മുടി തഴച്ചു വളരാന്‍ മുട്ട വിദ്യ

Posted By:
Subscribe to Boldsky

മുടി വളരുകയെന്നത് പലരുടേയും സ്വപ്‌നമാണെന്നുപറയാം. ഇതിനു വേണ്ടി പല വഴികളും പരീക്ഷിയ്ക്കുന്നവരുമുണ്ട്.

മുടി വളരാന്‍ ഏററവും നല്ലത് പ്രകൃതിദത്ത മരുന്നുകള്‍ തന്നെയാണ്. ഈ ഒരു കാര്യത്തില്‍ മാത്രം കാര്യമായൊന്നും കൃത്രിമ മരുന്നുകള്‍ക്കു ചെയ്യാനാകില്ല.

മുടി വളരാനും മുടിയ്ക്കുണ്ടാകുന്ന ഒരു പിടി പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും നല്ലൊരു മരുന്നാണ് സമീകൃതാഹാരമായി ഉപയോഗിയ്ക്കുന്ന മുട്ട. മുട്ടയിലെ പ്രോട്ടീനും വൈറ്റമിനുകളുമെല്ലാം മുടി വളര്‍ച്ചയ്ക്ക് ഏറെ സഹായകമാണ്.

മുടിയ്ക്കുണ്ടാകുന്ന വരള്‍ച്ച മാറാനും മുടിയ്ക്ക് ഉള്ളു നല്‍കാനും മൃദുത്വവും തിളക്കവും നല്‍കാനും താരന്‍ മാറാനും തുടങ്ങി ഒരു പിടി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് ഈ മുട്ട. മുട്ട കൊണ്ടുള്ള ഹെയര്‍ പായ്ക്കുകള്‍ ഏതെല്ലാം വിധത്തിലാണ് മുടി വളര്‍ച്ചയ്ക്കു സഹായകമാകുന്നതെന്നറിയൂ,

മുടി വളര്‍ച്ച ശക്തിപ്പെടുത്താന്‍

മുടി വളര്‍ച്ച ശക്തിപ്പെടുത്താന്‍

ഒരു മുട്ടയുടെ വെള്ള എടുത്ത് അതില്‍ ഒരു ടീസ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. ഇത് നല്ലത് പോലെ പതപ്പിച്ച് തലയോട്ടിയില്‍ തേക്കുക. 15-20 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ ശക്തി കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക.

സില്‍ക്ക് പോലുള്ള മുടി ലഭിക്കാന്‍

സില്‍ക്ക് പോലുള്ള മുടി ലഭിക്കാന്‍

ഒരു കപ്പ് തൈര് എടുക്കുക.( മുടിയുടെ അളവനുസരിച്ച് ഇതില്‍ വ്യത്യാസമാകാം). അതില്‍ ഒരു മുട്ടയുടെ മഞ്ഞക്കരു ചേര്‍ത്ത് നന്നായി ഇളക്കിയ ശേഷം തലയില്‍ തേക്കുക. 20 മിനുട്ടെങ്കിലും കഴിഞ്ഞ ശേഷം തണുത്ത വെള്ളത്തില്‍ തല നന്നായി കഴുകുക. ഇത് തലയിലെ ഗന്ധം മാറാനും സഹായിക്കും.

മുടി കണ്ടീഷന്‍ ചെയ്യാന്‍

മുടി കണ്ടീഷന്‍ ചെയ്യാന്‍

ഒരു മുട്ടയുടെ മഞ്ഞക്കരു എടുത്ത് അതില്‍ ഒരു ടേബിള്‍ സപൂ​ണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. ഇത് നന്നായി പതപ്പിച്ച് ചൂട് കുറഞ്ഞ വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുക. മുടി കഴുകിയ ശേഷം ഇത് തേക്കുക. അല്പസമയം കഴിഞ്ഞ് കഴുകിക്കളയാം.

