For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഠിനമായ താരനകറ്റും, മുടി ഇടതൂര്‍ന്ന് വളര്‍ത്തും; ഈ രണ്ട് ചേരുവ, ആഴ്ചയില്‍ ഒരുതവണ ഉപയോഗം

|

മുടി സംരക്ഷണം മിക്കവര്‍ക്കും ഒരു വെല്ലുവിളിയാണ്. പലരും തിരക്കിട്ട ഓട്ടത്തിനിടയില്‍ അവരുടെ മുടിയുടെ ആരോഗ്യം മറക്കുന്നു. ഇത് പിന്നീട് ചെറിയ പ്രശ്‌നങ്ങളില്‍ നിന്ന് ആരംഭിച്ച് മുടി കൊഴിച്ചിലിനു തന്നെ കാരണമാകുന്നു. നിങ്ങളുടെ മുടി സംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ് ഹെയര്‍ മാസ്‌കുകള്‍. ഇതിനായി ധാരാളം പ്രകൃതിദത്ത ചേരുവകളും നിങ്ങള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാം. ഇന്ന് നമുക്ക് മുടി പ്രശ്‌നങ്ങള്‍ നീക്കി മുടിയുടെ ആരോഗ്യം വളര്‍ത്താനായി തേനും തൈരും ഉപയോഗിക്കുന്നത് എങ്ങനെ എന്ന് നോക്കാം.

Also read: തിരിച്ചുവരാത്ത രീതിയില്‍ താരന്‍ പറപറക്കും; ഈ ചേരുവകള്‍ മതി, രണ്ടാഴ്ച ഉപയോഗം ധാരാളംAlso read: തിരിച്ചുവരാത്ത രീതിയില്‍ താരന്‍ പറപറക്കും; ഈ ചേരുവകള്‍ മതി, രണ്ടാഴ്ച ഉപയോഗം ധാരാളം

ഈ രണ്ട് ചേരുവകള്‍ ചേര്‍ത്ത് ഒരു ഹെയര്‍ മാസ്‌കായി തലയില്‍ പുരട്ടാം. തൈര് പതിവായി പുരട്ടുന്നത് നിങ്ങള്‍ക്ക് ആരോഗ്യമുള്ള തലയോട്ടിയും മനോഹരമായ മുടിയും നല്‍കും. നിങ്ങളുടെ മുടി വളര്‍ച്ച വര്‍ധിപ്പിക്കാനും ഇതിന് കഴിയും. മുടി സംരക്ഷണത്തിന് തൈരും തേനും ഉപയോഗിക്കേണ്ടത് എങ്ങനെ എന്നും അതിന്റെ ഗുണങ്ങള്‍ എന്താണെന്നും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

മുടി സംരക്ഷണത്തിന് തൈരും തേനും

മുടി സംരക്ഷണത്തിന് തൈരും തേനും

അര കപ്പ് തൈര് എടുത്ത് 1-2 ടീസ്പൂണ്‍ അസംസ്‌കൃത തേന്‍ ചേര്‍ക്കുക. ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും പുരട്ടുക. നിങ്ങളുടെ വിരല്‍ത്തുമ്പുകൊണ്ട് അല്‍പനേരം മൃദുവായി മസാജ് ചെയ്യുക. ഒരു തുണികൊണ്ട് തല പൊതിയുക. 30-40 മിനിറ്റ് കൂടി കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തല നന്നായി കഴുകുക. മികച്ച മുടി നേടാനായി തൈരും തേനും ചേര്‍ത്ത ഈ മാസ്‌ക് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ പുരട്ടുക.

