നരച്ച തലമുടി വില്ലനാണോ? നര മാറ്റാന്‍ പത്ത് വഴികള്‍ നോക്കൂ

Posted By: anjaly TS
Subscribe to Boldsky

നരച്ച മുടി നിങ്ങളെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടോ? കണ്ണാടിയില്‍ നോക്കുമ്പോഴുംസ ആളുകളെ അഭിമുഖീകകരിക്കുമ്പോഴും ഇത് നിങ്ങളുടെ ആത്മവിശ്വാസം ചോര്‍ക്കുന്നുണ്ടോ?

എന്നാല്‍ മറ്റൊരാളുടെ പക്കല്‍ സഹായം തേടാതെ വീട്ടിലിരുന്ന് തന്നെ നിങ്ങള്‍ക്ക് ഈ നരയുടെ പ്രശ്‌നം പരിഹരിക്കാം. അതിനുള്ള പത്ത് വഴികള്‍ ഇതാ;

മൈലാഞ്ചി, നെല്ലിക്ക പാക്ക്

മൈലാഞ്ചി, നെല്ലിക്ക പാക്ക്

- ഇതിനായി വേണ്ടവ;

* ഒരു കപ്പ് ഫ്രഷായ മൈലാഞ്ചി പേസ്റ്റ്

* 3 ടീസ്പൂണ്‍ നെല്ലിക്ക പൗഡര്‍

* 1 ടീസ്പൂണ്‍ കാപ്പി പൊടി

* ഗ്ലൗസ്

* ബ്രഷ്

* വേണ്ട സമയം ഒരു മണിക്കൂര്‍

-- ചെയ്യേണ്ട വിധം;

മേല്‍ പറഞ്ഞ എല്ലാ ചേരുവകളും കൂടി ഒരു ബൗളില്‍ ഇട്ട് മിക്‌സ് ചെയ്യുക. വളരെ മൃദുവായ രൂപത്തില്‍ പേസ്റ്റ് കിട്ടണം. ഈ മിശ്രിതം കൂടുതല്‍ കട്ടി കൂടിയിരിക്കുകയാണ് എന്ന് തോന്നിയാല്‍ ആവശ്യത്തിന് വെള്ളം ഒഴിച്ച് നിങ്ങള്‍ക്ക് വേണ്ട രൂപത്തിലാക്കാവുന്നതാണ്. കയ്യില്‍ ഗ്ലൗസ് ഇട്ടതിന് ശേഷം ബ്രഷ് ഉപയോഗിച്ച് ഈ മിശ്രിതം തലയില്‍ പുരട്ടുക. തലമുടിയിലെ നരച്ച ഭാഗങ്ങളില്‍ മിശ്രിതം പുരുട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തുമല്ലോ? തല മുടിയില്‍ ഉണങ്ങി പിടിക്കുന്നത് വരെ, ഒരു മണിക്കൂര്‍ ഇത് തുടരാന്‍ അനുവദിക്കുക. അതിന് ശേഷം സള്‍ഫേറ്റിന്റെ അംശം ഇല്ലാത്ത ഷാംബു ഉപോഗിച്ച് തലമുടി കഴുകണം.

-- എപ്പോഴെല്ലാം ചെയ്യണം?

മാസത്തില്‍ ഒരിക്കല്‍ ഈ വഴി പരീക്ഷിക്കുക.

-- എങ്ങനെ ഇത് ഫലം കാണും?

നെല്ലിക്കയും, മൈലാഞ്ചിയും ചേര്‍ന്നുള്ള മിശ്രിതം നിങ്ങളുടെ മുടിക്ക് കറുപ്പ് നിറം നല്‍കാന്‍ പ്രാപ്തമായ പ്രകൃതിദത്തമായ ചേരുവയാണ്. തലമുടിക്ക് വേണ്ട ഈര്‍പ്പം നിലനിര്‍ത്താനും പരിപോഷിപ്പിക്കാനും ഈ രണ്ട് ചേരുവകളും കൂടി ചേരുമ്പോള്‍ സാധിക്കും.

