For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രകൃതിദത്തമായ ഹെയർ ഓയിലുകൾ വീട്ടിൽ ഉണ്ടാക്കിയെടുക്കാം

|

തലമുടിയുടെ ആരോഗ്യത്തിനായി പ്രകൃതിദത്തമായ എണ്ണകൾ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം .നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ തന്നെ കണ്ടെത്താവുന്ന ചിലവ് കുറഞ്ഞ മുടി സംരക്ഷണ വിദ്യകളെ പറ്റി ഇവിടെനിന്ന് വായിച്ചറിയാം.ഇവിടെ പരിചയപ്പെടുത്തുന്ന പ്രകൃതിദത്തമായ ഹെയർ ഓയിലുകൾ നിങ്ങളുടെ തലമുടിയേയും തലയോട്ടിയേയും ഒക്കെ നന്നായി പരിപാലിക്കുകയും കരുത്തു പകരുകയും ചെയ്യുന്ന ഒന്നാണ്. ഇവ ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ തലമുടിയിൽ പതിവായി ഓയിൽ മസാജ് ചെയ്യുന്നത് വഴി നിങ്ങളുടെ മുടിയെ കൂടുതൽ മൃദുവാക്കാനും ആരോഗ്യപൂർണ്ണമായി സംരക്ഷിക്കാനും സഹായിക്കുന്നു.

g

ഇന്ന് ഞങ്ങളിവിടെ തലമുടിയുടെ സംരക്ഷണത്തിനായി പ്രകൃതിദത്തമായി വീട്ടിൽ തന്നെ കണ്ടെത്താൻ കഴിയുന്ന 7 ഔഷധ വിധികളെ പറഞ്ഞുതരുന്നു. ഇത് ചെയ്യുന്നത് വഴി നിങ്ങളുടെ തലമുടിയെ പാർശ്വഫലങ്ങളൊന്നുമില്ലാതെ തന്നെ ആരോഗ്യപൂർണമായി സംരക്ഷിക്കാൻ സഹായിക്കുന്നു.. കൂടുതലറിയാനായി തുടർന്ന് വായിക്കുക

വെളിച്ചെണ്ണയും കറിവേപ്പില എണ്ണയും ഉപയോഗിച്ചുകൊണ്ട്

വെളിച്ചെണ്ണയും കറിവേപ്പില എണ്ണയും ഉപയോഗിച്ചുകൊണ്ട്

സൗന്ദര്യവർദ്ധക വസ്തുക്കളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വെളിച്ചെണ്ണ. മുടിയുടെ ആരോഗ്യഗുണത്തിനായി ഏറ്റവുമധികം സഹായകമായ ഒരു ഘടകമാണ് ഇത്. വെളിച്ചെണ്ണയിൽ വളരെയധികം വിറ്റാമിനുകളും മിനറലുകളും ഒക്കെ അടങ്ങിയിരിക്കുന്നതിനാൽ അവ നിങ്ങളുടെ മുടിയിഴകളെ മിനുസമാക്കാനും അവയ്ക്ക് മികച്ച സുഗന്ധം പകർന്ന് നൽകാനും സഹായിക്കുന്നു. നിങ്ങളുടെ മുടിയിഴകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് കറിവേപ്പിലയും വളരെയധികം ഉപകാരപ്രദമായ ഒന്നാണ്. ഇവ രണ്ടും ചേർത്തുണ്ടാക്കുന്ന ഒരു മിക്സ് നിങ്ങൾക്ക് പ്രകൃതിദത്തമായ മികച്ചൊരു ഹെയർ ഓയിൽ ആയി ഉപയോഗിക്കാവുന്നതാണ്

ചേരുവകൾ:

100 മില്ലിഗ്രാം വെളിച്ചെണ്ണ

ആവശ്യത്തിന് കറിവേപ്പില

ചെയ്യേണ്ടത്:

കറിവേപ്പിലയുടെ തണ്ടുകൾ പറിച്ചെടുത്ത് മാറ്റിയശേഷം ശേഷം നന്നായി കഴുകിയെടുക്കുക

വെള്ളം വറ്റിയ ശേഷം കുഴമ്പുരൂപത്തിൽ ആയി അരച്ചെടുക്കുക

ഒരു പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച ശേഷം കുറഞ്ഞ ഫ്ലൈമിൽ ചൂടാക്കുക. അതിനുശേഷം കുഴമ്പുരൂപത്തിലാക്കി വെച്ചിരിക്കുന്ന കറിവേപ്പില മിശ്രിതം ഇതിലേക്ക് കൂട്ടിച്ചേർക്കുക. ഈ പേസ്റ്റിൻറെ പച്ച നിറം മാറി ഇരുണ്ട നിറമാകുന്നതുവരെ ഇത് തിളപ്പിക്കുക.

