For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  വരണ്ട മുടിക്ക്‌ വീട്ടില്‍ പരിഹാരം

  By Archana V
  |

  നീളമുള്ളത്‌, നീളമില്ലാത്തത്‌, ചുരുണ്ടത്‌, നീണ്ടത്‌ എന്നിങ്ങനെ മുടി പല തരമുണ്ട്‌. മുടി ഏത്‌ തരമായാലും പട്ടുപോലെ മൃദുലവും ആരോഗ്യമുള്ളതും ആയിരിക്കണം എന്നാണ്‌ സ്‌ത്രീകളുടെ എല്ലാം സ്വപ്‌നം. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ പലര്‍ക്കും അവരുടെ സ്വപ്‌നത്തിലെ മുടി ലഭിക്കാറില്ല. മാലിന്യം, കാലാവസ്ഥ, ആര്‍ദ്രത, ചൂടാക്കല്‍, രാസവസ്‌തുക്കളുടെ തുടര്‍ച്ചയായ ഉപയോഗം, ശരിയല്ലാത്ത ആഹാര ശീലങ്ങള്‍ എന്നിവ മുടിയിലെ സ്വാഭാവിക എണ്ണ നഷ്ടപ്പെടുത്തുകയും മുടി വരണ്ടതായി തീരുകയും ചെയ്യും.

  വരണ്ട ആരോഗ്യമില്ലാത്ത മുടി അകാല നരയ്‌ക്കും മുടികൊഴിച്ചിലിനും കാരണമാകും. മുടിക്ക്‌ ആരോഗ്യം തിരിച്ചു നല്‍കാനും മൃദുലവും തിളക്കവും ഉള്ളതാക്കാനും നിരവധി മാര്‍ഗ്ഗങ്ങളുണ്ട്‌. സ്‌പാകളില്‍ പോയി ഇതിനായി ആയിരകണക്കിന്‌ രൂപ കളയാന്‍ ആഗ്രഹിക്കുന്നില്ല എങ്കില്‍ വീട്ടില്‍ തന്നെ കേശസംരക്ഷണത്തിന്‌ ചെയ്യാവുന്ന ചില വഴികള്‍ പരീക്ഷിച്ച്‌ നോക്കുക.

  മുടിയുടെ പ്രശ്‌നങ്ങള്‍ നിസാരമായി കാണാന്‍ പാടില്ല. അസാധാരണമായമുടി കൊഴിച്ചില്‍, മുടി വളര്‍ച്ച, അല്ലെങ്കില്‍ മുടികള്‍ക്കും തലയോട്ടിയിലും ഉണ്ടാകുന്ന വരള്‍ച്ച, മാറ്റമില്ലാത്ത താരന്‍ ശല്യം തുടങ്ങിയവ ശ്രദ്ധയില്‍ പെടുന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ ഒരു ഡോക്ടറെ ( Trichologist) സമീപിക്കുക. കാരണം ആന്തരികമായ പല പ്രശ്‌നങ്ങളുടേയും ലക്ഷണമാകാം ഈ കേശ പ്രശ്‌നങ്ങള്‍.

  നരച്ച മുടി, സ്പ്ലിറ്റ് എന്റ്, എണ്ണമയമുള്ള മുടി തുടങ്ങിയവയെല്ലാം ഈ പ്രശ്‌നങ്ങളുടെ തുടക്കമാകാം. അതുകൊണ്ട് മുടിയുടെ പ്രശ്‌നങ്ങള്‍ കാര്യമായി തന്നെ എടുക്കുക.

  വിറ്റമിന്‍ എ, സിങ്ക്, പ്രോട്ടീന്‍, അത്യാവശ്യ ഫാറ്റി ആസിഡുകള്‍ എന്നിവയുടെ കുറവിന്റേയും തൈറോയിഡ് പ്രശ്‌നങ്ങളുടേയുമെല്ലാം ലക്ഷണമായിരിക്കാം വരണ്ട തലമുടി.

  പരുക്കന്‍ തലമുടി, വിറ്റമിന്‍ എയുടേയും പ്രോട്ടീന്റേയും കുറവിന്റേയോ ഹൈപോതൈറോയിഡിസത്തിന്റേയോ ലക്ഷണമായിരിക്കാം.

