For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേഗം പൊട്ടുന്ന മുടിയെ എങ്ങനെ സംരക്ഷിക്കാം

നിങ്ങളുടെ മുടി പൊട്ടുന്നതില്‍ പല കാരണങ്ങളും ഉണ്ട്. അവയില്‍ മിക്കതും മുടിക്ക് അശ്രദ്ധമൂലമാകുന്നു

By Samuel P Mohan
|

പെണ്ണിന്റെ സൗന്ദര്യം തന്നെ മുടിയാണെന്ന് കേട്ടു വളര്‍ന്ന സമൂഹത്തിലാണ് നാമിന്നു ജീവിക്കുന്നത്. ടിവി തുറന്നാല്‍ ഒട്ടനേകം പരസ്യങ്ങളാണ് മുടി സംരക്ഷണത്തിനായി കാണിക്കുന്നത്. അങ്ങനെ വളര്‍ന്നു വരുന്ന തലമുറയ്ക്ക് മുടിയോടുളള പ്രണയം കൂടി വരുന്നു.

എപ്പോഴും പൊട്ടുന്ന മുടി സംരക്ഷിക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. എന്നാല്‍ അതു മാത്രമല്ല പലരേയും അലട്ടുന്ന പ്രശ്‌നം, മുടി കൊഴിച്ചില്‍, മുടിയുടെ തുംബ് പൊട്ടുക എന്നിങ്ങനെ പലതുമുണ്ട്. പൊട്ടുന്ന മുടി സാധാരണ രീതിയിലാക്കാന്‍ കുറച്ച് ബുദ്ധിമുട്ടാണ്. എന്നാല്‍ ഇത് സംരക്ഷിക്കാന്‍ നിങ്ങള്‍ സലൂണില്‍ പോകേണ്ട ആവശ്യമുണ്ടോ? വീട്ടിലിരുന്നു തന്നെ ഇത് കൈകാര്യം ചെയ്യാവുന്നതേയുളളൂ.

വരണ്ട ചര്‍മ്മത്തിന് നിമിഷ പരിഹാരം ഇതാവരണ്ട ചര്‍മ്മത്തിന് നിമിഷ പരിഹാരം ഇതാ

നിങ്ങളുടെ മുടി പൊട്ടുന്നതില്‍ പല കാരണങ്ങളും ഉണ്ട്. അവയില്‍ മിക്കതും മുടിക്ക് അശ്രദ്ധമൂലമാകുന്നു, അതു മാത്രമല്ല മുടിക്ക് വേണ്ടത്ര സമയം എടുക്കാതിരിക്കുകയും ചെയ്യുന്നു. ചിലപ്പോള്‍ ഇതിനു കാരണം നിങ്ങളുടെ മുടിയിലെ പ്രധാന പോഷകഘടകങ്ങളുടെ കുറവു കൊണ്ടാുമാകാം. ശരി അതൊക്ക പോട്ടെ, എന്തു കാരണമായാലും മുടി സംരക്ഷിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുളളത്. അതിനാല്‍ ഇന്നത്തെ ഞങ്ങളുടെ ലേഖനത്തില്‍ വീട്ടിലെ ഉത്പന്നങ്ങള്‍ കൊണ്ടു തന്നെ മുടി എങ്ങനെ സംരക്ഷിക്കാമെന്നു നോക്കാം.

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍ എടുത്ത് നിങ്ങളുടെ തലയോട്ടിയില്‍ നന്നായി മസാജ് ചെയ്യുക, ഇത് മുടിയില്‍ മുഴുവന്‍ തേച്ച് പിടിപ്പിക്കുക. അതിനു ശേഷം ഒരു ടൗവ്വൗല്‍ കൊണ്ട് തലമുടി ചുറ്റി വയ്ക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് സാധാരണ പോലെ ഷാംപുവും കണ്ടീഷണറും ഉപയോഗിച്ച് മുടി വൃത്തിയാക്കുക. ഇത് നിങ്ങളുടെ മുടിക്ക് ഈര്‍പ്പവും തിളക്കവും നല്‍കുന്നു. മികച്ച ഫലം കിട്ടാനായി ഓരോ ആഴ്ചയും ഇത് ചെയ്യുക. ഒലിവ് ഓയിലില്‍ വിറ്റാമിന്‍ E ഉളളതിനാല്‍ കേടായ മുടിയെ സംരക്ഷിക്കുന്നു.

അവോകഡോ

അവോകഡോ

അവോകഡോയില്‍ പ്രോട്ടീനും വിറ്റാമിനുകള്‍ A, E എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് മുടിക്ക് ശക്തി നല്‍കി ഈര്‍പ്പമുളളതാക്കാന്‍ സഹായിക്കുന്നു. ഒരു മൂത്തു പഴുത്ത അവോകഡോയും ഒലിവ് ഓയിലും മിശ്രിതമാക്കി ഒരു മണിക്കൂര്‍ വരെ മുടിയില്‍ തേച്ച് പിടിപ്പിക്കുക. ഇത് ആഴ്ചയില്‍ ഒരു ദിവസം ചെയ്യുക.

