For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഷണ്ടിയ്ക്കു പരിഹാരം പ്രത്യേക സവാളക്കൂട്ട്‌

കഷണ്ടിയ്ക്കു പരിഹാരം പ്രത്യേക സവാളക്കൂട്ട്‌

|

കഷണ്ടി ആണ്‍ പെണ്‍ ഭേദമില്ലാതെ പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. കഷണ്ടിയ്ക്കു മരുന്നില്ലെന്നാണ് പൊതുവേ പറയുക. പ്രായമായവരെ മാത്രമല്ല, ചെറുപ്പക്കാരെ പോലും ബാധിയ്ക്കുന്ന ഒന്നാണിത്. നല്ല ഭക്ഷണത്തിന്റെ പോരായ്മ, തലയില്‍ ഒഴിയ്ക്കുന്ന വെള്ളം, സ്‌ട്രെസ്, പാരമ്പര്യം തുടങ്ങി ഒരു പിടി കാരണങ്ങള്‍ കഷണ്ടിയാകാന്‍ ഉണ്ട്. പുരുഷന്മാരെയാണ് പ്രധാനമായും ഇതു ബാധിയ്ക്കുന്നത്. അപൂര്‍വം സ്ത്രീകളേയും ഇതു ബാധിയ്ക്കാറുണ്ട്.

കഷണ്ടിയില്‍ മുടി കിളിര്‍ക്കാന്‍ സഹായിക്കും എന്നവകാശപ്പെട്ട് പല കൃത്രിമ മരുന്നുകളുമുണ്ട്. എന്നാല്‍ ഇവയെല്ലാം കാശു കളയുമെന്നല്ലാതെ പ്രത്യേക ഗുണം വരുത്തുമെന്നു പറയാനാകില്ല. കെമിക്കലുകള്‍ വരുത്തുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ മറ്റു ചിലതും.

കഷണ്ടിയില്‍ മുടി വളരാന്‍ സഹായിക്കുന്ന ചുരുക്കം ചില വീട്ടു വൈദ്യങ്ങളുമുണ്ട്. ചില പ്രത്യേക അടുക്കളക്കൂട്ടുകളുമുണ്ട്. ഇതിലൊന്നാണ് സവാള. പൊട്ടാസ്യം, അയൊഡിന്‍, ഫോസ്ഫറസ്, ബയോട്ടിന്‍, സള്‍ഫര്‍ തുടങ്ങിയ പല ഘടകങ്ങളും ഇതിലുണ്ട്. ഇതിലെ സള്‍ഫര്‍, ബയോട്ടിന്‍ ഘടകങ്ങളാണ് പ്രധാനമായും ഇതിനു സഹായിക്കുന്നത്.

സവാളയില്‍ നിയാസിന്‍ എന്നൊരു പ്രത്യേക ഘടകവുമുണ്ട്. ഇത് മുടിയുടെ രോമകൂപങ്ങളില്‍ നിന്നും മുടി വളരാന്‍ ഇട വരുത്തുന്നു. ഗ്ലൈക്കോസൈഡ് എന്നൊരു ഘടകവും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടിയിലേയ്ക്കുള്ള ബ്ലഡ് സര്‍കുലേഷനും ഓക്‌സിജന്‍ സപ്ലേയും കൂട്ടുന്നു.

സവാള ചില പ്രത്യേക രീതികളില്‍ ഉപയോഗിയ്ക്കുന്നത് മുടി വളര്‍ച്ചയ്ക്കു മാത്രമല്ല, കഷണ്ടിയ്ക്കുള്ള പ്രതിവിധി കൂടിയാണ്.

സവാളയും തൈരും

സവാളയും തൈരും

സവാളയും തൈരും കലര്‍ന്ന പ്രത്യേക മിശ്രിതം മുടി വളരാന്‍ ഏറെ നല്ലതാണ്. തൈരില്‍ മുടി വളര്‍ച്ചയ്ക്കു സഹായിക്കുന്ന ധാരാളം പ്രോബയോട്ടിക്കുകളുണ്ട്. ഒരു സവാളയുടെ നീര്, 2, 3 ടേബിള്‍ സ്പൂണ്‍ തൈര്, 1 ടേബിള്‍ സ്പൂണ്‍ തേന്‍, ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തുക. ഇത് തലയില്‍ തേച്ചു മസാജ് ചെയ്യുക. പിന്നീട് 1 മണിക്കൂര്‍ കഴിഞ്ഞു കഴുകാം. ഇത് ആഴ്ചയില്‍ 3 തവണയെങ്കിലും ചെയ്യുക.മുടി കൊഴിച്ചില്‍ നിര്‍ത്താനും മുടി വളര്‍ച്ചയ്ക്കുമെല്ലാം ഇത് ഏറെ സഹായിക്കും.