പ്രയോജനങ്ങള്‍

പ്രയോജനങ്ങള്‍

വരണ്ട മുടി മികച്ചതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് തേന്‍. ഇതില്‍ ആഴത്തിലുള്ള കണ്ടീഷനിംഗ് ഗുണങ്ങളുണ്ട്. കൂടാതെ, തേന്‍ ഒരു പ്രകൃതിദത്ത ഹ്യുമെക്റ്റന്റാണ്. അത് വായുവില്‍ നിന്നുള്ള ഈര്‍പ്പം ആഗിരണം ചെയ്യുകയും മുടിയിഴകളിലേക്ക് ലോക്ക് ചെയ്യുകയും ചെയ്യുന്നു. വരണ്ട മുടി മോയ്‌സ്ചറൈസ് ചെയ്യാന്‍ ഇത് സഹായിക്കുന്നു. ഇത് ഈര്‍പ്പം നഷ്ടപ്പെടുന്നത് തടയുകയും മുടിയുടെ ഘടന മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Also read:വിയര്‍പ്പ് കുറയ്ക്കാനും ശരീര ദുര്‍ഗന്ധം നീക്കാനും റോസാപ്പൂവിലൂടെ 4 വഴികള്‍Also read:വിയര്‍പ്പ് കുറയ്ക്കാനും ശരീര ദുര്‍ഗന്ധം നീക്കാനും റോസാപ്പൂവിലൂടെ 4 വഴികള്‍

https://malayalam.boldsky.com/beauty/body-care/different-ways-to-use-rose-to-get-rid-of-body-odor-in-malayalam-032389.html?ref_medium=Desktop&ref_source=BS-ML&ref_campaign=Deep-Links

https://malayalam.boldsky.com/beauty/body-care/different-ways-to-use-rose-to-get-rid-of-body-odor-in-malayalam-032389.html?ref_medium=Desktop&ref_source=BS-ML&ref_campaign=Deep-Links

തേനില്‍ ധാരാളം പോഷകങ്ങളുണ്ട്. വിറ്റാമിന്‍ ബി 1, ബി 2, ബി 3 ബി 5, ബി 6 എന്നിവയുള്‍പ്പെടെ നിരവധി വിറ്റാമിനുകളുടെ ഉറവിടമാണിത്. ഇതോടൊപ്പം, തേനില്‍ കാല്‍സ്യം, ചെമ്പ്, ഇരുമ്പ്, മഗ്‌നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, സിങ്ക് തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. അവ മുടിയുടെ കേടുപാടുകള്‍ പരിഹരിക്കുന്നതിനും മുടിയുടെ ഘടനയെ പുനരുജ്ജീവിപ്പിക്കാനും ആവശ്യമായ പോഷണങ്ങള്‍ നല്‍കുന്നു.

മുടിക്ക് തേന്‍ നല്‍കുന്ന ഗുണങ്ങള്‍

മുടിക്ക് തേന്‍ നല്‍കുന്ന ഗുണങ്ങള്‍

വിറ്റാമിനുകള്‍ക്കും ധാതുക്കള്‍ക്കും ആന്റി ഓക്‌സിഡന്റുകളും തേനില്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചില്‍, താരന്‍, വരണ്ട മുടി, വരണ്ട തലയോട്ടി എന്നിവ ചെറുക്കുന്നു. അള്‍ട്രാവയലറ്റ് വികിരണം, മലിനീകരണം തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങള്‍ മൂലമുണ്ടാകുന്ന മുടിയുടെ കേടുപാടുകള്‍ തടയാന്‍ തേന്‍ മികച്ചതാണ്. തേന്‍ പതിവായി ഉപയോഗിക്കുന്നത് മുടി മൃദുവും ആരോഗ്യകരവുമാക്കുന്നു. അഴുക്ക്, പൊടി, എണ്ണ, ഹെയര്‍ സ്റ്റൈലിംഗ് ഉല്‍പന്നങ്ങള്‍ എന്നിവ കാരണം മുടി പരുക്കനും മങ്ങിയതുമാകുന്നു. ഇതിനെല്ലാ പരിഹാരമാണ് തേന്‍. തേനില്‍ നിരവധി പ്രകൃതിദത്ത എന്‍സൈമുകളും അടങ്ങിയിട്ടുണ്ട്. ഇത് മുടിയെയും തലയോട്ടിയെയും എക്‌സ്‌ഫോളിയേറ്റ് ചെയ്യാന്‍ സഹായിക്കുന്നു. മൃദുവായതും മിനുസമാര്‍ന്നതും തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ മുടി വീണ്ടെടുക്കാന്‍ സഹായിക്കുന്നു.

