For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇടക്ക് മുടി പൊട്ടുന്നുവോ,ഉലുവക്കൂട്ടില്‍ പരിഹാരം

|

മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ട്. എന്നാല്‍ ഇതിനെയെല്ലാം പ്രതിരോധിച്ച് അതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രമിക്കുന്നവര്‍ ചില്ലറയല്ല. പക്ഷേ അതൊന്നും നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ രക്ഷിക്കുന്നില്ല എന്നതാണ് സത്യം. മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. പക്ഷേ ഇനി ഇത്തരം പ്രശ്‌നങ്ങളെ നമുക്ക് ഇല്ലാതാക്കാന്‍ അല്‍പം ഉലുവ ഉപയോഗിക്കാവുന്നതാണ്.

<strong>Most read: പോയ മുടി വീണ്ടും വളരാന്‍ ഇതൊന്ന് ശ്രദ്ധിക്കാം</strong>Most read: പോയ മുടി വീണ്ടും വളരാന്‍ ഇതൊന്ന് ശ്രദ്ധിക്കാം

ഉലുവയില്‍ അല്‍പം ഹെന്ന മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി ഇത് തലയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് മുടി വളരെ സ്‌ട്രോങ് ആക്കുകയും മുടിയുടെ ആരോഗ്യത്തിന് തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നു, താരന് പരിഹാരം കാണുന്നു, മുടിക്ക് ബലവും ആരോഗ്യവും നല്‍കുന്നു, തുടങ്ങി നിരവധി തരത്തിലുള്ള കേശസംരക്ഷണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഇനി നമുക്ക് ഉലുവ ഹെന്ന ഹെയര്‍പാക്ക് ഉപയോഗിക്കാവുന്നതാണ്.

 മുടി കൊഴിച്ചിലിന്

മുടി കൊഴിച്ചിലിന്

മുടി കൊഴിച്ചില്‍ എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഉലുവ ഹെന്ന ഹെയര്‍മാസ്‌ക്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും മുടിക്ക് തിളക്കവും ആരോഗ്യവും കരുത്തും നല്‍കി മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട് ഇത്. ഉലുവ ഒരു ദിവസം മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് അടുത്ത ദിവസം രാവിലെ പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക. ഇതിലേക്ക് അല്‍പം ഹെന്ന പൗഡര്‍ കൂടി ചേര്‍ക്കേണ്ടതാണ്. പിന്നീട് ഇത് വെള്ളവുമായി മിക്സ് ചെയ്ത് തലയില്‍ തേക്കാന്‍ പാകത്തില്‍ ആക്കിയെടുക്കാം.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഈ മിശ്രിതം നല്ലതു പോലെ തലയില്‍ തേച്ച് പിടിപ്പിച്ച് മസ്സാജ് ചെയ്ത് 45 മിനിട്ടോളം കവര്‍ ചെയ്ത് വെക്കാവുന്നതാണ്. അത്രയും സമയത്തിനു ശേഷം ഷാമ്പൂ ഉപയോഗിക്കാതെ തന്നെ വെറും വെള്ളത്തില്‍ ഇത് കഴുകിക്കളയാവുന്നതാണ്. ഇത് മുടി കൊഴിച്ചില്‍ പൂര്‍ണമായും നിര്‍ത്തുകയും മുടി നല്ലതു പോലെ സില്‍ക്കി ആക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.

 മുടി വളരാന്‍

മുടി വളരാന്‍

മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നുണ്ട് ഉലുവ. ഉലുവ കൊണ്ട് ഈ പ്രതിസന്ധികള്‍ക്ക് എല്ലാം പരിഹാരം കാണുന്നതിന് സാധിക്കുന്നു. മുടിയുടെ വളര്‍ച്ചക്ക് ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒന്നാണ് ഉലുവ. വെളിച്ചെണ്ണയില്‍ ഉലുവ ചൂടാക്കി ചുവന്ന നിറമായി മാറുമ്പോള്‍ ഇത് വാങ്ങി തണുക്കാനായി വെക്കുക. ശേഷം ഇത് നല്ലതു പോലെ അരച്ച് അതില്‍ അല്‍പം ഹെന്ന മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിച്ച് ഒരു രാത്രി മുഴുവന്‍ വെക്കുക. ശേഷം ഷാമ്പൂ ഉപയോഗിച്ച് അടുത്ത ദിവസം രാവിലെ കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ രണ്ട് തവണ ശീലമാക്കുക. ഇത് മുടി വളര്‍ച്ചക്ക് പല വിധത്തിലുള്ള ഗുണങ്ങളും നല്‍കുന്നു.

തലയിലെ ചൊറിച്ചിലിന് പരിഹാരം

തലയിലെ ചൊറിച്ചിലിന് പരിഹാരം

തലയോട്ടിയിലെ ചൊറിച്ചില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. തലയിലെ ചൊറിച്ചിലിന് ആശ്വാസം കാണാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഉലുവ. ഉലുവ പേസ്റ്റ് രൂപത്തിലാക്കി ഇതില്‍ ഒരു മുട്ടയുടെ മഞ്ഞ മിക്സ് ചെയ്ത് ഇതിലേക്ക് അല്‍പം ഹെന്ന മിക്‌സ് ചെയ്ത് മുടിയിലും തലയോട്ടിയിലും നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. 30 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. മുട്ടയുടെ മണം മുടിയില്‍ നിന്ന് പോവാന്‍ അല്‍പം ഷാമ്പൂ ഉപയോഗിക്കാം. ഇത് തലയോട്ടിയിലെ ചൊറിച്ചില്‍ മാറ്റുകയും മുടിക്ക് ആരോഗ്യം നല്‍കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

