Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ശൈത്യകാല മുടി പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ആയുര്‍വേദം പറയുന്ന വഴിയിത്
ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥയില്‍ നിന്ന് ആശ്വാസമായി ശൈത്യകാലം വന്നെത്തി. എന്നാല്‍ ഈ സീസണ് നിങ്ങളുടെ ചര്‍മ്മത്തിന്റെയും മുടിയുടെയും കാര്യത്തില്‍ ചില പ്രശ്നങ്ങള്‍ കൊണ്ടുവരുന്ന സീസണാണ്. ശൈത്യകാലം ഒരു ഡ്രൈ സീസണാണ്. അതിനാല്‍ നമ്മുടെ ചര്‍മ്മത്തെയും തലയോട്ടിയും അത് വരണ്ടതാക്കി മാറ്റുന്നു. തല്‍ഫലമായി, ശൈത്യകാലത്ത് അമിതമായ അളവില്‍ മുടി കൊഴിച്ചില്‍ നമുക്ക് അനുഭവപ്പെടുന്നു.
നമ്മുടെ ശരീരത്തിന്റെ ആരോഗ്യം വാത, പിത്ത, കഫ ദോഷങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ആയുര്‍വേദം പറയുന്നു. ഭക്ഷണ ശീലങ്ങള്‍, കാലാവസ്ഥാ വ്യതിയാനങ്ങള്‍ മുതലായവ ഉള്‍പ്പെടെയുള്ള ആന്തരികവും ബാഹ്യവുമായ നിരവധി ഘടകങ്ങള്‍ കാരണം ആരോഗ്യം മോശമായേക്കാം. മഞ്ഞുകാലത്ത് മുടി നശിക്കുന്നതിന്റെ കാരണങ്ങളെക്കുറിച്ചും ശൈത്യകാലത്ത് മുടി കൊഴിച്ചില്‍ തടയുന്നതിനുള്ള ആയുര്‍വേദ വഴികളെക്കുറിച്ചും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

മഞ്ഞുകാലത്ത് മുടി നശിക്കുന്നതിനുള്ള കാരണങ്ങള്‍
ആയുര്‍വേദ പ്രകാരം ശൈത്യകാലത്ത് വാതദോഷം ഉയര്‍ന്നതായി മാറുന്നു. ഇത് മുടി കൊഴിച്ചില്‍, വരള്‍ച്ച, താരന് എന്നിങ്ങനെ വിവിധ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അതിനാല്‍, ആയുര്‍വേദ ഹെര്‍ബല്‍ ഓയിലുകള്‍ ഉപയോഗിച്ച് തല മസാജ് ചെയ്യുന്നത് തലയോട്ടിയെ ശാന്തമാക്കുകയും മുടിവേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യും. മഞ്ഞുകാലത്ത് മുടി പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന മറ്റ് ഘടകങ്ങള്‍ ഇവയാണ്.

മുടി പ്രശ്നങ്ങള്‍ക്ക് കാരണം
തണുപ്പുകാലത്ത് ശരീരത്തിലെ സെബം സ്രവണം കുറയുന്നു. സെബാസിയസ് ഗ്രന്ഥികളില്‍ നിന്നുള്ള സെബം ഉല്പാദനത്തെ തണുപ്പ് കാലാവസ്ഥ ബാധിക്കുകയും അത് വരണ്ടതാക്കുകയും തലയില്‍ താരന് ഉണ്ടാക്കുകയും ചെയ്യുന്നു. ശൈത്യകാലത്ത് വായുവിലെ ഈര്‍പ്പം കുറയുന്നതിനാല്‍ തലമുടി എളുപ്പത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുകയും മുടി പൊട്ടുകയും മുഷിഞ്ഞതും വരണ്ടതുമായി മാറുകയും ചെയ്യുന്നു.

ദിവസവും നെല്ലിക്ക കഴിക്കുക
ദിവസവും നെല്ലിക്ക കഴിക്കുന്നത് മുടി പ്രശ്നങ്ങള്‍ കുറയ്ക്കാനുള്ള ഒരു വഴിയാണ്. നിങ്ങള്‍ക്ക് രാവിലെ നെല്ലിക്ക കഴിക്കുകയോ നെല്ലിക്ക ജ്യൂസ് കുടിക്കുകയോ ചെയ്യാം. ഇത് പൊടി രൂപത്തിലും കഴിക്കാവുന്നതാണ്.

