ഏത് വലിയ മുടി കൊഴിച്ചിലകറ്റാനും ഒരു പിടി ഓട്‌സ്

Posted By:
Subscribe to Boldsky

ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നത് പോലെ തന്നെ സൗന്ദര്യത്തിന്റെ കാര്യത്തിലും നമ്മളില്‍ പലരും ശ്രദ്ധിക്കുന്നു. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ വിട്ടു പോവുന്ന ഒന്നാണ് താരന്‍ കളയുക എന്നത്. താരനെ പ്രതിരോധിക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ഇത് പലപ്പോഴും മുടിക്ക് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. താരനെ പ്രതിരോധിക്കാന്‍ കഴിയാത്തത് പലപ്പോഴും പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

വെളിച്ചെണ്ണ കര്‍പ്പൂരം; താരന്‍ കളയാന്‍ 10മിനിട്ട്

മുടിയുടെ ആരോഗ്യം കുറക്കുന്നതിനും മുടി പെട്ടെന്ന് കൊഴിഞ്ഞ് പോവുന്നതിനും പല വിധത്തില്‍ താരന്‍ വില്ലനാവുന്നുണ്ട്. എന്നാല്‍ താരനെ പ്രതിരോധിക്കാന്‍ എണ്ണകളും ഷാമ്പൂകളും മാറിമാറി പരീക്ഷിക്കുന്നവര്‍ക്ക് ഇനി താരനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഒരു പിടി ഓട്‌സ്. ഒരു പിടി ഓട്‌സിലൂടെ നമുക്ക് താരന്റെ ശല്യം എന്നന്നേക്കുമായി ഇല്ലാതാക്കാം. താരന്‍ മൂലം മുടി പലപ്പോഴും വട്ടത്തില്‍ കൊഴിയുന്നതിന് കാരണമാകുന്നു. അതുകൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

ഇനി പറയുന്ന വസ്തുക്കള്‍ ഉപയോഗിച്ച് താരനെന്ന പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാം. എന്തൊക്കെ വസ്തുക്കള്‍ ഏതൊക്കെ രീതിയില്‍ ഉപയോഗിക്കണം എന്ന് നോക്കാം. രണ്ട് ടേബിള്‍ സ്പൂണ്‍ പാല്‍, രണ്ട് ടേബിള്‍ സ്പൂണ്‍ ബദാം ഓയില്‍, നാല് ടേബിള്‍ സ്പൂണ്‍ ഓട്‌സ് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഓട്‌സ് നല്ലതു പോലെ പൊടിച്ച് വേണം ഉപയോഗിക്കാന്‍. അതിനായി ഓട്‌സും ബദാം ഓയിലും പാലും നല്ലതു പോലെ പേസ്റ്റ് രപത്തില്‍ മിക്‌സ് ചെയ്യുക. ഒട്ടും വെള്ളം ചേര്‍ക്കാതെ വേണം മിക്‌സ് ചെയ്യേണ്ടത്. ഇത് മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി എടുക്കാവുന്നതാണ്.

തേച്ച് പിടിപ്പിക്കേണ്ടത്

തേച്ച് പിടിപ്പിക്കേണ്ടത്

മുടിയിലെ എല്ലാ വിധത്തിലുള്ള കെട്ടും വേര്‍പെടുത്തി ഓട്‌സ് പാക്ക് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. 15-20 മിനിട്ടിനു ശേഷം നല്ലതു പോലെ തണുത്ത ശുദ്ധമായ വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് എല്ലാ വിധത്തിലും താരനെ പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ഉപയോഗിക്കുന്നത് എപ്പോള്‍

ഉപയോഗിക്കുന്നത് എപ്പോള്‍

ആഴ്ചയില്‍ ഒരു തവണ ഉപയോഗിച്ചാല്‍ മതി. ഇത് തലയിലെ അമിത എണ്ണമയത്തെ ഇല്ലാതാക്കുകയും താരനെതിരെ പ്രവര്‍ത്തിയ്ക്കുകയും ചെയ്യുന്നു. ഓട്‌സിനു പകരം നെല്ലിക്കയും ഫലപ്രദമായ മാര്‍ഗ്ഗമാണ്. ഇത് മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

മുടി കൊഴിച്ചില്‍ തടയുന്നു

മുടി കൊഴിച്ചില്‍ തടയുന്നു

താരന്‍ വര്‍ദ്ധിച്ചാല്‍ പെട്ടെന്ന് ഉണ്ടാവുന്ന ഒരു പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. മുടി കൊഴിച്ചില്‍ ഇല്ലാതാക്കി മുടിക്ക് ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുന്നതിന് ഈ ഓട്‌സ് മിശ്രിതം സഹായിക്കുന്നു. ഇത് എല്ലാ വിധത്തിലും കേശസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നു.

 തലയിലെ ചൊറിച്ചില്‍

തലയിലെ ചൊറിച്ചില്‍

തലയില്‍ താരന്‍ പോവും എന്നതിലുപരി തലയിലുണ്ടാകുന്ന ചൊറിച്ചിലുകളും മറ്റ് അസ്വസ്ഥതകളും ഇല്ലാതാകുന്നു. തലയിലെ എല്ലാ വിധത്തിലുള്ള അലര്‍ജിയും മറ്റും ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു.

തലയിലെ അഴുക്ക്

തലയിലെ അഴുക്ക്

തലയിലെ അഴുക്കും വിയര്‍പ്പും തന്നെയാണ് പലപ്പോഴും താരന് കാരണം. തലമുടിയുലെ ഒരോ ഇഴകളിലേക്കും ഇറങ്ങിച്ചെന്ന് മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കി മുടിയിലെ അഴുക്കും ചെളിയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഓട്‌സ് മിശ്രിതം.

താരന്‍ കൂടിയാല്‍

താരന്‍ കൂടിയാല്‍

താരന്‍ തലയില്‍ വര്‍ദ്ധിച്ചാല്‍ തലയിലെ ചര്‍മ്മം കൊഴിഞ്ഞു പോരുന്നു. ഇത് പലപ്പോവും മുറിവായി മാറാന്‍ തന്നെ കാരണമാകുന്നു. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്കും പ്രതിവിധിയാണ് ഈ മിശ്രിതം. പെട്ടെന്ന് എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു എന്നത് തന്നെയാണ് ഇതിന്റെ പ്രധാന ആകര്‍ഷണം.

ചര്‍മ്മത്തില്‍ ഉള്‍പ്പടെ

ചര്‍മ്മത്തില്‍ ഉള്‍പ്പടെ

ചര്‍മ്മത്തില്‍ വരെ താരന്‍ മൂലം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ചര്‍മ്മത്തില്‍ പലപ്പോഴും താരന്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ചര്‍മ്മത്തില്‍ അതിന്റെ ഫലം ഉണ്ടാവാറുണ്ട്. ഇത് ചര്‍മ്മത്തില്‍ അസ്വസ്ഥതകളും മറ്റ് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.

മുടിക്ക് ആരോഗ്യം

മുടിക്ക് ആരോഗ്യം

ഈ മിശ്രിതം ഉപയോഗിക്കുന്നതിലൂടെ അത് മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു. എല്ലാ വിധത്തിലും കേശസംരക്ഷണത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇത് സഹായിക്കുന്നു.

English summary

how to stop hair fall and dandruff with oats

Here is how to stop hair fall and dandruff with oats. Thoroughly mix some ingredients and then gently massage the result will be shocked.
Story first published: Saturday, March 3, 2018, 14:02 [IST]