അതിനുശേഷം ഇതിനെ തണുക്കാൻ അനുവദിക്കുക

ഇതൊരു കുപ്പിയിലേക്ക് പകർത്തി സൂക്ഷിച്ചശേഷം ആവശ്യത്തിന് ഉപയോഗിക്കാവുന്നതാണ്..

ശ്രദ്ധിക്കുക: വെളിച്ചെണ്ണ ഏതുതരത്തിലുള്ള തലമുടിയുള്ളവർക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ്. ആഴ്ചയിൽ ഒരു തവണയെങ്കിലും പരിശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ തലയോട്ടിയിൽ മസാജ് ചെയ്യുകയാണെങ്കിൽ കുറച്ചുമാസങ്ങൾക്കുള്ളിൽ തന്നെ നിങ്ങൾക്ക് മികച്ച തലമുടി ലഭ്യമാകും. തലമുടിയിൽ ഷാംപൂ ഉപയോഗിക്കുമ്പോൾ ഔഷധഗുണമുള്ള ഒന്ന് തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

നെല്ലിക്ക ഹെയർ ഓയിൽ

നെല്ലിക്ക ഹെയർ ഓയിൽ

തലയിലെ മുടികൊഴിച്ചിലിനെ തടയാനും പുതിയ മുടിയിഴകൾക്ക് വളർന്നുവരുവാനുള്ള അവസരമൊരുക്കുന്ന ഔഷധഗുണമുള്ള ഒരു വിശിഷ്ട വിഭവമാണ് നെല്ലിക്ക. നെല്ലിക്ക ഉപയോഗിച്ച് കൊണ്ട് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന ഷാംപൂ ഉപയോഗിച്ചാൽ നിങ്ങളുടെ തലമുടിയിൽ പെട്ടെന്ന് തന്നെ ഗുണഫലങ്ങൾ കണ്ടെത്താനാവും. തലമുടിയിലെ താരനെ തടയുന്നതിനോടൊപ്പം നരച്ച മുടിയെ പ്രതിരോധിക്കുന്നതിനും ഇത് സഹായിക്കുന്നു

ചേരുവകൾ:

50 ഗ്രാം ഉണക്കിയ നെല്ലിക്ക

500 മില്ലിഗ്രാം വെളിച്ചെണ്ണ

ചെയ്യേണ്ടത്:

ഉണക്കിയെടുത്ത നെല്ലിക്ക വെളിച്ചെണ്ണയോടൊപ്പം ചേർത്ത് തിളപ്പിക്കുക.

അതിനു ശേഷം ഈ മിശ്രിതം തണുക്കാൻ അനുവദിച്ചശേഷം അരിച്ചെടുക്കുക.

നിങ്ങളുടെ മുടിയെ മികച്ച രീതിയിൽ പരിപാലിക്കാനായി പതിവായി ഇത് ഉപയോഗിക്കുക

എളുപ്പത്തിലുള്ള ഈ ഔഷധവിധിയെ കൂടുതൽ ഗുണമുള്ളതായി തീർക്കാനായി വേണമെങ്കിൽ നിങ്ങൾക്ക് താഴെപ്പറയുന്ന രീതി പ്രയോഗിക്കാം

ചേരുവകൾ:

2 ടീസ്പൂൺ നെല്ലിക്ക പൊടിച്ചത്

1 ടീസ്പൂൺ ഉലുവ പൊടിച്ചത്

1 കപ്പ് വെളിച്ചെണ്ണ

എങ്ങനെ ഉപയോഗിക്കാം:

നെല്ലിക്ക പൊടിച്ചെടുത്തതും ഉലുവ പൊടിച്ചെടുത്തതും ഒരുമിച്ച് മിക്സ് ചെയ്തെടുക്കാം.