  എണ്ണമയമുള്ള തലമുടി, സിങ്ക്, ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി6 എന്നിവയുടെ കുറവുകളുണ്ടെന്നതിന്റെ ലക്ഷണമായിരിക്കാം.

  അനീമിയ, ഇരുമ്പ് അംശത്തിന്റെ കുറവ്, വിറ്റമിന്‍ ബി.6, മഗ്നീഷ്യം അല്ലെങ്കില്‍ സിങ്ക് എന്നിവയുടെ കുറവുകളുണ്ടെങ്കില്‍ സ്പ്ലിറ്റ് എന്‍ഡുകള്‍ വരാവുന്നതാണ്.

  മാനസിക സമ്മര്‍ദ്ദം, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ എന്നിവയുടേയും വിറ്റമിന്‍ ബി, കോപ്പര്‍, ഫോളിക് ആസിഡ് എന്നിവയുടെ കുറവുമൂലവും അകാല നര ഉണ്ടാവുന്നതാണ്.

  താരന്‍ അടക്കമുള്ള തലയോട്ടിയില്‍ ഉണ്ടാവാറുള്ള പ്രശ്‌നങ്ങള്‍ ഫംഗസ് ബാധയുടേയും, മാനസിക സമ്മര്‍ദ്ദത്തിന്റേയും പോഷകങ്ങളുടേയും കുറവ് മൂലമോ ആണ്.

  അതായത് ഈ പോഷകങ്ങളുടേ കുറവ് മൂലമുണ്ടായേക്കാവുന്ന അനുബന്ധ രോഗങ്ങളുടെ ലക്ഷണമാകാം നിങ്ങളുടെ മുടയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍. അസാധാരണമായ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ ആരോഗ്യ വിദഗ്ദനെ സമീപിക്കുക.

  വരണ്ട മുടിക്ക്‌ വീട്ടില്‍ ചെയ്യാവുന്ന പ്രതിവിധികള്‍

  കടലമാവ്‌

  കടലമാവ്‌

  വരണ്ട മുടിക്ക്‌ വളരെ ഫലപ്രദമാണ്‌ ഇത്‌

  ഒരു കപ്പ്‌ പാല്‍ അല്ലെങ്കില്‍ തേങ്ങാപ്പാല്‍ എടുക്കുക

  ഇതിലേക്ക്‌ 2-3 ടീസ്‌പൂണ്‍ കടലമാവ്‌ ചേര്‍ത്തിളക്കുക

  കുഴമ്പ്‌ രൂപത്തിലാക്കി മുടിയില്‍ പുരട്ടുക. മുടിയുടെ അറ്റത്ത്‌ കൂടുതല്‍ തേയ്‌ക്കാന്‍ ശ്രദ്ധിക്കണം

  പതിനഞ്ച്‌ മിനുട്ടിന്‌ ശേഷം ഷാമ്പു തേച്ച്‌ കഴുകി കളയുക.

  സുഗന്ധതൈലങ്ങള്‍

  സുഗന്ധതൈലങ്ങള്‍

  വരണ്ട മുടിയ്‌ക്കായി കൂടുതല്‍ പേര്‍ പണ്ട്‌ മുതല്‍ നിര്‍ദ്ദേശിക്കുന്ന ഒന്നാണ്‌ സുഗന്ധതൈലങ്ങള്‍

  വെളിച്ചെണ്ണയും ബദാം എണ്ണയും തുല്യ അളവില്‍ ചേര്‍ത്തിളക്കുക.

  ഇതിലേക്ക്‌ അര ടീസ്‌പൂണ്‍ ആവണക്കെണ്ണ ചേര്‍ക്കുക.

  കര്‍പ്പൂര തൈലം, റോസ്‌മെറി തുടങ്ങിയ സുഗന്ധതൈലത്തിന്റെ ഏതാനം തുള്ളികള്‍ ചേര്‍ക്കുക

  ഈ മിശ്രിതം ചെറുതായി ചൂടാക്കി തലയോട്ടിയില്‍ തേച്ച്‌ പിടിപ്പിക്കുക.

