For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി കൊഴിച്ചില്‍ പരിഹരിച്ച് മുടി തഴച്ചുവളരാന്‍ ഒരു ഹെര്‍ബല്‍ കൂട്ട്

|
Beetroot And Henna Hair Mask To Prevent Hair Fall in Malayalam

മുടി കൊഴിച്ചില്‍ എന്നത് അസാധാരണമായ ഒരു അവസ്ഥയാണ്. ശാസ്ത്രീയമായി മുടികൊഴിച്ചില്‍, അലോപ്പീസിയ അല്ലെങ്കില്‍ കഷണ്ടി എന്നും അറിയപ്പെടുന്നു. ഒരു ദിവസം 60 മുതല്‍ 100 മുടി വരെ കൊഴിയുന്നത് സാധാരണമാണ്. എന്നാല്‍ ഒരു ദിവസം കൊണ്ട് 100 മുടി കൊഴിയുകയാണെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

Most read: ശരിയായ രക്തയോട്ടമുണ്ടായാല്‍ മുടി പനങ്കുലപോലെ വളരും; തലയിലേക്ക് രക്തമെത്തിക്കാന്‍ വഴികളിത്Most read: ശരിയായ രക്തയോട്ടമുണ്ടായാല്‍ മുടി പനങ്കുലപോലെ വളരും; തലയിലേക്ക് രക്തമെത്തിക്കാന്‍ വഴികളിത്

മുടികൊഴിച്ചില്‍ താല്‍ക്കാലികമോ ശാശ്വതമോ ആകാം. രണ്ട് അവസ്ഥകളിലും പരിഹാരമായി നിങ്ങള്‍ക്ക് ഒരു ഹെര്‍ബല്‍ കൂട്ട് ഉപയോഗിക്കാം. മുടി കൊഴിച്ചില്‍ നീക്കി മുടി തഴച്ചുവളരാനായി നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഒരു ആയുര്‍വേദ കൂട്ടിനെക്കുറിച്ചാണ് ഞങ്ങള്‍ ഇവിടെ പറയുന്നത്.

മുടി കൊഴിയുന്നതിന് കാരണങ്ങള്‍

കീമോതെറാപ്പി ഉള്‍പ്പെടെയുള്ള ചില മരുന്നുകള്‍, എയ്ഡ്‌സ്, ഹൈപ്പോതൈറോയിഡിസം, ഇരുമ്പിന്റെ കുറവ് ഉള്‍പ്പെടെയുള്ള പോഷകാഹാരക്കുറവ് തുടങ്ങിയ ചില സാധാരണ കാരണങ്ങളാല്‍ മുടി കൊഴിയുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചിലപ്പോള്‍ ഫംഗസ് അണുബാധ, റേഡിയേഷന്‍ തെറാപ്പി എന്നിവ മൂലമായിരിക്കാം മുടി കൊഴിയുന്നത്. മുടികൊഴിച്ചിലിന്റെ പാരമ്പര്യമുള്ളവരിലാണ് മുടികൊഴിച്ചില്‍ കൂടുതലായി കാണപ്പെടുന്നത്. ജനിതക പ്രശ്‌നങ്ങള്‍ ഇതില്‍ വലിയ പങ്കുവഹിക്കുന്നു. ആര്‍ത്തവവിരാമം, ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം, പ്രസവം, ഗര്‍ഭധാരണം മൂലമുള്ള ഹോര്‍മോണ്‍ വ്യതിയാനം എന്നിവ കാരണം താല്‍ക്കാലികമായി നിങ്ങള്‍ക്ക് മുടി കൊഴിച്ചില്‍ അനുഭവപ്പെട്ടേക്കാം. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, വിഷാദം, സന്ധിവാതം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കാന്‍സര്‍ എന്നിവ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകളുടെ ഉപയോഗവും മുടി കൊഴിച്ചിലിന് കാരണമാകും.

Most read: മുഖത്തെ അഴുക്കും സെബവും നീക്കി മുഖം തിളങ്ങാന്‍ ഒരുഗ്രന്‍ കൂട്ട്Most read: മുഖത്തെ അഴുക്കും സെബവും നീക്കി മുഖം തിളങ്ങാന്‍ ഒരുഗ്രന്‍ കൂട്ട്

മുടികൊഴിച്ചിലിന് വീട്ടുവൈദ്യം

മുടി എന്നത് ഒരു മനുഷ്യന്റെ വ്യക്തിത്വത്തിന്റെ ഒരു പ്രധാന ഘടകമാണ്. മിക്കവര്‍ക്കും മുടികൊഴിച്ചില്‍ ആശങ്കാജനകമായ ഒരു പ്രശ്‌നമാണ്. ഇത് നിങ്ങളില്‍ ഉത്കണ്ഠയുണ്ടാക്കുകയും ആത്മവിശ്വാസം കുറയ്ക്കുകയും ചെയ്യും, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. മുടി കൊഴിച്ചിലുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍ക്ക് ധാരാളം വീട്ടുവൈദ്യങ്ങളുണ്ട്. അതിലൊന്നാണ് ബീറ്റ്‌റൂട്ടും മൈലാഞ്ചിയും. ഈ പ്രകൃതിദത്ത പരിഹാരം യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാതെ മുടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടാന്‍ നിങ്ങളെ സഹായിക്കുന്നു. ഒപ്പം മുടി വീണ്ടും വളരാനും സഹായിക്കുന്നു.

