For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരുപിടി കറിവേപ്പിലയിലുണ്ട് മുടിവളരുന്ന അത്ഭുതം

|

മുടികൊഴിച്ചില്‍ ഇന്ന് മിക്കവരിലും വര്‍ദ്ധിച്ചുവരുന്നു. കാലാവസ്ഥ, ഭക്ഷണം, തിരക്കിട്ട ദിനചര്യ, ജോലിഭാരം, സമ്മര്‍ദ്ദം എന്നിവയൊക്കെ ഇതിനു കാരണമാകുന്നു. ഇതൊക്കെ മുടികൊഴിച്ചിലിന് സാധാരണ കാരണമാണെങ്കിലും മുടിയുടെ ആരോഗ്യവും ഇക്കാര്യത്തില്‍ കണക്കിലെടുക്കേണ്ടതാണ്. മുടി വളരാന്‍ ആവശ്യമായ അന്തരീക്ഷം ലഭിക്കാത്തതും സാധാരണയായി മുടി കൊഴിയാന്‍ കാരണമാകുന്നു. മറ്റ് പല ഘടകങ്ങളും ഇതിനെ സ്വാധീനിക്കുന്നു.

Most read: വിയര്‍പ്പുനാറ്റം വില്ലനാകില്ല; അകറ്റാന്‍ വഴികളിതാMost read: വിയര്‍പ്പുനാറ്റം വില്ലനാകില്ല; അകറ്റാന്‍ വഴികളിതാ

മുടി കൊഴിച്ചില്‍ നിയന്ത്രിക്കാനുള്ള ഷാംപൂകള്‍ മുതല്‍ കെമിക്കല്‍ മുടി ഉത്പന്നങ്ങള്‍ വരെ നിങ്ങളുടെ ഇഷ്ടാനുസരണം ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇതിനു പരിഹാരം നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്നതാണെന്ന് അറിയാമോ, അതും കറിവേപ്പില ഉപയോഗിച്ച്? അതെ, മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന അത്ഭുത സസ്യമാണ് കറിവേപ്പില. മിക്ക ആളുകള്‍ക്കും അവരുടെ വീട്ടില്‍ കറിവേപ്പിലയുണ്ട്. നിങ്ങളുടെ വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ കഴിയുന്ന മുടിയുടെ പ്രശ്‌നങ്ങളെ ചെറുക്കുന്നതിനുള്ള എളുപ്പമുള്ള രീതിയാണിത്. മുടിക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനും മുടിയുടെ വളര്‍ച്ചയ്ക്ക് കാരണമാകുന്ന സ്വഭാവസവിശേഷതകളാണ് കറിവേപ്പിലയില്‍ അടങ്ങിയിരിക്കുന്നത്. ഈ ഇലകളില്‍ വിറ്റാമിന്‍ സി, ഫോസ്ഫറസ്, ഇരുമ്പ്, കാല്‍സ്യം, നിക്കോട്ടിനിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. മുടിയുടെ വളര്‍ച്ചയ്ക്ക് കറിവേപ്പില ഉപയോഗിക്കുന്നതിനുള്ള വഴിയും കറിവേപ്പില മുടിക്ക് നല്‍കുന്ന ഗുണങ്ങളും വായിക്കാം.

മുടിക്ക് കറിവേപ്പില നല്‍കുന്ന ഗുണങ്ങള്‍

മുടിക്ക് കറിവേപ്പില നല്‍കുന്ന ഗുണങ്ങള്‍

മുടിയിലെ അഴുക്ക് നീക്കുന്നതിലൂടെ കറിവേപ്പില ഫോളിക്കിള്‍ ആരോഗ്യം മെച്ചപ്പെടുത്തുന്നു. മുടിവേരുകളെ പോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന പോഷകങ്ങള്‍ അവയില്‍ അടങ്ങിയിട്ടുണ്ട്, ഇവ മുടി കൊഴിച്ചില്‍ തടയുന്നു. കറിവേപ്പിലയുടെ പ്രയോഗം തലയോട്ടിക്ക് ഉത്തേജനം നല്‍കുകയും രക്തസമ്മര്‍ദ്ദം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് വിഷവസ്തുക്കളെ നീക്കം ചെയ്യാനും മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.