  വീര്യം കുറഞ്ഞ ഷാമ്പു ഉപയോഗിച്ച്‌ കഴുകി കളയുക. ഇളം ചൂട്‌ എണ്ണ തലയില്‍ തേച്ച്‌ പിടിപ്പിക്കുന്നത്‌ മുടിയിലെ നനവ്‌ നിലനിര്‍ത്താനും തലയോട്ടിയിലെ രക്തയോട്ടം കൂട്ടാനും സഹായിക്കും. മുടി വളര്‍ച്ചയ്‌ക്കും ഇത്‌ സഹായിക്കും.

  തേന്‍

  തേന്‍

  നനവ്‌ നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രകൃതിദത്ത ഉത്‌പന്നമാണ്‌ തേന്‍ എന്ന്‌ എല്ലാവര്‍ക്കും അറിയാം.തേന്‍ തേച്ച്‌ കഴുകുന്നത്‌ വരണ്ട പാറിപറന്ന മുടിയ്‌ക്ക്‌ നനവ്‌ നല്‍കാന്‍ സഹായിക്കും.

  രണ്ട്‌ കപ്പ്‌ ചൂട്‌ വെള്ളത്തില്‍ 1 ടീസ്‌പൂണ്‍ തേന്‍ ചേര്‍ത്തിളക്കി ഉപയോഗിക്കുക

  മുട്ട

  മുട്ട

  മുട്ടയുടെ മഞ്ഞയില്‍ ധാരാളം കൊഴുപ്പും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്‌. കൂടാതെ ഇവ സ്വാഭാവികമായി നനവ്‌ നിലനിര്‍ത്തുകയും ചെയ്യും. മുട്ടയുടെ വെള്ളയില്‍ ബാക്ടീരിയയെ നശിപ്പിക്കുന്ന എന്‍സൈമുകളുണ്ട്‌ .ഇത്‌ ആവശ്യമില്ലാത്ത എണ്ണ നീക്കം ചെയ്യും. വരണ്ട മുടിയ്‌ക്ക്‌ ഇവ നനവ്‌ നല്‍കും.

  മുട്ട മഞ്ഞ ഉള്‍പ്പടെ ഉടച്ച്‌ കലക്കിയെടുക്കുക

  ഇതിലേക്ക്‌ ഒരു ടീസ്‌പൂണ്‍ തേനും തൈരും ചേര്‍ക്കുക

  ഈ മിശ്രിതം മുടിയില്‍ തേയ്‌ക്കുക

  തണുത്ത വെള്ളത്തില്‍ കഴുകിയശേഷം ഷാമ്പു ഇടുക

   മയോണൈസ്‌

  മയോണൈസ്‌

  മുടിയ്‌ക്ക്‌ ഉള്ളും തിളക്കവും ബലവും നല്‍കുന്ന ആന്റി ഓക്‌സിഡന്റായ എല്‍-സിസ്‌റ്റെയ്‌ന്‍ മയോണൈസില്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌. വരണ്ട്‌ പൊട്ടിയ മുടിക്ക്‌ വളരെ ഗുണകരമാണിത്‌.

  ഒരു കപ്പ്‌ മയോണൈസ്‌ എടുത്ത്‌ നന്നായി ഇളക്കുക

  ഇത്‌ മുടിയില്‍ പൂര്‍ണമായി തേയ്‌ക്കുക, മുടിക്ക്‌ പൊട്ടലുള്ളിടത്ത്‌ കൂടുതല്‍ തേയ്‌ക്കുക

  ഒരു ഷവര്‍ ക്യാപ്‌ ഉപയോഗിച്ച്‌ തല മൂടി 30 മിനുട്ട്‌ ഇരിക്കുക.