കട്ടന്‍ ചായ

കട്ടന്‍ ചായ

--വേണ്ടി വരുന്നവ;

* 2 ടീസ്പൂണ്‍ ചായ പൊടി

* ഒരു കപ്പ് വെള്ളം

* വേണ്ട സമയം ഒരു മണിക്കൂര്‍

-- ചെയ്യേണ്ട വിധം

ഒരു കപ്പ് വെള്ളത്തില്‍ കട്ടന്‍ചായ പൊടി ഇട്ട് ഏതാനും മിനിറ്റ് തിളപ്പിക്കുക. പിന്നീട് തണുപ്പിക്കാന്‍ വെച്ചതിന് ശേഷം ഇത് നിങ്ങളുടെ തലമുടിയില്‍ പുരട്ടുക. ഒരു മണിക്കൂര്‍ നേരം ഇത് തലമുടിയില്‍ തുടരണം. പിന്നീട് തണുത്ത വെള്ളത്തില്‍ തലമുടി കഴുകാം. ഷാംപൂ ഉപയോഗിക്കരുത്.

-- എത്രവട്ടം ചെയ്യണം എന്നാണോ?

രണ്ട് ആഴ്ച കൂടുമ്പോള്‍ ഒരു തവണ മതിയാവും

--എങ്ങിനെ ഇത് ഫലം കാണും?

കട്ടന്‍ ചായ തലമുടിക്ക് കടുത്ത നിറം നല്‍കും. തലമുടി ഇതിലൂടെ തിളങ്ങുകയും ചെയ്യുന്നതിനുള്ള ജീവനില്ലാത്ത നരച്ച മുടിക്ക് പരിഹാരമാകും.

 മൈലാഞ്ചി

മൈലാഞ്ചി

-- വേണ്ടവ;

* 2 ടീസ്പൂണ്‍ ചായ പൊടി ഇല

* 4 ടേബിള്‍സ്പൂണ്‍ യഥാര്‍ഥ മൈലാഞ്ചി പൊടി

* 1 ടേബിള്‍സ്പൂണ്‍ ലെമണ്‍ ജ്യൂസ്

* 1 ടേബിള്‍സ്പൂണ്‍ നെല്ലിക്ക പൊടി

* ഒരു ബ്രഷ്

* ഗ്ലൗസ്

* കണ്ടീഷ്ണര്‍

* വേണ്ട സമയം ഒരു മണിക്കൂര്‍

-- ചെയ്യേണ്ട വിധം

മൈലാഞ്ചി പൊടി ഒരു കപ്പ് വെള്ളത്തില്‍ എട്ട് മണിക്കൂര്‍ ഇട്ട് നന്നായി അലിയാന്‍ സമയം നല്‍കുക. രാത്രി ഇത് ചെയ്യാവുന്നതാണ്. രാവിലെ ചായപ്പൊടി ഇല വെള്ളത്തിലിട്ട് തിളപ്പിക്കുകയും അതിന് ശേഷം ചൂടാറ്റുകയും ചെയ്യുക. ചൂടാറിയതിന് ശേഷം ഇത് മൈലാഞ്ചി പേസ്റ്റിലേക്ക് ഒഴിക്കുക. ലെമണ്‍ ജ്യൂസും, നെല്ലിക്ക പൊടിയും കൂടി ഈ പേസ്റ്റിലേക്ക് ഇട്ട് നന്നായി കുഴച്ച് മൃദുവായ മിശ്രിതമാക്കുക. ഗ്ലൗസ് ധരിച്ചതിന് ശേഷം ഈ മിസ്രിതം ബ്രഷ് ഉപയോഗിച്ച് തലയില്‍ പുരട്ടുക. മിശ്രിതം തലയില്‍ ഉണങ്ങി പിടിക്കുന്നത് വരെ ക്ഷമിക്കുക. ശേഷം സള്‍ഫേറ്റ് ഇല്ലാത്ത ഷാംപൂ ഉപയോഗിച്ച് തല കഴുകുക.

-- എപ്പോഴെല്ലാം ചെയ്യണം?

മാസത്തില്‍ ഒരിക്കല്‍

-- എങ്ങിനെ ഇത് ഫലം കാണുന്നു;

ബാക്ടീരിയയേയും, കുമിളയേയും പ്രതിരോധിക്കാനുള്ള ശേഷി പ്രകൃതിദത്തമായ മൈലാഞ്ചിക്കുണ്ട്. ഇത് നിങ്ങളുടെ തലമുടിയെ കറുപ്പിക്കുന്നതിന് പുറമെ, തലയോടിന്റെ പിഎച്ച് ബാലന്‍സ് തിരികെ കൊണ്ടുവരികയും, എണ്ണമയം കൊണ്ടുവരുന്നത് സാധാരണ നിലയിലാക്കുകയും ചെയ്യും.