മുടിയില്‍ എണ്ണ തേക്കുക
തിരക്കിട്ട ജീവിതശൈലി കാരണം മിക്കവരും ഇത് ഒഴിവാക്കാറുണ്ട്. എന്നാല്‍ മുടി സംരക്ഷണത്തിന്റെ കാര്യത്തില്‍ മുടിയില്‍ എണ്ണ തേക്കുന്നതോളം മികച്ചൊരു പ്രവൃത്തി വേറെയില്ല. നിങ്ങളുടെ മുടിക്ക് പോഷണം ആവശ്യമാണ്. ആഴ്ചയില്‍ ഒരിക്കലെങ്കിലും മുടിയില്‍ എണ്ണ തേക്കുക. വെളിച്ചെണ്ണ, നെല്ലിക്ക എണ്ണ, ഭൃംഗരാജ് ഓയില്‍, ആവണക്കെണ്ണ, എള്ളെണ്ണ എന്നിവയെല്ലാം ഉപയോഗിക്കാന്‍ ശ്രമിക്കുക.

ശര്‍ക്കര കഴിക്കുക
മഞ്ഞുകാലത്ത് ശര്‍ക്കര കഴിക്കുന്നത് നല്ലതാണ്. ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാനും ഹീമോഗ്ലോബിന്‍ കൂട്ടാനും ഇത് നിങ്ങളെ സഹായിക്കുന്നു. പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ചേര്‍ക്കുക. ഭക്ഷണത്തിന് ശേഷം ഒരു കഷ്ണം ശര്‍ക്കര കഴിക്കുക. മുടി കൊഴിച്ചിലിന് എള്ള് മികച്ചതാണ്. പ്രത്യേകിച്ച് ശൈത്യകാലത്ത് എള്ള് കഴിക്കുന്നത് വളരെ ഫലപ്രദമാണ്.

ഡയറ്റ് ശ്രദ്ധിക്കുക
മഞ്ഞുകാലമായതിനാല്‍ നിങ്ങളുടെ ദഹനം അതിന്റെ ഉച്ചസ്ഥായിയിലായിരിക്കും. അതിനാല്‍ നിങ്ങള്‍ക്ക് വിശപ്പ് തോന്നുമ്പോഴെല്ലാം ജങ്ക് ഫുഡോ ഫ്രൈ ചെയ്ത ഭക്ഷണങ്ങളോ കഴിക്കരുത്. പുതിയതും വീട്ടില്‍ പാകം ചെയ്തതുമായ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. അതുപോലെ തന്നെ ഈ സീസണില്‍ വ്യായാമം ചെയ്യാനും നിങ്ങള്‍ മറക്കരുത്.

നെയ്യ് കഴിക്കുക
വരണ്ട കാലാവസ്ഥയില്‍ നിങ്ങളുടെ കുടലിനും ചര്‍മ്മത്തിനും ഏറ്റവും മികച്ച മോയ്സ്ചറൈസറാണ് നെയ്യ്. അതിനാല്‍ ശൈത്യകാലത്ത് നെയ്യ് കഴിക്കാന്‍ മറക്കരുത്. ഉറക്കസമയത്ത് കാല് മസാജ് ചെയ്യുന്നത് നല്ല ഉറക്കം ലഭിക്കുന്നതിനും ശരീരത്തിനും മനസ്സിനും പുഷ്ടി നല്‍കാനും സഹായിക്കും. രാത്രിയില്‍ മൂക്കില്‍ കുറച്ച് നെയ്യ് തുള്ളികള്‍ ഉറ്റിക്കുന്നത് നല്ലതാണ്. മുടി കൊഴിച്ചില്‍, നരച്ച മുടി, സമ്മര്‍ദ്ദം, ഉറക്കമില്ലായ്മ എന്നിവയ്ക്ക് ഇത് പരിഹാരമാണ്.



Click it and Unblock the Notifications