  തണുത്ത വെള്ളവും ഷാമ്പുവും ഉപയോഗിച്ച്‌ കഴുകി കളയുക

  ബിയര്‍

  ബിയര്‍

  വളരെ നല്ലൊരു കണ്ടീഷണറാണ്‌ ബിയര്‍. വരണ്ട മുടിക്ക്‌ തിളക്കം നല്‍കും. ബിയറിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി തിളക്കമുള്ള മൃദലമായ മുടി നല്‍കാന്‍ സഹായിക്കും

  അര കപ്പ്‌ ബിയര്‍ രണ്ട്‌ കപ്പ്‌ വെള്ളത്തില്‍ ചേര്‍ത്തിളക്കുക

  മുടി ഷാമ്പു ചെയ്‌തതിന്‌ ശേഷം ബിയര്‍ ഉപയോഗിച്ച്‌ കഴുകുക

  മുടി പിന്നീട്‌ കഴുകരുത്‌ പകരം തനിയെ ഉണങ്ങാന്‍ അനുവദിക്കുക.

  പുതിയതായി പുറത്തിറങ്ങിയ പാര്‍ക്‌ അവന്യു ബിയര്‍ ഷാമ്പു മാത്രം ഉപയോഗിക്കാം

  ബേക്കിങ്‌ സോഡ

  ബേക്കിങ്‌ സോഡ

  മുടിയില്‍ അവശേഷിക്കുന്ന മാലിന്യങ്ങളും അവശിഷ്ടങ്ങളും നീക്കം ചെയ്യാന്‍ ബേക്കിങ്‌ സോഡ സഹായിക്കും. ക്ഷാര ഗുണമുള്ളതിനാല്‍ ഇവ മുടിയുടെ ബാഹ്യപാളി അടയ്‌ക്കും. തലയോട്ടി സ്രവിപ്പിക്കുന്ന എണ്ണ ആഗീരണം ചെയ്യാനും ഇവ ഉപയോഗിക്കാറുണ്ട്‌. അതിനാല്‍ മുടിയില്‍ നനവ്‌ നിലനില്‍ക്കും.

  കാല്‍ കപ്പ്‌ വെള്ളത്തില്‍ 1 ടീസ്‌പൂണ്‍ ബേക്കിങ്‌ സോഡ ചേര്‍ക്കുക

  വെള്ളത്തില്‍ ഇത്‌ അലിഞ്ഞ്‌ ചേര്‍ന്നതിന്‌ ശേഷം അവസാന തലകഴുകലിനായി ഉപയോഗിക്കുക

  ഷാമ്പുവിലും സോഡ ചേര്‍ക്കാം

  അവക്കാഡോയും തേങ്ങാപ്പാലും

  അവക്കാഡോയും തേങ്ങാപ്പാലും

  ചര്‍മ്മത്തിലെ സ്വാഭാവിക എണ്ണയ്‌ക്ക്‌ സമാനമായ എണ്ണയാണ്‌ അവക്കാഡോയില്‍ ഉള്ളത്‌. വരണ്ട മുടിയുടെ തകരാറുകള്‍ പരിഹരിച്ച്‌ ആരോഗ്യം നല്‍കാന്‍ സഹായിക്കുന്ന ധാതുക്കള്‍, പ്രോട്ടീന്‍, വിറ്റാമിന്‍ എ,ഡി,ഇ ,കെ, ബി എന്നിവ ഇതിലടങ്ങിയിട്ടുണ്ട്‌.

  പാകമായ അവക്കാഡോയുടെ കാമ്പ്‌ അരച്ചെടുക്കുക

  ഇതിലേക്ക്‌ അരകപ്പ്‌ തേങ്ങ പാല്‍ ചേര്‍ക്കുക

  ഈ മിശ്രിതം മുടിയില്‍ തേച്ച്‌ 15 മിനുട്ടിരിക്കുക

  തണുത്ത വെള്ളവും ഷാമ്പുവും ഉപയോഗിച്ച്‌ കഴുകി കളയുക

  മൃദുലവും മിനുസവും ആരോഗ്യവുമുള്ള മുടിയ്‌ക്കായി ഈ ഫലപ്രദവും ലളിതവുമായ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ച്‌ നോക്കുക.

  Read more about: hair care tips മുടി
  English summary

  Home Made Tips For Dry

  Hair is made up of a type of protein and it needs its share of nutrition as well as care. These are steps that will prevent your hair from drying. If you already have rough dry hair, you may like to use some really effective home remedies for dry hair to bring back the lost shine and life to your dull hair.
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more