For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യാത്രക്കിടയിലെ മുടികൊഴിച്ചില്‍ ഇല്ല; ഓട്‌സ് ഷാമ്പൂ

|

പലര്‍ക്കും യാത്രക്കിടയിലെ മുടി കൊഴിച്ചില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇതാകട്ടെ വളരെയധിം തലവേദനയാണ് എല്ലാവരിലും ഉണ്ടാക്കുന്നത് എന്ന കാര്യവും മറക്കേണ്ടതില്ല. എന്നാല്‍ ഇതിനെ എങ്ങനെ ഇല്ലാതാക്കാം എന്നത് എന്നും ഒരു ചോദ്യ ചിഹ്നം തന്നെയായിരുന്നു. ഇന്നത്തെ കാലത്ത് പല സ്ത്രീകളും ജോലി ചെയ്യുന്നവരാണ്. മാത്രമല്ല ഇതിന്റെ ഭാഗമായി പല വിധത്തില്‍ യാത്ര ചെയ്യേണ്ടതായും വരുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നമുക്ക് നിയന്ത്രിക്കാന്‍ പറ്റുന്നില്ല.

<strong>Most read: പ്രായമാവുന്നതിന് മുന്‍പ് മുടി നരക്കുന്നതിന് കാരണം</strong>Most read: പ്രായമാവുന്നതിന് മുന്‍പ് മുടി നരക്കുന്നതിന് കാരണം

എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ യാത്രക്കിടയിലെ മുടി കൊഴിച്ചില്‍ നമുക്ക് പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. ഈ ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ പലപ്പോഴും യാത്രക്കിടയിലുള്ള മുടി കൊഴിച്ചിലിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഏതൊക്കെയെന്ന് നോക്കാവുന്നതാണ്. ഇതിലൂടെ നമുക്ക് മുടിയുടെ ആരോഗ്യത്തെ വീണ്ടെടുക്കുന്നതിനും സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ എന്തൊക്കെയാണ് ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

ഓട്‌സ് ഷാമ്പൂ

ഓട്‌സ് ഷാമ്പൂ

ഓട്‌സ് ഷാമ്പൂ കൊണ്ട് നമുക്ക് യാത്രക്കിടയിലെ മുടി കൊഴിച്ചിലിനെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. അതിനായി അല്‍പം അരച്ച ഓട്‌സ് അല്‍പം ലാവെന്‍ഡര്‍ ഓയില്‍ എന്നിവയാണ് ആവശ്യമുള്ളത്. ഇത് രണ്ടും നല്ലതു പോലെ മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് യാത്ര ചെയ്ത് വന്നതിനു ശേഷം നമുക്ക് മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് പതിനഞ്ച് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത്തരത്തില്‍ ആഴ്ചയില്‍ മൂന്ന് പ്രാവശ്യമെങ്കിലും ചെയ്യാവുന്നതാണ്. ഇത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

സ്റ്റൈയിലിങ് പ്രോഡക്ടസ്

സ്റ്റൈയിലിങ് പ്രോഡക്ടസ്

സ്‌റ്റൈലിംങ് പ്രോഡക്ട്‌സ് പോലുള്ള അവസ്ഥകള്‍ ഉപയോഗിക്കുന്നതും യാത്രക്കിടയിലെ മുടി കൊഴിച്ചിലിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഉണ്ടാകാതിരിക്കാന്‍ മുടിയില്‍ ഒരു തരത്തിലുള്ള സ്‌റ്റൈലിംങ് പ്രോഡക്ട്‌സ് ഉപയോഗിക്കാന്‍ പാടില്ല. ഇത് മുടിക്ക് പല വിധത്തിലുള്ള ദോഷങ്ങളാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ ഫാഷന് പുറകേ പോവുമ്പോള്‍ അത് വളരെയധികം ദോഷം കൂടി ഉണ്ടാക്കുന്നുണ്ട് എന്ന കാര്യം മറക്കേണ്ടതില്ല.