<strong>Most read: ചര്‍മ്മം വരണ്ടതാണോ, നിമിഷ പരിഹാരം ഇതാ</strong>Most read: ചര്‍മ്മം വരണ്ടതാണോ, നിമിഷ പരിഹാരം ഇതാ

ഭക്ഷണത്തില്‍ ഉലുവ

ഭക്ഷണത്തില്‍ ഉലുവ

ഭക്ഷണത്തില്‍ ഉലുവ ചേര്‍ക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ കഴിക്കുന്ന ഉലുവയുടെ അളവ് വളരെ കുറവായിരിക്കും. പക്ഷേ ഉലുവ രണ്ട് ഗ്ലാസ്സ് വെള്ളത്തില്‍ കുതിര്‍ത്ത് അടുത്ത ദിവസം രാവിലെ ഉലുവ കളഞ്ഞ് ആ വെള്ളം കുടിക്കുക. ഇത് വയറിനും ആരോഗ്യം നല്‍കുന്ന ഒന്നാണ്. അതിലുപരി മുടിക്ക് തിളക്കവും ആരോഗ്യവും ഭംഗിയും നല്‍കുന്നു. എന്നാല്‍ പ്രമേഹം കൂടുതലുള്ളവര്‍ ഒരിക്കലും ഉലുവ കഴിക്കരുത്. ഇത് പ്രമേഹം വളരെയധികം കുറക്കുന്നതിന് കാരണമാകുന്നുണ്ട്.

 താരന്‍ പരിഹരിക്കാന്‍

താരന്‍ പരിഹരിക്കാന്‍

താരന്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ താരന്‍ പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഉലുവ ഉപയോഗിക്കാവുന്നതാണ്.ത താരനെ പരിഹരിക്കുന്നതിന് അല്‍പം ഉലുവ പേസ്റ്റും ഹെന്ന മിക്‌സ് ചെയ്ത് താരനെ തുരത്താവുന്നതാണ്. ഉലുവ പേസ്റ്റ് രൂപത്തിലാക്കി അതില്‍ അല്‍പം നാരങ്ങ നീര് മിക്സ് ചെയ്ത് അതില്‍ ഹെന്ന മിക്‌സ് ചെയ്ത് ഇത് തലയില്‍ തേച്ച് പിടിപ്പിച്ചാല്‍ അത് താരനെ പരിഹരിക്കുന്നു. താരന് പരിഹാരം കാണാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഇത്.

മുടിയുടെ അറ്റം പിളരുന്നതിന്

മുടിയുടെ അറ്റം പിളരുന്നതിന്

മുടിയുടെ ആരോഗ്യത്തിന് വില്ലനാവുന്ന ഒന്നാണ് പലപ്പോഴും മുടിയുടെ അറ്റം പിളരുന്നത്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഉലുവ ഉപയോഗിക്കാവുന്നതാണ്. ഉലുവ പേസ്റ്റ് രൂപത്തിലാക്കി അതില്‍ ഹെന്ന മിക്‌സ് ചെയ്ത് ഇത് മുടിയുടെ അറ്റത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുടിക്ക് ആരോഗ്യവും അഴകും നല്‍കുന്നു. അതോടൊപ്പം തന്നെ മുടിയുടെ അറ്റം പിളരുന്നതിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. മുടി നല്ലതു പോലെ തഴച്ച് വളരുന്നതിനും സഹായിക്കുന്നുണ്ട്.

 അകാല നരയെ പ്രതിരോധിക്കുന്നു

അകാല നരയെ പ്രതിരോധിക്കുന്നു

അകാല നര പല വിധത്തിലാണ് മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഉലുവ ഹെന്ന പേസ്റ്റ് ഉപയോഗിക്കാവുന്നതാണ്. ഉലുവയോടൊപ്പം അല്‍പം കറിവേപ്പില കൂടി മിക്സ് ചെയ്ത് അതില്‍ ഹെന്ന മിക്‌സ് ചെയ്ത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് മുടിക്ക് ആരോഗ്യവും അഴകും നല്‍കുന്നതോടൊപ്പം അകാല നരയെന്ന പ്രശ്നത്തെ പടിക്ക് പുറത്ത് നിര്‍ത്തുന്നു. അരമണിക്കൂര്‍ ഈ മിശ്രിതം തലയില്‍ തന്നെ വെക്കുന്നതിന് ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് ഇത്.

മുടിക്ക് ബലം

മുടിക്ക് ബലം

മുടി പൊട്ടിപ്പോവുന്നതും ഇടക്ക് നിന്ന് പൊട്ടിപ്പോവുന്നതും പല വിധത്തിലാണ് മുടിയുടെ ആരോഗ്യമില്ലായ്മ വെളിവാക്കുന്നത്. എന്നാല്‍ മുടിക്ക് ആരോഗ്യം നല്‍കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഇവയാണ്. എന്നാല്‍ ഇനി ഉലുവ ഹെന്ന മിക്‌സ് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്നതാണ്. അതിനായി നാല് ടേബിള്‍ സ്പൂണ്‍ ഉലുവ കുതിര്‍ത്ത് പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക. ഇതില്‍ അതേ അളവില്‍ തന്നെ തേങ്ങാപ്പാലും ഹെന്നയും ചേര്‍ത്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കാം. ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുടിക്ക് ബലവും ആരോഗ്യവും നല്‍കുന്നു. നല്ല കരുത്തുള്ള മുടിയിഴകള്‍ ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നു.

English summary

henna fenugreek hair pack for thick hair

How to use henna fenugreek hair pack for thick hair. Read on.
X
Desktop Bottom Promotion