For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിന്നിയിടുന്ന മുടി പെട്ടെന്ന് വളരുമോ, തെറ്റോ ശരിയോ

|

മുടിയുടെ സൗന്ദര്യവും ആരോഗ്യവും പലരേയും പ്രശ്‌നത്തിലാക്കുന്ന ഒന്നാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വേണ്ടി ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാവുന്ന പല മാര്‍ഗ്ഗങ്ങളും പരീക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ പലപ്പോഴും ശ്രദ്ധിക്കേണ്ട ചിലതുണ്ട്. ആരോഗ്യ പ്രശ്‌നത്തിന് വേണ്ടി നമ്മള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കണം.

പല്ലിലെ മഞ്ഞ നിറത്തെ വേരോടെ ഇളക്കും ഇഞ്ചിവിദ്യപല്ലിലെ മഞ്ഞ നിറത്തെ വേരോടെ ഇളക്കും ഇഞ്ചിവിദ്യ

അതിലുപരി ഈ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം മുടിക്ക് എന്തൊക്കെ പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട് എന്ന് നോക്കേണ്ടതാണ്. ഓരോ ആരോഗ്യപ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് വേണ്ടി നമ്മള്‍ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. അവയില്‍ ചിലതാണ് മുടിയെ സംബന്ധിച്ച ചില ധാരണകള്‍. മുടി പിന്നിയിടുന്നത് നിങ്ങളുടെ മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കും എന്നൊരു ധാരണയുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് എന്താണ് എന്ന് നോക്കാം. ഇത് മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയാണോ മുടിക്ക് പ്രശ്‌നങ്ങളാണോ ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം.

 മുടി വളരുമെന്നത്

മുടി വളരുമെന്നത്

പലരും മുടി പിന്നിയിടുന്നത് നമ്മളെല്ലാവരും കാണുന്നുണ്ട്. പ്രത്യേകിച്ച് കിടക്കുമ്പോള്‍ മുടി പിന്നിയിടുന്നത്. എന്നാല്‍ സത്യത്തില്‍ മുടി പിന്നിയിടുന്നതിലൂടെ മുടിയുടെ ആരോഗ്യം വര്‍ദ്ധിക്കുന്നില്ല എന്നുള്ളതാണ് സത്യം. ആരോഗ്യം എന്നതിലുപരി മുടി പിന്നിയിടുന്നതിലൂടെ വളരുന്നില്ല എന്നുള്ളതാണ് സത്യം. ഇത്തരം കാര്യങ്ങള്‍ നമ്മുടെയെല്ലാം ചെറുപ്പം മുതല്‍ തന്നെ കേട്ടും പറഞ്ഞും ശീലിച്ച് വന്നിട്ടുള്ളതാവും. അതുകൊണ്ട് തന്നെ ഇത് അടുത്ത തലമുറയിലേക്കും പകര്‍ന്ന് കൊടുക്കാറുണ്ട് പലരും.

 പ്രയോജനങ്ങള്‍ വേറെയാണ്

പ്രയോജനങ്ങള്‍ വേറെയാണ്

എന്നാല്‍ മുടി വളരുന്നതിന് വേണ്ടി മുടി പിന്നിയിട്ട് കിടക്കണം എന്നില്ല. വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ മുടിയുടെ ആരോഗ്യം നമുക്ക് കാത്ത് സൂക്ഷിക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ മുടിയുടെ ആരോഗ്യത്തേക്കാള്‍ മുടിക്ക് മറ്റ് ചില ഗുണങ്ങള്‍ പിന്നിയിട്ട് കിടക്കുന്നതിലൂടെ ഉണ്ടാവുന്നുണ്ട്. അവ എന്തൊക്കെയെന്നത് പലര്‍ക്കും അറിയുന്നില്ല. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ ചെയ്യുന്നതാണ്. എന്തൊക്കെയെന്ന് നോക്കാം.

മുടി പൊട്ടിപ്പോവാതിരിക്കുന്നു

മുടി പൊട്ടിപ്പോവാതിരിക്കുന്നു

മുടി പൊട്ടിപ്പാവാതിരിക്കുന്നതിന് ഇത്തരത്തില്‍ പിന്നിയിടുന്നത് സഹായിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി മാത്രമല്ല മുടി പിന്നിയിടേണ്ടത്. ഇത് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്നുണ്ട്. മുടി പൊട്ടിപ്പോവാതിരിക്കുന്നതിന് പിന്നിയിടുന്നതിലൂടെ പരിഹാരം കാണാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കാവുന്നതാണ്.

ചുരുണ്ട മുടി വേണ്ടവര്‍ക്ക്

ചുരുണ്ട മുടി വേണ്ടവര്‍ക്ക്

ചുരുണ്ട മുടി ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? എന്നാല്‍ നിങ്ങള്‍ക്ക് മുടി പിന്നിയിടുന്നതിലൂടെ സാധിക്കുന്നുണ്ട്. ഇത് നീളമുള്ള മുടിയുടെ സ്‌ട്രെക്ടചര്‍ മാറ്റി ചുരുണ്ട മുടിയിലേക്ക് എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ദിവസവും കിടക്കുമ്പോള്‍ മുടി പിന്നിയിടുന്നത് വളരെയധികം സഹായിക്കുന്നുണ്ട്. ഇത് മുടി ചുരുണ്ടതാക്കി മാറ്റുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും മുടിയുടെ ആരോഗ്യത്തിന് വേണ്ടി പിന്നിയിടുന്നത് എന്തുകൊണ്ടും നല്ലതാണ്. മുടി പൊട്ടുന്നില്ല എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം.

ഈര്‍പ്പം നിലനിര്‍ത്തുന്നതിന്

ഈര്‍പ്പം നിലനിര്‍ത്തുന്നതിന്

മുടിയില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന ഒന്നാണ് മുടി പിന്നിയിടുന്നത്. അല്ലാത്ത പക്ഷം മുടിയുടെ വരള്‍ച്ച അത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഈ പ്രശ്‌നം ചെറിയ രീതിയില്‍ എങ്കിലും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് മുടി രാത്രി പിന്നിയിടുന്നത് നല്ലതാണ്. ഇതിലൂടെ മുടിയില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല റഫ് ആയി മുടി ചീകുന്നതിലൂടെ അത് മുടിയുടെ ആരോഗ്യത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. മുടി പിന്നിയിടുന്നതിലൂടെ മുടിയുടെ നീളം വര്‍ദ്ധിക്കുന്നില്ല പക്ഷേ മുടിയുടെ ആരോഗ്യം വര്‍ദ്ധിക്കുന്നതിന് സഹായിക്കുന്നുണ്ട്.

English summary

Braiding Hair Promote Your Hair growth

Here in this article we are discussing about braiding hair promote your hair growth. Take a look.
Story first published: Monday, April 6, 2020, 21:12 [IST]
X
Desktop Bottom Promotion