ചീര്‍പ്പ് ഉപയോഗിക്കുമ്പോള്‍

ചീര്‍പ്പ് ഉപയോഗിക്കുമ്പോള്‍

ചീര്‍പ്പ് ഉപയോഗിക്കുമ്പോള്‍ അതും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് പല വിധത്തില്‍ മുടി കൊഴിക്കുന്നതിന് വില്ലനാവുന്നു. കാരണം യാത്ര പോവുമ്പോള്‍ പലരും മുടി ചീകുമ്പോള്‍ വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് ശ്രദ്ധ നല്‍കിയില്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കേണ്ടതാണ്.

<strong>Most read: പ്രായത്തെ ചെറുക്കാന്‍ ബദാം, ഈന്തപ്പഴം, വാള്‍നട്ട്</strong>Most read: പ്രായത്തെ ചെറുക്കാന്‍ ബദാം, ഈന്തപ്പഴം, വാള്‍നട്ട്

 ക്രീമുകളും മറ്റും

ക്രീമുകളും മറ്റും

മുടിയില്‍ തേക്കുന്ന ക്രീമുകളും എണ്ണകളും മറ്റും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് മുടി കഴുകാത്ത അവസ്ഥയില്‍ ഉണ്ടാക്കുന്ന ദോഷം ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മുടിയില്‍ തേക്കുന്ന ക്രീം കഴുകിക്കളയാന്‍ ആവാത്ത അവസ്ഥയില്‍ പലപ്പോഴും മുടി കൊഴിച്ചില്‍ കൂടുതലായി കണ്ടു വരുന്നു. സ്ഥിരമായി യാത്ര ചെയ്യുന്ന സ്ത്രീകളിലാണ് ഇത് അല്‍പം കൂടുതല്‍ കാണപ്പെടുന്നത്.

 സ്വിമ്മിംങ്ങ് പൂള്‍

സ്വിമ്മിംങ്ങ് പൂള്‍

സ്വിമ്മിംങ് പൂള്‍ എപ്പോഴും നമ്മുടെ മുടിയുടെ അനാരോഗ്യത്തിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. സ്വിമ്മിംങ് പൂളില്‍ കളിക്കുമ്പോള്‍ അത് മുടിയില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യത്തിന് പ്രാധാന്യം നല്‍കുമ്പോള്‍ അത് പലപ്പോഴും മുടി നശിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന കാര്യം വളരെയധികം ശ്രദ്ധിക്കണം.

ടൈറ്റായി മുടി കെട്ടുന്നത്

ടൈറ്റായി മുടി കെട്ടുന്നത്

പലപ്പോഴും ടൈറ്റായി മുടി കെട്ടുന്നത് അല്‍പം ശ്രദ്ധിക്കണം. കാരണം ഇതും മുടി കൊഴിച്ചില്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഒരു കാരണവശാലും ടൈറ്റായി മുടി കെട്ടാന്‍ ശ്രമിക്കരുത്. ഇത് മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.

 മറ്റുള്ളവരുടെ വസ്തുക്കള്‍

മറ്റുള്ളവരുടെ വസ്തുക്കള്‍

മറ്റുള്ളവരുടെ വസ്തുക്കള്‍ ഉപയോഗിക്കുന്നവരിലും ഇത്തരം പ്രശ്‌നമുണ്ടാകുന്നുണ്ട്. കാരണം മുടി കെട്ടുന്നതിനും മുടി ചീകുന്നതിനും പലപ്പോഴും മറ്റുള്ളവരുടെ വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ അത് പലപ്പോഴും മുടി കൊഴിച്ചിലിലേക്ക് എത്തുന്നുണ്ട്. മാത്രമല്ല താരന്‍, പേന്‍ തുടങ്ങിയവ എല്ലാം ഉണ്ടാവുന്നതിന് കാരണമാകുന്നുണ്ട്.

English summary

Quick and Easy Tips To Control Hair Fall While Traveling

While traveling, ensure that you refrain from using too many heat styling products, avoid washing your hair often, and do not forget to comb your hair.
X
Desktop Bottom Promotion