For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓറഞ്ച്‌ തൊലി അരച്ച് ഇവ ചേര്‍ക്കാം, താരന് പരിഹാരം

|

കേശസംരക്ഷണം എന്നും വെല്ലുവിളി നിറഞ്ഞത് തന്നെയാണ്. എന്നാല്‍ അതിനെല്ലാം പരിഹാര ംകാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കണം എന്ന് നോക്കണം. പലപ്പോഴും താരന്‍ എന്ന അവസ്ഥ മുടിയില്‍ കാണിക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇതിനെ എങ്ങനെയെങ്കിലും ഒന്ന് കളഞ്ഞാല്‍ മതി എന്ന് വിചാരിക്കുന്നവരായിരിക്കും പലരും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

കേശസംരക്ഷണം എന്നും എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ പലപ്പോവും മുടിയുടെ കാര്യത്തില്‍ അകുലപ്പെടുന്നവരാണ് നമ്മളില്‍ പലരും. മുടിയെ കരുത്തുള്ളതാക്കാനും മുടിക്ക് തിളക്കം നല്‍കാനും എല്ലാം സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇവയില്‍ തന്നെ പ്രധാനപ്പെട്ടതാണ് ഓറഞ്ച് കൊണ്ടുള്ള പരിഹാര മാര്‍ഗ്ഗം.

താരന്‍ എന്ന പ്രതിസന്ധി മുടിയില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. പലപ്പോഴും മുടിയുടെ ആരോഗ്യത്തിന് ഭീഷണിയായി നിലനില്‍ക്കുന്ന ഒന്നാണ് താരന്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ഇത് ആരോഗ്യ പ്രതിസന്ധി കൂടിയായി മാറുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതിനെയെല്ലാം പരിഹരിക്കുന്നതിനും മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കുന്നതിനും സഹായിക്കുന്നുണ്ട് പലപ്പോഴും ഓറഞ്ച് തൊലി.

<strong>Most read: നിറത്തിന് തടസ്സം മൃതകോശങ്ങള്‍, അതിന് പരിഹാരം</strong>Most read: നിറത്തിന് തടസ്സം മൃതകോശങ്ങള്‍, അതിന് പരിഹാരം

പലപ്പോഴും വീട്ടില്‍ തന്നെ നമുക്ക് താരനെന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. താരനെ പൂര്‍ണമായും അകറ്റുന്നതിനും പിന്നെ വരാതെ സൂക്ഷിക്കുന്നതിനും ഉള്ള മാര്‍ഗ്ഗമാണ് തേടേണ്ടത്. അതിന് സഹായിക്കുന്ന ഒന്നാണ് ഓറഞ്ച് തൊലി. എന്നാല്‍ ഓറഞ്ച് തൊലി എങ്ങനെ ഉപയോഗിക്കണം എന്നുള്ളത് എല്ലാവരും ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ്. മുടിയുടെ ആരോഗ്യത്തിന് വില്ലനാവുന്ന ഈ അവസ്ഥക്ക് പരിഹാരം കാണുന്നതിന് നമുക്ക് ഇനി വിപണിയില്‍ ലഭ്യമാവുന്ന സാധനങ്ങള്‍ ഒന്നും ഉപയോഗിക്കാതിരിക്കാം. അതിനായി നമുക്ക് ഓറഞ്ച് തൊലി ഇങ്ങനെയെല്ലാം ഉപയോഗിക്കാവുന്നതാണ്.

ഓറഞ്ച് തൊലിയും തേങ്ങപ്പാലും

ഓറഞ്ച് തൊലിയും തേങ്ങപ്പാലും

ഓറഞ്ച് തൊലി നല്ലതു പോലെ അരച്ച് അതില്‍ തേങ്ങാപ്പാല്‍ മിക്‌സ് ചെയ്യുക. ഇത് രണ്ടും പേസ്റ്റ് രൂപത്തില്‍ ആക്കി ഇത് തലയില്‍ വേരോളം തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത്തരത്തില്‍ തേച്ച് പിടിപ്പിച്ച ശേഷം അല്‍പ സമയം കഴിഞ്ഞ് ഒന്നു കൂടി മസ്സാജ് ചെയ്യുക. അത് കഴിഞ്ഞ് നല്ല തണുത്ത വെള്ളത്തില്‍ മുടി കഴുകേണ്ടതാണ്. ഇത് പലപ്പോഴും മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നതില്‍ നിന്നും താരനെ പൂര്‍ണമായി അകറ്റുന്നു.

