന്‍ വരാനുള്ളൊരു വഴിയാണ്. ഇത് ചൊറിച്ചിലിനും അസ്വസ്ഥതയ്ക്കും ഇടയാക്കുന്നു.

Most read: ആണുങ്ങള്‍ക്കും വേണ്ടേ അഴകാര്‍ന്ന തലമുടിMost read: ആണുങ്ങള്‍ക്കും വേണ്ടേ അഴകാര്‍ന്ന തലമുടി

തണുത്ത കാലാവസ്ഥയില്‍ ഈര്‍പ്പം ഇല്ലാത്തത് ചര്‍മ്മത്തിന്റെ അവസ്ഥയെ തളര്‍ത്തുകയും ചൊറിച്ചില്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. താരന്‍ അകറ്റാന്‍ നിങ്ങളുടെ മുടിക്ക് കൃത്യമായ പരിചരണം വേണ്ടതായുണ്ട്. ഗുണനിലവാരമുള്ള ഷാംപൂ ഉപയോഗം, കണ്ടീഷനിംഗ്, ഗൃഹവൈദ്യങ്ങള്‍ എന്നിവ ഇതിനായി പരീക്ഷിക്കാവുന്നതാണ്. താരന്‍ ഒഴിവാക്കാന്‍ വീട്ടില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് ചെയ്യാനാകുന്ന ചില കാര്യങ്ങള്‍ ഇതാ.

ശൈത്യകാലത്തും താരന്‍ ഉണ്ടാകാം

ശൈത്യകാലത്തും താരന്‍ ഉണ്ടാകാം

മറ്റേതൊരു കാലാവസ്ഥയിലേതും പോലെതന്നെ ശൈത്യകാലത്തും താരന്‍ നമ്മളെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. ശൈത്യകാല താരന് കാരണങ്ങളാകുന്ന ചില ഘടകങ്ങള്‍ നോക്കാം. തലയോട്ടിയിലെ പുറംതൊലി, ചര്‍മ്മത്തിന്റെ പുറംതൊലി എന്നിവയാണ് താരന്‍ ഉണ്ടാക്കുന്നത്. ശൈത്യകാലത്തെ തണുത്ത വായുവും വരള്‍ച്ചയും തലയുടെ പുറംതൊലി വരണ്ടതും ചൊറിച്ചിലുളവാക്കുന്നതുമാക്കുന്നു. തണുത്ത ശൈത്യകാലത്ത് മുടി ഉളണക്കാന്‍ ഹീറ്ററുകള്‍ ഉപയോഗിക്കുന്നത് പോലും താരന്‍ ഉണ്ടാക്കുന്ന ഘടകമാണ്. ഫംഗസ് അണുബാധ, മുടി സംരക്ഷണ ഉത്പന്നങ്ങളുടെ അമിതോപയോഗം, ഹെയര്‍ കളറിംഗ് എന്നിവയും ശൈത്യകാലത്ത് താരന് മുഖ്യ കാരണങ്ങളാകുന്നു.

ശൈത്യകാലത്ത് താരന്‍ തടയാന്‍ ചില നുറുങ്ങുകള്‍

ശൈത്യകാലത്ത് താരന്‍ തടയാന്‍ ചില നുറുങ്ങുകള്‍

കറ്റാര്‍ വാഴയും നാരങ്ങയും

തലയോട്ടിയിലെ വരള്‍ച്ചയാണ് ശൈത്യകാലത്ത് താരന്‍ വരാനുള്ള പ്രധാന കാരണം. ഈ അവസ്ഥയെ നേരിടാന്‍ കറ്റാര്‍ വാഴ ഉപയോഗിക്കുന്നത് വളരെ ഫലപ്രദമായ ഒരു വീട്ടുവൈദ്യമാണ്. കറ്റാര്‍ വാഴയില്‍ പ്രകൃതിദത്ത മോയ്സ്ചറൈസിംഗ് ഏജന്റുകളുണ്ട്, ഇത് നിങ്ങളുടെ തലയോട്ടി വരളുന്നത് തടയുന്നു. നാരങ്ങയ്ക്ക് ആന്റി ഫംഗസ്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ എന്നിവയുമുണ്ട്.