മുടിക്ക് ശക്തി നല്‍കുന്നു

മുടിക്ക് ശക്തി നല്‍കുന്നു

കറിവേപ്പില നിങ്ങളുടെ തലയോട്ടിയും മുടിയും പുതിയതും ആരോഗ്യകരവുമാക്കുന്നു. പുതിയ മുടിയുടെ വളര്‍ച്ചയ്ക്കും മുടിയെ ശക്തവും ആരോഗ്യകരവുമാക്കാന്‍ സഹായിക്കാനുമുള്ള വിവിധ പോഷകങ്ങള്‍ കറിവേപ്പിലയില്‍ അടങ്ങിയിരിക്കുന്നു.

Most read:എണ്ണമയം നീക്കാന്‍ എളുപ്പവഴി ഈ ഫെയ്‌സ് മാസ്‌ക്Most read:എണ്ണമയം നീക്കാന്‍ എളുപ്പവഴി ഈ ഫെയ്‌സ് മാസ്‌ക്

അകാലനര നീക്കുന്നു

അകാലനര നീക്കുന്നു

പ്രായമാകുമ്പോള്‍, നിങ്ങളുടെ മുടി നിര്‍ജീവവും ദുര്‍ബലവുമാകാന്‍ തുടങ്ങുന്നു. നിങ്ങളുടെ ഫോളിക്കിളുകളിലെ പിഗ്മെന്റ് തീര്‍ന്നു കഴിഞ്ഞാല്‍ മുടി നരക്കാന്‍ തുടങ്ങും. എന്നിരുന്നാലും, സമ്മര്‍ദ്ദം, പുകവലി, ജനിതകം അല്ലെങ്കില്‍ അമിതമായ മദ്യപാനം തുടങ്ങിയ ഘടകങ്ങള്‍ കാരണം ചിലപ്പോള്‍ ഇത് ചെറുപ്പക്കാരില്‍ നേരത്തേ സംഭവിക്കുന്നു. അകാല നര തടയാന്‍ കറിവേപ്പില സഹായിക്കുന്നു, തല്‍ഫലമായി, നിങ്ങളുടെ മുടി അതിന്റെ സ്വാഭാവിക നിറവും തിളക്കവും നിലനിര്‍ത്തുന്നു.

മുടിയുടെ ആരോഗ്യം കാക്കുന്നു

മുടിയുടെ ആരോഗ്യം കാക്കുന്നു

കറിവേപ്പിലയില്‍ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. മുടിയുടെയും തലയോട്ടിന്റെയും ആരോഗ്യം നിലനിര്‍ത്താന്‍ ആന്റിഓക്‌സിഡന്റുകള്‍ സഹായിക്കുന്നു. നിങ്ങളുടെ മുടി ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് കേടുപാടുകള്‍ വരുത്തുന്ന ഫ്രീ റാഡിക്കലുകളുമായി അവ പോരാടുന്നു.

Most read:മുടികൊഴിച്ചില്‍ ഇനിയില്ല; വെളുത്തുള്ളിക്കൂട്ട് ഇതാMost read:മുടികൊഴിച്ചില്‍ ഇനിയില്ല; വെളുത്തുള്ളിക്കൂട്ട് ഇതാ

മുടിക്ക് തിളക്കം

മുടിക്ക് തിളക്കം

കറിവേപ്പില നിങ്ങളുടെ മുടിയുടെ ഇലാസ്തികത മെച്ചപ്പെടുത്തുന്നു. കേടായ മുടിക്ക് ആവശ്യമായ പോഷണവും ഈര്‍പ്പവും ലഭിക്കുമ്പോള്‍, അത് പഴയ ശക്തിയും തിളക്കവും വീണ്ടെടുക്കാന്‍ തുടങ്ങുന്നു. കറിവേപ്പില, വെളിച്ചെണ്ണയുമായി ചേര്‍ന്ന്, നിങ്ങളുടെ മുടി സുഖപ്പെടുത്താന്‍ ആവശ്യമായ ജലാംശം, പോഷണം എന്നിവ നല്‍കാന്‍ സഹായിക്കുന്നു.

