പുരുഷന്റെ കഷണ്ടിക്ക് പിന്നില്‍ ക്ഷണിച്ച് വരുത്തും

Posted By:
Subscribe to Boldsky

കഷണ്ടി ആണുങ്ങളിലാണ് ഏറ്റവും കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്. പലപ്പോഴും പുരുഷത്വത്തിന്റെ ലക്ഷണമാണ് എന്നെല്ലാം പറയുമെങ്കിലും ഇത് പലപ്പോഴും പല വിധത്തില്‍ നിങ്ങളെ മാനസിക സമ്മര്‍ദ്ദത്തില്‍ ആക്കുന്നു. കഷണ്ടിയും മുടി കൊഴിച്ചിലും എല്ലാം പല വിധത്തിലാണ് നമ്മുടെ ജീവിതത്തില്‍ ബാധിക്കുന്നത്. ഇത് പല വിധത്തിലാണ് നമ്മുടെ ജീവിതത്തില്‍ വില്ലനാവുന്നത്. ആത്മവിശ്വാസക്കുറവും നിങ്ങളുടെ ജോലിയേയും ജീവിതത്തേയും വരെ ബാധിക്കുന്നു. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധികള്‍ക്ക് പിന്നിലെ പ്രധാന കാരണങ്ങള്‍ ഇവര്‍ തന്നെയാണ് എന്നതാണ് സത്യം.

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇന്ന് ആണ്‍-പെണ്‍ വ്യത്യാസമില്ല. ആണ്‍കുട്ടികളും മുടി പരിപാലനത്തില്‍ വളരെയധികം സമയമാണ് ചിലവഴിക്കുന്നത്. എന്നാല്‍ എത്രയൊക്കെ ചിലവഴിച്ചിട്ടും കഷണ്ടി മാത്രം മാറുന്നില്ല. എന്താണ് കാരണം എന്ന് നിങ്ങള്‍ക്കറിയാമോ? കഷണ്ടി വരുത്തുന്നത് നിങ്ങള്‍ തന്നെയാണ് എന്നതാണ് കാര്യം. പുതിയ പരീക്ഷണങ്ങള്‍ മുടിയില്‍ വരുത്തുമ്പോള്‍ കഷണ്ടിയും മറ്റു പ്രശ്‌നങ്ങളും നിങ്ങളെ വിടാതെ പിന്തുടരും.

ചര്‍മ്മത്തിലെ ഏത് ചുളിവിനും 2 തുള്ളി ആവണക്കെണ്ണ

നമ്മള്‍ തന്നെയാണ് പലപ്പോഴും കഷണ്ടിയെ ക്ഷണിച്ച് വരുത്തുന്നത്. ഇത് അറിയാതെ സംഭവിക്കുന്ന ഒന്നാവുമ്പോള്‍ അത് എല്ലാ വിധത്തിലും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ദൈനം ദിന ജീവിതത്തില്‍ നമ്മള്‍ കാണിക്കുന്ന അശ്രദ്ധ പല വിധത്തിലാണ് ജീവിതത്തില്‍ വില്ലനാവുന്നത്. എന്തൊക്കെ വഴികളിലൂടെയാണ് നിങ്ങള്‍ കഷണ്ടി വരുത്തുന്നതെന്നു നോക്കാം. എന്നാല്‍ നിങ്ങള്‍ക്ക് ഈ വഴികള്‍ ഉപയോഗിച്ച് അതിനെ പ്രതിരോധിക്കാവുന്നതാണ്. ഏത് വിധത്തിലും ജീവിതത്തില്‍ നിന്ന് കഷണ്ടിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത് എല്ലാ വിധത്തിലും ജീവിതത്തില്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം മുടി കൊഴിച്ചിലും കഷണ്ടിയും അകറ്റുന്നതിന് ഈ കാര്യങ്ങള്‍ തന്നെ ശ്രദ്ധിച്ചാല്‍ മതി.

 ഷാമ്പൂ ഉപയോഗിക്കുമ്പോള്‍

ഷാമ്പൂ ഉപയോഗിക്കുമ്പോള്‍

ഇപ്പോള്‍ ആണുങ്ങളും പെണ്ണുങ്ങളും എല്ലാം ഷാമ്പൂ ഉപയോഗിക്കുന്നു. എന്നാല്‍ ഷാമ്പൂ ഉപയോഗിക്കുമ്പോള്‍ പലരും അത് കൃത്യമായ രീതിയില്‍ അല്ല ഉപയോഗിക്കുന്നത്. ഇത് എല്ലാ വിധത്തിലും മുടിക്ക് വില്ലനായി മാറുന്നു. മുടി കൊഴിച്ചിലിലേക്കും ഇത് നയിക്കുന്നു. ഷാമ്പൂ ഉപയോഗിക്കുമ്പോള്‍ നിങ്ങളിലെ ശ്രദ്ധയില്ലായ്മയാണ് ആദ്യം തന്നെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഗുണമേന്‍മയുള്ള ഷാമ്പൂ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല ഷാമ്പൂ മുഴുവനായും കഴുകിക്കളയുന്നതിന് സഹായിക്കണം.