വെളിച്ചെണ്ണയും ഓറഞ്ച് തൊലിയും

വെളിച്ചെണ്ണയും ഓറഞ്ച് തൊലിയും

വെളിച്ചെണ്ണയും ഓറഞ്ച് തൊലിയും മിക്‌സ് ചെയ്ത് ഇത് രണ്ടും തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. മുടിയുടെ ആരോഗ്യത്തിന് വളരെയധികം മികച്ച് നില്‍ക്കുന്നതോടൊപ്പം തന്നെ ഇത് താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. വെളിച്ചെണ്ണയില്‍ ഓറഞ്ച് തൊലി അരച്ച് അത് പേസ്റ്റ് രൂപത്തിലാക്കി മുടിയില്‍തേച്ച് പിടിപ്പിക്കണം.. എന്നിട്ട് വേണം ഇത് മസ്സാജ് ചെയ്യുന്നതിന്. താരന്‍ പോവാന്‍ ഇതിലും നല്ല മാര്‍ഗ്ഗമില്ല എന്ന് തന്നെ പറയാവുന്നതാണ്.

ടീ ട്രീ ഓയില്‍ ഓറഞ്ച് തൊലിയും

ടീ ട്രീ ഓയില്‍ ഓറഞ്ച് തൊലിയും

അല്‍പം ടീ ട്രീ ഓയിലും ഓറഞ്ച് തൊലിയും മിക്‌സ് ചെയ്ത് ഇത് മുടിയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. അല്‍പ സമയത്തിന് ശേഷം ഇത് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ കേശ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

മുട്ടയുടെ വെള്ളയും ഓറഞ്ച്‌തൊലിയും

മുട്ടയുടെ വെള്ളയും ഓറഞ്ച്‌തൊലിയും

മുട്ടയുടെ വെള്ളയും മുടിയുടെ ആരോഗ്യം കാക്കുന്ന കാര്യത്തില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ്. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മുട്ടയുടെ വെള്ളയും അതില്‍ ഓറഞ്ച് തൊലി അരച്ചതും മിക്‌സ് ചെയ്ത് ഇത് നല്ലതു പോലെ മുടിയില്‍ തേച്ച് പിടിപ്പിക്കുക. പതിനഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നു.

 ഓറഞ്ച് തൊലി അരച്ചത്

ഓറഞ്ച് തൊലി അരച്ചത്

ഓറഞ്ച് തൊലി അരച്ചത് മുടിയില്‍ തേച്ച് പിടിപ്പിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഓറഞ്ച് തൊലി അരച്ചത് മുടിയില്‍ തേച്ച് പിടിപ്പിക്കുക. നല്ലതു പോലെ മസ്സാജ് ചെയ്യണം. മുടിയുടെ വേരുകളിലേക്ക് വരെ ആഴത്തില്‍ ഇറങ്ങിച്ചെല്ലണം. ഇത് അല്‍പ സമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. മുടിയുടെ ഏത് പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഓറഞ്ച് തൊലി. താരന്‍ കളഞ്ഞ് അത് മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.

 പഴവും ഓറഞ്ച് തൊലിയും

പഴവും ഓറഞ്ച് തൊലിയും

നല്ലതു പോലെ പഴുത്ത പഴം എടുത്ത് അതില്‍ ഓറഞ്ച് നീര് എടുത്ത് മിക്‌സ് ചെയ്യുക. ഇത് പേസ്റ്റ് രൂപത്തിലാക്കി മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. ഇത് മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. അല്‍പ സമയത്തിന് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇതിലൂടെ മുടിക്ക് തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിക്കാം. മാത്രമല്ല താരനെന്ന പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യാം.

ആവണക്കെണ്ണയും ഓറഞ്ച് തൊലിയും

ആവണക്കെണ്ണയും ഓറഞ്ച് തൊലിയും

മുടി വളരാനും മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കുന്ന കാര്യത്തില്‍ ആവണക്കെണ്ണ മികച്ചത് തന്നെയാണ്. ഇതിലൂടെ മുടിയുടെ ആരോഗ്യത്തിന് വില്ലനാവുന്ന താരനെന്ന പ്രതിസന്ധിക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. മുടിയുടെ ആരോഗ്യത്തിനും താരനേയും ഇല്ലാതാക്കുന്നതിന് അല്‍പം ആവണക്കെണ്ണയില്‍ ഓറഞ്ച് തോല്‍ ഇട്ട് മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തില്‍ ആക്കി മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്.ഇത് താരനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

English summary

Orange peel anti dandruff treatment

You can use orange peel for anti dandruff treatment. Take a look.
X
Desktop Bottom Promotion