For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി കൊഴിച്ചില്‍ സ്വിച്ചിട്ട പോലെ നിര്‍ത്തും ഇവ

|

മുടി കൊഴിച്ചില്‍ എപ്പോഴും മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിനും മുടിയുടെ ആരോഗ്യത്തിനും വേണ്ടി ശ്രദ്ധിക്കുന്നതിന് ചില പൊടിക്കൈകള്‍ ഉണ്ട്. എന്നാല്‍ ഇവയില്‍ പലതും നമ്മുടെ ചുറ്റും നടക്കുന്നവ തന്നെയാണ്. ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിനും മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വേണ്ടി നമ്മള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഇവയില്‍ ഹെയര്‍മാസ്‌ക് വളരെ പ്രധാനപ്പെട്ടതാണ്.

ആരോഗ്യ സംരക്ഷണത്തിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നതു പോലെ തന്നെയാണ് മുടി സംരക്ഷണവും. മുടി സംരക്ഷണത്തിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതിനായി ചില ഹെയര്‍മാസ്‌കുകളും ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. മുടി കൊഴിച്ചില്‍ സ്വിച്ചിട്ട പോലെ നിര്‍ത്തുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്. മുടികൊഴിച്ചിലിനെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും മൊത്തത്തിലുള്ള മുടിയുടെയും തലയോട്ടിന്റെയും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ചില അത്ഭുതകരമായ ഹെയര്‍ മാസ്‌കുകള്‍ ഇതാ.

ഏത് മുഖവും വെളുപ്പിക്കാം ഈ കൂട്ടിലൂടെഏത് മുഖവും വെളുപ്പിക്കാം ഈ കൂട്ടിലൂടെ

ഗുണങ്ങള്‍

ഗുണങ്ങള്‍

ഇനി പറയാന്‍ പോവുന്ന എല്ലാ തരത്തിലുള്ള മുടിയുടെ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ ഹെയര്‍മാസ്‌കുകള്‍ എല്ലാം തന്നെ ഉപയോഗിക്കാവുന്നതാണ്. ഇത് എല്ലാ മുടി തരങ്ങള്‍ക്കും അനുയോജ്യമായതാണ്. ഇത് കേടായ മുടി പുന:സ്ഥാപിക്കുകയും തലയോട്ടിയിലെ ്ര്രപശ്‌നങ്ങളെ ഇല്ലാതാക്കുകയും ചൊറിച്ചില്‍ ശമിപ്പിക്കുകയും ചെയ്യും. മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുന്നതോടൊപ്പം തന്നെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. അതിനാല്‍, മുടിയുടെയും തലയോട്ടിന്റെയും ആരോഗ്യം മെച്ചപ്പെടുകയും മുടി നീളം വെക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്. ഇനി സംശയിക്കാതെ നമുക്ക് ഇതെല്ലാം ഉപയോഗിക്കാവുന്നതാണ്.

പഴം ഹെയര്‍മാസ്‌ക്

പഴം ഹെയര്‍മാസ്‌ക്

പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍, പ്രകൃതിദത്ത എണ്ണകള്‍, വിറ്റാമിനുകള്‍ എന്നിവ വാഴപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്, ഇത് മുടി കൊഴിച്ചിലിന് അനുയോജ്യമായ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അവ വര്‍ഷം മുഴുവനും നിങ്ങള്‍ക്ക് ഗുണം നല്‍കുന്നുണ്ട്. മാത്രമല്ല മുടി കൊഴിച്ചിലിന് അതിശയകരമായ ഹെയര്‍ മാസ്‌ക് ആയി നിങ്ങള്‍ക്ക് സംശയിക്കാതെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് പഴം ഹെയര്‍മാസ്‌ക്. ഇത് മുടി കൊഴിച്ചിലിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ ദിവസവും പഴം ഹെയര്‍മാസ്‌ക് മുടിയില്‍ ഉപയോഗിക്കാം.

തൈര് ഹെയര്‍ മാസ്‌ക്

തൈര് ഹെയര്‍ മാസ്‌ക്

മുടിയുടെ അറ്റങ്ങള്‍ സംരക്ഷിക്കാനും മുടിയുടെ ക്ഷതം, കഷണ്ടി എന്നിവ കുറയ്ക്കാനും തൈര് സഹായിക്കുമെന്ന് ഒരു പഠനം തെളിയിച്ചു. അതേ പഠനം തൈര് മുടിയുടെ നിറം വര്‍ദ്ധിപ്പിക്കുകയും ഹെയര്‍ കണ്ടീഷണറായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. മറ്റൊരു പഠനം കാണിക്കുന്നത് തൈര് മുടി കൊഴിച്ചില്‍ ഇല്ലാതാക്കി മുടിക്ക് നല്ല തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.

കറിവേപ്പില ഹെയര്‍മാസ്‌ക്

കറിവേപ്പില ഹെയര്‍മാസ്‌ക്

മുടിയുടെ ആരോഗ്യവും തിളക്കവും വളര്‍ച്ചയും മെച്ചപ്പെടുത്തുന്നതിന് എപ്പോഴും മികച്ച് നില്‍ക്കുന്ന ഒന്നാണ് കറിവേപ്പില ഹെയര്‍മാസ്‌ക്. ഇത് മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനുള്ള ഒരു ജനപ്രിയ പരിഹാരമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സ്വാഭാവിക മുടിയുടെ നിറം നിലനിര്‍ത്താനും മുടിയുടെ അകാല നരയെ തടയാനും ഇവ സഹായിക്കുന്നു. വെളിച്ചെണ്ണയുടെ തുളച്ചുകയറുന്ന ഗുണങ്ങളും അതിന്റെ ഫാറ്റി ആസിഡിന്റെ അളവും മുടിയില്‍ നിന്നുള്ള പ്രോട്ടീന്‍ നഷ്ടം കുറയ്ക്കുന്നു. ഇത് ആഴ്ചയില്‍ രണ്ട് തവണ ഉപയോഗിക്കാവുന്നതാണ്.