ഹെയര്‍ഡ്രൈയര്‍

ഹെയര്‍ഡ്രൈയര്‍

മുടി നനഞ്ഞ കഴിഞ്ഞാല്‍ അത് ഉണക്കാന്‍ പലരും ഹെയര്‍ഡ്രൈയര്‍ ആണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് പലപ്പോഴും മുടിയുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ് എന്നതാണ് സത്യം.മുടി ഉണക്കാന്‍ ഇപ്പോള്‍ പലരും സ്വീകരിക്കുന്ന മാര്‍ഗ്ഗമാണ് ഹെയര്‍ഡ്രൈയര്‍. ഹെയര്‍ഡ്രൈയര്‍ ഉപയോഗിച്ച് മുടി ഉണക്കാതിരിക്കുക. ഇത് ഉള്ള മുടി കൊഴിഞ്ഞ് പോവുന്നതിനും മുടിയുടെ ആരോഗ്യം നശിപ്പിക്കുന്നതിനും ആണ് കാരണമാകുക. മാത്രമല്ല പല വിധത്തില്‍ ഇത് മുടിക്ക് ദോഷകരമായി മാറുന്നു.

വൃത്തിയില്ലായ്മ

വൃത്തിയില്ലായ്മ

വിയര്‍പ്പും അഴുക്കും പലപ്പോഴും മുടിയെ പ്രതിസന്ധിയിലാക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് എല്ലാ വിധത്തിലും ശ്രദ്ധിക്കണം. വൃത്തിയില്ലാത്ത തലമുടിയെ പെട്ടെന്ന് രോഗം ബാധിക്കാനും അത് കൊഴിയാനും സാധ്യതയേറെയാണ്. അതുകൊണ്ടു തന്നെ ഇടക്കിടെ മുടിവെട്ടുന്നതും നല്ല ഗുണമുള്ള ഷാമ്പൂ ഇട്ട് കഴുകുന്നതും നല്ലതാണ്.

 ജീവിതരീതിയിലെ മാറ്റം

ജീവിതരീതിയിലെ മാറ്റം

നല്ല ചര്‍മ്മവും നഖവും ചുവന്നു തുടുത്ത ചുണ്ടുകളും എല്ലാം അഴകിന്റേയും ആരോഗ്യത്തിന്റേയും ലക്ഷണങ്ങളാണ്. എന്നാല്‍ തലയിലേക്ക് നോക്കുമ്പോഴാണ് രസം. നെറ്റി കയറി മുടി കൊഴിഞ്ഞ നിലയിലാണെങ്കില്‍ പിന്നെ എന്തു പറഞ്ഞിട്ട് കാര്യം. അതുകൊണ്ട് നല്ല ഭക്ഷണം ആരോഗ്യകരമായ ജീവിതരീതി ഇതെല്ലാം കഷണ്ടി വരാതിരിക്കാനും വന്ന കഷണ്ടി ഒഴിഞ്ഞു പോവാനുമുള്ള ഒരു പ്രതിവിധിയാണ്.

മുടി ചീകുന്നതില്‍ അപാകത

മുടി ചീകുന്നതില്‍ അപാകത

മുടി ചീകുന്നത് നല്ലതാണ്. എന്നാല്‍ എപ്പോഴും മുടിയില്‍ തൊട്ടു തലോടി ചീകി ഇരിക്കുന്നത് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ഒന്നാണ്. ഏത് സമയത്തും മുടി ചീകുന്നതാണ് മറ്റൊരു പ്രശ്‌നം. ആവശ്യത്തില്‍ കൂടുതല്‍ തവണ മുടി ചീകുന്നവര്‍ അറിഞ്ഞു കൊണ്ട് മുടിയോട് ചെയ്യുന്ന ദ്രോഹമാണ് ഇത്. പ്രത്യേകിച്ച് പുരുഷന്‍മാര്‍ ഇതിലൂടെ കഷണ്ടിയെ ക്ഷണിച്ച് വരുത്തുകയാണ് ചെയ്യുന്നത്.

ഡൈ ചെയ്യുന്നുണ്ടോ?

ഡൈ ചെയ്യുന്നുണ്ടോ?

നര കണ്ട് തുടങ്ങിയാല്‍ തന്നെ ഡൈ ചെയ്യാന്‍ ഓടുന്നവരാണ് പലരും. എന്നാല്‍ ഇത്തരത്തില്‍ ഒരു ശീലമ ഉണ്ടാക്കിയാല്‍ അത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ മുടിയില്‍ ഉണ്ടാക്കുന്നു എന്നതാണ് സത്യം. മുടി ഡൈ ചെയ്യുമ്പോഴോ കളര്‍ ചെയ്യുമ്പോഴോ ആവശ്യമായ ശ്രദ്ധ നല്‍കുക. അല്ലാത്ത പക്ഷം ഇതുണ്ടാക്കുന്ന പ്രശ്‌നം വളരെ വലുതായിരിക്കും. കഷണ്ടി പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് പലപ്പോഴും കാരണമാകുന്നു. പല വിധത്തില്‍ ഇത് കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ വില്ലനാണ്.