കര്‍പ്പൂര തുളസി വെള്ളം

കര്‍പ്പൂര തുളസി വെള്ളം

-- ഇതിനായി വേണ്ടത്;

* ഒരു കൈപ്പിടി നിറയെ കര്‍പ്പൂര തുളസി ഇല

* 2 കപ്പ് വെള്ളം

* വേണ്ട സമയ രണ്ട് മണിക്കൂര്‍

കര്‍പ്പൂര തുളസി ഇല വെള്ളത്തിലിട്ട് ചൂടാക്കി ഏതാനും മിനിറ്റ് തിളപ്പിക്കുക. ചൂടാറിയതിന് ശേഷം ഇത് നിങ്ങളുടെ തലമുടിയില്‍ ഒഴിക്കുക. കര്‍പ്പൂര തുളസി വെള്ളം തലമുടിയുടെ എല്ലാ ഭാഗത്തും എത്തി എന്ന് ഉറപ്പു വരുത്തുക. രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം സള്‍ഫേറ്റ് ്അംശം ഇ്ല്ലാത്ത ഷാംപൂ ഉപയോഗിച്ച് തല കഴുകി കളയുക.

* ഇളവേള എങ്ങിനെ?

ഒഴ്ചയില്‍ ഒരിക്കല്‍

* എങ്ങനെ ഇത് ഫലം കാണും?

നരച്ച തലമുടിക്ക് പരിഹാരമാകുന്ന ആയുര്‍വേദ ഔഷധമാണ് കര്‍പ്പൂര തുളസി. തലമുടിയുടെ യഥാര്‍ഥ നിറം ഇതിലൂടെ തിരികെ ലഭിക്കുന്നു. നരച്ച തലമുടി വളരുന്നതിനേയും തടയുന്നു.

വെളിച്ചെണ്ണയും നാരങ്ങയും

വെളിച്ചെണ്ണയും നാരങ്ങയും

-- വേണ്ടവ;

* 2 ടീസ്പൂണ്‍ വെളിച്ചെണ്ണ

* 1 ടീസ്പൂണ്‍ ലെമണ്‍ ജ്യൂസ്

-- വേണ്ട സമയം 30 മിനിറ്റ്

-- ചെയ്യേണ്ട വിധം

ചേരുവകളെല്ലാം മിക്‌സ് ചെയ്തതിന് ശേഷം ഇത് നിങ്ങളുടെ തലമുടിയില്‍ പുരട്ടുക. ഈ മിശ്രിതം നിങ്ങളുടെ തലയോടിലേക്ക് വരെ എത്തിച്ച് മസാജ് ചെയ്യുക. മുടിയിഴ തുടങ്ങുന്ന ഇടം വരെ ഈ മിശ്രിതം എത്തണം. തലമുടിയുടെ എല്ലായിടത്തും എത്തിയതിന് ശേഷം 30 മിനിറ്റ് അങ്ങിനെ തുടരുക. പിന്നീട് സള്‍ഫേറ്റ് അംശം ഇല്ലാത്ത ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.

--വേണ്ട ഇടവേള?

ആഴ്ചയില്‍ രണ്ട് വട്ടം പരീക്ഷിച്ചാല്‍ മതി

-- എങ്ങനെ ഇത് ഫലപ്രദമാകുന്നു?

വെളിച്ചെണ്ണയും നാരങ്ങ നീരും തലമുടിയെ നരയ്ക്കാന്‍ അനുവദിക്കുന്നില്ല. രോമകൂപത്തിലെ പിഗ്മെറ്റ് സെല്ലുകളെ സംരക്ഷിക്കാനുള്ള ഇവയുടെ പ്രാപ്തിയാണ് ഇവിടെ ഉപയോഗപ്പെടുന്നത്.

വേപ്പില

വേപ്പില

--വേണ്ടവ;

* 3 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ

* ഒരു കൈപ്പിടി വേപ്പില

* വേണ്ട സമയം ഒരു മണിക്കൂര്‍

-- ചെയ്യേണ്ട വിധം;

ഒരു കറുത്ത പദാര്‍ഥം ലഭിക്കുന്നത് വരെ വെളിച്ചെണ്ണയില്‍ വേപ്പില ഒരു പാനില്‍ ഇട്ട് ചൂടാക്കുക. ലഭിക്കുന്ന ആ എണ്ണ പദാര്‍ഥം ചൂടാറ്റിയതിന് ശേഷം തലയോടില്‍ ചേര്‍ത്ത് മസാജ് ചെയ്യുക. തലയോട് മുതല്‍ വളര്‍ന്നു കിടക്കുന്ന മുടിയുടെ അറ്റം വരെ ഇത് തേക്കണം. അരമണിക്കൂറിന് ശേഷം കഴുകി കളയുക.

-- എപ്പോഴെല്ലാം ചെയ്യണം?