മുടിവേരുകളെ ശക്തിപ്പെടുത്തുന്നു

മുടിവേരുകളെ ശക്തിപ്പെടുത്തുന്നു

മുടിയുടെ വേരുകള്‍ ശക്തിപ്പെടുത്തുന്നതിലൂടെ കറിവേപ്പില മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനു സഹായിക്കുന്നു. കറിവേപ്പില പോലുള്ള സ്വാഭാവിക ചേരുവകള്‍ ഉള്‍ക്കൊള്ളുന്ന ഒരു കേശസംരക്ഷണം ശീലമാക്കുന്നതിലൂടെ നിങ്ങളുടെ മുടിയെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയുന്നു.

Most read:മേക്കപ്പ് റിമൂവറിന് പണം കളയേണ്ട, വീട്ടിലുണ്ട് വഴിMost read:മേക്കപ്പ് റിമൂവറിന് പണം കളയേണ്ട, വീട്ടിലുണ്ട് വഴി

 കറിവേപ്പില + തൈര് മാസ്‌ക്

കറിവേപ്പില + തൈര് മാസ്‌ക്

കറിവേപ്പിലയും തൈരും കൂടിച്ചേര്‍ന്ന് മുടിയില്‍ അത്ഭുതങ്ങള്‍ തീര്‍ക്കുന്നു. തലയോട്ടി ശുദ്ധീകരിക്കുന്നതിനായി തൈര് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ഇത് മൃത കോശങ്ങളും താരനും നീക്കം ചെയ്യുകയും തലയോട്ടിയിലും മുടിയിലും മൃദുത്വവും പുതുമയും നല്‍കുകയും ചെയ്യുന്നു. കറിവേപ്പിലയില്‍ അവശ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ തലയോട്ടിയില്‍ നിന്നുള്ള മാലിന്യങ്ങള്‍ പുറന്തള്ളാനും ഫോളിക്കിള്‍ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. അകാല നരയെ തടയുന്നതിനും അവ സഹായിക്കുന്നു.

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

ഒരു പിടി കറിവേപ്പില, 3 - 4 ടേബിള്‍സ്പൂണ്‍ തൈര് എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഈ ഇല കട്ടിയുള്ള പേസ്റ്റ് രൂപത്തില്‍ മിശ്രിതമാക്കുക. ഒരു ടേബിള്‍ സ്പൂണ്‍ കറിവേപ്പില പേസ്റ്റ് 3 - 4 ടേബിള്‍സ്പൂണ്‍ തൈരില്‍ ചേര്‍ക്കുക (മുടിയുടെ നീളം അനുസരിച്ച്). മിനുസമാര്‍ന്ന സ്ഥിരതയുടെ പേസ്റ്റ് രൂപപ്പെടുന്നതുവരെ രണ്ട് ചേരുവകളും നന്നായി ഇളക്കുക. ഈ ഹെയര്‍ മാസ്‌ക് ഉപയോഗിച്ച് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും മസാജ് ചെയ്യുക. ഇത് 30 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക. തലയോട്ടിയിലെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും മുടി മൃദുവായും തിളക്കമുള്ളതാക്കാനും ആഴ്ചയില്‍ ഒരിക്കല്‍ ഈ ഹെയര്‍ മാസ്‌ക് പ്രയോഗിക്കുക.

English summary

Curry Leaves Yogurt Hair Mask For Hair Growth

Curry leaves are loaded with properties which can reduce hair fall and help you fight other hair problems. Learn how to make curry leaves yogurt hair mask for hair growth.
Story first published: Tuesday, May 12, 2020, 14:28 [IST]
X
Desktop Bottom Promotion