For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി വളരാൻ വിറ്റാമിൻ ഇ

|

മുടി കൊഴിച്ചിൽ നിയന്ത്രിക്കുന്നത് അത്ര ലളിതമല്ല. പ്രശ്നം പരിഹരിക്കാൻ കാണിച്ചു തരുന്ന എല്ലാ പരിഹാരങ്ങളിൽ നിന്നും യഥാർഥ ഫലങ്ങൾ നൽകുന്ന ഏതാനും ചിലത് മാത്രമേ ഉള്ളൂ. അത്തരമൊരു പ്രതിവിധിയാണ് വിറ്റാമിൻ ഇ യുടെ ഉപയോഗം. ഇതൊരു ആൻറി ഓക്സിഡൻറായതിനാൽ ഇതിന്റെ ഉപയോഗം നല്ലൊരു പരിഹാരമാർഗ്ഗമായി അറിയപ്പെടുന്നു. അതായത്, ഇത് മുടിയെയും ചർമ്മത്തെയും ഉപദ്രവിക്കുന്ന രോഗാണുക്കളെ തടയുന്ന ഒരു രക്ഷാ കവചമായി പ്രവർത്തിക്കുന്നു.

h

വിറ്റാമിൻ ഇയുടെ രാസനാമം ആൽഫ- ടോക്കോഫിറോൾ എന്നാണ്. ഇത് കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിൻ ആയതിനാൽ ഇത് ആരോഗ്യവും സൗന്ദര്യവും പ്രദാനം ചെയ്യുന്നു. മുടി ചുരുളുന്നത്, വരൾച്ച, ജഡീകരണം, എന്നിവ കുറയ്ക്കുകയും, നിങ്ങളുടെ തലമുടിക്ക് തിളക്കം നൽകി സംരക്ഷിക്കുകയും ചെയ്യുന്നു. വിറ്റാമിൻ ഇ യുടെ എണ്ണയും അതിന്റെ അനുബന്ധ ഉത്പന്നങ്ങളും മുടിക്ക് സംരക്ഷണം നൽകുന്നതിൽ നന്നായി പ്രവർത്തിക്കുകയും അതിൽ നല്ല പ്രചാരവും ലഭിച്ചിട്ടുണ്ട്. വിറ്റാമിൻ ഇ നിങ്ങളുടെ മുടിക്ക് എത്രത്തോളം നല്ലതാണെന്ന് നിങ്ങൾക്ക് അറിയാമോ? നമുക്കതൊന്നു നോക്കാം!

 നിങ്ങളുടെ മുടിക്ക് വിറ്റാമിൻ ഇ നല്ലതാണോ?

നിങ്ങളുടെ മുടിക്ക് വിറ്റാമിൻ ഇ നല്ലതാണോ?

ചുരുക്കത്തിൽ - അതെ! നല്ല ആരോഗ്യമുള്ള തലയോട്ടിയാണ് ആരോഗ്യമുള്ള മുടിയുടെ അടിസ്ഥാന ഘടകം എന്ന് നമുക്കറിയാം. പി എച്ച് ന്റെ അളവ്, എണ്ണയുടെ ഉപയോഗം, രക്ത ചംക്രമണം, തലയോട്ടിയിലെ രോമകൂപങ്ങളുടെ ആരോഗ്യം, എന്നിവ തലയോട്ടിയുടെ ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു.

വൈറ്റമിൻ ഇ ഈ കാര്യങ്ങളിൽ ഒരു തുല്യത ഉറപ്പാക്കാൻ സഹായിക്കുന്നു. ആരോഗ്യമുള്ളതും ശക്തവുമായ മുടി വളരുമെന്ന് നമുക്ക് ഉറപ്പ് തരുന്നു. വിറ്റാമിൻ ഇ യെക്കുറിച്ചു കൂടുതൽ അറിയാൻ ഇനിയും വായിക്കൂ.....

 വിറ്റാമിൻ ഇ യുടെ ഉപയോഗങ്ങൾ ;രക്തചംക്രമണം മെച്ചപ്പെടുത്തുന്നു

വിറ്റാമിൻ ഇ യുടെ ഉപയോഗങ്ങൾ ;രക്തചംക്രമണം മെച്ചപ്പെടുത്തുന്നു

വിറ്റാമിൻ ഇ തലയോട്ടിയിലെ രക്തക്കുഴലുകൾ കൂടുതൽ വിപുലീകരിക്കാൻ സഹായിക്കുന്നു. ഇത് രക്തം കട്ടപിടിക്കുന്നത് തടയുകയും നല്ല ഒഴുക്ക് ഉറപ്പാക്കുകയും ചെയ്യുന്നു.