Also read:അടിഞ്ഞുകൂടിയ താരന്‍ പൂര്‍ണമായും നീക്കാം; ഫലപ്രദമായ ആയുര്‍വേദ പ്രതിവിധി ഇത്‌Also read:അടിഞ്ഞുകൂടിയ താരന്‍ പൂര്‍ണമായും നീക്കാം; ഫലപ്രദമായ ആയുര്‍വേദ പ്രതിവിധി ഇത്‌

മുടിക്ക് തൈര് നല്‍കുന്ന ഗുണങ്ങള്‍

മുടിക്ക് തൈര് നല്‍കുന്ന ഗുണങ്ങള്‍

തൈരിന് മികച്ച മോയ്‌സ്ചറൈസിംഗ് ഗുണങ്ങളുണ്ട്. അതുകൊണ്ടുതന്നെ മുടിക്ക് പ്രകൃതിദത്ത കണ്ടീഷണറായി മിക്കവരും തൈര് ഉപയോഗിക്കുന്നു. ഇതിന്റെ പതിവ് ഉപയോഗത്തിലൂടെ, മുടി ഫലപ്രദമായി മിനുസമാവുകയും മനോഹരമായ തിളക്കം സമ്മാനിക്കുകയും ചെയ്യുന്നു.

പ്രോട്ടീന്‍ സമ്പുഷ്ടം

പ്രോട്ടീന്‍ സമ്പുഷ്ടം

നമ്മുടെ മുടി കെരാറ്റിന്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് ഒരു തരം പ്രോട്ടീന്‍ ആണ്. അടിസ്ഥാനപരമായി, പ്രോട്ടീന്‍ നമ്മുടെ മുടിയുടെ പ്രധാന നിര്‍മാണ ഘടകമാണ്. ഏതെങ്കിലും തരത്തിലുള്ള പ്രോട്ടീന്‍ നഷ്ടം നമ്മുടെ മുടിയെ ദോഷകരമായി ബാധിക്കുന്നു. ഇത് മുടി കൊഴിച്ചില്‍, ദുര്‍ബലമായ മുടി, വളരെ വരണ്ട മുടി എന്നിവയ്ക്കും കാരണമാകും. നഷ്ടപ്പെട്ട പ്രോട്ടീന്‍ നിറയ്ക്കുക എന്നതാണ് ആരോഗ്യവും തിളക്കവുമുള്ള മുടി തിരികെ ലഭിക്കാനുള്ള ഏക മാര്‍ഗം. ഇതിനായി തൈര് നിങ്ങളെ സഹായിക്കുന്നു. പ്രോട്ടീനുകളുടെയും ലാക്റ്റിക് ആസിഡിന്റെയും മികച്ച ഉറവിടമാണ് തൈര്. ഇവ രണ്ടും നിങ്ങളുടെ മുടിക്ക് പോഷണം നല്‍കുകയും വരണ്ടതും കേടായതുമായ മുടി നന്നാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

Also read:സ്‌ട്രെച്ച് മാര്‍ക്കുകളോട് വിടപറയാം, ചര്‍മ്മം സുന്ദരമാക്കാം; ഈ 5 വിധത്തില്‍ തേന്‍ പുരട്ടൂAlso read:സ്‌ട്രെച്ച് മാര്‍ക്കുകളോട് വിടപറയാം, ചര്‍മ്മം സുന്ദരമാക്കാം; ഈ 5 വിധത്തില്‍ തേന്‍ പുരട്ടൂ

താരനെ ചെറുക്കുന്നു

താരനെ ചെറുക്കുന്നു

ആരോഗ്യമുള്ളതും മൃദുവായതുമായ മുടി നിങ്ങള്‍ക്ക് വേണമെങ്കില്‍, നിങ്ങളുടെ തലയോട്ടിയുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. മുടിയുടെ ഏറ്റവും വലിയ ശത്രുക്കളില്‍ ഒന്നാണ് താരന്‍. തലയോട്ടിയിലെ ഫംഗസ് അണുബാധയാണ് പലപ്പോഴും താരന്‍ ഉണ്ടാക്കുന്നത്. തൈരില്‍ നല്ല അളവില്‍ പ്രോബയോട്ടിക്‌സ് അടങ്ങിയിട്ടുണ്ട്. താരന്‍, തലയോട്ടിയിലെ മറ്റ് അണുബാധകള്‍ എന്നിവ ചികിത്സിക്കാന്‍ ഇത് ഉപകരിക്കും. തൈരിന്റെ മോയ്‌സ്ചറൈസിംഗ് ഗുണങ്ങളും താരന്‍ അകറ്റുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

