For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താരന്‍ ഇനി അടുക്കില്ല; ഈ ആയുര്‍വേദ കൂട്ട് മതി

|

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ അഭിമുഖീകരിക്കുന്ന മുടി പ്രശ്‌നങ്ങളിലൊന്നാണ് താരന്‍. അലര്‍ജി, സോറിയാസിസ്, ഡെര്‍മറ്റൈറ്റിസ് എന്നിവയ്ക്കൊപ്പം ഒരു വ്യക്തിയുടെ പ്രായം, കാലാവസ്ഥ, സമ്മര്‍ദ്ദം, ആരോഗ്യ അവസ്ഥ, കേശ സംരക്ഷണ ഉത്പന്നങ്ങള്‍ എന്നിവയെല്ലാം താരന്‍ വരാനുള്ള കാരണങ്ങളാണ്. മുടിയുടെ മോശം ശുചിത്വവും ഒരു ഘടകമാണ്. ഒരു വ്യക്തി പലപ്പോഴും മുടി കഴുകുകയോ മറ്റോ ചെയ്തില്ലെങ്കില്‍ താരന്‍ കൂടുതലായി വരാം.

Most read: ശരീരം പരീക്ഷണമാക്കരുത്; ടാറ്റു അടിക്കാം അറിവോടെ

താരന്‍ എന്നത് വളരെ സാധാരണമായ ഒരു അവസ്ഥ ആയതിനാല്‍, വിഷമിക്കേണ്ട കാര്യമൊന്നുമില്ല. നിരവധി ഷാംപൂകളും ഹെയര്‍ കെയര്‍ ഉല്‍പ്പന്നങ്ങളും വിപണിയില്‍ ലഭ്യമാണ്. അവയില്‍ ചിലത് വാസ്തവത്തില്‍ ഫലപ്രദമാണെങ്കിലും, ഈ ഉല്‍പ്പന്നങ്ങളില്‍ ഭൂരിഭാഗവും രാസവസ്തുക്കളാല്‍ നിറഞ്ഞതാണ്. അത് നിങ്ങളുടെ മുടിക്ക് പലവിധത്തില്‍ ദോഷകരമാണ്. എന്നാല്‍ താരന് പ്രതിവിധിയായി നിങ്ങള്‍ക്ക് ചില പ്രകൃതിദത്ത ആയുര്‍വേദ വഴികള്‍ തിരഞ്ഞെടുക്കാവുന്നതാണ്. താരന്‍ ഫലപ്രദമായി നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില കൂട്ടുകള്‍ ഏതൊക്കെയെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

വേപ്പ്

വേപ്പ്

ചര്‍മ്മത്തില്‍ ഫംഗസ് അണുബാധ കാരണം താരന്‍ ഉണ്ടാകുന്നുവെങ്കില്‍, ഇത് സുഖപ്പെടുത്താന്‍ അണുനാശിനി ഗുണങ്ങളുള്ള വേപ്പ് എണ്ണ നിങ്ങളെ സഹായിക്കും. പണ്ടുകാലം മുതല്‍ക്കേ ഇന്ത്യയില്‍ പ്രചാരത്തിലുള്ള മുടി സംരക്ഷണ ഘടകമാണ് വേപ്പ്. വേപ്പിന് ആന്റിഫംഗല്‍, ആന്റിവൈറല്‍ ഗുണങ്ങള്‍ ഉണ്ട്. ഇതിന്റെ ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ താരനെ പ്രതിരോധിക്കാന്‍ സഹായിക്കും. നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ വേപ്പ് എണ്ണ തയ്യാറാക്കുകയോ കടകളില്‍ നിന്ന് വാങ്ങുകയോ ചെയ്യാം. താരന് പ്രതിവിധിയായി ഒരു വേപ്പ് ഹെയര്‍ മാസ്‌കും തയ്യാറാക്കാം. വേപ്പില അരച്ച് പേസ്റ്റ് ആക്കി ഒരു പാത്രത്തില്‍ എടുത്ത് തൈര് ചേര്‍ത്ത് തലയോട്ടിയില്‍ പുരട്ടുക. 15-20 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം മുടി കഴുകുക. വേപ്പിലെ ആന്റിഫംഗല്‍ ഗുണങ്ങള്‍ തൈരുമായി സംയോജിപ്പിച്ച് നിങ്ങളുടെ താരന്‍ അകറ്റുന്നതായിരിക്കും.

മുട്ടയുടെ വെള്ളയും നാരങ്ങ നീരും

മുട്ടയുടെ വെള്ളയും നാരങ്ങ നീരും

രണ്ട് മുട്ടയുടെ വെള്ള ഒരു ചെറിയ പാത്രത്തില്‍ എടുത്ത് അതില്‍ ഒരു നാരങ്ങയുടെ നീര് പിഴിഞ്ഞ് ചേര്‍ത്ത് മുടിയില്‍ പുരട്ടുക. അരമണിക്കൂറോളം ഉണങ്ങാന്‍ വിട്ട ശേഷം സോപ്പ് ഉപയോഗിച്ച് മുടി കഴുകുക. മുട്ടയുടെ വെള്ളയില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. നാരങ്ങയിലെ വിറ്റാമിന്‍ സി രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും കൊളാജന്‍ ഉത്പാദനത്തിനും സഹായിക്കുന്നു. ഇത് തലയോട്ടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും താരന്‍ പ്രതിരോധിക്കുകയും ചെയ്യും.