 സ്‌ട്രോബെറി ഹെയര്‍ മാസ്‌ക്

സ്‌ട്രോബെറി ഹെയര്‍ മാസ്‌ക്

മുടി കൊഴിച്ചിലിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ കുറയ്ക്കുന്ന ആന്റിഓക്സിഡന്റുകള്‍ സ്‌ട്രോബെറിയില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സിയുടെ നല്ല ഉറവിടങ്ങളും ഇവയാണ്, ഇതിന്റെ കുറവ് മുടി കൊഴിച്ചിലിന് കാരണമാകും. അതുകൊണ്ട് സ്‌ട്രോബെറി ഹെയര്‍മാസ്‌ക് ഉപയോഗിക്കുന്നത് ആരോഗ്യമുള്ള കരുത്തുള്ള മുടിക്കും മികച്ചതായി മാറുന്നുണ്ട്. എല്ലാ ദിവസവും നിങ്ങളുടെ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് മികച്ചതാണ് ഈ ഹെയര്‍പാക്ക്.

അവോക്കാഡോ ഹെയര്‍ മാസ്‌ക്

അവോക്കാഡോ ഹെയര്‍ മാസ്‌ക്

അവോക്കാഡോയില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ ബി, നിയാസിന്‍, ഇരുമ്പ്, വിറ്റാമിന്‍ സി എന്നിവ അടങ്ങിയിട്ടുണ്ട്. മുടിയുടെ ഘടനയും പ്രകൃതവും മെച്ചപ്പെടുത്തുന്നതിന് അവോക്കാഡോ മാസ്‌ക് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ പ്രയോഗിക്കുക. ഇതെല്ലാം മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്.

മുട്ട ഹെയര്‍മാസ്‌ക്

മുട്ട ഹെയര്‍മാസ്‌ക്

മുട്ടയില്‍ പ്രോട്ടീന്‍, ബി വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ ഈ പോഷകങ്ങള്‍ എപ്പോഴും മികച്ചതാണ്. എല്ലാ മുടിയിഴകളിലും അവ നന്നായി പ്രവര്‍ത്തിക്കുകയും മുടിക്ക് നല്ല പോഷണം നല്‍കുകയും ചെയ്യുന്നു. മുട്ടയുടെ മഞ്ഞക്കരു കേശ ചര്‍മ്മത്തിലെ പാപ്പില്ല കോശങ്ങളിലെ രോമവളര്‍ച്ചയെ ഉത്തേജിപ്പിക്കുമെന്ന് ഒരു പഠനം തെളിയിച്ചു. മുടിയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും ഫലപ്രദമായ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ഒന്നാണ് മുട്ട ഹെയര്‍ മാസ്‌ക്. ഇത് മുടി കൊഴിച്ചില്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്.

ആവണക്കെണ്ണ ഹെയര്‍മാസ്‌ക്

ആവണക്കെണ്ണ ഹെയര്‍മാസ്‌ക്

ആവണക്കെണ്ണ പ്രോട്ടീനുകളാല്‍ സമ്പന്നമാണ്. പൊട്ടിയ മുടി, മുടിക്ക് ക്ഷതം, താരന്‍ എന്നിവ കുറയ്ക്കാന്‍ ആവണക്ക് സഹായിക്കുമെന്ന് ഒരു പഠനം തെളിയിച്ചിട്ടുണ്ട്. കാസ്റ്റര്‍ ഓയില്‍ മുടിയുടെ കനവും നീളവും കൂട്ടുന്നുവെന്ന് തെളിവുകള്‍ സൂചിപ്പിക്കുന്നു, എന്നിരുന്നാലും ഇത് തെളിയിക്കാന്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നിട്ടില്ല. പക്ഷേ ഇതിലൂടെ ആരോഗ്യം വര്‍ദ്ധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതെല്ലാം നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് മികച്ച ഗുണം നല്‍കുന്നുണ്ട്.

റോസ്‌മേരി ഹെയര്‍ മാസ്‌ക്

റോസ്‌മേരി ഹെയര്‍ മാസ്‌ക്

മുടിയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും മികച്ച ഹെയര്‍ മാസ്‌ക് നിങ്ങള്‍ അന്വേഷിക്കുകയാണെങ്കില്‍, റോസ് മേരി എപ്പോഴും മികച്ചതാണ്. റോസ്‌മേരി സത്തില്‍ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഗുണങ്ങള്‍ ഉണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഫ്രീ റാഡിക്കലുകളുമായി പോരാടുകയും മുടിയുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ഇതിലുണ്ട്. അതുകൊണ്ട് തന്നെ ദിവസവും ഇത് ഉപയോഗിക്കുന്നതിലൂടെ അത് മുടിയുടെ ആഴത്തില്‍ ഇറങ്ങിച്ചെന്ന് പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നു.

English summary

Best Hair Masks for Treating Hair Fall

Here in this article we are discussing about the best hair masks for treating hair fall. Take a look.
X
Desktop Bottom Promotion