തലയോട്ടിയുടെ ആരോഗ്യം വര്‍ധിപ്പിക്കുന്നു

തലയോട്ടിയുടെ ആരോഗ്യം വര്‍ധിപ്പിക്കുന്നു

വരണ്ടതും ചൊറിച്ചില്‍ ഉള്ളതുമായ തലയോട്ടി മിക്കവര്‍ക്കും ഒരു പ്രശ്‌നമാണ്. നിങ്ങള്‍ക്കും ഈ അവസ്ഥയുണ്ടെങ്കില്‍ തൈര് ഒന്നു പരീക്ഷിച്ചു നോക്കൂ. തൈര് നിങ്ങളുടെ തലയോട്ടിയെ ഈര്‍പ്പമുള്ളതാക്കുകയും തലയോട്ടിയിലെ വരള്‍ച്ച, ചൊറിച്ചില്‍ എന്നിവയില്‍ നിന്ന് ആശ്വാസം നല്‍കുകയും ചെയ്യുന്നു. തൈരില്‍ അടങ്ങിയിരിക്കുന്ന എഎച്ച്എ എന്ന ലാക്റ്റിക് ആസിഡ് തലയോട്ടിയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും തലയോട്ടി വൃത്തിയാക്കുകയും ചെയ്യുന്നു. തൈരിലെ ലാക്റ്റിക് ആസിഡ് തലയോട്ടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് മോയ്‌സ്ചറൈസേഷനും പോഷണവും നല്‍കുന്നു.

Also read:ഈ 6 പാനീയങ്ങളിലുണ്ട് മുഖക്കുരു ഉള്ളില്‍ നിന്ന് നീക്കാനുള്ള പ്രതിവിധിAlso read:ഈ 6 പാനീയങ്ങളിലുണ്ട് മുഖക്കുരു ഉള്ളില്‍ നിന്ന് നീക്കാനുള്ള പ്രതിവിധി

മുടി വളര്‍ച്ചയെ സഹായിക്കുന്നു

മുടി വളര്‍ച്ചയെ സഹായിക്കുന്നു

തൈരില്‍ ധാരാളം ആന്റി ഓക്സിഡന്റുകളുണ്ട്. ഇത് ഫ്രീ റാഡിക്കലുകളില്‍ നിന്ന് മുടിയെയും തലയോട്ടിയെയും സംരക്ഷിച്ച് മുടി കൊഴിച്ചില്‍ തടയുന്നു. ഇതിലെ ആന്റി ഓക്സിഡന്റ് ാെകാളാജന്‍ ഉത്പാദനം മെച്ചപ്പെടുത്തി ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതിലൂടെ മുടിയുടെ ഘടന നന്നാക്കുന്നു. തൈരില്‍ കാണപ്പെടുന്ന ലാക്റ്റിക് ആസിഡ് മുടിയിലെ മാലിന്യങ്ങള്‍ നീക്കി മുടി കൊഴിച്ചിലകറ്റുന്നു. പ്രോട്ടീനുകളും പോഷകങ്ങളും അടങ്ങിയ തൈര് നിങ്ങളുടെ മുടിയിഴകളെ പോഷിപ്പിക്കാനും പുതിയ മുടി വളര്‍ച്ചയെ പ്രേരിപ്പിക്കാനും സഹായിക്കുന്നു.

English summary

Curd And Honey Hair Mask To Treat Hair Damage And Get Healthy Hair

Here is how to make and use curd-honey hair mask to treat hair damage and get healthy hair. Take a look.
Story first published: Saturday, January 28, 2023, 14:16 [IST]
X
Desktop Bottom Promotion