 പരീക്ഷണങ്ങള്‍

പരീക്ഷണങ്ങള്‍

പലരും മുടിയില്‍ പല വിധത്തിലുള്ള പരീക്ഷണങ്ങള്‍ നടത്താറുണ്ട്. ഇത് പലപ്പോഴും നമ്മുടെ മുടിയുടെ ആരോഗ്യത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്. മുടിക്ക് പ്രശ്‌നമുണ്ടെന്ന് തോന്നിയാല്‍ അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കണം. പലപ്പോഴും മുടിയില്‍ പരീക്ഷണങ്ങള്‍ നടത്തുന്നവരാണ് നമ്മുടെ തലമുറ. ഇതു തന്നെയാണ് മുടി കൊഴിച്ചിലിന്റേയും കഷണ്ടിയുടേയും പ്രധാന കാരണവും.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

ഇന്നത്തെ തലമുറയുടെ കൂടപ്പിറപ്പാണ് മാനസിക സമ്മര്‍ദ്ദം. ഏത് ചെറിയ കാര്യങ്ങള്‍ക്ക് പോലും വളരെയധികം സമ്മര്‍ദ്ദം അനുഭവിക്കുന്നവരാണ് പലരും. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ തേടുക. അല്ലെങ്കില്‍ സമ്മര്‍ദ്ദം നമ്മുടെ മുടിയുടെ ആരോഗ്യത്തെ വരെ പ്രശ്‌നത്തിലാക്കുന്നു. പരമാവധി സമ്മര്‍ദ്ദം കുറയ്ക്കാന്‍ ശ്രമിക്കുക. ഇത് മുടി കൊഴിച്ചിലിനേയും കഷണ്ടിയേയും ചെറുക്കും.

 തൊപ്പി വേണ്ട

തൊപ്പി വേണ്ട

മുടി സംരക്ഷണം പലപ്പോഴും പ്രശ്‌നമുള്ള ഒന്നാണ്. ഇന്നത്തെ തിരക്കുള്ള ജീവിതത്തില്‍ മുടി കൊഴിച്ചിലും കഷണ്ടിയും സ്ഥിരമായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ പലപ്പോഴും മുടി കൊഴിച്ചിന്റേയും കഷണ്ടിയുടേയും കാരണങ്ങള്‍ നമ്മള്‍ തന്നെ ഉണ്ടാക്കുന്നവയാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

 ആന്റി ഓക്‌സിഡന്റുകള്‍

ആന്റി ഓക്‌സിഡന്റുകള്‍

ആന്റി ഓക്‌സിന്റുകളുടെ അഭാവം മുടിക്ക് വില്ലനാണ്. ഇത് മുടി കൊഴിച്ചില്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഗ്രീന്‍ ടീ സ്ഥിരമാക്കുക. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ മുടി കൊഴിച്ചില്‍ ഇല്ലാതാക്കി മുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തും. നമ്മള്‍ തന്നെ ചെയ്യുന്ന തെറ്റുകള്‍ക്ക് പരിഹാരം കാണാന്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ നല്ലതാണ്.

പരസ്യങ്ങള്‍ വിശ്വസിക്കരുത്

പരസ്യങ്ങള്‍ വിശ്വസിക്കരുത്

വിപണന തന്ത്രത്തിന്റെ ഭാഗമായാണ് പലരും പരസ്യങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ പരസ്യങ്ങളില്‍ കാണുന്ന വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുക. ഇത് പലപ്പോഴും ഇല്ലാത്ത കഷണ്ടി വരെ ഉണ്ടാക്കാന്‍ സാധ്യതയുണ്ട. അതിനാല്‍ പരസ്യങ്ങളെ കണ്ണുമടച്ച് വിശ്വസിക്കാതിരിക്കുക.

 ആഹാരം ശ്രദ്ധിക്കുക

ആഹാരം ശ്രദ്ധിക്കുക

ആഹാരകാര്യങ്ങളില്‍ ശ്രദ്ധയില്ലായ്മയാണ് മറ്റൊരു പ്രശ്‌നം. മുടിയ്ക്കാവശ്യമായ പോഷകങ്ങള്‍ ലഭിയ്ക്കുന്നില്ല എന്നത് പലപ്പോഴും മുടിയുടെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ ഇല്ലാതാക്കാന്‍ ചില ആഹാര കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കാം. എന്നാല്‍ മാത്രമേ അത് മുടിയുടെ ആരോഗ്യത്തിനും കരുത്തിനും സഹായിക്കുകയുള്ളൂ.

English summary

things you should know about male hair loss

Men are more likely to lose their hair than women. Here is the main reasons for baldness.
Story first published: Saturday, April 28, 2018, 9:00 [IST]