ആഴ്ചയില്‍ ഇടവിട്ട് രണ്ട് മൂന്ന് തവണ ഇത് ചെയ്യാം

-- ഫലം വരുന്ന വഴി?

തലമുടിയിലെ രോമകൂപത്തിലെ മെലാനിന്‍ തിരികെ കൊണ്ടുവരാന്‍ വേപ്പിലയ്ക്കുള്ള കഴിവാണ് ഇവിടെ പ്രയോജനപ്പെടുന്നത്. തലയോടിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്നതിലൂടെ തലമുടി വളര്‍ച്ചയും വര്‍ധിക്കുന്നു.

 പാവക്ക

പാവക്ക

-- വേണ്ടവ;

* ഒരു കപ്പ് വെളിച്ചെണ്ണ

* ഒരു കപ്പ് അരിഞ്ഞ വരംബുകളുള്ള പാവക്ക

* വേണ്ടിവരുന്ന സമയം 45 മിനിറ്റ്

-- ചെയ്യേണ്ട വിധം

പാവക്ക വെയിലത്ത് വെച്ച് നന്നായി ഉണക്കുക. വെളിച്ചെണ്ണയില്‍ ഈ അരിഞ്ഞു ഉണക്കിയ പാവക്ക മൂന്ന് ദിവസം മുക്കി വയ്ക്കുക. മൂന്നാം ദിവസം ഈ പാവക്ക എണ്ണയിലിട്ട് 5-6 മിനിറ്റ് ചൂടാക്കണം. അതിന് ശേഷം ഇത് തണുപ്പിക്കാന്‍ വയ്ക്കുക. അതിന് അതിലുള്ള എണ്ണ ഒരു ജാറിലേക്ക് മാറ്റാം. ആ എണ്ണ നിങ്ങളുടെ തലമുടിയുടെ പാകത്തിന് എടുത്ത് തലയോടില്‍ പുരട്ടി മസാജ് ചെയ്യുക. എല്ലാ ഭാഗത്തും പുരട്ടിയതിന് ശേഷം 45 മിനിറ്റ് വെയിറ്റ് ചെയ്യണം. ശേഷം സള്‍ഫേറ്റ് അംശം ഇല്ലാത്ത ഷാംപു ഉപയോഗിച്ച് കഴുകി കളയാം.

-- എത്ര വട്ടം ചെയ്യണം?

ആഴ്ചയില്‍ മൂന്നു നാല് വട്ടം

-- എങ്ങനെ ഇത് പ്രവര്‍ത്തിക്കുന്നു?

തലമുടിയിലെ പിഗ്മെറ്റ് സെല്ലുകളെ തിരികെ കൊണ്ടുവരാന്‍ പ്രാപ്തമായ പച്ചകറികളില്‍ ഒന്നാണ് പാവക്ക.

ഉരുളക്കിഴങ്ങ് തൊലി

ഉരുളക്കിഴങ്ങ് തൊലി

-- വേണ്ടവ;

* 6 ഉരുളക്കിഴങ്ങിന്റെ തൊലി

* 2 കപ്പ് വെള്ളം

* വേണ്ട സമയം 5 മിനിറ്റ്

-- ചെയ്യേണ്ട വിധം;

ഉരുളക്കിഴങ്ങ് തൊലി തിളപ്പിച്ചതിന് ശേഷം ഇത്തിരി അലുന്ന രൂപത്തില്‍ എടുക്കുക. ചൂടാറിയതിന് ശേഷം ഉരുളക്കിഴങ്ങ് തൊലി വെള്ളത്തില്‍ നിന്നും എടുത്ത് വെള്ളം ഒരു കപ്പിലേക്ക് മാറ്റാം. തലമുടി കഴുകിയതിന് ശേഷം ഉരുളക്കിഴങ്ങ് തൊലിയും വെള്ളവും തലയില്‍ ഒഴിക്കുക.

-- എത്രവട്ടം?

ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ

-- എങ്ങനെ ഫലം കാണുന്നു?

ഉരുളക്കിഴങ്ങ് തൊലി തലമുടിയിലെ പിഗ്മെന്റ് സെല്ലുകളെ ജീവിപ്പിക്കുന്നു. നരച്ച തലമുടി ഇല്ലാതെയാക്കാനുള്ള എളുപ്പ വഴികളില്‍ ഒന്ന് ഇതാണ്.

English summary

Get Rid Of Gray Hair Naturally

We associate gray hair with aging, so your graying strands inevitably raise an uncomfortable question.Here are some tips to prevent your hair from changing its color.
Story first published: Wednesday, April 4, 2018, 19:30 [IST]