മുടിയുടെ തകരാറുകള്‍ പരിഹരിക്കാം

മുടിയുടെ തകരാറുകള്‍ പരിഹരിക്കാം

ഒരു പാത്രത്തില്‍ ഒരു മഞ്ഞക്കരു എടുക്കുക. ഇതില്‍ ഒരു ടേബിള്‍ സ്പൂണ്‍ തൈര്, അര ടീസ്പൂണ്‍ വെളിച്ചെണ്ണ അല്ലെങ്കില്‍ ബദാം ഓയില്‍ എന്നിവ ചേര്‍ക്കുക. ഇത് നന്നായി കൂട്ടിക്കലര്‍ത്തി മുടിയില്‍ തേക്കുക. രണ്ട് മണിക്കൂര്‍ കഴിഞ്ഞ് മുടി കഴുകി വൃത്തിയാക്കാം.

താരന്‍ മാറാന്‍ മുട്ട

താരന്‍ മാറാന്‍ മുട്ട

മുട്ടയില്‍ കടലപ്പൊടി ചേര്‍ത്ത് നന്നായി പേസ്റ്റാക്കിയെടുക്കുക. ഇതിലേക്ക് തൈരും ചെറുനാരങ്ങയും ചേര്‍ക്കാം. ഈ ഹെയര്‍പാക്ക് തലയില്‍ തേച്ച് ഷാംമ്പൂ ഉപയോഗിച്ച് കഴുകാം. ഇതു താരനുള്ള മരുന്നാണ്.

മുട്ടയും തേനും ആവണെക്കെണ്ണയും

മുട്ടയും തേനും ആവണെക്കെണ്ണയും

മുട്ടയും തേനും ആവണെക്കെണ്ണയും

ചേര്‍ത്ത് ഹെയര്‍പാക്ക് ഉണ്ടാക്കാം. 30 മിനിട്ട് തലയില്‍ തേച്ച് വയ്ക്കാം. മുടികൊഴിച്ചില്‍ മാറ്റാനുള്ള മികച്ച വഴിയാണിത്.

താരന്‍ മാറ്റാന്‍ മികച്ച വഴി

താരന്‍ മാറ്റാന്‍ മികച്ച വഴി

പാലില്‍ വാഴപ്പഴം ചേര്‍ത്ത് പേസ്റ്റാക്കിയെടുക്കുക. ഇതിലേക്ക് മുട്ടയുടെ വെള്ളയും ചേര്‍ക്കാം. ഇത് തലയില്‍ തേച്ച് 45 മിനിട്ടെങ്കിലും നില്‍ക്കണം. താരന്‍ മാറ്റാന്‍ മികച്ച വഴിയാണിത്.

തിളക്കമേറിയ മുടി

തിളക്കമേറിയ മുടി

ഒരു ചെറിയ പാത്രമെടുത്ത് അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. അതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് ചേര്‍ക്കണം. അത് നല്ലവണ്ണം യോജിപ്പിച്ച ശേഷം മുടിയില്‍ പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയണം. തിളക്കമേറിയ മുടി സ്വന്തമാക്കാം.

കറ്റാര്‍വാഴ-മുട്ട ഷാംപൂ

കറ്റാര്‍വാഴ-മുട്ട ഷാംപൂ

രണ്ട് ടേബിള്‍ സ്പൂണ്‍ ആപ്പിളില്‍ നിന്നുണ്ടാക്കിയ വിനാഗിരി, മൂന്ന് ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ, അരക്കപ്പ് വെള്ളം, ഒരു മുട്ട എന്നിവ യോജിപ്പിക്കുക. നല്ലവണ്ണം യോജിപ്പിച്ചെടുത്ത് ഇതിനെ ഒരു ഷാംപൂവായി ഉപയോഗിക്കാം.

Read more about: hair care beauty
English summary

How To Use Egg Packs For Hair Care

How To Use Egg Packs For Hair Care, Read more to know about
Story first published: Saturday, March 24, 2018, 12:43 [IST]