For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നരച്ച മുടി കറുക്കാന്‍ നാട്ടുപ്രയോഗം

അകാലനരയ്ക്കു പരിഹാരമായി പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇതേ ഗുണം ചെയ്യുകയുമുള്ളൂ.

|

പ്രായമേറുമ്പോള്‍ മുടിനരയുണ്ടാകുന്നത് സാധാരണയാണ്. എന്നാല്‍ ചെറുപ്പത്തില്‍ തന്നെ തല നരയ്ക്കുന്നത് പലരേയും അലട്ടുന്ന പ്രശ്‌നവുമാണ. ഇന്നത്തെ തലമുറയുടെ പ്രത്യേകിച്ചും.

അകാലനരയ്ക്കു കാരണങ്ങള്‍ പലതുണ്ട്. മുടി കഴുകുന്ന വെള്ളത്തിന്റെ പ്രശ്‌നം, പാരമ്പര്യം, ഭക്ഷണത്തിലെ പോരായ്മ, സ്‌ട്രെസ് പോലുള്ള പ്രശ്‌നങ്ങള്‍ എല്ലാം തന്നെ ഇതില്‍ പെടും. മുടിയിലെ പരീക്ഷണങ്ങളും മുടിയില്‍ ഉപയോഗിയ്ക്കുന്ന കെമിക്കലുകളുമാണ് മറ്റു ചില കാരണങ്ങള്‍.

അകാലനരയ്ക്കു പരിഹാരമായി പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇതേ ഗുണം ചെയ്യുകയുമുള്ളൂ. ഒറ്റമൂലികള്‍, ആയുര്‍വേദം എന്നിവയെല്ലാം പറയാം.

അകാലനരയ്ക്കുള്ള ചില ഒറ്റമൂലി പ്രയോഗങ്ങളെക്കുറിച്ചറിയൂ, നരച്ച മുടി കറുപ്പിയ്ക്കാനുള്ള ചില വിദ്യകള്‍.

വെളിച്ചെണ്ണ, ബദാം

വെളിച്ചെണ്ണ, ബദാം

വെളിച്ചെണ്ണ, ബദാം എന്നിവ നരച്ച മുടി കറുപ്പിയ്ക്കാനും അകാലനര അകറ്റാനുമുള്ള നല്ലൊരു വഴിയാണ്. വെളിച്ചെണ്ണയും കുതിര്‍ത്ത ബദാമും ചേര്‍ത്തരച്ച് മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. അല്‍പം കഴിഞ്ഞു കഴുകിക്കളയാം.

വെളിച്ചെണ്ണയില്‍ മയിലാഞ്ചി

വെളിച്ചെണ്ണയില്‍ മയിലാഞ്ചി

വെളിച്ചെണ്ണയില്‍ മയിലാഞ്ചിയിട്ടു കലക്കി മുടിയില്‍ തേയ്ക്കാം. അല്ലെങ്കില്‍ മയിലാഞ്ചിയില വെളിച്ചെണ്ണയുമായി അരച്ചു തേയ്ക്കാം. മയിലാഞ്ചിയിലയിട്ടു തിളപ്പിച്ച വെളിച്ചെണ്ണ തലയില്‍ പുരട്ടുന്നതും ഏറെ നല്ലതാണ്.

ആവണക്കെണ്ണയും കാപ്പിപ്പൊടിയും

ആവണക്കെണ്ണയും കാപ്പിപ്പൊടിയും

ആവണക്കെണ്ണയും കാപ്പിപ്പൊടിയും കലര്‍ന്ന മിശ്രിതവും മുടിനര ഒഴിവാക്കാനും കറുപ്പു നല്‍കാനും ഏറെ നല്ലതാണ്. ആവണെക്കെണ്ണയില്‍ കാപ്പിപ്പൊടി കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്ക ഉണക്കിയോ പച്ചയ്‌ക്കോ വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഈ വെള്ളം കൊണ്ടു മുടി കഴുകുക. നെല്ലിയ്ക്കാപ്പൊടി വെള്ളത്തില്‍ കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിച്ചു കുറച്ചു കഴിയുമ്പോള്‍ കഴുകുന്നതും ഏറെ നല്ലതാണ്.

മാങ്ങായണ്ടി

മാങ്ങായണ്ടി

മാങ്ങായണ്ടിയുടെ പരിപ്പെടുത്ത് ഉണക്കിപ്പൊടിച്ച് കടുക്കയും ചേര്‍ത്തിളക്കി വെളിച്ചെണ്ണയില്‍ ചാലിച്ചു മുടിയില്‍ പുരട്ടുക.

കട്ടന്‍ചായ

കട്ടന്‍ചായ

കട്ടന്‍ചായ ചൂടാറുമ്പോള്‍ മുടിയിലൊഴിച്ചു കഴുകുന്നതും മുടിനര മാറാന്‍ ഏറെ നല്ലതാണ്.

കുരുമുളകുപൊടി തൈരില്‍

കുരുമുളകുപൊടി തൈരില്‍

കുരുമുളകുപൊടി തൈരില്‍ കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. ഇതും മുടി നര ഒഴിവാക്കാന്‍ നല്ലതാണ്.

ഉലുവ

ഉലുവ

ഉലുവയിട്ടു തിളപ്പിച്ച വെള്ളം ചൂടാക്കി അടുപ്പിച്ച് തലയില്‍ തേയ്ക്കുന്നത് മുടിയുടെ നര ഒഴിവാക്കാനുളള നല്ലൊരു വഴിയാണ്. ഉലുവ കുതിര്‍ത്തി അരച്ച് വെളിച്ചെണ്ണ ചേര്‍ത്ത് തലയില്‍ തേച്ചു പിടിപ്പിയ്ക്കുന്നതും നല്ലതാണ്. ഇതു തൈരിലും അരച്ചു പുരട്ടാം. ഉലുവാപ്പൊടിയും ഇതിനുപയോഗിയ്ക്കാം.

തൈരില്‍ ഒരു പിടി കറിവേപ്പില

തൈരില്‍ ഒരു പിടി കറിവേപ്പില

തൈരില്‍ ഒരു പിടി കറിവേപ്പിലയിട്ടു രണ്ടുദിവസം വയ്ക്കുകയ പിന്നീട് ഇത അരച്ചു തലയില്‍ തേച്ചു പിടിപ്പിയ്ക്കാം. ഇതും അടുപ്പിച്ചു ചെയ്യുന്നത് ഏറെ നല്ലതാണ്.

 ഉലുവ

ഉലുവ

നെല്ലിക്ക വേവിയ്ക്കുക. കുതിര്‍ത്ത ഉലുവ, നെല്ലിക്ക എന്നിവ ചേര്‍ത്തരച്ച് വെളിച്ചെണ്ണയില്‍ കലര്‍ത്തി മുടിയില്‍ പുരട്ടാം. ഇത് അകാലനരയെ പ്രതിരോധിയ്ക്കാനുള്ള നല്ലൊരു വഴിയാണ്.

Read more about: hair care
English summary

Home Remedies To Avoid White Hair

Home Remedies To Avoid White Hair, read more to know about,
X
Desktop Bottom Promotion