For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡൈ ഇല്ലാതെ മുടി കറുക്കാന്‍, വളരാന്‍ നീലയമരി

ഡൈ ഇല്ലാതെ മുടി കറുക്കാന്‍, വളരാന്‍ നീലയമരി

|

നല്ല മുടിയെന്നത് എല്ലാവര്‍ക്കും ലഭിയ്ക്കുന്ന ഭാഗ്യമല്ല. കറുത്ത, വളരുന്ന, ഭംഗിയുള്ള, ആരോഗ്യമുള്ള മുടിയാണ് നല്ല മുടിയെന്ന പേരില്‍ പൊതുവേ അറിയപ്പെടുന്നത്. ഇത് പാരമ്പര്യം മുതല്‍ ഭക്ഷണ ശീലവും മുടി സംരക്ഷണവും വരെയുളള പല ഘടകങ്ങളെ ആശ്രയിച്ചുള്ള ഒന്നുമാണ്.

മുടിയെ ബാധിയ്ക്കുന്ന പല തരത്തിലുള്ള പ്രശ്‌നങ്ങളുണ്ട്. ഇതില്‍ ഒന്നാണ് മുടി പെട്ടെന്നു നരയ്ക്കുന്നത്. അകാല നര എന്നു പറയാം. ഒരു പ്രായം കഴിഞ്ഞാല്‍ മുടി നരയ്ക്കുന്നതു സാധാരണയെങ്കിലും ഇന്നത്തെ തലമുറയില്‍ ചെറുപ്പത്തില്‍, എന്തിന് ചിലപ്പോള്‍ കുട്ടികളില്‍ പോലും ഇതു കണ്ടു വരുന്നു.

ഡൈ പോലെയുളള വഴികള്‍ മുടിയുടെ നര മാറാന്‍ ഉപയോഗിയ്ക്കുന്നത് ഗുണത്തിനു പകരം ദോഷമാണു വരുത്തുക. ഇതിലെ പല ഘടകങ്ങളും മുടിയുടെ ആരോഗ്യത്തിനു മാത്രമല്ല, ശാരീരിക ആരോഗ്യത്തിനു വരെ കേടു വരുത്തുന്ന ഒന്നാണ്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഉപകാരപ്രദമായ നാട്ടുവൈദ്യങ്ങള്‍, നാട്ടു ചെടികള്‍ ധാരാളമുണ്ട്.

അകാല നര മാറാനും ഒപ്പം മുടി വളരാനും ഒരുപോല സഹായിക്കുന്ന പ്രകൃതിദത്ത മരുന്നാണ് നീലയമരി. ഇന്‍ഡിക എന്നാണ് ഇതിന്റെ ഇംഗ്ലീഷ് പേര്. ഇന്‍ഡിക പൗഡര്‍ എന്ന പേരില്‍ ഷോപ്പുകളില്‍ നിന്നും ആയുര്‍വേദ കടകളില്‍ നിന്നും ഇതു ലഭിയ്ക്കാറുമുണ്ട്.

നമ്മുടെ നാട്ടിന്‍പുറങ്ങളിലും കാടുകളിലുമെല്ലാം പിങ്ക് നിറത്തില്‍ പൂക്കളുണ്ടാകുന്ന ഈ ചെടി വളരാറുണ്ട്. മുടി വളരാന്‍ സഹായിക്കുന്ന ആയുര്‍വേദ എണ്ണയായ നീലാഭൃംഗാദിയിലെ പ്രധാനപ്പെട്ട ഒരു ചേരുവയാണിത്.

മുടിയുടെ നര മാറാന്‍ ഇത് കൃത്യമായ രീതിയില്‍ ഉപയോഗിയ്ക്കണം എന്നു മാത്രം. ഇതു പല തരത്തിലും ഉപയോഗിയ്ക്കാം. ഇതെത്തുറിച്ചറിയൂ,

മയിലാഞ്ചിപ്പൊടിയും

മയിലാഞ്ചിപ്പൊടിയും

ഇതിനൊപ്പം മയിലാഞ്ചിപ്പൊടിയും ഉപയോഗിയ്ക്കാറുണ്ട്. ഇത് താഴെപ്പറയുന്ന ഒരു രീതിയില്‍ ഉപയോഗിയ്ക്കുന്നത് മുടിയുടെ നരയ്ക്കുള്ള പരിഹാരമാണ്. ആദ്യം ഇതിനായി ഒരു ഗ്ലാസ് വെള്ളത്തില്‍ മൂന്നു നാലു സ്പൂണ്‍ തേയിലപ്പൊടിയിട്ടു തിളപ്പിയ്ക്കുക. ഈ വെള്ളം ഊറ്റി വയ്ക്കുക. ഇത് നല്ലപോലെ തണുത്ത ശേഷമേ ഉപയോഗിയ്ക്കാവൂ.

