For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറങ്ങാന്‍ പോവും മുന്‍പ് ഈ ഹെയര്‍മാസ്‌കുകള്‍ ആഴ്ചയില്‍ ഒന്നര ഇഞ്ച്‌ മുടി വളര്‍ത്തും

|

മുടിയുടെ ആരോഗ്യം എന്നത് പലര്‍ക്കും തലവേദന ഉണ്ടാക്കുന്നതാണ്. മുടി കൊഴിച്ചിലും മുടിയുടെ ആരോഗ്യം നഷ്ടപ്പെടുന്നതും എല്ലാം നിങ്ങളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നു. മുടിയുടെ സ്വാഭാവിക ഈര്‍പ്പം നഷ്ടപ്പെടുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ സംഭവിക്കുന്നു. ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതില്‍ ഒന്നാണ് മുടിയില്‍ ഉപയോഗിക്കേണ്ട ഹെയര്‍മാസ്‌കുകള്‍. ഇത് മുടിയില്‍ വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതോടൊപ്പം തന്നെ മുടിയുടെ സ്വാഭാവികത നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.

Best Natural Overnight Hair masks

ഈ ഹെയര്‍ മാസ്‌ക്കുകള്‍ എല്ലാം തന്നെ പ്രകൃതിദത്ത ചേരുവകളുടെ ഒരു കൂട്ടാണ്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഈ ഹെയര്‍ മാസ്‌കുകള്‍ ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ മുടിയില്‍ കൂടുതല്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. പാര്‍ശ്വഫലങ്ങളില്ലാതെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഇത്തരം ഹെയര്‍മാസ്‌കുകള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. മുടിക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഹെയര്‍മാസ്‌കുകള്‍ ഇവയാണ്.

ഹെയര്‍ ബട്ടര്‍ മാസ്‌ക്

ഹെയര്‍ ബട്ടര്‍ മാസ്‌ക്

ഹെയര്‍ബട്ടര്‍ മാസ്‌ക് മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വളരെ ഉത്തമമാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യകരമായ വളര്‍ച്ചക്ക് സഹായിക്കുന്നു. ഈ ഹെയര്‍ ബട്ടര്‍ മാസ്‌ക് നമ്മുടെ മുടിയില്‍ അത്ഭുതകരമായ ഹെയര്‍ കണ്ടീഷണറായി പ്രവര്‍ത്തിക്കുന്നു. ഇത് മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തന്നെ മുടിയുടെ ആരോഗ്യത്തേയും സഹായിക്കുന്നു. കൂടാതെ ഇത് നിങ്ങളുടെ മുടിയെ മിനുസമാര്‍ന്നതും തിളക്കമുള്ളതുമാക്കുന്നു. മുടിയുടെ വരള്‍ച്ച കുറക്കുന്നതിനും മുടിക്കുണ്ടാക്കുന്ന അ്‌സ്വസ്ഥതകളെ പരിഹരിക്കുന്നതിനും ഹെയര്‍ബട്ടര്‍ മാസ്‌ക് സഹായിക്കുന്നു. കറ്റാര്‍വാഴയും ഷിയബട്ടറും അവശ്യ എണ്ണയും മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നതാണ് ഹെയര്‍ ബട്ടര്‍ മാസ്‌ക്.

ഹെയര്‍ ജെല്‍ മാസ്‌ക്

ഹെയര്‍ ജെല്‍ മാസ്‌ക്

ഹെയര്‍ ജെല്‍ മാസ്‌ക് ആണ് മറ്റൊന്ന്. ഇത് നിങ്ങളുടെ മുടിയില്‍ നല്‍കുന്ന ഗുണങ്ങള്‍ വളരെയധികം അതിശയിപ്പിക്കുന്നതാണ്. ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ഉപയോഗിച്ചാണ് ഈ ഹെയര്‍ മാസ്‌ക് ഉണ്ടാക്കുന്നത്. ഇത് നിങ്ങളുടെ മുടിയുടെ ഓരോ ഇഴകളേയും ശക്തിപ്പെടുത്താനും ആരോഗ്യകരമായ മുടി വളര്‍ച്ചക്കും സഹായിക്കുന്നു. ഇത് കൂടാതെ നിങ്ങളുടെ മുടിക്ക് മൃദുത്വവും തിളക്കവും നല്‍കാനും സഹായിക്കുന്നു. മുടി പൊട്ടുന്നതിന് പരിഹാരം കാണുന്നതിനും ഹെയര്‍ജെല്‍ മാസ്‌ക് ഉത്തമമാണ്. ഉലുവ, വെള്ളം, ചിയ സീഡ്, കറ്റാര്‍വാഴ ജെല്‍, അവശ്യ എണ്ണ എന്നിവ നല്ലതുപോലെ ബ്ലെന്‍ഡ് ചെയ്ത ശേഷം തലയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്.

മുടി കട്ടിയാക്കാനുള്ള മാസ്‌ക്

മുടി കട്ടിയാക്കാനുള്ള മാസ്‌ക്

മുടിയുടെ ആരോഗ്യം തിരിച്ച് പിടിച്ച് മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിന് നമുക്ക് ഈ ഹെയര്‍മാസ്‌ക് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടി ശക്തമാക്കുകയും മുടി സ്വാഭാവികമായി കട്ടിയുള്ളതാക്കുകയും ചെയ്യും. അതോടൊപ്പം മുടിയുടെ വരള്‍ച്ച, കഷണ്ടി, മുടി കൊഴിച്ചില്‍ തുടങ്ങിയ പലതരം തലയോട്ടി പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു. ഇതില്‍ ഉലുവ ചേര്‍ന്നിട്ടുള്ളതിനാല്‍ ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുകയും ചെയ്യുന്നു. അല്‍പം ഉലുവ വെള്ളത്തില്‍ കുതിര്‍ത്തത്, ആവണക്കെണ്ണ, കറ്റാര്‍വാഴ എന്നിവ നല്ലതുപോലെ അരച്ച് അത് എണ്ണയില്‍ മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് മുടി വളരുന്നതിന് സഹായിക്കുന്നു.