കറ്റാര്‍ വാഴയും നാരങ്ങയും

കറ്റാര്‍ വാഴയും നാരങ്ങയും

ചേരുവകള്‍:കറ്റാര്‍ വാഴ ജെല്‍ - 2 ടീസ്പൂണ്‍

നാരങ്ങാ നീര് - 1 ടീസ്പൂണ്‍

തയ്യാറാക്കാനുള്ള സമയം: 5 മിനിറ്റ്

രീതി:കറ്റാര്‍ വാഴ ജെല്ലില്‍ നാരങ്ങാ നീര് കലര്‍ത്തിയ മിശ്രിതം തലയോട്ടിയില്‍ പുരട്ടുക. 30 മിനിറ്റ് ഉണങ്ങാന്‍ വിട്ട് വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്താല്‍ താരനെ തുരത്താന്‍ നിങ്ങള്‍ക്ക് സാധിക്കുന്നതാണ്.

താരന്‍ കുറയ്ക്കാന്‍ ഇഞ്ചി

താരന്‍ കുറയ്ക്കാന്‍ ഇഞ്ചി

താരന്‍, തലയോട്ടിയുടെ മറ്റ് പ്രശ്‌നങ്ങള്‍ എന്നിവയ്ക്കെതിരെ പോരാടുന്ന ആന്റി ബാക്ടീരിയല്‍, ഫംഗസ് വിരുദ്ധ ഗുണങ്ങള്‍ ഇഞ്ചിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ തലയോട്ടിയിലെ ചൊറിച്ചില്‍, താരന്‍ എന്നിവ നീക്കംചെയ്യുകയും പുതിയ ഫോളിക്കിളുകളുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യും. ശൈത്യകാലത്ത് താരന്‍, മുടി കൊഴിച്ചില്‍ എന്നിവയ്ക്കുള്ള മികച്ച വീട്ടുവൈദ്യങ്ങളിലൊന്നാണ് ഇഞ്ചി.

താരന്‍ കുറയ്ക്കാന്‍ ഇഞ്ചി

താരന്‍ കുറയ്ക്കാന്‍ ഇഞ്ചി

ചേരുവകള്‍:ഇഞ്ചി - 2 വലിയ കഷണങ്ങള്‍, കോട്ടണ്‍ തുണി

തയ്യാറാക്കാനുള്ള സമയം: 5 മിനിറ്റ്

രീതി:രണ്ട് ഇഞ്ചി അരച്ച് നീരെടുക്കുക. കോട്ടണ്‍ തുണി ഉപയോഗിച്ച് ഈ ഇഞ്ചി സത്ത് നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടുക. 30 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. മാസത്തില്‍ രണ്ടു തവണ ഇങ്ങനെ ചെയ്യാവുന്നതാണ്.

താരന്‍ നീക്കാന്‍ ബേക്കിംഗ് സോഡ

താരന്‍ നീക്കാന്‍ ബേക്കിംഗ് സോഡ

നിങ്ങളുടെ തലയോട്ടിയിലെ ഫംഗസ് അണുബാധയെ ചെറുക്കാന്‍ കഴിയുന്ന പ്രകൃതിദത്ത അണുനാശകമാണ് ബേക്കിംഗ് സോഡ അഥവാ അപ്പക്കാരം. താരന് കാരണമാകുന്ന അധിക സെബം, ഗ്രീസ് എന്നിവ നിയന്ത്രിക്കാന്‍ ഇതിന് കഴിയും. ബേക്കിംഗ് സോഡ നിങ്ങളുടെ തലയോട്ടിയിലെ പി.എച്ച് നില സന്തുലിതമാക്കുകയും ചെയ്യുന്നു. ശൈത്യകാലത്ത് താരന്‍ പരിഹരിക്കാനുള്ള ഏറ്റവും നല്ല പരിഹാരമാണിത്.