ഇതിലേക് വെളിച്ചെണ്ണ കൂടി ചേർത്തു കൊണ്ട് കുഴമ്പുരൂപത്തിലാക്കി എടുക്കാം

കുറഞ്ഞ ഫ്ലൈമിൽ ചൂടാക്കിക്കൊണ്ട് ഈ പേസ്റ്റ് തവിട്ടു നിറമാകുന്നതു വരെ കാത്തിരിക്കാം. (കറുപ്പ് നിറമാകുന്നത് ഒഴിവാക്കണം )

തണുക്കാൻ അനുവദിച്ചശേഷം ഒരു ചില്ലു പാത്രത്തിലേക്ക് പകർത്തിയെടുക്കാം.

രണ്ടാഴ്ച വരെ കേടുപാടൊന്നും കൂടാതെ ഇത് സുരക്ഷിതമായിരുന്നുകൊള്ളും. അതിനുശേഷം വേണമെങ്കിൽ ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കാവുന്നതാണ്. ആഴ്ചയിൽ രണ്ടുമൂന്നു തവണ വീതം ഇതുപയോഗിച്ചാൽ എളുപ്പത്തിൽ ഗുണം കണ്ടെത്താനാവും

ചെമ്പരത്തി എണ്ണ

ചെമ്പരത്തി എണ്ണ

ചെമ്പരത്തി ഉപയോഗിച്ചുകൊണ്ട് നമുക്ക് ഗുണമേന്മയേറിയതും പ്രകൃതിദത്തമായതുമായ ഹെയർ ഓയിലുകൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഓരോരുത്തരുടെയും തലയിലെ മുടി കൊഴിച്ചിലിനേയും താരനെയും തടയുന്നതിൽ ഇത് പ്രധാനപങ്കുവഹിക്കുന്നുണ്ട്. ചെമ്പരത്തി പലതരത്തിലുള്ള പ്രകൃതിദത്തമായ ഷാംപൂകളിലും ഉപയോഗിച്ചുവരുന്നു. സ്ത്രീകളിത് പൊതുവേ കട്ടിയുള്ള മുടിയിഴകളിൽ ലഭ്യമാകാനായി ഉപയോഗിക്കാറുണ്ട്. ഈ പൂവിൻറെ ഇതളുകളും ചെടിയുടെ ഇലകളും ഒക്കെ നിങ്ങൾക്ക് ആവശ്യാനുസരണം ഹെയർ ഓയിലുകൾ നിർമ്മിക്കാനായി ഉപയോഗിക്കാവുന്നതാണ്

ചേരുവകൾ:

ചെമ്പരത്തി പൂവിൻറെ ഇലകൾ - 3 എണ്ണം

ഒരു കപ്പ് വെളിച്ചെണ്ണ

തയ്യാറാക്കാനായി:

ചെമ്പരത്തി പൂവിനെ ഇലകൾ മൂന്നെണ്ണം എടുത്തുകൊണ്ട് ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്ത ശേഷം ഒരു മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക

നിങ്ങളുടെ മുടിയുടെ നീളത്തിനും കട്ടികുമായി വേണ്ടത്രയും ആവശ്യാനുസരണം എടുത്തശേഷം ചെറിയ ഫ്ലൈമിൽ ചൂടാക്കുക.

ഒരു കപ്പിലേക്ക് വെളിച്ചെണ്ണ പകർത്തിയെടുത്ത ശേഷം ഇതുകൂടി അതിലേക്ക് മിക്സ് ചെയ്യാം. അപ്പോഴും ചൂടാക്കുന്നത് തുടർന്നുകൊണ്ടിരിക്കുക.

ചൂടുതട്ടി പുകഞ്ഞു തുടങ്ങുമ്പോൾ 3 തുളസിയില കൂടി ചേർക്കാം. ഇതോടൊപ്പം ഉലുവയോ കുറച്ചു ചോളമോ ചേർക്കുകയാണെങ്കിൽ വളരെയധികം ഫലം ചെയ്യും

ഫ്ലെയിം ഓഫാക്കിയ ശേഷം ഇതിനെ തണുക്കാൻ അനുവദിക്കുക. ഒരു ചില്ല കുപ്പിയിലേക്ക് പകർത്തിയെടുത്ത ശേഷം ആവശ്യാനുസരണം ഉപയോഗിക്കാം