Most read: ശൈത്യകാലത്തെ ചര്‍മ്മവരള്‍ച്ചയും മുഖക്കുരുവും തടയാന്‍ പ്രതിവിധികള്‍Most read: ശൈത്യകാലത്തെ ചര്‍മ്മവരള്‍ച്ചയും മുഖക്കുരുവും തടയാന്‍ പ്രതിവിധികള്‍

ബീറ്റ്‌റൂട്ടിന്റെയും മൈലാഞ്ചിയുടെയും ഗുണം

സാധാരണയായി ബീറ്റ്റൂട്ടില്‍ വിറ്റാമിന്‍ സി, ബി6, ഫോളേറ്റ്, മാംഗനീസ്, ബീറ്റൈന്‍, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും മുടി കൊഴിച്ചില്‍ തടയുന്നതിനും സഹായിക്കുന്നു. ശിരോചര്‍മ്മം വൃത്തിയായി സൂക്ഷിക്കാന്‍ സഹായിക്കുന്നതിലൂടെ വിഷാംശം ഇല്ലാതാക്കുന്ന ഘടകമായും ഇത് പ്രവര്‍ത്തിക്കുന്നു. മുടിക്ക് നിറം നല്‍കുന്നതിന് മാത്രമല്ല താരന്‍, തലയോട്ടിയിലെ ചൊറിച്ചില്‍ എന്നിവ തടയാനും സഹായിക്കുന്ന പ്രകൃതിദത്ത ഹെര്‍ബല്‍ ഇലയാണ് മൈലാഞ്ചി. ഇത് നിങ്ങളുടെ മുടിക്ക് നല്ലൊരു കണ്ടീഷണറായി പ്രവര്‍ത്തിക്കുകയും മുടി വളരാന്‍ സഹായിക്കുകയും ചെയ്യുന്നു. മൈലാഞ്ചി നിങ്ങളുടെ മുടിയുടെ ഘടന മെച്ചപ്പെടുത്തുകയും മനോഹരവും സില്‍ക്കിയും ശക്തവുമായ മുടി സമ്മാനിക്കുകയും ചെയ്യുന്നു.

Most read: മുടി വളരാനും യോഗയിലുണ്ട് വഴി; മുടി അത്ഭുതകരമായി വളര്‍ത്താന്‍ ഈ യോഗാസനം ഉത്തമംMost read: മുടി വളരാനും യോഗയിലുണ്ട് വഴി; മുടി അത്ഭുതകരമായി വളര്‍ത്താന്‍ ഈ യോഗാസനം ഉത്തമം

മുടി കൊഴിച്ചിലിന് ബീറ്റ്റൂട്ട്, മൈലാഞ്ചി ഹെയര്‍ മാസ്‌ക്

ബീറ്റ്റൂട്ട് ഇലകള്‍, ഒരു ബീറ്റ്റൂട്ട്, മൈലാഞ്ചിപ്പൊടി, ഒലിവ് ഓയില്‍ അല്ലെങ്കില്‍ വെളിച്ചെണ്ണ എന്നിവയാണ് ഇതിന് ആവശ്യം. ആദ്യം ഒരു പാന്‍ എടുത്ത് രണ്ട് കപ്പ് വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. ഇനി ബീറ്റ്റൂട്ട് ഇലകള്‍ ചേര്‍ത്ത് വെള്ളം വീണ്ടും തിളപ്പിക്കുക. ഇപ്പോള്‍ വെള്ളം ഫില്‍ട്ടര്‍ ചെയ്ത് വേവിച്ച ബീറ്റ്റൂട്ട് ഇലകളും ബീറ്റ്റൂട്ടും ചേര്‍ത്ത് തിളപ്പിക്കുക. ഇനി ഇതിലേക്ക് രണ്ട് സ്പൂണ്‍ മൈലാഞ്ചി പൊടിയും ഒരു ചെറിയ ടീസ്പൂണ്‍ ഒലിവ് ഓയിലോ വെളിച്ചെണ്ണയോ ചേര്‍ക്കുക. ഈ ചേരുവകള്‍ നന്നായി ഇളക്കുക. മുടി കൊഴിച്ചില്‍ തടയാന്‍ നിങ്ങളുടെ ബീറ്റ്റൂട്ട് മാസ്‌ക് ഇപ്പോള്‍ തയ്യാറാണ്.

English summary

Beetroot And Henna Hair Mask To Prevent Hair Fall in Malayalam

Here is how to use beetroot and henna hair mask to prevent hair fall. Take a look.
Story first published: Friday, December 2, 2022, 10:54 [IST]
X
Desktop Bottom Promotion