കഷണ്ടി മാറ്റാന്‍ കര്‍പ്പൂര തുളസി മാജിക്‌

Posted By:
Subscribe to Boldsky

ആരോഗ്യമുളളതും ഭംഗിയുളളതുമായ മുടി എല്ലാവരുംടെയും ആഗ്രഹമാണ്. മുടി വളരാന്‍ ഇന്ന് ധാരാളം ചികില്‍സാ രീതികള്‍ ഉണ്ട്. എന്നാല്‍ ഇതെല്ലാം പലപ്പോഴം ചിലവേറിയതും അലര്‍ജി ഉണ്ടാക്കുന്നതുമാണ്. മുടി നഷ്ടപ്പെടുന്നത് വളരെ പരിതാപകരമായ ഒരു അവസ്ഥയാണ്. ഈ അവസ്ഥയ്ക്ക് ആരോഗ്യപരമായും , പോഷകാഹാരപരവും മറ്റ പല കാരണങ്ങളും ഉണ്ട്. കഷണ്ടി ശാരീരകമായും മാനസികമായും ഗൗരവമേറിയ ഒരു അവസ്ഥയാണ്.

മുടികൊഴിച്ചില്‍ തടയാനും മുടി സമൃദമായി വളരാനും പണ്ടുമുതലേ ധാരാളം ഔഷധ സസ്യങ്ങള്‍ ഉപയോഗിച്ചുവരുന്നുണ്ട്. ഇതില്‍ പലതും ശാസ്ത്രീയമായി തെളിയിച്ചിട്ടുമുണ്ട്. കര്‍പ്പൂരതുളസി ധാരളം ഗുണങ്ങള്‍ അടങ്ങിയ ഒരു ഔഷധ സസ്യമാണെന്ന എല്ലാവര്‍ക്കും അറിയാവുന്നതാണ്. വളരെ പണ്ട് കാലും മുതല്‍ തന്നെ കര്‍പ്പൂരതുളസിയുടെ സവിശേഷത തിരിച്ചറിഞ്ഞതാണ്.

കര്‍പ്പൂരതുളസി എണ്ണയില്‍ അടങ്ങിയിട്ടുളള മെന്‍തോള്‍ ഫലവത്തായ ഓന്നാണ്. കര്‍പ്പൂരതുളസി എണ്ണ മുടി കൊഴിച്ചില്‍ മാറ്റാനും മുടി വളരാനും സഹായിക്കുന്നു. മാര്‍ക്കറ്റില്‍ ലഭിക്കുന്ന പല എണ്ണകളും ചിലവേറിയതും , പലപ്പോഴും നിങ്ങള്‍ പ്രധീക്ഷിക്കുന്ന ഫലം തരാത്തവയുമാവാം. അതിനാല്‍ തന്നെ മുടി വളരാന്‍ പ്രകൃതിദത്തമായ വഴികള്‍ സ്വീകരിക്കുന്നതാണ് ഉത്തമം, ഇത് ആരോഗ്യകരവുമാവും.

കര്‍പ്പൂര തുളസി ആരോഗ്യഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും ധാരാളം നിറഞ്ഞ ഒന്നാണ്. ഇത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ സൗന്ദര്യത്തെ സഹായിക്കുന്നത്. കേശസംരക്ഷണത്തിനും കഷണ്ടിക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു കര്‍പ്പൂര തുളസി. ആയുര്‍വ്വേദത്തില്‍ പ്രത്യേക സ്ഥാനം തന്നെയാണ് കര്‍പ്പൂര തുളസിക്കുള്ളത്. ഇത് പല വിധത്തില്‍ പല രോഗങ്ങളേയും പരിഹരിക്കുന്നതിന് സഹായിക്കുന്നു.

