For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി കൊഴിച്ചില്‍ - ഞാന്‍ ആരെ വിശ്വസിക്കണം?

|

പ്രായം ഇരുപതുകളുടെ അവസാനത്തിലെത്തുമ്പോള്‍, മുടി കൊഴിച്ചില്‍ എല്ലാവരും നേരിടുന്ന ഒരു സാധാരണ പ്രശ്‌നമായി മാറുന്നു. ചിലര്‍ക്ക് അത് ഗര്‍ഭധാരണം എന്ന കാരണത്തില്‍ സംഭവിക്കാവുന്നതാണെങ്കില്‍ മറ്റു ചിലര്‍ക്ക് അത് സ്‌ട്രെസ് സംബന്ധമായ പ്രേരണയായിരിക്കും. കാരണം എന്തുതന്നെ ആയാലും, കാലം കഴിയുന്തോറും മുടി കൊഴിച്ചില്‍ കൂടിക്കൂടി വരുന്ന സന്ദര്‍ഭങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. തിരക്കേറിയ ജീവിതത്തില്‍ മുടികൊഴിച്ചിലിന്റെ പ്രശ്‌നം മുന്‍പത്തെക്കാള്‍ കൂടുതല്‍ സ്ത്രീകളെ ബാധിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

മിക്കപ്പോഴും മുടി കൊഴിച്ചില്‍ നിയന്ത്രിക്കുന്നതിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നു തീരുമാനിക്കുവാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്ന ഒരു കാരണം നമ്മുടെ ജീവിതത്തില്‍ ഉണ്ടാകാറുണ്ട്. ചിലര്‍ക്ക് അത് മുടിയുടെ കനം കുറയുന്നതോ ചീര്‍പ്പില്‍ നിറയുന്ന ഒരു കൂട്ടം മുടികളോ ആയിരിക്കും. ആ നിമിഷത്തില്‍ നിങ്ങള്‍ അഭിമുഖീകരിച്ചിരിക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഞാന്‍ ആരെ വിശ്വസിക്കണം എന്നതായിരിക്കും.

പാരച്യൂട്ട് വെളിച്ചെണ്ണ

നിങ്ങള്‍ക്ക് വിപണയില്‍ നിരവധി ഉത്പ്പന്നങ്ങളും ബ്രാന്റുകളും കാണുവാന്‍ സാധിക്കും - ഓയില്‍, ഷാംപൂ, കണ്ടീഷണര്‍ മുതലായവ. എല്ലാം മുടി കൊഴിച്ചില്‍ തടയുമെന്ന് അവകാശപ്പെടുന്നവ. ഇത്തരമൊരു സാഹചര്യത്തില്‍ പ്രശ്‌നത്തിനുള്ള പരിഹാരം ശരിയായ ഉത്പ്പന്നം തിരഞ്ഞെടുക്കുക എന്നതാണ്. ഇന്ന് ഈ ലേഖനത്തില്‍, ശരിയായ തിരഞ്ഞെടുക്കലിലേക്ക് എത്തുവാന്‍ ഞങ്ങള്‍ നിങ്ങളെ സഹായിക്കുകയും ഇതേ വിഷയത്തില്‍ ഞങ്ങളുടെ വായനക്കാരില്‍ നിന്നും ഞങ്ങള്‍ക്കു ലഭിച്ചിട്ടുള്ള ചില നിര്‍ദ്ദേശങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കുകയും ചെയ്യുന്നു.

ഷാമ്പൂ, കണ്ടീഷണര്‍, മരുന്നുകള്‍, ഹെയര്‍ ഓയില്‍ മുതലായ വിവിധ രൂപങ്ങളിലുള്ള ഉത്പ്പന്നങ്ങള്‍, ഇതില്‍ ഹെയര്‍ ഓയിലുകള്‍ മാത്രമേ മുടി കൊഴിച്ചില്‍ സുഖപ്പെടുത്തുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളു. അതിനുള്ള കാരണം ഹെയര്‍ ഓയില്‍ കൂടുതല്‍ സമയം ശിരോചര്‍മ്മത്തില്‍ നിലനില്‍ക്കുകയും അതുവഴി അതിലുള്ള മൂലികകള്‍ മുടി കൊഴിച്ചിലിന്റെ അടിസ്ഥാന പ്രശ്‌നത്തെ പരിഹരിക്കുകയും ചെയ്യുന്നു എന്നതാണ്. പക്ഷേ ശരിയായ ഹെയര്‍ ഓയില്‍ തിരഞ്ഞടുക്കുക എന്നതും ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. കേവലം ആഴ്ചകള്‍ക്കകം മുടി കൊഴിച്ചില്‍ പരിഹരിക്കുമെന്ന് അവകാശപ്പെടുന്ന അനേകം ഹെയര്‍ ഓയിലുകള്‍ വിപണിയില്‍ ലഭ്യമാണ്. ഏതാണ് വാസ്തവത്തില്‍ ഫലപ്രദമെന്നു കണ്ടെത്തുക തീര്‍ത്തും പ്രയാസമേറിയ ഒരു കാര്യമാണ്.