ഈ വെള്ളം

ഈ വെള്ളം

ഈ വെള്ളം തണുത്തു കഴിയുമ്പോള്‍ ഇതിലേയ്ക്ക് അല്‍പം മയിലാഞ്ചിപ്പൊടി ചേര്‍ത്തിളക്കുക. ഇത് മുടിയില്‍ നല്ലപോലെ തേച്ചു പിടിപ്പിയ്ക്കാം. ഇത് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം, സോപ്പ് ഉപയോഗിയ്ക്കരുത്. മയിലാഞ്ചി തേച്ചാല്‍ മുടിയ്ക്ക് ബ്രൗണ്‍ നിറമാകും. ഇതു കറുപ്പാക്കാന്‍ നീലയമരി ഉപയോഗിയ്ക്കാം.

നീലയമരിപ്പൊടി

നീലയമരിപ്പൊടി

അല്‍പം ചെറുചൂടുവെള്ളത്തില്‍ മുടി മൂടുവാന്‍ ആവശ്യമായത്ര നീലയമരിപ്പൊടി കലക്കുക. ഇത് മുടിയില്‍ ശിരോചര്‍മം മുതല്‍ മുടിത്തുമ്പു വരെ തേച്ചു പിടിപ്പിയ്ക്കുക. ഇത് ഒരു മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം.

ഈ സ്റ്റെപ്പുകള്‍

ഈ സ്റ്റെപ്പുകള്‍

ഈ സ്റ്റെപ്പുകള്‍ ഒരേ ദിവസം തന്നെ രണ്ടു മൂന്നു തവണയെങ്കിലും ചെയ്യുക. ഇത് മുടിയ്ക്ക കറുപ്പു നിറം നല്‍കും. നരച്ച മുടി കറുപ്പാകും. ആദ്യത്തെ സ്റ്റെപ്പിലെ മയിലാഞ്ചി പ്രയോഗവും പിന്നീടുള്ള നീലയമരി പ്രയോഗവും ചെയ്യണം. രണ്ടു മൂന്നു തവണയുപയോഗിച്ചാല്‍ നല്ല കറുപ്പാകും. അത്രയ്ക്കു കറുപ്പു വേണ്ടെന്നുള്ളവര്‍ക്ക് രണ്ടു തവണ ചെയ്താലും മതി. സോപ്പുപയോഗിയ്ക്കാതിരിയ്ക്കുകയാണ് നല്ലത്.

ദിവസം മൂന്നു തവണ

ദിവസം മൂന്നു തവണ

ദിവസം മൂന്നു തവണ ചെയ്യുവാന്‍ സാധിക്കില്ലെങ്കില്‍ അടുപ്പിച്ച് മൂന്നു ദിവസമോ അല്ലെങ്കില്‍ ഒരാഴ്ചയില്‍ തന്നെ ഒന്നരാടം ദിവസവും ഉപയോഗിയ്ക്കാം. അല്ലാതെ ഒരാഴ്ച ഒരു തവണ ഉപയോഗിച്ചാല്‍ കാര്യമില്ല. മയിലാഞ്ചി പ്രയോഗം കൂടിയുണ്ടെങ്കിലേ നീലയമരി ഗുണം ചെയ്യൂവെന്നോര്‍ക്കുക. കാരണം നീലമയരിയ്ക്കു മാത്രമായി കറുപ്പു നിറം നല്‍കാന്‍ സാധിയ്ക്കില്ല. ഇതിന് വയലറ്റ് നിറമാണ്. മയിലാഞ്ചിയുടെ ചുവപ്പിനു മേല്‍ ഇതിന്റെ നിറം കൂടി ചേരുമ്പോഴാണ് കറുപ്പു ലഭിയ്ക്കുക. അതായത് മയിലാഞ്ചിയുടെ മുകളില്‍ നീലയമരി ഉപയോഗിയ്ക്കുമ്പോഴാണ് കറുപ്പു ലഭിയ്ക്കുക.