താരന്‍ നീക്കാന്‍ ബേക്കിംഗ് സോഡ

താരന്‍ നീക്കാന്‍ ബേക്കിംഗ് സോഡ

ചേരുവകള്‍:ബേക്കിംഗ് സോഡ - 3 ടീസ്പൂണ്‍, വെള്ളം

തയ്യാറാക്കാനുള്ള സമയം: 5 മിനിറ്റ്

രീതി:ബേക്കിംഗ് സോഡയിലേക്ക് വെള്ളം ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റാക്കി മാറ്റുക. ഈ പേസ്റ്റ് നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടുക. നന്നായി മസാജ് ചെയ്യുക. 30 മിനിട്ടിനു ശേഷം ഷാംപൂ ഉപയോഗിച്ച് ഇത് കഴുകുക. മാസത്തില്‍ ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്യാവുന്നതാണ്.

താരന്‍ തടയാന്‍ ഉലുവ

താരന്‍ തടയാന്‍ ഉലുവ

തലയിലെ ഫംഗസ് ബാധ തടയാന്‍ പേരുകേട്ടതാണ് ഉലുവ. തലയോട്ടിയിലെ മറ്റ് തകരാറുകള്‍ നീക്കം ചെയ്യുന്നതിനൊപ്പം യീസ്റ്റ് അണുബാധയെ ഫലപ്രദമായി തടയാനും ഇതിന് കഴിയും. ഉലുവയ്ക്ക് മുടിയെ പോഷിപ്പിക്കാനും ആവശ്യമായ ഈര്‍പ്പം നിറയ്ക്കാനും കഴിയും. ശൈത്യകാലത്തെ താരന് മികച്ച പരിഹാരങ്ങളില്‍ ഒന്നാണിത്.

താരന്‍ തടയാന്‍ ഉലുവ

താരന്‍ തടയാന്‍ ഉലുവ

ചേരുവകള്‍:ഉലുവ - 3 ടീസ്പൂണ്‍, വെള്ളം

തയ്യാറാക്കാനുള്ള സമയം: 5 മിനിറ്റ്

രീതി:ഉലുവ വെള്ളത്തില്‍ മുക്കിവയ്ക്കുക, മിനുസമാര്‍ന്ന പേസ്റ്റായി മാറ്റി ഈ പേസ്റ്റ് നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടുക. നന്നായി മസാജ് ചെയ്യുക. 90 മിനിറ്റ് നേരം ഉണങ്ങാന്‍ വയ്ക്കുക. ശേഷം ഷാംപൂ ഉപയോഗിച്ച് ഇത് കഴുകിക്കളയുക.

എണ്ണ ഉപയോഗിച്ച് മസാജ്

എണ്ണ ഉപയോഗിച്ച് മസാജ്

ഇളം ചൂടുള്ള ഒലിവ് ഓയിലും വെളിച്ചെണ്ണയും ചേര്‍ത്ത് തലയോട്ടിയില്‍ മൃദുവായി മസാജ് ചെയ്യുക. ഒരു മണിക്കൂറിനുശേഷം ഇത് കഴുകിക്കളയുക. അതിനുശേഷം ഷാമ്പൂവും കണ്ടീഷണറും പ്രയോഗിക്കുക. ഇതില്‍ ലാവെന്‍ഡര്‍ ഓയിലും ചേര്‍ക്കാം. ഇത് താരന്‍ നീക്കം ചെയ്യാനും ദൃഢതയുള്ള മിനുസമാര്‍ന്ന മുടി നല്‍കാനും സഹായിക്കുന്നു.

സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഒഴിവാക്കുക

സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഒഴിവാക്കുക

മുടി സംരക്ഷണത്തിനായുള്ള ചില വസ്തുക്കളില്‍ നിങ്ങളുടെ തലയോട്ടി വഷളാക്കുന്ന ധാരാളം രാസവസ്തുക്കള്‍ ഉള്‍പ്പെടുന്നു. ശൈത്യകാലത്ത് നിങ്ങളുടെ മുടി സ്വതവേ വരണ്ടതായിരിക്കും. മുടിയുടെ സൗന്ദര്യത്തിനായി വസ്തുക്കള്‍ ഉപയോഗിക്കുന്നത് തലയോട്ടിയില്‍ പ്രകോപനം ഉണ്ടാക്കുകയും വരണ്ടതാക്കുകയും ചെയ്യും. ഇത് താരന്‍ വരാനൊരു കാരണമായും മാറുന്നു.