സവാള നീരും വെളിച്ചെണ്ണയും

സവാള നീരും വെളിച്ചെണ്ണയും

സവാള നീരും വെളിച്ചെണ്ണയും കലര്‍ന്ന മിശ്രിതവും മുടി വളരാന്‍ ഏറെ നല്ലതാണ്. വെളിച്ചെണ്ണ മുടി വളര്‍ച്ചയ്ക്കു പൊതുവേ സഹായകമാണ്. ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകളാണ് ഇതിനു സഹായിക്കുന്നത്. ഇതില്‍ ലോറിക്‌ ആസിഡ്‌ അടങ്ങിയിട്ടുണ്ട്‌. ഇത്‌ മുടിയുടെ കേടായ കോശങ്ങളെ റിപ്പയര്‍ ചെയ്‌ത്‌ പുതിയ കോശങ്ങളും ഇതുവഴി പുതിയ മുടിയും നല്‍കുന്നുമുടിയ്ക്ക് ഈര്‍പ്പം നല്‍കാനും തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം ഇത് ഏറെ നല്ലതാണ്. നല്ല ശുദ്ധമായ വെളിച്ചെണ്ണയെടുത്ത് ചെറുതായി ചൂടാക്കി ഇതില്‍ സവാള നീരു ചേര്‍ത്തിളക്കി ശിരോചര്‍മത്തില്‍ പുരട്ടി മസാജ് ചെയ്യാം. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു തവണയെങ്കിലും അല്‍പകാലം അടുപ്പിച്ചു ചെയ്യാവുന്നതേയുള്ളൂ. ഗുണമുണ്ടാകും.

മുട്ടയും സവാള നീരും

മുട്ടയും സവാള നീരും

മുട്ടയും സവാള നീരും കലര്‍ന്ന മിശ്രിതവും ഏറെ നല്ലതാണ്.ഇതിനൊപ്പം ഇതില്‍ നാരങ്ങാനീരും തേനും കൂടി ചേര്‍ക്കാം. മുട്ട മഞ്ഞയിലെ പ്രോട്ടീന്‍ മുടി വളര്‍ച്ചയ്ക്കു സഹായിക്കുന്ന നല്ലൊരു ഘടകമാണ്. 1മുട്ട മഞ്ഞ, ഒരു സവാളയുടെ ജ്യൂസ്, 2 ടേബിള്‍ സ്പൂണ്‍ തേന്‍, 3 ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് എന്നിവ കലര്‍ത്തി ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുക. ഇത് ഒരു മണിക്കൂര്‍ കഴിഞ്ഞ് വെള്ളവും അധികം വീര്യമില്ലാത്ത ഷാംപൂവും ചേര്‍ത്തു കഴുകാം. ഇത് ആഴ്ചയില്‍ 2, 3തവണയെങ്കിലും ചെയ്യുക.ഉള്ള മുടിയുടെ ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്.

സവാളയും ക്യാരറ്റും

സവാളയും ക്യാരറ്റും

കഷണ്ടിയിലും മുടി വളരാനും മുടി കൊഴിച്ചിലിനും ഉള്ള ഒരു പ്രത്യേക മരുന്ന് സവാളയും ക്യാരറ്റും ഉപയോഗിച്ചുമുണ്ടാക്കാം. സവാള നീര്, ക്യാരറ്റ് ജ്യൂസ്, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തുക. ഇതില്‍ 1 ടേബിള്‍ സ്പൂണ്‍ യീസ്റ്റ്, 2 ടേബിള്‍ സ്പൂണ്‍ ഇളംചൂടുവെള്ളം എന്നിവ കലര്‍ത്തുക. ഇത് 10 മിനിറ്റു കഴിഞ്ഞാല്‍ മുടിവേരുകളില്‍ പുരട്ടിപ്പിടിപ്പിച്ച് ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം.ഇതും അടുപ്പിച്ച് അല്‍പനാള്‍ ചെയ്യുക. ഗുണമുണ്ടാകും.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി നീരും മുടി കിളിര്‍ക്കാന്‍ ഏറെ നല്ലതാണ്. ഇത് തനിയെ ഉപയോഗിയ്ക്കാം. സവാള നീരിന്റെ കൂടെ ചേര്‍ക്കുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും. ഇതിലും സള്‍ഫറുണ്ട്. ഇതാണ് ഇതിന്റെ രൂക്ഷഗന്ധത്തിനു കാരണം. ഈ സള്‍ഫര്‍ തന്നെയാണ് മുടി വളരാനും സഹായിക്കുന്നത്. 4,5 വെളുത്തുള്ളിയുടെ അല്ലികള്‍ തൊണ്ടു കളഞ്ഞ് അരയ്ക്കുക. ഇതില്‍ 1 സവാളയുടെ ജ്യൂസ്, 2 ടേബിള്‍ സ്പൂണ്‍ ബ്രാണ്ടി എന്നിവ കലര്‍ത്തുക. ഇത് തലയില്‍ തേച്ചു പിടിപ്പിച്ച് 1 മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം. ഇതും ആഴ്ചയില്‍ രണ്ടു മൂന്നു തവണ ചെയ്യാം.

തേന്‍.

തേന്‍.