തലയോട്ടിയിൽ എണ്ണ കൊണ്ട് തിരുമ്മുമ്പോൾ, രോമകൂപങ്ങളിൽ രക്തചംക്രമണം മെച്ചപ്പെടുത്തി രോമകൂപങ്ങളെ പുഷ്ടിപ്പെടുത്തുന്നു. ഓക്സിജന്റെ സമ്മർദത്താൽ സംഭവിച്ച വേരുകളിൽ സംഭവിച്ച രോഗാണുക്കളെ നിർവീര്യമാക്കി ഇത് മുടി വളർത്താൻ സഹായിക്കുന്നു. ഇത് രോമകൂപങ്ങളെ കൂടുതൽ ഫലപ്രദമാക്കി മുടി വളരാനും സഹായിക്കുന്നു.

എണ്ണ ഉൽപ്പാദനം, പി.എച്ച് ന്റെ അളവ് എന്നിവ സാധാരണഗതിയിൽ ആക്കുന്നു.

എണ്ണ ഉൽപ്പാദനം, പി.എച്ച് ന്റെ അളവ് എന്നിവ സാധാരണഗതിയിൽ ആക്കുന്നു.

പലപ്പോഴും, നിങ്ങളുടെ തലയോട്ടിയിലെ പി.എച്ച് ന്റെ അളവോ, എണ്ണയുടെ അമിത ഉത്പാദനമോ അല്ലെങ്കിൽ അതിന്റെ അസന്തുലിതാവസ്ഥയോ ആണ് മുടി കൊഴിച്ചിലിന്റെ പ്രധാന കാരണം.

നിങ്ങളുടെ തലയോട്ടി ഉണങ്ങുമ്പോൾ ചർമ്മത്തിലെ എണ്ണമയം ഉല്പാദിപ്പിക്കുന്ന ഗ്രന്ഥികൾ കൂടുതലായി പ്രവൃത്തിച്ചു സാധാരണയായി ഉത്പാദിക്കുന്നതിനേക്കാൾ കൂടുതൽ എണ്ണ ഉത്പാദിപ്പിക്കും. അധികമാകുന്ന എണ്ണ തലയോട്ടിയിലെ രോമകൂപങ്ങളിൽ തടസ്സം സൃഷ്ടിക്കുകയും, ഇത് തലയിൽ ചൊറിച്ചിൽ, താരൻ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. വിറ്റാമിൻ ഇ എണ്ണ ഈർപ്പം നിലനിർത്തുകയും, പി.എച്ച് അളവ് സന്തുലിതമാക്കുകയും, കൂടാതെ എണ്ണമയം ഉത്‌പാദിപ്പിക്കുന്ന രക്തക്കുഴലുകളെ ശമിപ്പിക്കുകയും ചെയ്യുന്നു.

ആന്റിഓക്സിഡന്റ് പ്രവർത്തനം

ആന്റിഓക്സിഡന്റ് പ്രവർത്തനം

വിറ്റാമിൻ ഇ ഒരു ആൻറി ഓക്സിഡന്റു കൂടിയായി പ്രവർത്തിക്കുന്നത് കൊണ്ട് ഇത് നിങ്ങളുടെ തലയോട്ടിയിൽ നിന്നും മുടിക്ക് കേടുപാടുകൾ വരുത്തുന്ന രോഗാണുക്കളെ നിർവീര്യമാക്കാൻ സഹായിക്കുന്നു.

വിഭജനം, പൊട്ടൽ, എന്നിവ തടയുകയും ഇത് നിങ്ങളുടെ തലയോട്ടിയെയും രോമകൂപങ്ങളെയും കേടുകൂടാതെ സൂക്ഷിക്കുകയും ചെയ്യുന്നു.

മുടി ആരോഗ്യകരമാക്കുന്നു

മുടി ആരോഗ്യകരമാക്കുന്നു

വിറ്റാമിൻ ഇ യിൽ മുടിക്ക് മൃദുത്വം നൽകുന്ന ഗുണവിശേഷങ്ങൾ ഉണ്ട്. അതായത്, ഇത് മുടിയിൽ ഈർപ്പം നിലനിൽക്കാൻ സഹായിക്കുന്നു. വിറ്റാമിൻ ഇ യുടെ പതിവായുള്ള ഉപയോഗം മുടിയുടെ വരൾച്ച നീക്കി മുടിക്ക് മൃദുത്വം, ബലം, തിളക്കം എന്നിവ നൽകുന്നു.