ഹെയര്‍ കളറിംഗ് ഒഴിവാക്കുക

ഹെയര്‍ കളറിംഗ് ഒഴിവാക്കുക

മുടിയുടെ നിറം തലയോട്ടിനെ ബാധിക്കുകയും താരന് കാരണമാകുകയും ചെയ്യുന്നു. അതിനാല്‍ ശൈത്യകാലത്ത് മുടി കളര്‍ ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുക.

മുടി പതിവായി കഴുകേണ്ട

മുടി പതിവായി കഴുകേണ്ട

ശൈത്യകാലത്ത് പതിവായി മുടി കഴുകുന്നത് ഒഴിവാക്കുക. ആവര്‍ത്തിച്ച് മുടി കഴുകുന്നത് തലയോട്ടി വരണ്ടതാക്കുകയും താരന്‍ ഉണ്ടാക്കുകയും ചെയ്യുന്നു. മുടി കഴുകാന്‍ ചൂടുവെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഇത് നിങ്ങളുടെ മുടി വരണ്ടതാക്കുകയും മുടിയിലെ സ്വാഭാവിക എണ്ണ നീക്കുകയും ചെയ്യുന്നു.

വിറ്റാമിനുകള്‍

വിറ്റാമിനുകള്‍

തലയോട്ടിയിലെ ആരോഗ്യം നിലനിര്‍ത്തുന്നതിന് നിങ്ങളുടെ ഭക്ഷണത്തില്‍ സിങ്ക്, വിറ്റാമിന്‍ ബി എന്നിവയുടെ അളവ് വര്‍ധിപ്പിക്കുക. മുട്ട, വാല്‍നട്ട്, ഇലക്കറികള്‍ എന്നിവയില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. പച്ച പച്ചക്കറികളില്‍ തയ്യാറാക്കിയ സാലഡ് ധാരാളം കഴിക്കുക.

ഈ ടിപ്പുകള്‍ പിന്തുടരാം

ഈ ടിപ്പുകള്‍ പിന്തുടരാം

*ശൈത്യകാലത്ത്, നിങ്ങളുടെ തലയോട്ടി സാധാരണയായി വരണ്ടതായിരിക്കും. അതിനാല്‍ മിതമായി ഷാംപൂ ഉപയോഗിക്കുക.

*കൂടുതല്‍ നാശമുണ്ടാക്കുകയും തലയോട്ടി വരണ്ടതാക്കുകയും ചെയ്യുന്ന രാസവസ്തുക്കള്‍ ഉപയോഗിച്ച് മുടി മിനുക്കുന്നത് ഒഴിവാക്കുക.

*പുറത്തിറങ്ങുമ്പോള്‍ മുടി സംരക്ഷണത്തിനായി ഒര തൊപ്പി ധരിക്കുക. ഇത് മുടി കൂടുതല്‍ വരണ്ടതാകുന്നതു തടയുന്നു. താരന്‍, മറ്റ് മുടി പ്രശ്‌നങ്ങള്‍ എന്നിവയും അകറ്റുന്നു.

*ചൂടുവെള്ളത്തിന് പകരം ഇളം ചൂടുള്ള വെള്ളം ഉപയോഗിച്ച് മുടി കഴുകുക. ചൂടുവെള്ളം മുടിയുടെ സ്വാഭാവിക എണ്ണ നഷ്ടപ്പെടുത്തുന്നു.

*നിങ്ങളുടെ തലയിണ കവറുകള്‍ പതിവായി മാറ്റുക.

*ശൈത്യകാലത്ത് താരന്‍ ഉണ്ടാകാനുള്ള കാരണങ്ങളാണ് ചീര്‍പ്പും ബ്രഷും. ആന്റി ഡാന്‍ഡ്രഫ് ഷാംപൂ ഉപയോഗിച്ച് ഇവ കഴുകുക. നിങ്ങളുടെ ചീര്‍പ്പ് നിങ്ങള്‍ മാത്രം ഉപയോഗിക്കുക.

English summary

Dandruff In Winter: Causes, Home Remedies and Tips to Prevent

Here we talking about the causes and home remedies for dandruff in winter. Read on.
Story first published: Thursday, December 19, 2019, 15:17 [IST]
X
Desktop Bottom Promotion