ലൈറ്റായ നിറം

ലൈറ്റായ നിറം

ഇനി അത്രയ്ക്കധികം കറുപ്പു വേണ്ടെന്നുള്ളവര്‍ക്ക് ഇത് രണ്ടു തവണയോ അതിലും ലൈറ്റായ നിറം വേണ്ടവര്‍ക്ക് ഒരു തവണയോ ഉപയോഗിയ്ക്കാം. മയിലാഞ്ചിയും നീലയമരിയും എന്നത് എത്ര തവണ ഉപയോഗിച്ചാലും പ്രധാനപ്പെട്ടതു തന്നെയാണ്. അടുപ്പിച്ച് മൂന്നു ദിവസം ഉപയോഗിയ്ക്കാം.

ഇതു തലയില്‍ പുരട്ടിയാല്‍

ഇതു തലയില്‍ പുരട്ടിയാല്‍

ഇതു തലയില്‍ പുരട്ടിയാല്‍ ഈ നിറം പത്തു പതിനഞ്ചു ദിവസം വരെ നില്‍ക്കും. മുടിയ്ക്കു മാത്രമല്ല, താടി മീശയുടെ നര മാറാനും തികച്ചും സഹായിക്കുന്ന പ്രകൃതിദത്ത ഡൈയാണ് നീലയമരി എന്നു വേണം, പറയാന്‍. തികച്ചും പ്രകൃതിദത്തമായതു കൊണ്ടു തന്നെ യാതൊരു ദോഷ ഫലങ്ങളുമില്ലാത്ത ഒന്നാണിത്.

മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും

മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും

മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും സഹായിക്കുന്ന ഒന്നു കൂടിയാണ് ഇൗ പ്രക്രിയകളില്‍ ഉപയോഗിയ്ക്കുന്ന ഹെന്നയും പിന്നെ നീലയമരിയും. ഇതിട്ടു കഴിഞ്ഞാല്‍ കഴിവതും ഷാംപൂ, സോപ്പ് എന്നിവ ഉപയോഗിയ്ക്കാതിരിയ്ക്കുക. വേണമെന്നു നിര്‍ബന്ധമെങ്കില്‍ തന്നെ ഹെര്‍ബല്‍ രീതിയിലുള്ള ഷാംപൂവോ താളി പോലെയുള്ള പ്രകൃതിദത്ത മാര്‍ഗങ്ങളോ ഉപയോഗിയ്ക്കുക. മുടി നല്ല പോലെ മൂടും വിധം ഹെന്ന പൗഡറും നീലയമരിയും ഉപയോഗിയ്ക്കാം.

പ്രകൃതിദത്ത ഡൈ

പ്രകൃതിദത്ത ഡൈ

പ്രകൃതിദത്ത ഡൈ ആയ നീലയമരി അഥവാ ഇന്‍ഡിഗോ വസ്ത്രങ്ങള്‍ക്കു നിറം നല്‍കുവാന്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ്. കൃത്രിമ നിറങ്ങള്‍ ഉപയോഗിയ്ക്കാന്‍ മതപരമായ വിലക്കുകളുളള വിഭാഗങ്ങള്‍ക്കു വരെ ഇത് ഉപയോഗിയ്ക്കാം. ഇത് കൃത്രിമ നിറമല്ല എന്നതു തന്നെയാണ് കാരണം. ഈ ചെടി സൂര്യപ്രകാശത്തില്‍ വച്ചുണക്കി പൊടിച്ചാണ് ഉപയോഗിയ്ക്കുക.

മുടിയുടെ ആരോഗ്യത്തിനു പുറമേ

മുടിയുടെ ആരോഗ്യത്തിനു പുറമേ

മുടിയുടെ ആരോഗ്യത്തിനു പുറമേ ആസ്തമ, പ്രമേഹം, ചര്‍മരോഗം, രക്തവാതം തുടങ്ങിയ പല ചികിത്സകള്‍ക്കും ഈ പ്രകൃതിദത്ത സസ്യം ഉപയോഗിയ്ക്കുന്നുണ്ട്.

English summary

Natural Hair Dye Indica Powder To Treat Grey Hair And Promote Hair Growth

Natural Hair Dye Indica Powder To Treat Grey Hair And Promote Hair Growth,
X
Desktop Bottom Promotion