Most read:എളുപ്പത്തില്‍ മുടി കൊഴിച്ചില്‍ നീക്കാം; മുടി കട്ടിയോടെ വളരാന്‍ ചെയ്യേണ്ടത്

നെല്ലിക്ക

നെല്ലിക്ക

വിറ്റാമിന്‍ സി അടങ്ങിയ നെല്ലിക്ക നീര് തലയോട്ടിയിലെ വരള്‍ച്ച നീക്കുകയും താരന്‍ അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുന്നു. വിറ്റാമിന്‍ സി, ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള നെല്ലിക്ക താരന് ഉത്തമ പ്രതിവിധിയാണ്. കൂടാതെ, താരന്‍ മൂലമുണ്ടാകുന്ന ചൊറിച്ചില്‍ തടയാനും ഇത് സഹായിക്കും. താരന്‍ ചികിത്സിക്കാന്‍ നിങ്ങള്‍ക്ക് നെല്ലിക്ക ഹെയര്‍ മാസ്‌ക് ഉണ്ടാക്കാം. നെല്ലിക്ക പൊടി വെള്ളത്തില്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. 8-10 തുളസി ഇലകള്‍ അരച്ച് ഈ പേസ്റ്റിലേക്ക് കലര്‍ത്തുക. നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടുക ഇത് പുരട്ടി ഏകദേശം 30 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളവും ഷാമ്പൂവും ഉപയോഗിച്ച് മുടി കഴുകുക.

ഉലുവ

ഉലുവ

ഉലുവയില്‍ ഉയര്‍ന്ന പ്രോട്ടീനും നിക്കോട്ടിനിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചില്‍, താരന്‍ എന്നിവ തടയാന്‍ സഹായിക്കുകയും തലയോട്ടിയിലെ വരള്‍ച്ച, കഷണ്ടി, മുടി കെട്ടല്‍ തുടങ്ങി പലതരം പ്രശ്‌നങ്ങള്‍ക്കു പരിഹാരം നല്‍കുകയും ചെയ്യും. മൂന്ന് ടേബിള്‍ സ്പൂണ്‍ ഉലുവ രാത്രി മുഴുവന്‍ വെള്ളത്തില്‍ മുക്കിവയ്ക്കുക. പിറ്റേന്ന് ഇത് അരച്ച് പേസ്റ്റ് ആക്കി ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് ചേര്‍ക്കുക. ഈ പേസ്റ്റ് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും. 30 മിനിറ്റ് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. നിങ്ങളുടെ തലയോട്ടിയുടെ ആരോഗ്യം വര്‍ധിപ്പിക്കാന്‍ ഈ മാസ്‌ക് സഹായിക്കും.

Most read:മുടി പൊട്ടുന്നതാണോ നിങ്ങളുടെ പ്രശ്‌നം? ഇതിലുണ്ട്‌ പ്രതിവിധി

മറ്റ് ആയുര്‍വേദ വഴികള്‍

മറ്റ് ആയുര്‍വേദ വഴികള്‍

* ഒരു പിടി വേപ്പില ചേര്‍ത്ത് വെളിച്ചെണ്ണ ചൂടാക്കുക. ഇത് തണുപ്പിച്ച് ഓരോ ഇതര ദിവസവും തലയോട്ടിയില്‍ പ്രയോഗിക്കുക. 30 മിനിറ്റിനു ശേഷം മിതമായ ഷാംപൂ ഉപയോഗിച്ച് തല കഴുകുക.

* കുളിക്കുന്നതിന് മുമ്പ് തലയോട്ടിയില്‍ നെല്ലിക്ക പൊടി അല്ലെങ്കില്‍ ത്രിഫല ചൂര്‍ണം പുരട്ടാം.

* നാരങ്ങ നീരില്‍ തേങ്ങാപ്പാല്‍ കലര്‍ത്തി കുളിക്കുന്നതിന് മുമ്പ് തലയോട്ടിയില്‍ പുരട്ടുക.

* ഇളം ചൂടുള്ള വെളിച്ചെണ്ണയില്‍ നെല്ലിക്കാപൊടി ചേര്‍ത്ത് തലയോട്ടിയില്‍ മസാജ് ചെയ്യുക.

* ഒരു ടേബിള്‍ സ്പൂണ്‍ ചെറുപയര്‍ പൊടി മൂന്ന് ടേബിള്‍ സ്പൂണ്‍ തൈരില്‍ കലര്‍ത്തുക. ഈ മിശ്രിതം ഒരു ഹെയര്‍ വാഷായി ഉപയോഗിക്കാം.

English summary

Ayurvedic Remedies To Beat Dandruff Naturally in Malayalam

Dandruff is one of the most common hair problems faced by the millions across the globe. Here are some ayurvedic ways in which you can manage the condition naturally.
X