അതുപോലെ തന്നെ ചെമ്പരത്തി പൂവിതൾ കൊണ്ടുള്ള പ്രകൃതിദത്തമായ മറ്റൊരു ഔഷധ വിദ്യയും നിങ്ങൾക്ക് പ്രയോഗിക്കാവുന്നതാണ്

ചേരുവകൾ:

ഉണക്കിയെടുത്ത ചെമ്പരത്തി പൂവിൻറെ 15- 20 ഇതൾ

100 മില്ലിഗ്രാം വെളിച്ചെണ്ണ

എങ്ങനെ തയ്യാറാക്കാം:

സൂര്യപ്രകാശത്തിൽ വച്ച് 15 മുതൽ 20 വരെ ചെമ്പരത്തി ഇതളുകൾ ഉണക്കിയെടുക്കാം.

എണ്ണ ചൂടാക്കിയശേഷം അതിലേക്ക് ഉണങ്ങിയ ഈ ഇതളുകൾ ചേർത്ത് കുറച്ചുനേരം തിളപ്പിക്കാം

രണ്ടുദിവസം കാത്തിരുന്നശേഷം ഒരു കുപ്പിയിലേക്ക് ഇത് അരിച്ചെടുക്കാം

ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വീതം ഇത് തലമുടിയിൽ ഉപയോഗിക്കുകയാണെങ്കിൽ എളുപ്പത്തിൽ തന്നെ ഭംഗിയുള്ള മുടിയിഴകളെ ലഭ്യമാകാൻ സഹായിക്കും.

 ബ്രഹ്മി ഹെയർ ഓയിൽ

ബ്രഹ്മി ഹെയർ ഓയിൽ

മുടിയിഴകളുടെ ആരോഗ്യത്തിനായി വീട്ടിൽ തന്നെ എളുപ്പത്തിൽ കണ്ടെത്താവുന്ന ഒരു പ്രതിവിധിയാണ് ഇത്. ഓർമ്മശക്തി വർദ്ധിപ്പിക്കുന്ന ഒരു ഔഷധ സസ്യമായാണ് ബ്രഹ്മി എന്ന് അറിയാമല്ലോ. ഈ ഔഷധ സസ്യത്തിന്റെ ഇലകൾ ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ തലയിലെ മുടി വളർച്ചയെ പെട്ടെന്ന് തന്നെ വർധിപ്പിക്കാനാവും

ചേരുവകൾ:

1 കപ്പ് വെളിച്ചെണ്ണ

5 മുതൽ 10 ടീസ്പൂൺ ബ്രഹ്മി പൊടി

കുറച്ച് ഉലുവ

പാചകവിധി:

ഒരു പാൻ എടുത്ത് അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കാം

ഇതിലേക്ക് ബ്രഹ്മി പൊടി ചേർത്ത ശേഷം നന്നായി മിക്സ് ചെയ്യാം. ലോ ഫ്ലൈമിൽ ഇട്ട് നന്നായി ചൂടാക്കിയശേഷം ഇതിലേക്ക് കുറച്ച് ഉലുവ കൂടി ചേർത്തിളക്കാം. ഉലുവ നന്നായി അലിഞ്ഞുചേർന്നു എന്ന് തോന്നുമ്പോൾ തന്നെ ഫ്ലെയിം ഓഫ് ചെയ്യാവുന്നതാണ് ( ബ്രഹ്മി പേസ്റ്റ് കൂടുതൽ ഇരുണ്ട നിറമാകാൻ കാത്തു നിൽക്കരുത് )

ഇത് തണുക്കാൻ വച്ചശേഷം ഒരു കുപ്പിയിലേക്ക് പകർത്തിവെച്ചു കൊണ്ട് ആവശ്യാനുസരണം ഉപയോഗിക്കാം..

ശ്രദ്ധിക്കാൻ: കുറച്ചു ടീസ്പൂൺ എണ്ണ എടുത്തശേഷം നിങ്ങളുടെ തലമുടിയിലും തലയോട്ടിയിലും മൃദുവായി മസാജ് ചെയ്യുക. ഒരു പത്തു പതിനഞ്ചു മിനിറ്റ് കാത്തിരുന്നശേഷം കുളിച്ചു വൃത്തിയാക്കാവുന്നതാണ്.

English summary

natural home made hair oil treatments

Read out Natural Homemade Hair Oil Treatments for better growth of your hair
Story first published: Monday, September 3, 2018, 16:21 [IST]
X
Desktop Bottom Promotion