മുടി വളരാന്‍ മാസ്‌ക്

മുടി വളരാന്‍ മാസ്‌ക്

മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടിയും മുടി വളരുന്നതിന് വേണ്ടിയും നമുക്ക് ഈ മാസ്‌ക് ഉപയോഗിക്കാവുന്നതാണ്. ഈ ഹെയര്‍മാസ്‌കിലുള്ള പ്രോട്ടീനും വിറ്റാമിനുകളും മുടി പൊട്ടുന്നത് തടയാന്‍ സഹായിക്കുന്നു. അതോടൊപ്പം തന്നെ ആവശ്യമായ പോഷക ഗുണങ്ങള്‍ നിങ്ങളുടെ മുടിക്ക് നല്‍കുകയും ചെയ്യുന്നു. ഇത് മുടിയുടെയും തലയോട്ടിയുടെയും പിഎച്ച് ബാലന്‍സ് സന്തുലിതമാക്കാന്‍ സഹായിക്കുന്നതോടൊപ്പം തന്നെ മുടിയിഴകളെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. ക്രമേണ മുടി കട്ടിയുള്ളതും മിനുസമാര്‍ന്നതും തിളക്കമുള്ളതുമായി മാറുന്നു. അല്‍പം ചോറ്, കറ്റാര്‍വാഴ ജെല്‍, ആവണക്കെണ്ണ എന്നിവയാണ് ഈ മാസ്‌ക് തയ്യാറാക്കാന്‍ ആവശ്യം. ചോറ് നല്ലതുപോലെ അരച്ച് അതില്‍ കറ്റാര്‍വാഴയും ആവണക്കെണ്ണയും മിക്‌സ് ചെയ്യുക.

ഹെയര്‍ ഓയില്‍ മാസ്‌ക്

ഹെയര്‍ ഓയില്‍ മാസ്‌ക്

മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് ഹെയര്‍ ഓയില്‍ മാസ്‌ക്. ഇത് ഒരാഴ്ചക്കുള്ളില്‍ ഒരു ഇഞ്ച് മുടി വളര്‍ത്തുന്നു. ഈ ഹോട്ട് ഓയില്‍ മസ്സാജ് നിങ്ങളുടെ മുടിയുടെ കരുത്ത് വീണ്ടെടുക്കുന്നതിനും തലയോട്ടിയുടെ ആരോഗ്യത്തിനും അകാല നര പോലുള്ള പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും സഹായിക്കുന്നു. ഇത് ചെയ്യുന്നതിലൂടെ തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുകയും ഇതിലൂടെ മുടിവളര്‍ച്ച വര്‍ദ്ധിക്കുകയും ചെയ്യുന്നു. കറിവേപ്പില, ചെറിയ ഉള്ളി, കറ്റാര്‍വാഴ, ഉലുവ, നീലാംബരി എന്നിവ വെളിച്ചെണ്ണയില്‍ നല്ലതുപോലെ കാച്ചി എടുത്ത് അത് മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് മുടിയുടെ സ്വാഭാവികത നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു.

 റൈസ് വാട്ടര്‍ മാസ്‌ക്

റൈസ് വാട്ടര്‍ മാസ്‌ക്

മുടിക്കുണ്ടാവുന്ന സാധാരണ ഏത് പ്രശ്‌നത്തേയും താരനെന്ന വില്ലനേയും നമുക്ക് ഇല്ലാതാക്കാന്‍ റൈസ് വാട്ടര്‍ മാസ്‌ക് ഉപയോഗിക്കാവുന്നതാണ്. ഇത് ഒറ്റരാത്രി കൊണ്ട് തന്നെ നിങ്ങള്‍ക്ക് ഗുണം നല്‍കുന്നതാണ്. ഇതിന് വേണ്ടി പുളിപ്പിച്ച അരി വെള്ളം ഹെയര്‍ മാസ്‌കായി ഉപയോഗിക്കുക. ഇത് കൂടാതെ കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകുന്നതും നല്ലതാണ്. ഇതിലൂടെ നിങ്ങളുടെ ദുര്‍ബലവും പൊട്ടുന്നതും കേടായതുമായ മുടിക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. അതോടൊപ്പം തന്നെ മുടിയില്‍ നിന്നും താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

കൊഴിയുന്ന ഓരോ മുടിയിഴക്കും പകരം കരുത്തുള്ള മുടി വരും: ഉള്ളി- ഉലുവക്കൂട്ടില്‍ പരിഹാരംകൊഴിയുന്ന ഓരോ മുടിയിഴക്കും പകരം കരുത്തുള്ള മുടി വരും: ഉള്ളി- ഉലുവക്കൂട്ടില്‍ പരിഹാരം

മഞ്ഞള്‍പ്പാലില്‍ പോയ മുടി തിരിച്ച് വരും: ഉപയോഗം പക്ഷേ ഇപ്രകാരം വേണംമഞ്ഞള്‍പ്പാലില്‍ പോയ മുടി തിരിച്ച് വരും: ഉപയോഗം പക്ഷേ ഇപ്രകാരം വേണം

English summary

Best Natural Overnight Hair masks For Different Hair Problems in Malayalam

Here in this article we have listed some of the best natural overnight hair mask for different hair problems in malayalam. Take a look.
Story first published: Wednesday, January 18, 2023, 19:34 [IST]
X
Desktop Bottom Promotion