മുടിയുടെ ആരോഗ്യത്തിന് ചേര്‍ന്ന ഒന്നാണ് തേന്‍. അല്‍പം മാത്രം ഉപയോഗിയ്ക്കണമെന്നു മാത്രം. തേന്‍ മുടിയ്ക്ക് കരുത്തും ഈര്‍പ്പവും നല്‍കും. സവാള നീരിനൊപ്പം ഇതു ചേരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും. തേനും സവാള ജ്യൂസും തുല്യ അളവില്‍ കലര്‍ത്തി ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കാം. ഇത് മുടി കിളിര്‍ക്കാന്‍ നല്ലതാണ്.

ആവണക്കെണ്ണ

ആവണക്കെണ്ണ

മുടി വളരാനും രോമ വളര്‍ച്ചയ്ക്കും സഹായിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് ആവണക്കെണ്ണ. മുടിയില്‍ മാത്രമല്ല, പുരികത്തിലും ശരീരത്തിന്റെ ഏതു ഭാഗത്തുള്ള രോമ വളര്‍ച്ചയ്ക്കും സഹായിക്കുന്ന ഒന്നാണിത്. ഒരു ഇടത്തരം സവാളയുടെ ജ്യൂസും ഒരു ടേബിള്‍ സ്പൂണ്‍ ആവണെക്കെണ്ണയും കലര്‍ത്തുക. ഇത് ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുക. അര മണിക്കൂര്‍ കഴിഞ്ഞ് ഇത് വീര്യം കുറഞ്ഞ ഷാംപൂവും വെള്ളവും കൊണ്ടു കഴുകിക്കളയുക. ഇത് ആഴ്ചയില്‍ പല തവണ ചെയ്യുക.ഇതും അടുപ്പിച്ച് അല്‍പനാള്‍ ചെയ്യുക.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

മുടിയുടെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് കറ്റാര്‍ വാഴ. മുടി കൊഴിച്ചില്‍ നിര്‍ത്താനും താരനുമെല്ലാം ഏറെ നല്ലതാണ്. ഇത് മുടി വളരാനും സഹായിക്കും. കറ്റാര്‍ വാഴയുടെ ജെല്‍, സവാള നീര് എന്നിവ കലര്‍ത്തി ശിരോചര്‍മത്തില്‍ മസാജ് ചെയ്യുക. ഇത് മുടി കിളിര്‍ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

മുടിയുടെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് ഒലീവ് ഓയില്‍. ഒലീവ് ഓയില്‍, സവാള നീരു മിശ്രിതം മുടി വളരാന്‍ സഹായിക്കും. മുടി കൊഴിച്ചില്‍ മാറാനും കഷണ്ടിയെ പ്രതിരോധിയ്ക്കാനും ഏറ്റവും നല്ല ഔഷധമാണ് ഒലീവ് ഓയിലും ഉള്ളിനീരും . ഇത് നന്നായി തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കഴുകിക്കളയുക. ഇവ രണ്ടും തുല്യ അളവില്‍ കലര്‍ത്തി ശിരോചര്‍മത്തില്‍ പുരട്ടി മസാജ് ചെയ്യാം. ഗുണമുണ്ടാകും. ഇതും ആഴ്ചയില്‍ രണ്ടു മൂന്നു തവണ ചെയ്യാം.

സവാള നീര്, വെളിച്ചെണ്ണ, നാരങ്ങാനീര്, ഒലീവ് ഓയില്‍

സവാള നീര്, വെളിച്ചെണ്ണ, നാരങ്ങാനീര്, ഒലീവ് ഓയില്‍

സവാള നീര്, വെളിച്ചെണ്ണ, നാരങ്ങാനീര്, ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തിയ ഒരു പ്രത്യേക മിശ്രിതവും മുടി വളരാനും കഷണ്ടിയ്ക്കു പരിഹാരമായും പ്രവര്‍ത്തിയ്ക്കുന്നു. 2 ടേബിള്‍ സ്‌പൂണ്‍ വെളിച്ചെണ്ണ ഒരു പാനിലെടുക്കുക. .ഇതിലേയ്‌ക്ക്‌ 1 ടേബിള്‍ സ്‌പൂണ്‍ ഒലീവ്‌ ഓയിലും ചേര്‍ക്കണം. ഇത്‌ 2 മിനിറ്റു നേരം കുറഞ്ഞ തീയില്‍ ചൂടാക്കുക. ശേഷം വാങ്ങിവച്ചു തണുപ്പിയ്‌ക്കണം. മുടി വരണ്ടു പോകാതിരിയ്‌ക്കാന്‍ ഒലീവ്‌ ഓയില്‍ നല്ലതാണ്‌.ചെറുചൂടുള്ള ആ മിശ്രിതത്തിലേയ്‌ക്ക്‌ സവാളനീര്‌ ചേര്‍ക്കണം. 3 തുള്ളി ചെറുനാരങ്ങാനീരും ചേര്‍ക്കാം.ഇത്‌ അടുപ്പിച്ചു 2 മാസം ആഴ്‌ചയില്‍ 4 ദിവസമെങ്കിലും ചെയ്‌തു നോക്കൂ,

English summary

Try This Onion Mixture To Treat Baldness

Try This Onion Mixture To Treat Baldness, Read more to know about
Story first published: Wednesday, June 27, 2018, 12:19 [IST]
X
Desktop Bottom Promotion