വൈറ്റമിൻ ഇ യുടെ കുറവ് മുടിയുടെ ആരോഗ്യമില്ലായ്മയ്ക്ക് വളരെ വലിയൊരു കാരണമാകാം. പിന്നൊരു ആശ്വാസം എന്തെന്നാൽ, വിറ്റാമിൻ ഇ നമ്മൾ കഴിക്കുന്ന പല ഭക്ഷണസാധനങ്ങളിലും ഉണ്ട് എന്നതാണ്. നിങ്ങളുടെ മുടി വളർച്ച വർധിപ്പിക്കുന്നതിന് വിറ്റാമിൻ ഇ ഉപയോഗിക്കേണ്ട വഴികളാണ് താഴെ കൊടുത്തിരിക്കുന്നത്.. അതൊന്നു നോക്കൂ.

 വിറ്റാമിൻ ഇ ഉപയോഗിക്കുന്നതെങ്ങനെ?; വിറ്റാമിൻ ഇ അടങ്ങിയ ആഹാര പദാർത്ഥങ്ങൾ കഴിക്കുക.

വിറ്റാമിൻ ഇ ഉപയോഗിക്കുന്നതെങ്ങനെ?; വിറ്റാമിൻ ഇ അടങ്ങിയ ആഹാര പദാർത്ഥങ്ങൾ കഴിക്കുക.

നിങ്ങളുടെ മുടി സംരക്ഷിക്കുന്നതിനുള്ള ഏറ്റവും എളുപ്പ വഴികളിൽ ഒന്നാണ് ഇത്. ബാഹ്യമായ സംരക്ഷണം പോലെ പ്രാധാന്യമുള്ളതാണ് ആന്തരിക സംരക്ഷണവും. അതിനാൽ വൈറ്റമിൻ ഇ സമ്പന്നമായ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. പച്ചക്കറികളിൽ ചീര, ശതാവരി, കോളിഫ്ലവർപോലെയുള്ള ഒരിനം പച്ചക്കറി(ബ്രൊക്കോളി) തുടങ്ങിയവയിലും, ഫലങ്ങളിൽ നിലക്കടല, സൂര്യകാന്തി വിത്തുകൾ, ചെമ്പൻകായ, ബദാം എന്നിവയിലും; എണ്ണകളിൽ സസ്യ എണ്ണ, ഗോതമ്പ് എണ്ണ, ഒലിവ് എണ്ണ; മുളപ്പിച്ച പയർ, ജാതിപ്പഴം അല്ലെങ്കിൽ വെണ്ണപ്പഴം മുതലായവയിലും വിറ്റാമിൻ ഇ അടങ്ങിയിരിക്കുന്നു. കൂടാതെ, ഗുളിക, മരുന്നുകൾ എന്നിവയുടെ രൂപത്തിലും ലഭ്യമായ വൈറ്റമിൻ ഇ അനുബന്ധ സാധനങ്ങൾ ഉപയോഗിക്കാം.

ഒരുപാട് പേർ ഉപയോഗിച്ച് വരുന്ന ഒരു ലളിതമായ പരിഹാര മാർഗ്ഗമാണ് വിറ്റാമിൻ ഇ ഗുളികകൾ. തുടക്കത്തിൽ 400ഐ യു ഉള്ള ഗുളികകൾ ഒരു വ്യക്തി ഉപയോഗിക്കേണ്ടതാണ്. ഈ മരുന്നിന്റെ അളവ് മറ്റൊരു ചീത്തയായ പാർശ്വഫലങ്ങളും ഇല്ലാതെ നിങ്ങളുടെ മുടിയെയും ശരീരത്തെയും സംരക്ഷിക്കുന്നു. വിറ്റാമിൻ ഇ യുടെ അളവ് ദിവസവും 1000 ഐ യു വിൽ കൂടിയാൽ ഇത് രക്തത്തിന്റെ കട്ടി കുറയ്ക്കുകയും രക്തവുമായി ബന്ധപ്പെട്ട മറ്റ് അസ്വസ്ഥതകളും ഉണ്ടാക്കുന്നു. ഈ മരുന്നുകൾ എടുക്കുന്നതിനു മുൻപ് നല്ലൊരു വൈദ്യന്റെ നിർദ്ദേശം നേടുന്നത് ഗുണകരമാകും.