സമീപ കാലത്ത് പല ബ്രാന്റുകളും അവരുടെ പരസ്യത്തില്‍ ഡോക്ടര്‍മാരെയും താരങ്ങളെയും ഉപയോഗിക്കുവാനും ഒരു പ്രത്യേക ഹെയര്‍ ഓയില്‍ ബ്രാന്റ് ശുപാര്‍ശ ചെയ്യുവാനും തുടങ്ങിയിരിക്കുന്നു. സൗന്ദര്യ വര്‍ദ്ധക ഉത്പ്പന്നങ്ങളുടെ കാര്യത്തില്‍ ഈ പരസ്യങ്ങളെ ഒരു പരിധി വരെ വിശ്വസിക്കാമെന്നു നമുക്കു തോന്നിയാലും മുടി കൊഴിച്ചിലിന്റെ കാര്യത്തില്‍ നിങ്ങള്‍ വളരെ ശ്രദ്ധാലുക്കളായിരിക്കണം.

ഹെയര്‍ ഓയിലിന്റെ കാര്യത്തില്‍ ഇത്തരം പരസ്യങ്ങളെ കണ്ണടച്ചു വിശ്വസിക്കാന്‍ പാടില്ലെന്നു പറയുന്നതിന് 2 കാരണങ്ങളുണ്ട് - ആദ്യമായി, പരസ്യത്തില്‍ കാണിച്ചിരിക്കുന്ന ഡോക്ടര്‍മാര്‍പോലും യഥാര്‍ത്ഥ ഡോക്ടര്‍മാര്‍ ആയിരിക്കണമെന്നില്ല. രണ്ടാമതായി, മുടി കൊഴിച്ചില്‍ എന്ന പ്രശ്‌നം ആഴമേറിയ ആയുര്‍വേദ വിജ്ഞാനത്തിലൂടെ വര്‍ഷങ്ങളായി നടത്തുന്ന പരിശമ്രങ്ങളിലൂടെ പ്രത്യേകം തയ്യാറാക്കുന്ന പ്രതിവിധി കൊണ്ടു മാത്രമേ പരിഹരിക്കാന്‍ സാധിക്കുകയുള്ളു. താരങ്ങള്‍ക്കും അലോപ്പതി ഡോക്ടര്‍മാര്‍ക്കും ആയുര്‍വേദത്തെക്കുറിച്ച് ഒരു ഉത്പ്പന്നം ശുപാര്‍ശ ചെയ്യുവാന്‍ മതിയായ അത്തരം ആഴമേറിയ അറിവ് തീര്‍ച്ചയായും ഉണ്ടാവില്ല.

അപ്പോള്‍ ഉയരുന്ന ചോദ്യമാണ്, ഞാന്‍ ആരെ വിശ്വസിക്കണം? വാസ്തവത്തില്‍ ഒന്നുകില്‍ നിങ്ങള്‍ ഒരു ഉത്പ്പന്നം ഉപയോഗിച്ച് അതില്‍ നിന്നും ഗുണകരമായ ഫലം കിട്ടിയ ഒരാള്‍ ശുപാര്‍ശ ചെയ്യുന്ന ഉത്പ്പന്നത്തില്‍ വിശ്വസിക്കുകയോ അതല്ലെങ്കില്‍ മുടിയുമായി ബന്ധപ്പെട്ട ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ആധികാരികതയുള്ള ഒരാളുണ്ടാക്കിയ ഉത്പ്പന്നത്തില്‍ വിശ്വസിക്കുകയോ ചെയ്യണം. ഇതേ ചോദ്യം ഞങ്ങളുടെ വിവിധ പതിവു വായനക്കാരോടു ഞങ്ങള്‍ ചോദിച്ചു. ഞങ്ങള്‍ക്കു കിട്ടിയ അത്തരമൊരു കഥ താഴെ കൊടുത്തിരിക്കുന്നു.