കര്‍പ്പൂര തുളസിയെണ്ണ തയ്യാറാക്കുന്ന വിധം

കര്‍പ്പൂര തുളസിയെണ്ണ തയ്യാറാക്കുന്ന വിധം

മുടി വളരുന്നതിനായി കര്‍പ്പൂര തുളസിയെണ്ണ നമുക്ക് തയ്യാറാക്കം.അതിനായി ആവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇതിന് പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും പ്രകൃതിദത്തമായതിനാലും കണ്ണടച്ച് തന്നെ നമുക്ക് ഉപയോഗിക്കാവുന്നതാണ്. എങ്ങനെ തയ്യാറാക്കാം എന്ന് നോ്ക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

1 മുട്ടയുടെ വെളള

അര വാഴപഴം

അര കപ്പ് ബിയര്‍

1 ടേബിള്‍ സ്പൂണ്‍ കലര്‍പ്പില്ലാത്ത തേന്‍

1-2 തുളളി കര്‍പ്പൂര തുളസി എണ്ണ

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഇവയെല്ലാം നന്നായ് മിക്സ് ചെയ്യുക , കൊഴുപ്പുളള ഒരു മിശ്രിതം ലഭിക്കുന്നതാണ്. ഇതാണ് മുടിക്ക് ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഉപയോഗിക്കുന്ന വിധം എങ്ങനെയെന്ന് നോക്കാം

 ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

ഈ മിശിതം നിങ്ങളുടെ തലയില്‍ മുടി കൊഴിഞ്ഞ അല്ലെങ്കില്‍ കഷണ്ടിയുളള ഭാഗത്ത് പുരട്ടുക. പുരട്ടിയതിന് ശേഷം രണ്ട് മണിക്കൂര്‍ ഇത് വെക്കുക. ശേഷം സാധാരണ രീതിയില്‍ കഴുകികളയാവുന്നതാണ്. തലയില്‍ ചെറിയ പുകച്ചിലോ ചൂടോ അനുഭവപ്പെട്ടാല്‍ ഈ ഔഷധം നിങ്ങളുടെ തലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു എന്ന് വേണം മനസിലാക്കാന്‍. ആഴ്ചയില്‍ ഒരു ദിവസം ഉപയോഗിക്കാവുന്നതാണ്.

കഷണ്ടിക്ക് പരിഹാരം

കഷണ്ടിക്ക് പരിഹാരം

കഷണ്ടിക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒരു ഔഷധമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാ വിധത്തിലും കഷണ്ടിക്ക് പെട്ടെന്ന് തന്നെ പരിഹാരം കാണുന്നു. മാത്രമല്ല ഇത് എല്ലാ വിധത്തിലും മുടിക്ക് ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കുന്നു.

 അകാല നരക്ക് പരിഹാരം

അകാല നരക്ക് പരിഹാരം

അകാല നരക്ക് പരിഹാരം കാണുന്നതിന് മികച്ച ഒരു മാര്‍ഗ്ഗമാണ് ഈ മിശ്രിതം. ഇത് മുടിയുടെ വേരുകളിലേക്ക് ഇറങ്ങിച്ചെന്ന് എല്ലാ വിധത്തിലും അകാല നരയെ പ്രതിരോധിക്കുന്നു. പലപ്പോഴും കര്‍പ്പൂര തുളസി നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

 മുടിയുടെ അറ്റം പിളരുന്നത്

മുടിയുടെ അറ്റം പിളരുന്നത്

മുടിയുടെ അറ്റം പിളരുന്നത് പലപ്പോഴും സമ്മര്‍ദ്ദമുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ഇതിനെ ഇല്ലാതാക്കാനും മുടിക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു കര്‍പ്പൂര തുളസി മിശ്രിതം.

 മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍

ഇന്നത്തെ കാലത്ത് മുടി കൊഴിച്ചില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നത്തിനും ഉത്തമ പരിഹാരമാണ് കര്‍പ്പൂര തുളസിയെണ്ണ. മുടി കൊഴിച്ചില്‍ മാറ്റി മുടിക്ക് കരുത്ത് നല്‍കാന്‍ സഹായിക്കുന്നു കര്‍പ്പൂര തുളസിയെണ്ണ.

താരന് പരിഹാരം

താരന് പരിഹാരം

താരന്‍ പരിഹരിക്കുന്നതിനും മികച്ച ഒരു പരിഹാരമാര്‍ഗ്ഗമാണ് കര്‍പ്പൂര തുളസിയെണ്ണ.താരന് പെട്ടെന്ന് പ്രതിവിധിയാണ് കര്‍പ്പൂര തുളസിയെണ്ണ. ഇത് എല്ലാ വിധത്തിലും താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നു,

English summary

How to Use Peppermint Oil for Hair Growth

peppermint could potentially improve hair growth and prevent some hair loss
Story first published: Tuesday, March 13, 2018, 21:08 [IST]