വിറ്റാമിൻ ഇ അടങ്ങിയിരിക്കുന്ന ഷാംപൂ അല്ലെങ്കിൽ താളി ഉപയോഗിക്കുക

വിറ്റാമിൻ ഇ അടങ്ങിയിരിക്കുന്ന ഷാംപൂ അല്ലെങ്കിൽ താളി ഉപയോഗിക്കുക

മുടിയുടെ ആരോഗ്യം പുഷ്ടിപ്പെടുത്താൻ വിറ്റാമിൻ ഇ അടങ്ങുന്ന പ്രത്യേകമായി രൂപപ്പെടുത്തിയ ഷാംപൂകൾ അല്ലെങ്കിൽ താളികൾ വിപണിയിലുണ്ട്. ഒരു താളി(ഷാംപൂ) തിരഞ്ഞെടുക്കുമ്പോൾ, സൾഫേറ്റ്, പാരാബെൻ എന്നിവ അടങ്ങിയിട്ടില്ലാത്തവ തിരഞ്ഞെടുക്കാൻ ശ്രമിക്കുക.

ഈ താളി(ഷാംപൂ)കൾ മുടിയെ മൃദുവാക്കുകയും നിങ്ങളുടെ തലയോട്ടിയിലും തലയിലും അടങ്ങിയിരിക്കുന്ന പ്രകൃത്യാ ഉള്ള എണ്ണയും ഈർപ്പവും നിലനിർത്തുന്നു. എന്നിരുന്നാലും താളി(ഷാംപൂ) എന്നിവയുടെ ഉപയോഗം മാത്രം മുടി വളർച്ചയെ സഹായിക്കില്ലെന്ന് ഓർക്കുക. ഇത് കൂടാതെ, എണ്ണയിട്ട് തിരുമ്മൽ, മുടിക്ക് വിറ്റാമിൻ ഇ അടങ്ങിയിട്ടുള്ള ലേപനം, വിറ്റാമിൻ ഇ അടങ്ങിയിട്ടുള്ള ആഹാര സാധനങ്ങൾ ദിവസവും നിങ്ങളുടെ മുടിയെയും ആരോഗ്യത്തെയും സംരക്ഷിക്കുന്നതിന് ഉൾപ്പെടുത്തണം.

വിറ്റാമിൻ ഇ എണ്ണ ഉപയോഗിക്കുക

വിറ്റാമിൻ ഇ എണ്ണ ഉപയോഗിക്കുക

നിങ്ങളുടെ മുടിയുടെ നീളമനുസരിച്ചു 10 മുതൽ 20 വരെ വിറ്റാമിൻ ഇ ഗുളികകൾ എടുത്ത് അതിന്റെ അറ്റം മുറിച്ചു ഒരു പാത്രത്തിൽ അതിലെ എണ്ണ എടുക്കുക. ഈ എണ്ണ വളരെ കട്ടിയുള്ളതാണെങ്കിൽ അതിൽ ഒലീവ് എണ്ണ ചേർക്കാം. നിങ്ങളുടെ മുടി നന്നായി കഴുകി ഉണക്കി എടുക്കുക.

നിങ്ങളുടെ തലമുടി ഓരോ വിഭാഗമാക്കി തലയോട്ടിയിലും മുടിയിലും നന്നായി എണ്ണ തേച്ചു പിടിപ്പിക്കുക. 30 മിനുട്ട് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഇത് കഴുകിക്കളയാം. വിറ്റാമിൻ ഇ ഓയിൽ തകരാറിലായ തലമുടിയെ പുനരുജ്ജീവിപ്പിക്കുകയും മുടി പൊട്ടാതിരിക്കാനും സഹായിക്കുന്നു. ജാതിപ്പഴത്തിന്റെ എണ്ണ, രോഗാണുക്കളെ നശിപ്പിക്കുന്ന ഗോതമ്പ് എണ്ണ, എണ്ണപനയുടെ കായിൽ നിന്നെടുക്കുന്ന എണ്ണ(പാം ഓയിൽ), എന്നിവയിൽ വിറ്റാമിൻ ഇ അടങ്ങിയിരിക്കുന്നു.

English summary

vitamin e helps in hair growth

Let's see how Vitamin e helps in regulating hair fall
X
Desktop Bottom Promotion