മുട്ട

മുട്ട

മുട്ടയില്‍ ധാരാളം പ്രോട്ടീനും ലെസിത്തിനും അടങ്ങിയിട്ടുണ്ട്, അതിനാല്‍ ഇത് കേടായ മുടിക്ക് നല്ലൊരു സംരക്ഷണമാണിത്. നിങ്ങളുടെ മുടിയുടെ കരുത്തും തിറക്കവും ഇതിലൂടെ തിരിച്ചു കൊണ്ടു വരുന്നു. ഇതിനായി മുട്ടയുടെ വെളള എടുത്ത് മുടിയില്‍ പുരട്ടുക. ഒരു മണിക്കൂര്‍ കഴിഞ്ഞതിനു ശേഷം ഇളം ചൂടു വെളളത്തില്‍ മുടി കഴുകി കളയുക, മുട്ടയുടെ മണവും ഇതിലൂടെ ഒഴിവാക്കാന്‍ സാധിക്കും.

ബീര്‍

ബീര്‍

മുടിക്ക് നല്ലൊരു കണ്ടീഷണറായി ബീര്‍ പ്രവര്‍ത്തിക്കുന്നു. മുടി കഴുകിയ ശേഷം അവസാനം ബീര്‍ ഉപയോഗിക്കുക. ഇത് നിങ്ങളുടെ മുടിക്ക് തിളക്കവും ശക്തിയും നല്‍കുന്നു. നിങ്ങള്‍ ഇത് ഉപയോഗിക്കുമ്പോള്‍ ബീറിന്റെ മണം മുഴുവനായി പോകാനും ശ്രദ്ധിക്കുക.

വാഴപ്പഴം

വാഴപ്പഴം

വാഴപ്പഴത്തില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുളളതിനാല്‍ ഇത് മുടിയുടെ ഈര്‍പ്പം നിലനിര്‍ത്തുന്നു. വാഴപ്പഴം നന്നായി പേസ്റ്റ് പോലെയാക്കി തലമുടിയില്‍ തേയ്ക്കുക. അതിനു ശേഷം ഒരു മണിക്കൂര്‍ മുടി ബണ്‍ പോലെ കെട്ടി വയ്ക്കുക. തുടര്‍ന്ന് കഴുകി കളയുക. ആഴ്ചയില്‍ ഒരു പ്രാവശ്യം ഇങ്ങനെ ചെയ്താല്‍ കാലക്രമേണ മുടിയുടെ ഈര്‍പ്പവും തിളക്കവും നിലനിര്‍ത്താം.

എളെളണ്ണ

എളെളണ്ണ

എളെളണ്ണ ആന്റിബാക്ടീരിയല്‍ ആണ്. ഇത് മുടി കൊഴിച്ചിലില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു. കൂടാതെ കേടായ മുടിയെ ഈര്‍പ്പം നല്‍കി സംരക്ഷിക്കുകയും ചെയ്യുന്നു. 15 മുതല്‍ 20 മിനിറ്റ് വരെ എള്ളെണ്ണ തലയില്‍ തേയ്ച്ച് പിടിപ്പിക്കുക, അതിനു ശേഷം സാധാരണ ഷാംപു ഉപയോഗിച്ച് കഴുകി കളയാം. എല്ലാ ദിവസവും ഇങ്ങനെ ചെയ്താല്‍ തലമുടിക്ക് ഒരു ക്ഷതവും സംഭവിക്കില്ല.

കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴ ജെല്‍ നല്ലൊരു മള്‍ട്ടിടാസ്‌കിംഗ് ഉത്പന്നമാണ്. പെട്ടന്നു പൊട്ടിപോകുന്ന മുടിക്ക് ഇത് വളരെ നല്ലതാണ്. നിങ്ങളുടെ തലയോട്ടിയിലും മുടിയിലുമായി കറ്റാര്‍ വാഴ ജെല്‍ തേയ്ച്ച് പിടിപ്പിക്കുക. ഇത് നിങ്ങളുടെ മുടിക്ക് ശക്തിയും ഷൈനിംഗും നല്‍കും. കൂടാതെ ഇത് കണ്ടീഷണറായും പ്രവര്‍ത്തിക്കുന്നു.

English summary

How To Take Care Of Brittle Hair

Taking care of brittle hair is no easy task. But natural ingredients such as olive oil, avocado, etc., can help reduce brittle hair.
Story first published: Thursday, March 8, 2018, 18:00 [IST]
X
Desktop Bottom Promotion