കൊച്ചിയില്‍ നിന്നുള്ള ഗീത വേണു പറയുന്നു: ''2 വര്‍ഷം മുന്‍പ് ഗര്‍ഭധാരണത്തിനു ശേഷം എന്റെ മുടി കൊഴിയുവാന്‍ തുടങ്ങി. ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്ന ടിവി പരസ്യങ്ങളാല്‍ വഞ്ചിക്കപ്പെട്ട് ഞാന്‍ പല ഉത്പ്പന്നങ്ങളും പരീക്ഷിച്ചു, പക്ഷേ യാതൊരു ഫലവുമുണ്ടായില്ല. ഒരു ആയുര്‍വേദ ഉത്പ്പന്നത്തിനു മാത്രമേ എന്റെ മുടി കൊഴിച്ചില്‍ പരിഹരിക്കുവാന്‍ സാധിക്കുകയുള്ളു എന്ന് എനിക്കറിയാമായിരുന്നു. പക്ഷേ ശരിയായത് ഏതെന്നു കണ്ടെത്തുവാന്‍ എനിക്കു കഴിഞ്ഞില്ല. അങ്ങനെയിരിക്കെ ഒരു ദിവസം എന്റെ മുതിര്‍ന്ന ചേച്ചി എന്നോടു ചോദിച്ചു, എന്തിനാണ് ഞാന്‍ അനേകം പുതിയ ബ്രാന്റുകള്‍ ഉപയോഗിക്കുന്നതെന്ന്? പകരം പാരച്യൂട്ട് അഡ്വാന്‍സ്ഡ് ആയുര്‍വേദിക് ഉപയോഗിക്കുവാനും അത് കേശ പരിപാലനത്തിന്റെ കാര്യത്തില്‍ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഒരു ഇന്ത്യന്‍ കമ്പനിയില്‍ നിന്നുള്ള ആയുര്‍വേദിക് ഹെയര്‍ഫാള്‍ ഉത്പ്പന്നമാണെന്നും ചേച്ചി എന്നെ ഉപദേശിച്ചു. ഇത്ര ലളിതമായ ഒരു കാര്യം എനിക്കെങ്ങനെ മനസ്സിലാക്കാന്‍ കഴിയാതെ പോയി എന്ന് ഞാന്‍ ചിന്തിക്കുകയും ഉടന്‍തന്നെ പാരച്യൂട്ട് ആയുര്‍വേദിക് ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തു. അത് എന്റെ മുടി കൊഴിച്ചില്‍ നിയന്ത്രിക്കപ്പെട്ടു എന്നു മാത്രമല്ല, എന്റെ മുടിയുടെ കനം കൂടുകയും ചെയ്തു.''

മുടി കൊഴിച്ചിലിനും കേശ സംബന്ധമായ മറ്റു പ്രശ്‌നങ്ങള്‍ക്കും പാരച്യൂട്ട് ആയുര്‍വേദിക്കിനെ ശുപാര്‍ശ ചെയ്യുന്ന ഇത്തരത്തിലുള്ള പല കഥകളും ഞങ്ങളുടെ പല വായനക്കാരില്‍ നിന്നും ഞങ്ങള്‍ കേട്ടിട്ടുണ്ട്. വിപണിയിലുള്ള മറ്റു ഹെയര്‍ ഓയിലുകളെ അപേക്ഷിച്ച് ഈ ഉത്പ്പന്നം ഇത്ര ഫലപ്രദമാകുന്നത് എങ്ങനെയെന്നു മനസ്സിലാക്കുവാന്‍ ഞങ്ങളും ശ്രമിക്കുകയുണ്ടായി. ഞങ്ങള്‍ക്കു മനസ്സിലായത് ഒരു ആയുര്‍വേദ പ്രതിവിധിക്ക് ഫലപ്രാപ്തി നല്‍കുന്നത് കേവലം അതിലെ മൂലികകള്‍ മാത്രമല്ല, അതു തയ്യാറാക്കുവാന്‍ ഉപയോഗിക്കുന്ന പ്രക്രിയ കൂടിയാണെന്നാണ്. കേശ പരിപാലനത്തില്‍ അവര്‍ക്കുള്ള വര്‍ഷങ്ങളുടെ പരിചയ സമ്പത്തു കാരണം ശരിക്കും ഫലം ചെയ്യുന്ന ഒരു ആയുര്‍വേദ ഉത്പ്പന്നം തയ്യാറാക്കുവാന്‍ വേണ്ടി ഈ വിജ്ഞാനം കൃത്യമായി ഉപയോഗിക്കുവാന്‍ പാരച്യൂട്ട് ആയുര്‍വേദിക്കിന് സാധിക്കുന്നുണ്ട്.

മുടി കൊഴിച്ചിലിനെ എല്ലായ്‌പ്പോഴും ജാഗ്രതയോടു കൂടി കൈകാര്യം ചെയ്യേണ്ടതുണ്ട്. പരസ്യങ്ങളില്‍ കാണുന്ന ഡോക്ടര്‍മാരുടെ അവകാശവാദങ്ങളെ കണ്ണടച്ചു വിശ്വസിക്കരുതെന്ന് ബോള്‍ഡ്‌സ്‌കൈ ടീമില്‍ നിന്നും ഞങ്ങളും നിങ്ങളെ ഉപദേശിക്കുന്നു. പകരം, യഥാര്‍ത്ഥ ഉപഭോക്താക്കളോ കേശ പരിപാലനത്തില്‍ വര്‍ഷങ്ങളുടെ അറിവും ഉള്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ അധികാരമുള്ള ഒരാളോ ശുപാര്‍ശ ചെയ്യുന്ന ഒരു ഉത്പ്പന്നത്തില്‍ വിശ്വസിക്കുക.

English summary

Parachute Ayurveda Oil For Hairfall

Parachute Ayurveda Oil For Hairfall In this article we sharing you benefits of Parachute Pure Coconut Hair Oil for hairfall and other hair problems Complete Protection, have a look..
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more